Kerala

ബാബരി മസ്ജിദ് അനുസ്മരിച്ച് പ്രതിഷേധം; കലാപാഹ്വാനത്തിന് കേസെടുത്ത് പൊലീസ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് ബാബ്റി മസ്ജിദ് അനുസ്മരിച്ച് പ്രതിഷേധിച്ചയാൾക്കെതിരെ കലാപാഹ്വാനത്തിന് കേസ്.ബാലരാമപുരം സ്വദേശി 'ഒറ്റയാൾ സലീം' എന്ന മുഹമ്മദ് സലീമിനെതിരെയാണ് കേസെടുത്തത്. ഇരുവിഭാഗങ്ങൾ തമ്മിൽ സ്പർധയുണ്ടാക്കണമെന്ന ഉദ്ദേശത്തോടെ സംസാരിച്ചെന്ന് എഫ്.ഐ.ആറിൽ പറയുന്നു. രാമക്ഷേത്ര പ്രതിഷ്ഠ നടക്കുന്ന ഇന്നലെ കറുത്ത ദിനമായി ആചരിക്കണമെന്നായിരുന്നു പ്രതിഷേധം. ബാബറി മസ്ജിദിന്റെ ചിത്രം പതിച്ച പ്ലക്കാർഡുമായാണ് പ്രതിഷേധം നടത്തിയത്. പ്രതിഷേധത്തിന്റെ ഭാഗമായി കറുത്ത...

സംസ്ഥാനത്തെ അന്തിമ വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു; പേര് ചേർക്കാത്തവർക്ക് തിരഞ്ഞെടുപ്പുവരെ അവസരം

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നൊരുക്കത്തിന്റെ ഭാഗമായി സംസ്ഥാനത്തെ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. 5.75 ലക്ഷം പുതിയ വോട്ടർമാരാണ് ഇത്തവണ ഉള്ളത്. ആകെ വോട്ടർമാരുടെ എണ്ണം 2,70,99,326 ആണ്. 3.75 ലക്ഷം വോട്ടർമാരെ പട്ടികയിൽനിന്ന് ഒഴിവാക്കിയതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ്‌ കൗൾ അറിയിച്ചു. അന്തിമ വോട്ടർപട്ടികയിൽ പേര് ചേർക്കാനാകാത്തവർക്ക് തിരഞ്ഞെടുപ്പിന് മുമ്പുവരെ അപേക്ഷ സമർപ്പിക്കാൻ...

രൺജിത്ത് കൊലക്കേസ്: പ്രതികളുടെ മാനസിക നില പരിശോധിക്കാൻ പൊലീസ്; ശിക്ഷാവിധിക്ക് മുന്നോടിയായി നടപടി

ആലപ്പുഴ: ആലപ്പുഴ ബിജെപി ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രൺജിത്ത് ശ്രീനിവാസൻ വധക്കേസില്‍ പ്രതികളുടെ മാനസിക നില പരിശോധിക്കാൻ പൊലീസ്. പരിശോധനക്കായി പ്രതികളെ ആലപ്പുഴ മെഡിക്കൽ കോളേജിൽ എത്തിച്ചു. വൻ പോലീസ് സന്നാഹത്തോടെയാണ് പ്രതികളെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. കോടതി നിർദ്ദേശപ്രകാരമാണ് നടപടി. പ്രതികൾക്ക് ശിക്ഷ വിധിക്കുന്നതിന് മുന്നോടിയായാണ് മാനസിക നില പരിശോധന...

കൈവെട്ട് കേസ് പ്രതി സവാദിന്റെ ഒളിവുജീവിതത്തിന്റെ ചുരുളഴിക്കാൻ NIA; ബന്ധുക്കളെയും പള്ളി ഭാരവാഹികളെയും ചോദ്യം ചെയ്യും

കെവെട്ട് കേസിലെ മുഖ്യപ്രതി സവാദിന്റെ 13 വർഷത്തെ ഒളിവുജീവിതത്തിന്റെ ചുരുളഴിക്കാൻ എൻഐഎ. സവാദിന്റെ ബന്ധുക്കളെയും വിവാഹം നടന്ന പള്ളി ഭാരവാഹികളെയും ചോദ്യം ചെയ്യും. ചോദ്യപേപ്പറിലെ മതനിന്ദ ആരോപിച്ച് 2010 ജൂലൈ നാലിനാണ് തൊടുപുഴ ന്യൂമാൻ കോളേജിലെ അധ്യാപകനായിരുന്ന പ്രഫ. ടിജെ ജോസഫിന്റെ കൈപ്പത്തി വെട്ടിമാറ്റിയത്. ഇതിലെ മുഖ്യപ്രതിയാണ് സവാദ്. സവാദിന്റെ ഒളിവുജീവിത്തത്തിൽ ദുരൂഹത തുടരുന്നതിനിടെയാണ് ബന്ധുക്കൾ...

ബട്ടര്‍ ചിക്കനും ദാല്‍ മഖാനിയും ആദ്യം ഉണ്ടാക്കിയത് ആരെന്ന തർക്കം കോടതിയിൽ

മലയാളികളുടെ ഉള്‍പ്പെടെ ഇഷ്ട വിഭവമായ ബട്ടര്‍ ചിക്കനും ഉത്തരേന്ത്യന്‍ തീന്‍മേശയിലെ രുചിയേറും വിഭവമായ ദാല്‍ മഖാനിയും ആരാണ് ആദ്യം കണ്ടുപിടിച്ചതെന്ന തര്‍ക്കം ഡല്‍ഹി ഹൈക്കോടതിയില്‍. ഡൽഹിയിലെ പ്രമുഖ റസ്റ്ററന്റുകളായ മോത്തി മഹലും ദര്യഗഞ്ചും തമ്മിലുള്ള തര്‍ക്കമാണ് കോടതിയിലെത്തിയത്. ഇക്കാര്യത്തില്‍ ഇരുകൂട്ടരും തമ്മില്‍ വാദപ്രതിവാദങ്ങള്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ ഏറെയായെങ്കിലും, വിഷയം ഡല്‍ഹി ഹൈക്കോടതിയിലെത്തിയതോടെയാണ് സംഭവം വാര്‍ത്തകളില്‍...

അയോധ്യ പ്രാണ പ്രതിഷ്ഠ: കാസര്‍ഗോഡ് കുട്‌ലു ‘സ്‌കൂളിന് അവധി നൽകിയ സംഭവത്തില്‍ അന്വേഷണം, 24 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് നൽകണം’

തിരുവനന്തപുരം: ഇന്ന് കാസര്‍ഗോഡ് കുട്‌ലു ഗോപാലകൃഷ്ണ ഹൈസ്‌കൂളിന് അവധി നല്‍കിയ സംഭവത്തില്‍ അന്വേഷണത്തിന് നിര്‍ദേശം. ഔദ്യോഗിക നിര്‍ദ്ദേശമില്ലാതെ സ്‌കൂളിന് അവധി നല്‍കിയ സംഭവം, വിശദമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്ന് മന്ത്രി വി ശിവന്‍കുട്ടി പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ക്കാണ് നിര്‍ദേശം നല്‍കിയത്. 24 മണിക്കൂറിനുള്ളില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് മന്ത്രിയുടെ നിര്‍ദേശം. അയോധ്യയിലെ പ്രാണ പ്രതിഷ്ഠയുമായി ബന്ധപ്പെട്ട്...

‘ആരും ആരെയും തകർക്കുന്നില്ല’; ലീഗ് സമസ്തയെ തകർക്കുന്നുവെന്ന മന്ത്രി വി. അബ്ദുറഹ്മാന്റെ പരാമർശം തള്ളി ജിഫ്രി തങ്ങൾ

മലപ്പുറം: ലീഗ് സമസ്തയെ തകർക്കുന്നുവെന്ന മന്ത്രി വി. അബ്ദുറഹ്മാന്റെ പരാമർശം തള്ളി സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുകോയ തങ്ങൾ. ആരും ആരെയും തകർക്കുന്നില്ല. മുസ്‌ലിം ലീഗിന് ആരെയും തകർക്കണമെന്ന് വിശ്വാസമില്ല. സമസ്തയെ ആരും തകർക്കുകയില്ല. സമസ്തയെ ആർക്കും തകർക്കാൻ പറ്റില്ലെന്നും ജിഫ്രി തങ്ങൾ പറഞ്ഞു. മുഈനലി തങ്ങൾക്ക് മാത്രമല്ല, ഒരാൾക്കും ഭീഷണി വരാൻ പാടില്ല. ഭീഷണി...

മുല്ലപ്പൂവിന് പൊന്നിന്റെ വില; കിലോഗ്രാമിന് 6000 രൂപ; ചരിത്രത്തില്‍ ആദ്യം; കണ്ണുതള്ളി വ്യാപാരികള്‍

ചരിത്രത്തില്‍ ആദ്യമായി തുടര്‍ച്ചയായ രണ്ടാംമാസവും മുല്ലപ്പൂവിന്റെ വില കുത്തനെ ഉയര്‍ന്നു. ഒരു മുഴം മുല്ലപ്പൂവിന് നിലവില്‍ 200 രൂപയാണ് വ്യാപാരികള്‍ ഈടാക്കുന്നത്. കിലോഗ്രാമിന് 6000 രൂപയും. നേരത്തെയും മുല്ലപ്പൂവിന് ശൈത്യകാലത്ത് വില കൂടുമായിരുന്നു. നവംബറില്‍ 500-600 രൂപയായിരുന്നു കൂടിയ വില. ഡിസംബര്‍ ആദ്യത്തോടെയാണ് വില കൂടിത്തുടങ്ങിയത്. വിലക്കൂടുതലിനുപുറമേ പൂവിന്റെ വലുപ്പക്കുറവും തിരിച്ചടിയായിട്ടുണ്ട്. പ്രധാന ഉത്പാദനകേന്ദ്രങ്ങളായ കോയമ്പത്തൂര്‍, സത്യമംഗലം,...

‘തര്‍ക്കം തീര്‍ന്നു, ഏവരും അയോധ്യ രാമക്ഷേത്രത്തിൽ എത്തി അനുഗ്രഹം വാങ്ങണം’; ബാബറി കേസ് ഹരജിക്കാരൻ ഇഖ്ബാൽ അൻസാരി

ദില്ലി: അയോധ്യ രാമക്ഷേത്രത്തിൽ നടക്കുന്ന പ്രാണപ്രതിഷ്ഠാ ചടങ്ങിൽ എല്ലാവരും പങ്കെടുത്ത് അനുഗ്രഹം നേടണമെന്ന് രാമജന്മഭൂമി-ബാബറി മസ്ജിദ് ഭൂമി തർക്കത്തിലെ മുൻ ഹർജിക്കാരനായ ഇഖ്ബാൽ അൻസാരി. പോരാട്ടങ്ങളും തർക്കങ്ങളും പൂർണമായും അവസാനിച്ചിരിക്കുകയാണെന്നും അൻസാരി പറഞ്ഞു. "എല്ലാ മതങ്ങളുടെയും എല്ലാ ദേവതകളും അയോധ്യാ നഗരത്തിൽ വസിക്കുന്നു. ഇന്നാണ് പ്രാണപ്രതിഷ്ഠ നടക്കുന്നത്. ഇത് രാമമന്ദിരത്തിന്റെ തുടക്കമാണ്. നടന്ന സമരമങ്ങളെന്തായിരുന്നാലും ഇന്ന്...

തുലാവർഷം പിൻവാങ്ങി, കേരളത്തിൽ ചൂട് കനക്കുന്നു !

കേരളത്തിൽ ചൂട് കനക്കുന്നു. തുലാവർഷം പിൻവാങ്ങിയതോടെയാണ് സംസഥാനത്ത് ചൂട് വർധിക്കുന്നത്. ഈ മാസം പതിനഞ്ചോടെയാണ് കേരളം ഉൾപ്പടെയുള്ള തെക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് തുലാവർഷം പൂർണമായി പിൻവാങ്ങിയത്. ഇതോടെ മഴ കുറയുകയും ചൂട് കൂടാൻ തുടങ്ങുകയും ചെയ്തു. വരുന്ന അഞ്ച് ദിവസം കേരളത്തിൽ വലിയ തോതിൽ മഴ ലഭിക്കില്ല എന്നാണ് ഏറ്റവും ഒടുവിലെ കാലാവസ്ഥ പ്രവചനം...
- Advertisement -spot_img

Latest News

പാചകവാതകക്ഷാമം: തിങ്കളാഴ്ച ഹോട്ടലുകൾ അടച്ചിടും

കൊച്ചി: കേരളത്തിൽ നിലനിൽക്കുന്ന കടുത്ത പാചകവാതക ക്ഷാമത്തിൽ പ്രതിഷേധിച്ച് വരും തിങ്കളാഴ്ച സംസ്ഥാനത്തെ ഹോട്ടലുകൾ പൂർണ്ണമായും അടച്ചിടുമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ അറിയിച്ചു....
- Advertisement -spot_img