Sunday, June 8, 2025

Kerala

കോഴിക്കോട്ടേക്ക് മടങ്ങിയെത്താനൊരുങ്ങി ഇത്തിഹാദ് എയർലൈൻസ്; ടിക്കറ്റ് നിരക്ക് 20,000 രൂപ മുതൽ

കരിപ്പൂർ: രണ്ടുവർഷത്തെ ഇടവേളയ്ക്കു ശേഷം കോഴിക്കോട്ടേക്ക് മടങ്ങിയെത്താനൊരുങ്ങി അബുദബിയുടെ ഔദ്യോഗിക എയർലൈനായ ഇത്തിഹാദ്. ജനുവരി ഒന്നുമുതൽ കോഴിക്കോട്-അബുദാബി എത്തിഹാദ് സർവീസ് പുനരാരംഭിക്കുമെന്ന് ഫിനാന്‍ഷ്യല്‍ എക്‌സ്പ്രസ് റിപ്പോർട്ട്‌ ചെയ്തു. 20,000 രൂപ മുതലാണ് ടിക്കറ്റ് നിരക്ക്. കൊവിഡ് വിലക്കുകളും കോഴിക്കോട്ട് വലിയ വിമാനങ്ങൾക്കു വന്ന നിയന്ത്രണവുമാണ് ഇത്തിഹാദ് സർവീസുകളെ ബാധിച്ചത്. കോഴിക്കോട്-അബുദാബി മേഖലയിൽ ദിവസവും നാലു സർവീസുകളുണ്ടായിരുന്നു....

പിണറായി 24 മണിക്കൂറും ജോലി ചെയ്യുന്നു; നിരന്തരം സഞ്ചരിക്കുന്നു; മുഖ്യമന്ത്രിക്ക് കാരവന്‍ വേണമെന്ന് എഡിജിപി

മുഖ്യമന്ത്രി പിണറായി വിജയനായി കാരവന്‍ വാങ്ങിക്കണമെന്ന ആവശ്യവുമായി ക്രമസമാധാനവിഭാഗം എഡിജിപി എം.ആര്‍. അജിത്കുമാര്‍. മുഖ്യമന്ത്രി നിരന്തരം സഞ്ചരിക്കുന്ന ആളാണ്. അതിനാല്‍ സഞ്ചരിക്കുന്ന ഓഫീസിന് കാരവന്‍ ആവശ്യമാണ്. മുഖ്യമന്ത്രി ഒരാളേയുള്ളൂ. അദ്ദേഹം 24 മണിക്കൂറും ജോലിചെയ്യുന്ന ആളാണ്. അല്പനേരം മാറിനിന്നാല്‍ ആ റോള്‍ ചെയ്യാന്‍ വേറൊരു മുഖ്യമന്ത്രി നമുക്കില്ല. അതിനാല്‍ ഏതുനേരത്തും അതിന് കഴിയുന്ന സംവിധാനമാണ് മുഖ്യമന്ത്രിക്ക്...

‘എൻ്റെ ഫോട്ടോ എടുത്ത് മാറ്റണം; ദൈവത്തോട് മാത്രമേ പ്രാർഥിക്കാൻ പാടുള്ളൂ’; ​ഗാന്ധിഭവനിലെ പ്രാർഥനാ ഹാളിൽ തന്റെ ചിത്രം കണ്ട എം.എ യൂസഫലി

കൊല്ലം: അനാഥരായ വയോജനങ്ങൾക്കായുള്ള അഗതി മന്ദിരത്തിലെ പ്രാർഥനാ ഹാളിൽ സ്ഥാപിച്ച തന്റെ ചിത്രം എടുത്തുമാറ്റണമെന്ന് അഭ്യർഥിച്ച് ലുലു ഗ്രൂപ്പ് ചെയർമാനും പ്രമുഖ വ്യവസായിയുമായ എം.എ യൂസഫലി. പ്രാർഥന ദൈവത്തിനോടേ പാടൂള്ളൂവെന്നും യൂസുഫലി പറഞ്ഞു. പത്തനാപുരം ഗാന്ധിഭവനിൽ അന്തേവാസികൾക്ക് താമസിക്കാനായി ലുലു ഗ്രൂപ്പ് നിർമിച്ചുനൽകുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപന ചടങ്ങിനായി എത്തിയപ്പോഴായിരുന്നു നിലവിലുള്ള കെട്ടിടത്തിലെ പ്രാർഥനാ ഹാളിൽ...

ചില്ലറ ടെന്‍ഷന്‍ വേണ്ട; KSRTC യില്‍ QR code, യു.പി.ഐയിലൂടെ ഇനി ബസ് ചാര്‍ജ് നല്‍കാം

കെ എസ് ആർ ടി സി ബസുകളിൽ ഇനി ഗൂഗിൾ പേ അടക്കം യുപിഐ പേമന്റ് ആപ്പുകൾ വഴി ടിക്കറ്റെടുക്കാം. ഓൺലൈൻ വഴി ടിക്കറ്റിന് പണം നൽകുന്നതിന്റെ പരീക്ഷണം ഇന്ന് മുതൽ തുടങ്ങും. ആദ്യഘട്ടമെന്ന നിലയിൽ തിരുവനന്തപുരം ജില്ലയിലെ സ്വിഫ്റ്റ് ബസുകൾ ഉപയോഗിച്ച് ഓപറേറ്റ് ചെയ്യുന്ന 90 സിറ്റി സർക്കുലർ സർവീസുകളിലും പോയിന്‍റ് ടു...

ഭാര്യയെ സംശയം, ബലമായി മദ്യം കുടിപ്പിച്ച് കൊല; യുവതിയുടെ മരണം കൊലപാതകമെന്ന് തെളിഞ്ഞത് പഴുതടച്ച അന്വേഷണത്തിൽ

കൊച്ചി: പൊലീസിന്‍റെ പഴുതടച്ച അന്വേഷണത്തിനൊടുവിൽ ചോറ്റാനിക്കരയിലെ 37കാരിയുടെ മരണം ഭര്‍ത്താവ് നടത്തിയ കൊലപാതകമെന്ന് തെളിഞ്ഞു. എരുവേലിയില്‍ പാണക്കാട്ട് വീട്ടിൽ ഷൈജു (37) വിനെയാണ് ചോറ്റാനിക്കര പൊലീസ് അറസ്റ്റ് ചെയ്തത്. ഡിസംബര്‍ 25നാണ് സംഭവം നടന്നത്. ഭാര്യ ശാരിയെ വീട്ടിലെ കിടപ്പുമുറിയിലെ കഴുക്കോലിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി എന്നാണ് ഷൈജു പറഞ്ഞത്. ഷൈജുവാണ് ശാരിയെ ആശുപത്രിയില്‍ എത്തിച്ചത്....

നവകേരള, കേരളീയം പരിപാടികളിൽ പങ്കെടുത്ത മുസ്‌ലിം ലീഗ് നേതാക്കളെ സസ്‌പെൻഡ് ചെയ്തു

കോഴിക്കോട്: നവകേരള, കേരളീയം പരിപാടികളിൽ പങ്കെടുത്ത മുസ്‌ലിം ലീഗ് നേതാക്കളെ സസ്‌പെൻഡ് ചെയ്തു. സംസ്ഥാന കൗൺസിൽ അംഗവും കെ.എം.സി.സി മുൻ നേതാവുമായ ആർ. നൗഷാദ്, പ്രവാസി ലീഗ് സംസ്ഥാന സെക്രട്ടറിയും തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗവുമായ കലാപ്രേമി ബഷീർ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്. നവകേരള, കേരളീയം പരിപാടികൾ ബഹിഷ്‌കരിക്കാനായിരുന്നു യു.ഡി.എഫ് തീരുമാനം. ഇത് ലംഘിച്ചാണ് നൗഷാദ്...

‘മതപണ്ഡിതർ എന്ത് പറയണമെന്ന് തീരുമാനിക്കുന്ന മന്ത്രിയാണ്’; പരിഹസിച്ച് എസ്കെഎസ്എസ്എഫ് നേതാവ്

തിരുവനന്തപുരം: മന്ത്രി വി അബ്ദുറഹ്മാനെ പരിഹസിച്ച് എസ്കെഎസ്എസ്എഫ് നേതാവ് സത്താർ പന്തല്ലൂർ. മതപണ്ഡിതൻമാർ എന്ത് പറയണമെന്ന് തീരുമാനിക്കുന്നതിനും മതസൗഹാർദത്തിന് ഭീഷണി ഉയർത്തുന്നവരെ ജയിലിലടക്കാനുമുള്ള അധിക ചുമതല വഹിക്കുന്ന ന്യൂനപക്ഷ വകുപ്പു മന്ത്രിയാണല്ലൊ വി. അബ്ദുറഹിമാൻ എന്നാണ് സത്താർ പന്തല്ലൂരിന്റെ പരിഹാസ വാക്കുകൾ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ഇദ്ദേഹത്തിന്റെ പ്രതികരണം. എന്‍ എസ് എസ് ക്യാമ്പുകളില്‍ സ്വവര്‍ഗ...

സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍, വീണ്ടും 47,000 കടന്നു; രണ്ടാഴ്ചയ്ക്കിടെ 1800 രൂപയുടെ വര്‍ധന

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡില്‍. ഈ മാസം നാലിന് രേഖപ്പെടുത്തിയ പവന് 47,080 രൂപ എന്ന റെക്കോര്‍ഡാണ് പഴങ്കഥയായത്. ഇന്ന് 320 രൂപ വര്‍ധിച്ചതോടെയാണ് സ്വര്‍ണവില പുതിയ ഉയരം കുറിച്ചത്. 47,120 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 40 രൂപയാണ് വര്‍ധിച്ചത്. 5890 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഈ...

മുഖ്യമന്ത്രിക്ക് യൂത്ത് കോൺഗ്രസ് വക 515 രൂപ, കഴിക്കാൻ അണ്ടിപരിപ്പും പാഴ്സൽ; കാരണം നവകേരള സദസിലെ പരാതി പരിഹാരം

തൃശൂർ: നവകേരള സദസിൽ നൽകിയ പരാതിക്ക് പരിഹാരമായി കിട്ടിയ 515 രൂപയും അതിനൊപ്പം ഫ്രീയായി അണ്ടിപരിപ്പും മുഖ്യമന്ത്രിക്ക് പാഴ്സൽ അയച്ച് യൂത്ത് കോൺഗ്രസ്. തൃശൂരിലെ വലപ്പാട് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ആണ് വ്യത്യസ്തമായ സമരം നടത്തിയത്. പേരാവൂർ നിയോജക മണ്ഡലത്തിലെ ഇരട്ടി കിളിയന്തറ സ്വദേശിയായ കർഷകൻ 4 ലക്ഷം സഹകരണ ബാങ്കിൽ...

‘മതസൗഹാർദത്തിന് എതിര് നിൽക്കുന്നവരെ ജയിലിലടക്കണം’; സമസ്ത നേതാവ് അബ്ദുൽ ഹമീദ് ഫൈസിക്കെതിരെ മന്ത്രി

തിരുവനന്തപുരം: സമസ്ത നേതാവ് അബ്ദുൽ ഹമീദ് ഫൈസിക്കെതിരെ മന്ത്രി വി. അബ്ദുറഹ്മാൻ. ക്രിസ്ത്യൻ ആഘോഷങ്ങളിൽ നിന്ന് വിട്ടു നിൽക്കണം എന്ന് പറയാൻ അയാൾക്ക് എന്തവകാശം എന്ന് മന്ത്രി ചോദിച്ചു. മതസൗഹാർദ്ദത്തിന് എതിര് നിൽക്കുന്നവരെ ജയിലിൽ അടയ്ക്കണമെന്നും ന്യൂനപക്ഷ മന്ത്രി എന്ന നിലയിൽ തനിക്ക് അതാണ് അഭിപ്രായമെന്നും മന്ത്രി വി അബ്ദുറഹ്മാൻ പറഞ്ഞു. അബ്ദുൽ ഹമീദ് ഫൈസിയുടെ...
- Advertisement -spot_img

Latest News

ബെംഗളൂരുവിലെ ദുരന്തം; മരണ സംഖ്യ ഉയരുന്നു, 12 മരണം

ബംഗളൂരൂ: ഐപിഎല്ലില്‍ റോയല്‍ ചാലഞ്ചേഴ്സ് ബംഗളൂരുവിന്റെ(ആര്‍സിബി) കിരീടാഘോഷത്തിനിടെ തിക്കിലും തിരക്കിലും പെട്ട് 12 പേർ മരിച്ചു. ബംഗളൂരു ചിന്നസാമി സ്റ്റേഡിയത്തിന് പുറത്താണ് അപകടമുണ്ടായത്. നിരവധി പേർക്ക് പരിക്കേറ്റു....
- Advertisement -spot_img