Saturday, May 18, 2024

Kerala

അധ്യാപകൻ്റെ കൈവെട്ടിയ കേസ്: മൂന്ന് പ്രതികള്‍ക്ക് ജീവപര്യന്തം തടവ് ശിക്ഷ

കൊച്ചി: മൂവാറ്റുപുഴയിൽ അധ്യാപകൻ്റെ കൈ വെട്ടിയ കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ആദ്യ മൂന്ന് പേർക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. രണ്ടാം പ്രതി സജിൽ , മൂന്നാം പ്രതി നാസർ, അഞ്ചാം പ്രതി നജീബ് എന്നിവര്‍ക്കാണ് ജീവപര്യന്തം വിധിച്ചത്. കൊച്ചിയിലെ എന്‍.ഐ.എ കോടതി ജഡ്ജി അനിൽ ഭാസ്ക്കറാണ് ശിക്ഷ വിധിച്ചത്. പത്ത് വർഷം മുതൽ ജീവപര്യന്തം...

രാഹുൽ ഗാന്ധിയുടെ ഓഫീസ് ആക്രമണം: കോൺഗ്രസ് പ്രവർത്തകർക്കെതിരായ കേസിൽ തുടർനടപടികൾക്ക് സ്റ്റേ

വയനാട്ടിൽ രാഹുൽ ഗാന്ധിയുടെ ഓഫീസിലെ ഗാന്ധി ചിത്രം തകർത്തതുമായി ബന്ധപ്പെട്ട്, കോൺഗ്രസ് പ്രവർത്തകർക്കെതിരെയെടുത്ത കേസിൽ തുടർനടപടികൾ സ്റ്റേ ചെയ്ത് ഹൈക്കോടതി. കൽപ്പറ്റ ഓഫീസിലെ പേഴ്സണൽ അസിസ്റ്റ് രതീഷ് കുമാർ, ഓഫീസ് സ്റ്റാഫ് രാഹുൽ എസ് ആർ, കോൺഗ്രസ് പ്രവർത്തകരായ നൗഷാദ്, മുജീബ് എന്നിവർക്കെതിരെയായിരുന്നു പോലീസ് കേസെടുത്തിരുന്നത്. കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് ചൂണ്ടിക്കാട്ടി പ്രതികൾ നൽകിയ...

ഒരേസമയം രണ്ടുപേരെ വിവാഹം കഴിക്കണമെന്ന അപേക്ഷയുമായി പെൺകുട്ടി; കുരുക്കിലായത് സബ് രജിസ്ട്രാർ ഓഫീസിലെ ഉദ്യോഗസ്ഥർ

പത്തനാപുരം: ഒരേ സമയം രണ്ടുപേരെ വിവാഹം കഴിക്കണമെന്ന അപേക്ഷയുമായി പെൺകുട്ടി. കൊല്ലത്താണ് സംഭവം. പത്തനാപുരം, പുനലൂർ സ്വദേശികളായ യുവാക്കളെ വിവാഹം കഴിക്കുന്നതിനായി പത്തനാപുരം, പുനലൂർ സബ് രജിസ്ട്രാർ ഓഫീസുകളിലാണ് പത്തനാപുരം സ്വദേശിയായ പെൺകുട്ടി അപേക്ഷ നൽകിയത്. സ്പെഷ്യൽ മാരേജ് നിയമം അനുസരിച്ച് ആദ്യം പത്തനാപുരം സബ് രജിസ്ട്രാർ ഓഫീസിലാണ് അപേക്ഷ നൽകിയത്. തുടർന്ന്, കഴിഞ്ഞ ദിവസം...

നാട്ടുകാരെ അമ്പരപ്പിച്ച് കറൻ്റ് ബിൽ, 300 വീടുകൾക്ക് അടച്ചിരുന്നതിന്റെ പത്തിരട്ടി തുക; അന്വേഷിക്കാൻ കെഎസ്ഇബി

തൊടുപുഴ: ഉപഭോക്താക്കൾക്ക് ഇരുട്ടടിയായി കെഎസ്ഇബി ബിൽ. തൊടുപുഴയിലാണ് സംഭവം. നാട്ടുകാരെ അമ്പരപ്പിച്ച് 300 ലധികം ഉപഭോക്താക്കൾക്കാണ് ഇത്തവണത്തെ കറന്റ് ബിൽ 10 ഇരട്ടിയിലേറെ വന്നിരിക്കുന്നത്. 3000 അടച്ചിരുന്നയാൾക്ക് 60,000 ത്തിന്റെ ബില്ലാണ് നിലവിൽ കിട്ടിയിരിക്കുന്നത്. ഒരാൾക്ക് മാത്രമല്ല, 300ലധികം ഉപഭോക്താക്കൾക്കാണ് ബില്ല് ഇരട്ടിയിലധികമായി ലഭിച്ചിരിക്കുന്നത്. അതേസമയം, വിഷയം ശ്രദ്ധയിൽ പെട്ടതിനെ തുടർന്ന് പ്രതികരണവുമായി കെഎസ്ഇബി...

കേസ് പിന്‍വലിച്ചെന്നത് പാഴ് വാക്ക്: എം.പിയും എം.എല്‍.എയും പങ്കെടുത്ത സി.എ.എ വിരുദ്ധ സമരത്തിന്റെ പേരില്‍ വട്ടിയൂര്‍ക്കാവ് മുസ്‌ലിം ജമാഅത്ത് ഭാരവാഹികള്‍ക്ക് സമന്‍സ്

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ വിവാദ പൗരത്വ നിയമ ഭേദഗതി(സി.എ.എ)ക്കെതിരായ പ്രക്ഷോഭത്തിന്റെ പേരിലുള്ള കേസുകള്‍ റദ്ദാക്കുമെന്ന സംസ്ഥാന സര്‍ക്കാരിന്റെ വാഗ്ദാനം പാഴ് വാക്കെന്ന് തെളിയിച്ച് വട്ടിയൂര്‍ക്കാവ് ജമാഅത്ത് കമ്മിറ്റി ഭാരവാഹികള്‍ക്ക് പോലീസ് നോട്ടീസ്. ജമാഅത്ത് ഭാരവാഹികളടക്കം അഞ്ചുപേര്‍ കോടതിയില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ്. കെ. മുരളീധരന്‍ എം.പി, വി.കെ പ്രശാന്ത് എം.എല്‍.എ തുടങ്ങിയവര്‍ പങ്കെടുത്ത സമരത്തിന്റെ പേരിലാണ് പോലീസ്...

ഉറങ്ങുന്നതിനിടെ വിദ്യാർത്ഥിയുടെ റെഡ്മി ഫോണ്‍ പൊട്ടിത്തെറിച്ചു, തലനാരിഴക്ക് വൻദുരന്തം ഒഴിവായി

കല്‍പ്പറ്റ: വയനാട് ജില്ലയിലെ മടക്കിമലയിൽ വിദ്യാർഥിയുടെ മൊബൈൽ പൊട്ടിത്തെറിച്ചു. ഒഴക്കൽ കുന്നിൽ താമസിക്കുന്ന നെല്ലാംങ്കണ്ടി ഷംസുദ്ദീൻ ലത്വീഫിയുടെ മകൻ സിനാന്‍റെ ഫോണാണ്പൊട്ടിത്തെറിച്ചത്. ബുധനാഴ്ച രാവിലെ 11 മണിയോടെ ആണ് അപകടം നടന്നത്. ഫോണ് അടുത്തു വച്ചു സിനാൻ ചെറുതായി മയങ്ങുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നു. പെട്ടെന്നൊരു ശബ്ദം കേട്ടാണ് സിനാൻ ഉണർന്നത്. ഫോണിൽ നിന്നും ശബ്ദം കേട്ട ഉടനെ...

ബെംഗളൂരുവിലെ പ്രതിപക്ഷ ഐക്യയോഗത്തിലേക്ക് മുസ്‌ലിം ലീഗിനും ക്ഷണം

ബെംഗളൂരു: ബെംഗളൂരുവിൽ ഈ മാസം 18ന് നടക്കുന്ന പ്രതിപക്ഷ പാർട്ടികളുടെ യോഗത്തിലേക്ക് മുസ്‌ലിം ലീഗിനും ക്ഷണം. എം.ഡി.എം.കെ, ആർ.എസ്.പി, കേരള കോൺഗ്രസ് മാണി വിഭാഗം, കേരള കോൺഗ്രസ് ജോസഫ് വിഭാഗം അടക്കം 24 പാർട്ടി നേതാക്കൾക്ക് ക്ഷണമുണ്ട്. യോഗത്തിനു മുന്നോടിയായി പതിനേഴാം തീയതി രാത്രി നേതാക്കൾക്ക് സോണിയഗാന്ധി വിരുന്നൊരുക്കും. കഴിഞ്ഞ ജൂൺ 23 ന് പ്രതിപക്ഷ...

തക്കാളി, പച്ചമുളക്, ഇഞ്ചി; തൊട്ടാൽ പൊള്ളും പച്ചക്കറികൾ; കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയാൻ പൊലീസ് പരിശോധന

തക്കാളിയടക്കം പച്ചക്കറികളുടെ വില റോക്കറ്റ് പോലെ കേറിയതോടെ നട്ടം തിരിഞ്ഞ് ജനങ്ങൾ. തക്കളിയും പച്ചമുളകും ഇഞ്ചിയുമെല്ലാം തൊട്ടാൽ പൊള്ളുമെന്ന നിലയിലാണ്. വിലക്കയറ്റം പിടിച്ച് കെട്ടാനാകാതെ സർക്കാർ നട്ടം തിരിയുമ്പോൾ പൊറുതി മുട്ടുകയാണ് ജനം. ഏറ്റവുമൊടുവിൽ സംസ്ഥാനത്ത് കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും കണ്ടെത്തുന്നതിന് സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരെ നിയോഗിക്കാനാണ് സർക്കാർ നിര്‍ദ്ദേശം. ജില്ലാ സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരെ ഉപയോഗിച്ച്...

രണ്ട് ലക്ഷം രൂപക്ക് മുകളിലുള്ള സ്വര്‍ണവുമായി യാത്ര ചെയ്യാറുണ്ടോ, ഇനിമുതല്‍ ഇക്കാര്യങ്ങള്‍ നിര്‍ബന്ധം; ഇല്ലെങ്കില്‍ കേസും പിഴയും

തിരുവനന്തപുരം: നിശ്ചിത തുകയ്ക്ക് മുകളില്‍ സംസ്ഥാനത്തിനകത്തും സ്വര്‍ണം വാങ്ങി കൊണ്ടുപോകുന്നതിന് ഇ വേ ബില്‍ സമ്പ്രദായം ഏര്‍പ്പെടുത്തി ജി എസ് ടി കൗണ്‍സില്‍ യോഗം. രണ്ട് ലക്ഷത്തിന് മുകളിലുള്ള സ്വര്‍ണം സംസ്ഥാനത്തിനകത്തും വാങ്ങി കൊണ്ടുപോകുന്നതിനാണ് ഇ വേ ബില്‍ സമ്പ്രദായത്തിന് ജി എസ് ടി കൗണ്‍സില്‍ യോഗം ചൊവ്വാഴ്ച അംഗീകാരം നല്‍കിയത്. രണ്ടു ലക്ഷം രൂപയ്ക്ക്...

ഏക സിവിൽ കോഡ്: ഇന്ത്യയുടെ ബഹുസ്വരത തകർക്കും, ലക്ഷ്യം ധ്രുവീകരണം; നിയമ കമ്മീഷന് മുസ്‌ലിം ലീഗിന്റെ മറുപടി

മലപ്പുറം: ഏക സിവിൽ കോഡിൽ  നിയമ കമ്മീഷന് മറുപടി നൽകി മുസ്‌ലിംലീഗ്. ജനങ്ങൾക്കിടയിൽ സ്പർദ്ധയും വർഗ്ഗീയ ധ്രുവീകരണവും മാത്രമാണ് ഏക സിവിൽ കോഡിലെ പുതിയ ചർച്ചകളിലൂടെ ലക്ഷ്യമിടുന്നതെന്നും ഇന്ത്യയുടെ ബഹുസ്വരതയെ തകർക്കുമെന്നും ലീഗ്  കുറ്റപ്പെടുത്തി. ഏക സിവിൽ കോഡ് ഇന്ത്യൻ ഭരണഘടനയുടെ ആശയത്തിന് വിരുദ്ധമാണ്. 1937 ലെ ശരീഅത്ത് ആക്ട് പ്രകാരം ശരീഅത്ത് നിയമം  പിന്തുടരാമെന്ന് സ്വമേധയാ പ്രഖ്യാപനം നടത്തിയവർക്കെല്ലാം...
- Advertisement -spot_img

Latest News

യുവാവിന്റെ മരണത്തിൽ ദുരൂഹത; മഞ്ചേശ്വരം പോലീസ് കേസെടുത്തു

മഞ്ചേശ്വരം: യുവാവിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് സഹോദരൻ മഞ്ചേശ്വരം പോലീസിൽ പരാതി നൽകി. കർണാടക കന്യാന സ്വദേശി അഷ്റഫിന്റെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് സഹോദരൻ നൽകിയ...
- Advertisement -spot_img