Kerala

കണ്ണൂർ വിമാനത്താവളത്തിൽ 99 ലക്ഷത്തിന്റെ സ്വർണവുമായി കാസർഗോഡ് സ്വദേശി പിടിയിൽ

മട്ടന്നൂർ: കണ്ണൂർ വിമാനത്താവളത്തിൽ യാത്രക്കാരനിൽനിന്ന് 99 ലക്ഷം രൂപയുടെ സ്വർണം കസ്റ്റംസ് പിടിച്ചു. ഷാർജയിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിലെത്തിയ കാഞ്ഞങ്ങാട് സ്വദേശി ഹിസാമുദ്ദീനിൽനിന്നാണ് 1.6 കിലോ സ്വർണം പിടിച്ചത്. സ്വർണമിശ്രിതം അഞ്ച് ഗുളികകളാക്കി ശരീരത്തിനുള്ളിൽ ഒളിപ്പിച്ചാണ് കടത്താൻ ശ്രമിച്ചത്. കസ്റ്റംസ് അസി. കമ്മിഷണർമാരായ ഇ.വി. ശിവരാമൻ, ടി.എൻ. സുനിൽ, സൂപ്രണ്ടുമാരായ സൂരജ് കുമാർ, ദീപക്...

സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റിൽ വലിയ മാറ്റങ്ങൾ വരുന്നു; പരിഷ്‌കാരങ്ങൾ നിർദേശിക്കാൻ 10 അംഗ സമിതി

തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റുകൾ കൂടുതൽ കർശനമാക്കാനൊരുങ്ങി ഗതാഗത വകുപ്പ്. പരിഷ്‌കാരങ്ങൾ നിർദേശിക്കുന്നതിനായി ഗതാഗതവകുപ്പ് പത്തംഗ സമിതിയെ നിയോഗിച്ചു. സീനിയർ ഡെപ്യൂട്ടി ട്രാൻസ്‌പോർട്ട് കമ്മീഷണർ അധ്യക്ഷനായാണ് പുതിയ സമിതി. ഒരാഴ്ചക്കുള്ളിൽ നിർദേശങ്ങൾ സമർപ്പിക്കാനാണ് നിർദേശിച്ചിരിക്കുന്നത്. ഡ്രൈവിങ് ടെസ്റ്റും ലേണേഴ്‌സ് ടെസ്റ്റും പരിഷ്‌കരിക്കുമെന്ന് ഗതാഗതമന്ത്രി കെ.ബി ഗണേഷ്‌കുമാർ നേരത്തെ വ്യക്തമാക്കിയിരുന്നു. നിലവിൽ ഡ്രൈവിങ് ടെസ്റ്റ് താരതമ്യേന എളുപ്പമായതാണ്...

മുഈൻ അലി തങ്ങളെ ഭീഷണിപ്പെടുത്തിയ കേസിൽ രാത്രി നടപടി; റാഫി പുതിയകടവിനെ അറസ്റ്റ് ചെയ്തു, ജാമ്യം നൽകി

മലപ്പുറം: പാണക്കാട് മുഈൻ അലി തങ്ങളെ താൻ ഭീഷണിപ്പെടുത്തിയ കേസിൽ മുസ്ലിം ലീഗ് പ്രവർത്തകൻ റാഫി പുതിയകടവിനെ രാത്രി പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. മലപ്പുറം പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിന് ഹാജരായ റാഫി പുതിയകടവിനെ അറസ്റ്റ് രേഖപ്പെടുത്തി സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കുകയായിരുന്നു.  ഭീഷണിപെടുത്തൽ, കലാപാഹ്വാനം എന്നീ കുറ്റങ്ങൾ ചുമത്തി കേസെടുത്തെന്നും അറസ്റ്റ് രേഖപ്പെടുത്തിയെന്നും...

പാഴ്സലില്‍ ഭക്ഷണം തയാറാക്കിയ സമയം രേഖപ്പെടുത്താനാകില്ല, അപ്രായോഗികമെന്ന് ഹോട്ടൽ ആന്‍റ് റെസ്റ്റോറന്‍റ്അസോസിയേഷന്‍

തിരുവനന്തപുരം: ഹോട്ടലുകളിൽ നിന്ന് നൽകുന്ന പാഴ്സലുകളിൽ ഭക്ഷണം തയാറാക്കിയ സമയം ഉൾപ്പെടെയുളള വിവരങ്ങൾ രേഖപ്പെടുത്തണമെന്ന ഭക്ഷ്യസുരക്ഷാ വകുപ്പിന്‍റെ  നിർദേശം നടപ്പാക്കാനാകില്ലെന്ന് കേരളാ ഹോട്ടൽ ആന്‍റ്  റെസ്റ്റോറന്റ്  അസോസിയേഷൻ വ്യക്തമാക്കി.. ഹോട്ടലുകളിൽ ഓരോ വിഭവങ്ങളും തയാറാക്കുന്നത് വ്യത്യസ്ത സമയങ്ങളിലും ചേരുവകളിലുമാണ്. ഇവയിൽ പലതും ദീർഘനേരം കേടുകൂടാതെ ഇരിക്കുന്നവയാണ്.മയോണൈസ് ഉപയോഗിക്കുന്ന ഉത്പന്നങ്ങൾ നിശ്ചിത സമയ പരിധിക്കുളളിൽ കഴിക്കണമെന്ന...

രഞ്ജിത്ത് ശ്രീനിവാസൻ കൊലക്കേസ് , 8പേർക്കെതിരെ കൊലക്കുറ്റം തെളിഞ്ഞു, 15 പ്രതികളും കുറ്റക്കാരെന്ന് കോടതി

ആലപ്പുഴ: ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി ആയിരുന്ന അഡ്വ. രഞ്ജിത്ത് ശ്രീനിവാസിനെ കൊലപ്പെടുത്തിയ കേസില്‍ 15 പ്രതികളും കുറ്റക്കാരാണെന്ന് കോടതി വിധിച്ചു.മാവേലിക്കര അഡീഷണൽ സെഷൻസ് ജഡ്ജി വി ജി ശ്രീദേവിയാണ് കേസില്‍ വിചാരണ നേരിട്ട 15 പ്രതികളും കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. ഇതില്‍ ഒന്ന് മുതല്‍ എട്ടുവരെയുള്ള പ്രതികള്‍ക്കെതിരായകൊലക്കുറ്റവും തെളിഞ്ഞു. വാദത്തിനുശേഷമായിരിക്കും പ്രതികളുടെ ശിക്ഷ...

പെർഫ്യൂം കുപ്പിയിലും, ഈന്തപ്പഴത്തിലും ജീൻസിലും ഒളിപ്പിച്ച് സ്വർണ്ണക്കടത്ത്; കുമ്പള സ്വദേശി അടക്കം രണ്ട് പേർ കരിപ്പൂരിൽ പിടിയിൽ

കോഴിക്കോട്: ജീൻസിലും, ഈന്തപ്പഴത്തിലും പെർഫ്യൂം കുപ്പിയിലും ഒളിപ്പിച്ചു കടത്തിയ സ്വർണ്ണവുമായി കാസർകോട് കുമ്പള സ്വദേശിയും , ഓമശ്ശേരി സ്വദേശിയും കരിപ്പൂരിൽ പിടിയിൽ. എയർ ഇന്ത്യ എക്‌സ്‌പ്രസ് ഫ്‌ളൈറ്റ് ഐഎക്‌സ് 338-ൽ മസ്‌കറ്റിൽ നിന്ന് എത്തിയ ഓമശ്ശേരി സ്വദേശി ഷറഫുദ്ദീൻ (35) എന്നയാളുടെ ചെക്ക്-ഇൻ ബാഗേജ് കസ്റ്റംസ് പിടികൂടി പരിശോധിച്ചപ്പോൾ സംശയാസ്പദമായ ചിത്രങ്ങളുടെ അടിസ്ഥാനത്തിൽ, ബാഗേജ് കൂടുതൽ...

ദോഹയിൽ നിന്നും കുടുംബമായെത്തി; സ്വർണ കള്ളക്കടത്ത് നടത്തിയ ദമ്പതികൾ പിടിയിൽ, സ്വര്‍ണ്ണം ഒളിപ്പിച്ചത് കുപ്പിവളകൾ

കൊച്ചി: ദോഹയിൽ നിന്നും കുടുംബമായെത്തി സ്വർണ കള്ളക്കടത്ത് നടത്തിയ ദമ്പതികൾ നെടുമ്പാശ്ശേരിയിൽ പിടിയിൽ. ദോഹയിൽ നിന്നുമെത്തിയ ദമ്പതികളിൽ നിന്ന് വന്ന ദമ്പതികൾ  51 ലക്ഷം രൂപ വിലവരുന്ന 929 ഗ്രാം സ്വർണമാണ് കടത്തിയത്. ബാഗേജിനകത്ത് കുപ്പി വളയ്ക്കകത്താണ് സ്വർണ വളകൾ ഒളിപ്പിച്ചിരുന്നത്. അതുപോലെ ഹെയർ പിന്നിന്‍റെ മറവിലും സ്വർണം ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചു. ഭർത്താവിൻ്റെയും ഭാര്യയുടേയും ബാഗേജിൽ...

‘എടാ, പോടാ, നീ വിളികൾ ഇനി വേണ്ട, ജനാധിപത്യത്തിൽ ജനങ്ങളാണ് പരമാധികാരികൾ’; പൊലീസിന് ഹൈക്കോടതിയുടെ കർശന നിർദ്ദേശം

പൊലീസ് ജനങ്ങളോടു മോശമായി പെരുമാറുന്നില്ലെന്ന് ഉറപ്പാക്കാൻ സർക്കുലർ ഇറക്കണമെന്ന് കേരള ഹൈക്കോടതി. ജനങ്ങളോടുള്ള പൊലീസിന്റെ ‘എടാ, പോടാ, നീ’ വിളികൾ പൂർണമായി അവസാനിപ്പിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. മറ്റുള്ളവർ ചെറുതാണെന്നു കരുതുന്നതു കൊണ്ടാണ് ഇങ്ങനെയൊക്കെ പെരുമാറാനാകുന്നതെന്നും ജനാധിപത്യത്തിൽ ജനങ്ങളാണ് പരമാധികാരികളെന്നും കോടതി ഓർമിപ്പിച്ചു. പാലക്കാട് ആലത്തൂർ സ്റ്റേഷനിലെ എസ്ഐ അഭിഭാഷകനോട് അപമര്യാദയായി പെരുമാറിയ സംഭവത്തിൽ ഇടപെട്ടാണ് ജസ്റ്റിസ്...

‘മെസ്സി വരും, മലപ്പുറത്ത് പന്ത് തട്ടും’; സ്ഥിരീകരിച്ച് മന്ത്രി വി.അബ്ദുറഹിമാൻ

തിരുവനന്തപുരം: അർജൻറീന ഫുട്ബോൾ ടീമിന്റെ സൗഹൃദ മത്സരത്തിൽ ക്യാപ്റ്റൻ മെസ്സി പങ്കെടുക്കുമെന്ന് മന്ത്രി വി. അബ്ദുറഹിമാൻ. മലപ്പുറത്തെ സ്റ്റേഡിയത്തിന്റെ നിർമ്മാണം ആ സമയം പൂർത്തിയാകും. അവിടെ ഉദ്ഘാടന മത്സരമായി നടത്താനാണ് ആലോചന. അർജൻറീനയുമായി ഫുട്ബോൾ പരിശീലനത്തിന് ദീർഘകാല കരാർ ഒപ്പിടും. 5000 കുട്ടികളെ വരെ പരിശീലിപ്പിക്കാൻ തയ്യാറാണെന്ന് അർജൻറീന സമ്മതം അറിയിച്ചെന്നും ലോകകപ്പ് ജയിച്ച...

മറന്നുവെച്ച കണ്ണട എടുക്കാൻ ട്രെയിനിലേക്ക് കയറി, തിരിച്ചിറങ്ങവേ വീണ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

കോട്ടയം: ട്രെയിനിനുള്ളിൽ മറന്നുവെച്ച കണ്ണട എടുക്കാൻ തിരികെ കയറി തിരിച്ചിറങ്ങവേ ട്രെയിനിൽ നിന്ന് വീണ് വിദ്യാർഥിക്ക് ദാരുണാന്ത്യം. കോട്ടയം റെയിൽവേ സ്റ്റേഷനിൽ ഇന്ന് പുലർച്ചെയായിരുന്നു ദാരുണ സംഭവം. കോട്ടയം പുതുപ്പള്ളി സ്വദേശി അഞ്ചേരി ഇടശ്ശേരിക്കുന്നേൽ ദീപക് ജോർജ് വർക്കി (25) ആണ് മരിച്ചത്. പൂനയിൽ ഹോട്ടൽ മാനേജ്മെൻ്റ് വിദ്യാർത്ഥിയായിരുന്നു ദീപക്. പൂനെയിൽ നിന്നും കോഴ്സ് പൂർത്തിയാക്കി...
- Advertisement -spot_img

Latest News

പാചകവാതകക്ഷാമം: തിങ്കളാഴ്ച ഹോട്ടലുകൾ അടച്ചിടും

കൊച്ചി: കേരളത്തിൽ നിലനിൽക്കുന്ന കടുത്ത പാചകവാതക ക്ഷാമത്തിൽ പ്രതിഷേധിച്ച് വരും തിങ്കളാഴ്ച സംസ്ഥാനത്തെ ഹോട്ടലുകൾ പൂർണ്ണമായും അടച്ചിടുമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ അറിയിച്ചു....
- Advertisement -spot_img