Kerala

കരിപ്പൂരിൽ നിന്നുള്ള ഹജ്ജ് യാത്രയ്ക്ക് അമിത നിരക്കുമായി എയർ ഇന്ത്യ; അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് മന്ത്രി വി അബ്ദുറഹ്‍മാൻ

കരിപ്പൂരിൽ നിന്നുള്ള ഹജ്ജ് യാത്ര നിരക്ക് വർധനയിൽ എയർ ഇന്ത്യക്കെതിരെ മന്ത്രി വി അബ്ദുറഹ്‍മാൻ. വിദേശ വിമാന കമ്പനികൾ കുറഞ്ഞ നിരക്കിൽ സർവീസ് നടത്തുമ്പോഴാണ് എയർ ഇന്ത്യ തീർത്ഥാടകരെ കൊള്ളയടിക്കുന്നത് എന്ന് മന്ത്രി വിമർശിച്ചു. കേന്ദ്ര മന്ത്രിയോട് അടിയന്തര ഇടപെടൽ ആവശ്യപ്പെട്ടെന്നും വി അബ്ദുറഹ്‍മാൻ പറഞ്ഞു. നെടുമ്പാശേരി , കണ്ണൂർ വിമാനത്താവളങ്ങളെ അപേക്ഷിച്ച് കരിപ്പൂരിൽ നിന്ന്...

അതിവേഗമെത്തി സിആര്‍പിഎഫ്; രാജ്ഭവന്റെ സുരക്ഷ ഏറ്റെടുത്തു, നടപടി കേന്ദ്ര ഉത്തരവിന് പിന്നാലെ

തിരുവനന്തപുരം: കേരള രാജ്ഭവന്റെ സുരക്ഷയ്ക്കായി സിആര്‍പിഎഫ് സംഘമെത്തി. രാജ്ഭവന്റെ മുന്നിൽ എട്ട് സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ സുരക്ഷാ ജോലി ഏറ്റെടുത്തു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവിന് പിന്നാലെയാണ് നടപടി. 30 സിആര്‍പിഎഫ് ജവാന്മാരാണ് രാജ് ഭവനിലേക്ക് എത്തിയത്. എസ്എഫ്ഐ പ്രവര്‍ത്തകര്‍ നടത്തുന്ന തുടര്‍ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ രാജ്ഭവന്റെയും ഗവര്‍ണറുടെയും സുരക്ഷ സിആര്‍പിഎഫിന് കൈമാറി Z+ കാറ്റഗറിയിലേക്ക്...

ഗവര്‍ണര്‍ക്ക് സുരക്ഷക്ക് കേന്ദ്രസേന: ഇനി Z+ സുരക്ഷ, കേന്ദ്ര ആഭ്യന്തര മന്ത്രാലയം തീരുമാനം രാജ്ഭവനെ അറിയിച്ചു

തിരുവനന്തപുരം: കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ എസ്എഫ്ഐ നടത്തുന്ന തുടര്‍ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ രാജ്ഭവന്റെയും ഗവര്‍ണറുടെയും സുരക്ഷ വര്‍ധിപ്പിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റേതാണ് തീരുമാനം. ഏറ്റവും ഉയര്‍ന്ന ഇസെഡ് പ്ലസ് (Z+) സുരക്ഷയാണ് ഗവര്‍ണര്‍ക്ക് നിശ്ചയിച്ചിരിക്കുന്നത്. കേരളത്തിൽ നിലവിൽ മുഖ്യമന്ത്രിക്ക് മാത്രമായിരുന്നു Z+ സുരക്ഷ ഉണ്ടായിരുന്നത്. ഇതാണ് ഗവര്‍ണര്‍ക്ക് കൂടി ബാധകമാക്കിയത്. പുതിയ...

ഇന്നലെ രാജ്യത്ത് ഏറ്റവും ചൂട് തിരുവനന്തപുരത്ത്! പകൽ ചുട്ടുപൊള്ളും, കേരളത്തിൽ താപനില കൂടുമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: കേരളത്തിൽ പകൽ സമയം ചുട്ടുപൊള്ളും. സംസ്ഥാനത്ത് പകൽ താപനില ഉയരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക റെക്കോർഡ് പ്രകാരം രാജ്യത്തു സമതല പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസം ഏറ്റവും ഉയർന്ന ചൂട് രേഖപ്പടുത്തിയത് തിരുവനന്തപുരത്താണ്. 36.2°c ആണ് തലസ്ഥാനത്തെ താപനില. കേരളത്തിൽ പൊതുവെ പകൽ ചൂട് കൂടി വരുകയാണെന്നും വരും...

ആദ്യ കാഴ്ചയിൽ വെറുമൊരു ക്രോക്സ്, ഹമ്പട കേമാ..! കസ്റ്റംസിനെ വെട്ടിച്ച് പുറത്തിറങ്ങി കുടുങ്ങിയത് പൊലീസ് വലയിൽ

മലപ്പുറം: ചെരിപ്പിനുള്ളിൽ സ്വർണം കടത്തിയയാൾ കരിപ്പൂർ വിമാനത്താവളത്തിന് പുറത്ത് പൊലീസ് പിടിയിലായി. 28 ലക്ഷം രൂപ വിലമതിക്കുന്ന സ്വർണവും പൊലീസ് പിടിച്ചെടുത്തു. കോഴിക്കോട് സ്വദേശി മുഹമ്മദ് അനസ് ആണ് അറസ്റ്റിലായിട്ടുള്ളത്. കരിപ്പൂരിൽ മൂന്നാഴ്ചയ്ക്കിടെ പൊലീസ് പിടിക്കുന്ന ഏഴാമത്തെ സ്വർണക്കടത്ത് കേസാണിത്. മലപ്പുറം ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ...

പരാതിക്കാരനെ കള്ളനാക്കി സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചു; ഒടുവിൽ കാലുപിടിച്ച് മാപ്പാക്കി

തൃശ്ശൂർ: മാളയിൽ മോഷണക്കേസിലെ പ്രതി പോലീസിൽ കീഴടങ്ങിയെന്നരീതിയിൽ സാമൂഹികമാധ്യമങ്ങളിൽ നടത്തിയ പ്രചാരണം പൊല്ലാപ്പായി. പരാതിക്കാരനെത്തന്നെ പ്രതിയാക്കിയാണ് പോസ്റ്റിട്ടത്. അവസാനം പരാതിക്കാരന്റെ കാലുപിടിച്ച് മാപ്പുപറഞ്ഞാണ് പ്രചരിപ്പിച്ചയാൾ രക്ഷപ്പെട്ടത്. പള്ളിയുടെ ഓഫീസ് മുറിയിലെ ലോക്കർ കുത്തിത്തുറന്ന് മോഷണം നടത്തിയ കേസിലെ പ്രതി പോലീസിൽ കീഴടങ്ങിയതായി പേരും വിലാസവും സഹിതമാണ് പ്രചരിപ്പിച്ചത്. പോലീസിന്റെ പ്രഥമവിവരറിപ്പോർട്ട് തെറ്റിദ്ധരിച്ചാണ് പരാതിക്കാരനെ പ്രതിയാക്കിയതെന്നാണ് പോസ്റ്റിട്ടയാളുടെ...

സംസ്ഥാനത്ത് നദികളിൽ നിന്നുള്ള മണൽവാരൽ പുനരാരംഭിക്കാൻ തീരുമാനം

സംസ്ഥാനത്ത് നദികളിൽ നിന്നുള്ള മണൽവാരൽ പുനരാരംഭിക്കാൻ തീരുമാനം. റവന്യൂ സെക്രട്ടേറിയേറ്റാണ് ഇത് സംബന്ധിച്ച് തീരുമാനം എടുത്തത്. കഴിഞ്ഞ 10 വർഷമായി നദികളായിൽ നിന്നുള്ള മണൽ വാരൽ സംസ്ഥനത്ത് നിർത്തിവെച്ചിരിക്കയായിരുന്നു. നിർമാണമേഖലയുടെ നീണ്ടകാലത്തെ ആവശ്യമാണിത്. അനധികൃത മണൽവാരൽ നിയന്ത്രിക്കാൻ കൂടി ലക്ഷ്യമിട്ടാണ് ഔദ്യോഗിക മണൽവാരൽ എന്നാണു സർക്കാർ വൃത്തങ്ങൾ പറയുന്നത്. ഓഡിറ്റ് നടത്തിയതിൽ 17 നദികളിലാണ് മണൽ...

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സം​ഗം ചെയ്ത് ​ഗർഭിണിയാക്കിയ പ്രതിക്ക് 128 വർഷം കഠിന തടവ്

കോഴിക്കോട്: പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ പല തവണ ബലാത്സംഗം ചെയ്തു ഗർഭിണിയാക്കിയ പ്രതിക്ക് 128 വർഷം കഠിന തടവും 6,60,000 രൂപ പിഴയും ശിക്ഷ. കോഴിക്കോട് കല്ലായി അറക്കത്തോടുക്ക റാസി മൻസിലിൽ ഇല്യാസ് അഹമ്മദ് (35)നെയാണ് കോഴിക്കോട് അതിവേഗ പോക്സോ കോടതി ജഡ്ജ് രാജീവ് ജയരാജ് ശിക്ഷിച്ചത്. പിഴ സംഖ്യയിൽ നിന്ന് അഞ്ച് ലക്ഷം രൂപ പെൺകുട്ടിക്ക്...

സംസ്ഥാനത്തെ വാഹനരേഖകളില്‍ മൊബൈല്‍നമ്പര്‍ കൃത്യമല്ലെന്ന് മോട്ടോര്‍വാഹനവകുപ്പ്

സംസ്ഥാനത്തെ 60 ശതമാനത്തോളം വാഹനരേഖകളില്‍ മൊബൈല്‍നമ്പര്‍ കൃത്യമല്ലെന്ന് മോട്ടോര്‍വാഹനവകുപ്പ്. വാഹന ഉടമകള്‍ക്കുതന്നെയാണ് ഇത് ബുദ്ധിമുട്ടുണ്ടാക്കുന്നത്. നിയമലംഘനം നടത്തിയതും അതിന് പിഴചുമത്തിയതും സമയത്ത് അറിയാതെ ഉടമ ഒടുവില്‍ കോടതി കയറേണ്ടിവരും. പിഴചുമത്തിയാല്‍ മൂന്നുമാസക്കാലമാണ് ഓണ്‍ലൈനായി പിഴയടയ്ക്കാവുന്നത്. അതിനുശേഷം കേസുകള്‍ക്ക് ഓണ്‍ലൈനായി തീര്‍പ്പുകല്പിക്കുന്ന വെര്‍ച്വല്‍ കോടതിയിലേക്ക് കേസ് മാറ്റും. പിന്നെ കോടതിനടപടി കഴിഞ്ഞേ പിഴ തീര്‍ക്കാനാകൂ. വാഹനം വില്‍ക്കുക,...

നയപ്രഖ്യാപനം ഒരു മിനിറ്റില്‍ അവസാനിപ്പിച്ച് ഗവര്‍ണര്‍; കേരള നിയമസഭാ ചരിത്രത്തിലാദ്യം

തിരുവനന്തപുരം: നയപ്രഖ്യാപനം ഒരു മിനിറ്റ് 17 സെക്കന്‍ഡില്‍ അവസാനിപ്പിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പ്രസംഗം മുഴുവന്‍ വായിക്കാതെ അവസാന പാരഗ്രാഫ് മാത്രം വായിച്ചാണ് ഗവര്‍ണര്‍ നയപ്രഖ്യാപനം അവസാനിപ്പിച്ചത്. തുടര്‍ന്ന് ഇക്കാര്യത്തില്‍ ഒരു വിശദീകരണം പോലും നല്‍കാതെയാണ് ഗവര്‍ണര്‍ സഭ വിട്ടിറങ്ങിയത്. കേരള നിയമസഭയുടെ ചരിത്രത്തിലാദ്യമായിട്ടാണ് ഇത്തരമൊരു സംഭവം. നയപ്രഖ്യാപനത്തിനായി സഭയിലെത്തിയപ്പോഴും ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് മുഖം...
- Advertisement -spot_img

Latest News

പാചകവാതകക്ഷാമം: തിങ്കളാഴ്ച ഹോട്ടലുകൾ അടച്ചിടും

കൊച്ചി: കേരളത്തിൽ നിലനിൽക്കുന്ന കടുത്ത പാചകവാതക ക്ഷാമത്തിൽ പ്രതിഷേധിച്ച് വരും തിങ്കളാഴ്ച സംസ്ഥാനത്തെ ഹോട്ടലുകൾ പൂർണ്ണമായും അടച്ചിടുമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ അറിയിച്ചു....
- Advertisement -spot_img