പാലിയേറ്റീവ് പരിചരണ രംഗത്ത് കേരളം വിജയകരമായ മാതൃകയാണെന്ന് ലോകാരോഗ്യ സംഘടനാ (ഡബ്ല്യു.എച്ച്.ഒ.). സാന്ത്വന പരിചരണത്തില്‍ കേരളം പിന്തുടരുന്ന സവിശേഷ മാതൃകയ്ക്കാണ് അംഗീകാരം. ലോകാരോഗ്യ സംഘടനയുടെ ദക്ഷിണ പൂര്‍വേഷ്യന്‍ റീജിയണല്‍ വര്‍ക്ക്‌ഷോപ്പിനെ ആസ്പദമാക്കി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടിലാണ് കേരളത്തിലെ പാലിയേറ്റീവ് കെയര്‍ രംഗത്തെ അഭിനന്ദിച്ചത്.
സാമൂഹികാധിഷ്ഠിത പാലിയേറ്റീവ് പരിചരണ പ്രവര്‍ത്തനങ്ങളിലൂടെ ഇന്ത്യയില്‍ മാത്രമല്ല, വികസ്വര രാജ്യങ്ങളിലും കേരളം ഒരു...
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളം വഴി കടത്തിയ സ്വര്‍ണം കേരളാ പൊലീസ് പിടികൂടി. ഏതാണ്ട് 1.15 കോടി രൂപ വിലവരുന്ന ഒന്നേ കാൽ കിലോ സ്വര്‍ണമാണ് ക്യാപ്സൂൾ രൂപത്തിലാക്കി കടത്തിയത്. ശരീരത്തിന് അകത്ത് സ്വര്‍ണം ഒളിപ്പിച്ചായിരുന്നു കടത്ത്. വിമാനത്താവളത്തിൽ കസ്റ്റംസിന്റെയും റവന്യൂ ഇന്റലിജൻസിന്റെയും കണ്ണുവെട്ടിച്ച് പുറത്തുകടന്ന പ്രതികൾക്ക് പക്ഷെ കേരളാ പൊലീസിനെ കബളിപ്പിക്കാൻ കഴിഞ്ഞില്ല. യുഎഇയിൽ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് ലൈസൻസ്, ലേണേഴ്സ് ലൈസൻസ് എന്നിവയ്ക്ക് ആവശ്യമായ മെഡിക്കൽ സർട്ടിഫിക്കറ്റ് എടുക്കാൻ ഇനി മുതൽ പുതിയ ഫോം ഉപയോഗിക്കണം. ട്രാൻസ്പോർട്ട് കമ്മീഷണറാണ് ഇത് സംബന്ധിച്ച അറിയിപ്പ് നല്‍കിയിരിക്കുന്നത്. കേന്ദ്ര മോട്ടോര്‍ വാഹന ചട്ടത്തിൽ വന്ന മാറ്റത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു മാറ്റം കൊണ്ടുവന്നത്.
ഡ്രൈവിംഗ് ലൈസൻസ്, ലേണേഴ്സ് ലൈസൻസ് സംബന്ധിച്ച സേവനങ്ങൾ നൽകാൻ നിഷ്കർഷിച്ചിരിക്കുന്ന...
പത്തനംതിട്ട: റാന്നിയിൽ സ്കൂളിൽകളിക്കുന്നതിനിടെ വീണ് ചികിത്സയിലിരിക്കെ അഞ്ചര വയസ്സുകാരൻ മരിച്ചു. പ്ലാങ്കമൺ ഗവ. എൽ പി സ്കൂൾ വിദ്യാർഥി ആരോൺ വി വർഗീസ് ആണ് മരിച്ചത്. റാന്നി പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.
ഇന്നലെ വൈകിട്ടാണ് കുട്ടി സ്കൂളില്‍ നിന്ന് വീണെന്ന് പറഞ്ഞ് മാതാപിതാക്കള്‍ക്ക് ഫോണ്‍ വരുന്നത്. തുടര്‍ന്ന് തൊട്ടടുത്ത സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. കുട്ടിയുടെ...
കൊൽക്കത്ത: പശ്ചിമബംഗാളിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയിൽ സി.പി.എമ്മും അണിചേർന്നു. മുർഷിദാബാദ് ജില്ലയിലെ ബെഹ്റാംപുരിലാണ് കോൺഗ്രസിന്റെ മൂവർണക്കൊടികൾക്കൊപ്പം ചെങ്കൊടികളുമേന്തി സി.പി.എം പ്രവർത്തകർ യാത്രയിൽ പങ്കെടുത്തത്. സി.പി.എം. സംസ്ഥാനസെക്രട്ടറി മുഹമ്മദ് സലീം, സംസ്ഥാനക്കമ്മിറ്റിയംഗം സുജൻ ചക്രവർത്തി എന്നിവർ നേരിട്ടെത്തി രാഹുൽ ഗാന്ധിക്ക് ആശംസകൾ നേർന്നു.
‘‘ന്യായവും അന്യായവും തമ്മിലുള്ള പോരാട്ടത്തിനാണ് ഇപ്പോൾ...
കൊല്ലം: സ്വന്തമായി 12 സെന്‍റ് സ്ഥലവും ഒരു വീടുമുണ്ട്, തനിക്ക് വിവാഹം കഴിക്കാന്‍ ഒരു പെണ്‍കുട്ടിയെ കണ്ടെത്തി തരണമെന്ന ആവശ്യവുമായി പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് ഒരു യുവാവ്. കൊല്ലം മണ്ണൂർ ഉണ്ണിക്കുന്നിൻപുറം മൂകുളുവിള വീട്ടിൽ ഭിന്നശേഷിക്കാരനായ അനിൽ ജോൺ (32) ആണ് കൊല്ലം കടയ്ക്കൽ പോലീസിന് മുന്നില്‍ വ്യത്യസ്തമായൊരു പരാതിയുമായെത്തിയത്. ഇതാദ്യമായാണ് ഒരു യുവാവ്...
തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ താലൂക്ക് ആശുപത്രികളിലും ദന്തല്‍ യൂണിറ്റ് ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആര്‍ദ്രം മാനദണ്ഡ പ്രകാരം സംസ്ഥാനത്തെ താലൂക്ക് ആശുപത്രികളില്‍ ഒരു ദന്തല്‍ സര്‍ജന്‍, ഒരു ദന്തല്‍ ഹൈജീനിസ്റ്റ്, ഒരു ദന്തല്‍ മെക്കാനിക്ക് എന്നീ തസ്തികകളോട് കൂടിയ ദന്തല്‍ യൂണിറ്റ് സജ്ജമാക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിന്റെയടിസ്ഥാനത്തില്‍ ദന്തല്‍ യൂണിറ്റ്...
ആലപ്പുഴ: ബിജെപി നേതാവ് രൺജിത്ത് ശ്രീനിവാസൻ വധക്കേസിലെ ജഡ്ജി വി ജി ശ്രീദേവിയെ അധിക്ഷേപിച്ചെന്ന പരാതിയില്‍ കലാപാഹ്വാനത്തിന് കേസെടുത്ത് ആലപ്പുഴ സൗത്ത് പൊലീസ്. ആറ് പേരെ പ്രതിയാക്കിയാണ് പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. ബീവി കെ യു, അസ്ലം വളവുപച്ച, നസീർമോൻ ഖലീൽ, ആസാദ് അമീർ, റാഫി തിരുവനന്തപുരം, ഷഫീഖ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.
അപൂര്‍വങ്ങളില്‍ അപൂര്‍വമായ...
മലപ്പുറം അബൂദാബിയില്‍നിന്നും കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്നിറങ്ങിയ കോഴിക്കോട് കുന്നമംഗലം സ്വദേശിനിയില്‍നിന്ന് 1.34 കിലോ ഗ്രാം സ്വര്‍ണ്ണം പോലീസ് പിടികൂടി. യാത്രക്കാരിയായ ഷമീറ(45)യെ പോലീസ് കസ്റ്റഡിയിലെടുത്തു.
അബൂദാബിയില്‍നിന്നും എയര്‍ അറേബ്യ വിമാനത്തിലാണ് ഷമീറ കരിപൂര്‍ വിമാനത്താവളത്തില്‍ എത്തിയത്. ഷമീറയില്‍നിന്നും സ്വര്‍ണ്ണം സ്വീകരിക്കാന്‍ എയര്‍പോര്‍ട്ടിന് പുറത്ത് കള്ളക്കടത്ത് സംഘത്തിലെ അംഗങ്ങളായ കുന്നമംഗലം സ്വദേശികളായ റിഷാദ് (38), ജംഷീര്‍ (35)...
പുതുവർഷത്തിലെ ആദ്യ മാസം അവസാനിക്കുകയാണ്, അടുത്തമാസം ബാങ്കുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ നടത്താൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ബാങ്ക് അവധികൾ അറിഞ്ഞശേഷം മാത്രം പ്ലാൻ തയ്യാറാക്കുക. കാരണം വരുന്ന മാസം കുറെയേറെ ദിവസങ്ങളിൽ ബാങ്ക് അവധിയുണ്ട്. ഫെബ്രുവരി മാസത്തെ ബാങ്ക് ഹോളിഡേ ലിസ്റ്റ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പുറത്തുവിട്ടു. ഇതനുസരിച്ച് 29 ദിവസമുള്ള മാസത്തിൽ 11...
കൊച്ചി: കേരളത്തിൽ നിലനിൽക്കുന്ന കടുത്ത പാചകവാതക ക്ഷാമത്തിൽ പ്രതിഷേധിച്ച് വരും തിങ്കളാഴ്ച സംസ്ഥാനത്തെ ഹോട്ടലുകൾ പൂർണ്ണമായും അടച്ചിടുമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷൻ അറിയിച്ചു....