തിരുവനന്തപുരം: ഭക്ഷ്യ സ്ഥാപനങ്ങള്‍ വിതരണം ചെയ്യുന്ന പാഴ്‌സല്‍ ഭക്ഷണത്തിന്റെ കവറിന് പുറത്ത് തീയതിയും സമയവും ഉള്‍പ്പെട്ട ലേബലോ സ്റ്റിക്കറോ പതിക്കണമെന്ന നിയമം പാലിക്കുന്നുവെന്ന് ഉറപ്പു വരുത്തുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പ് സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. 52 സ്‌ക്വാഡുകളുടെ നേതൃത്വത്തില്‍...
തിരുവനന്തപുരം: ജനുവരി 27ന് സംസ്ഥാനത്ത് സ്‌കൂളുകൾക്ക് അവധി. അധ്യാപകരുടെ ക്ലസ്റ്റർ യോഗം നടക്കുന്നതിനാലാണ് അവധി പ്രഖ്യാപിച്ചത്. ഒന്ന് മുതൽ പത്തുവരെയുള്ള ക്ലാസുകൾക്കാണ് അവധി. പൊതുവിദ്യാഭ്യാസ ഡയറക്ടർ ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കി.
പാലക്കാട്: പതിനൊന്നു വയസുകാരനെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. എടത്തനാട്ടുകര കോട്ടപള്ള സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥി റിദാൻ (11) നെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. സ്കൂളിൽ നിന്നും ടൂറിന് പോകാൻ സാധിക്കാത്തതിനെ തുടർന്നുള്ള മനോവിഷമത്തിലാണ് കുട്ടി ഇത്തരമൊരു കൃത്യത്തിന് മുതിർന്നതെന്നാണ് പ്രാഥമിക വിവരം. ഇന്ന് രാവിലെയാണ് കുട്ടിയെ വീടിനുള്ളിൽ...
കൊച്ചി : കൊച്ചിയിൽ പുതിയ ക്രിക്കറ്റ് സ്റ്റേഡിയം വരുന്നു. ഇതിനായി കേരള ക്രിക്കറ്റ് അസോസിയേഷൻ (കെസിഎ) സംസ്ഥാന സർക്കാരിനു രൂപരേഖ സമർപ്പിച്ചു. കൊച്ചി ചെങ്ങമനാടാണ് പുതിയ സ്റ്റേഡിയം നിർമിക്കുക. ഇവിടെ സ്റ്റേഡിയത്തിനായി കണ്ടെത്തിയ സ്ഥലത്തിന് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡിന്റെ (ബിസിസിഐ) അനുമതി ലഭിച്ചതായി കെസിഎ പ്രസിഡന്റ് ജയേഷ് ജോർജ് അറിയിച്ചു.
രാജ്യാന്തര സ്റ്റേഡിയം ഉൾപ്പെടെ...
കോട്ടയം: പാലാ നഗരസഭയിലെ ഇടതു കൗൺസിലറുടെ മുപ്പതിനായിരം രൂപ വിലയുള്ള ഇയർ പോഡ് മോഷണം പോയ സംഭവത്തിൽ വെട്ടിലായി ഇടതുമുന്നണി. ഇയർ പോഡ് മോഷണവുമായി ബന്ധമില്ലെന്നും യഥാർഥ കള്ളനെ കണ്ടെത്താൻ നടപടി വേണമെന്നും ആവശ്യപ്പെട്ട് യുഡിഎഫ് കത്ത് നൽകിയതോടെ സ്വന്തം പക്ഷത്തെ കൗൺസിലർമാർ തന്നെ സംശയ നിഴലിലായതിന്റെ ആശങ്കയിലാണ് പാലായിലെ ഇടതു നേതൃത്വം. മാണി...
വയനാട്: മുട്ടിലിൽ ബക്കറ്റിലെ വെള്ളത്തിൽ വീണ് ഒരു വയസ്സുകാരി മരിച്ചു. മുട്ടിൽ കുട്ടമംഗലം മാന്തൊടി വീട്ടിൽ അഫ്‌തറിന്റെ മകൾ ഹൈഫ ഫാത്തിമയാണ് മരിച്ചത്. വീട്ടിലെ ബാത്ത്റൂമിൽ വച്ച ബക്കറ്റിൽ കുട്ടി തലകീഴായി വീഴുകയായിരുന്നു. കുട്ടിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം കൈനാട്ടി ജനറൽ ആശുപത്രി മോര്‍ച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കൾക്ക്...
തിരുവല്ലം സ്വദേശിനി ഷഹാന ഷാജി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവും ഭര്‍തൃമാതാവും അറസ്റ്റില്‍. യുവതിയുടെ ആത്മഹത്യയ്ക്ക് പിന്നാലെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ഭര്‍തൃവീട്ടുകാരുടെ മാനസിക പീഡനവും ഉപദ്രവവുമാണ് ഷഹാന ആത്മഹത്യ ചെയ്തതിന് കാരണമെന്നായിരുന്നു ബന്ധുക്കളുടെ പരാതി.
പൊലീസ് കേസെടുത്തതിന് പിന്നാലെ ഷഹാനയുടെ ഭര്‍ത്താവ് നൗഫലും മാതാവും ഒളിവില്‍ പോയിരുന്നു. ഇരുവരെയും തിരുവനന്തപുരം കണ്ടലയില്‍ നിന്നാണ്...
കോഴിക്കോട്: രാമക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്ഠയ്ക്കു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു നന്ദി പറഞ്ഞ് ശിഹാബ് ചോറ്റൂർ. ഇന്ത്യൻ മുസ്‌ലിം ആയതിൽ അഭിമാനിക്കുന്നുവെന്നും അദ്ദേഹം കുറിച്ചു. മലപ്പുറത്തുനിന്ന് മക്കയിലേക്കു കാൽനടയായി യാത്ര ചെയ്ത് ഹജ്ജ് ചെയ്ത് വാർത്തകളിൽ ഇടംപിടിച്ചയാളാണ് ശിഹാബ്.
സോഷ്യൽ മീഡിയ ഹാൻഡിലുകളിലാണ് ശിഹാബ് മോദിക്ക് നന്ദി പറഞ്ഞ് രംഗത്തെത്തിയത്. ഇതോടൊപ്പം വിവിധ മതവിഭാഗങ്ങൾക്കും കുട്ടികൾക്കുമൊപ്പം...
കുമ്പള: കുമ്പള ബംബ്രാണ സ്വദേശിയായ യുവാവ് തിരുവനന്തപുരത്തു ബൈക്ക് കുഴിയില്‍ വീണതിനെ തുടര്‍ന്നു മരിച്ചു. ബംബ്രാണ അണ്ടിത്തടുക്കയിലെ പരേതനായ പള്ളിക്കുഞ്ഞി കുദൂരിന്റെയും ഖദീജയുടെയും മകന്‍ അഫ്‌സല്‍ (27) ആണ് തിങ്കളാഴ്ച രാത്രി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്.
രണ്ടു ദിവസം മുമ്പു സുഹൃത്തിന്റെ ബൈക്കുമായി യാത്ര ചെയ്യുന്നതിനിടയില്‍ കുഴിയില്‍ വീഴുകയായിരുന്നു. കുഴിയില്‍ നിന്നു കരക്കു കയറിയെങ്കിലും അബോധാവസ്ഥനായി...
കൊച്ചി: കേരളത്തിൽ നിലനിൽക്കുന്ന കടുത്ത പാചകവാതക ക്ഷാമത്തിൽ പ്രതിഷേധിച്ച് വരും തിങ്കളാഴ്ച സംസ്ഥാനത്തെ ഹോട്ടലുകൾ പൂർണ്ണമായും അടച്ചിടുമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ അറിയിച്ചു....