കാസർകോട്: കാസർകോട് ജില്ലയിലെ നവ കേരള സദസിൽ ലഭിച്ച 14,698 പരാതികളിൽ ഇതുവരെ തീർപ്പാക്കിയത് 169 എണ്ണം മാത്രം.12,000ത്തിൽ അധികം പരാതികളിൽ നടപടി പോലും തുടങ്ങിയിട്ടില്ല. നവ കേരള സദസിൽ കാസർകോട് ലഭിച്ച പരാതികളിലും നിവേദനങ്ങളിലും പ്രാദേശികതലത്തിൽ പരിഹരിക്കേണ്ടവയ്ക്ക് അനുവദിച്ച സമയം ഞായറാഴ്ച അവസാനിച്ചു. ഇതുവരെ തീർപ്പാക്കിയത് 169 എണ്ണം മാത്രമാണ്. 2028 പരാതികളിൽ...
കൊച്ചി: സംസ്ഥാനത്ത് സ്വർണ വില വീണ്ടും പുതിയ റെക്കോർഡിൽ. ഇന്ന് പവന് 320 രൂപ കൂടി 47,080 രൂപയായി. 5,885 രൂപയാണ് ഒരു ഗ്രാമിന്റെ വില. രാജ്യാന്തര വിപണിയിലും സ്വർണ വില ഏറ്റവും ഉയരത്തിലാണ്.
നിലമ്പൂര്‍: നിയമസഭ തെരഞ്ഞെടുപ്പുകളില്‍ മൂന്ന് സംസ്ഥാനങ്ങളില്‍ അടിപതറിയ കോണ്‍ഗ്രസിനെ പരിഹസിച്ച് പി വി അൻവര്‍ എംഎല്‍എ. വയനാട് എംപിയായ രാഹുല്‍ ഗാന്ധിക്കെതിരെ കടുത്ത രീതിയിലാണ് അൻവര്‍ പരിഹസിച്ചിട്ടുള്ളത്. "ഈ മനുസൻ തളരില്ല, കോൺഗ്രസ് തോൽക്കില്ല, തിരിച്ച് വരും" എന്ന് രാഹുൽ ഗാന്ധിയുടെ ഫോട്ടോയുമിട്ട് ബിജിഎമ്മും ചേർത്ത് കോണ്‍ഗ്രസുകാര്‍ വരുമെന്നാണ് അൻവര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.
പടനായകൻ യുദ്ധം...
പാലക്കാട്: കോൺഗ്രസ് ഒറ്റയ്ക്ക് നിന്നാൽ ബി.ജെ.പിയെ പരാജയപ്പെടുത്താൻ സാധിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.
യോജിക്കാൻ സാധിക്കുന്ന ശക്തികളെ യോജിപ്പിക്കാൻ കോൺഗ്രസ് ശ്രമിച്ചില്ല. വർഗീയതയെ എതിർക്കുന്നതിന് പകരം കോൺഗ്രസ് വർഗീയതയ്ക്കൊപ്പം നിന്നു. മൂന്നു സംസഥാനങ്ങളിൽ ബി.ജെ.പിയുടെ സമ്പൂർണ്ണ തകർച്ചയാണ് പ്രതീക്ഷിച്ചത്. എല്ലാവരേയും ഒന്നിച്ച് നിർത്തി നേരിട്ടാൽ ബി.ജെ.പിയെ പരാജയപ്പെടുത്താം എന്ന് കോൺഗ്രസ് മനസിലാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോൺഗ്രസ് നേതൃത്വത്തിലെ...
ഇരുചക്ര, മുച്ചക്രവാഹനങ്ങളുടെ പുകപരിശോധനാ കാലാവധി ആറുമാസമായി ചുരുക്കിയ സര്‍ക്കാര്‍ തീരുമാനം ഹൈക്കോടതി റദ്ദാക്കി. 12 മാസത്തേക്ക് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിരുന്നതാണ് മന്ത്രി ആന്റണി രാജു ആറുമാസമായി കുറച്ചത്. പുകപരിശോധനാ കേന്ദ്രങ്ങളുടെ നടത്തിപ്പുകാരുടെ നിവേദനം പരിഗണിച്ചായിരുന്നു മന്ത്രിയുടെ നടപടി. അഞ്ചരലക്ഷം വാഹനങ്ങളാണ് ഈ വിഭാഗത്തിലുള്ളത്.
ഒരുതവണ സര്‍ട്ടിഫിക്കറ്റിന് 80 രൂപയാണ് നല്‍കേണ്ടത്. കാലാവധി കുറയ്ക്കുന്നത് കേന്ദ്രനിയമത്തിന് വിരുദ്ധമാണെന്ന റിപ്പോര്‍ട്ടാണ്...
കൊല്ലം ഓയൂരില്‍ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിലെ എല്ലാ പ്രതികളേയും പിടികൂടിയതായി എഡിജിപി എം ആർ അജിത് കുമാർ. പ്രതികളെ സ്റ്റേഷനിലെത്തിച്ചതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു എഡിജിപി. കുട്ടിയെ രക്ഷിക്കുക എന്നതായിരുന്നു പ്രാഥമിക ലക്ഷ്യം. മൂന്ന് ഹീറോകളാണ് കേസ് തെളിയിക്കാന്‍ സഹായിച്ചത്. ഒന്ന് പെണ്‍കുട്ടിയുടെ സഹോദരന് ജോനാഥന്, രണ്ട് പെണ്‍കുട്ടി, മൂന്ന് രേഖാചിത്രം വരച്ചവർ.
കൊല്ലം...
പാലക്കാട്: നവകേരള സദസില്‍ പങ്കെടുത്ത് മണ്ണാര്‍ക്കാട് നഗരസഭ മുന്‍ അധ്യക്ഷയും മുസ്ലീം ലീഗ് നേതാവുമായ എന്‍കെ സുബൈദ. പ്രഭാത യോഗത്തിലാണ് സുബൈദ പങ്കെടുത്തത്. രാഷ്ട്രീയത്തിന് അതീതമായ ചര്‍ച്ചയായതിനാലാണ് നവകേരള സദസില്‍ പങ്കെടുക്കുന്നതെന്നും പാര്‍ട്ടി നടപടിയെ കുറിച്ച് ആശങ്കയില്ലെന്നും സുബൈദ പറഞ്ഞു.
അതേസമയം, പാര്‍ട്ടിയില്‍ നിന്ന് ഒന്നരവര്‍ഷം മുന്‍പ് സുബൈദയെ പുറത്താക്കിയിരുന്നെന്ന് ലീഗ് നേതൃത്വം അറിയിച്ചു. പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തരപ്രശ്നങ്ങളെ...
തിരുവനന്തപുരം: സ്വർണവില ഇന്ന് സ്വർണവില സർവകാല റെക്കോർഡിൽ. ഒരു പവൻ സ്വർണത്തിന് 600 രൂപ ഉയർന്ന സ്വർണവില വീണ്ടും റെക്കോർഡിട്ടു. ഒരു പവന് സ്വർണത്തിന്റെ ഇന്നത്തെ വിപണി നിരക്ക് 46,760 രൂപയാണ്.
ബുധനാഴ്ച ഒറ്റയടിക്ക് 600 രൂപ വർധിച്ച് വില 46,480 ലേക്ക് വില എത്തിയിരുന്നു. അമേരിക്കൻ ഫെഡറൽ റിസർവ് പലിശ നിരക്ക് ഇനി ഉടനെ ഉയർത്തില്ലന്നും,...
ആറു വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പൊലീസ് അറസ്റ്റുചെയ്ത അനുപമയുടെ യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്തിരിക്കുന്നത് 4.98 ലക്ഷം പേരാണ്. ഹോളിവുഡ് താരങ്ങളുടെയും സെലിബ്രിറ്റികളുടെയും വൈറല്‍ വീഡിയോകളുടെ റിയാക്ഷന് വീഡിയോയും ഷോട്സുമാണ് കൂടുതലായി പോസ്റ്റ് ചെയ്യുന്ന യുട്യൂബ് ചാനലിന്റെ പേര് ‘അനുപമ പത്മന്’ എന്നാണ്.
381 വീഡിയോയാണ് യൂട്യൂബിലുള്ളത്. അവസാനമായി വീഡിയോ പോസ്റ്റ് ചെയ്തത് ഒരുമാസം മുമ്പാണ്....
പത്തനംതിട്ട: കൊല്ലം ഓയൂരിൽ നിന്ന് ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതി പദ്മകുമാര്‍ പറഞ്ഞത് മുഴുവൻ നുണയാണെന്ന് വിവരം. ഇയാൾക്ക് കുട്ടിയുടെ കുടുംബവുമായി ബന്ധമില്ല. പ്രതിയുടെ ഭാര്യയും മകളും പൊലീസിനോട് പറഞ്ഞതും പദ്മകുമാര്‍ പറഞ്ഞ കാര്യങ്ങളും തമ്മിൽ ബന്ധമില്ലാത്തതാണ് വ്യാജകഥകളാണെന്ന സംശയത്തിലേക്ക് എത്തിച്ചത്. തന്റെ സാമ്പത്തിക ബാധ്യത തീർക്കാൻ പത്മകുമാർ തന്നെ ആസൂത്രണം ചെയ്തതതാണ്...
ഭർത്താവിന്റെ മരണശേഷവും പങ്കാളിക്ക് ഭർതൃവീട്ടിൽ താമസിക്കാമെന്ന് കേരള ഹൈക്കോടതി വിധി. ഉടമസ്ഥാവകാശം ഇല്ലെന്നതിന്റെ പേരിൽ ഇറക്കിവിടാനാകില്ലെന്നും ഹൈക്കോടതി വിധിച്ചു. ജസ്റ്റിസ് എംബി സ്നേഹലതയുടേതാണ് ഉത്തരവ്.
ഗാർഹിക പീഡനം...