Kerala

ആ കുഞ്ഞ് ബ്രസീല്‍ ആരാധകനെ കണ്ടുകിട്ടി: ചിന്തു ഇനി ‘സിനിമാ നടന്‍’

മലപ്പുറം (www.mediavisionnews.in):ലോകകപ്പില്‍ നിന്ന് ബ്രസീല്‍ പുറത്തായതില്‍ മനംനൊന്ത് കരയുന്ന കുട്ടി ആരാധകന്റെ വീഡിയോ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ടീം തോറ്റതിന്റെ വിഷമവും മറ്റുള്ളവര്‍ കളിയാക്കുന്നതിന്റെ വിഷമവുമുള്ള കൊച്ചാരാധകന്‍ കരയുകയും ദേഷ്യപ്പെടുകയും ചെയ്യുന്ന വീഡിയോ സംവിധായകന്‍ അനീഷ് ഉപാസനയാണ് ഫേസ്ബുക്കില്‍ ഷെയര്‍ ചെയ്തത്. ഈ കുട്ടിയെ കണ്ടു പിടിച്ച് തരണമെന്നും തന്റെ അടുത്ത സിനിമയിലേക്ക് ഇവനെ...

നെയ്മറുടെ ജേഴ്‌സി ഉണക്കാനിട്ട് ശ്രീനാരായണ ഗുരു ; പരാതിയുമായി എസ്എന്‍ഡിപി

കൊച്ചി (www.mediavisionnews.in): നെയ്മറുടെ പത്താം നമ്പര്‍ ജേഴ്‌സി ഉണക്കാനിട്ട് നില്‍ക്കുന്ന ശ്രീ നാരായണ ഗുരുവിന്റെ ചിത്രം വിവാദമായതില്‍ പ്രതികരണവുമായി എസ്എന്‍ഡിപി രംഗത്ത്. ശ്രീനാരായണ ഗുരുവിനെ വികലമായി ചിത്രീകരിച്ചുവെന്ന് ചൂണ്ടികാട്ടി എസ്എന്‍ ഡി പിയുടെ പോഷക സംഘടനയായ സൈബര്‍ സേന പൊലീസില്‍ പരാതി നല്‍കി. ശ്രീ നാരായണഗുരുവിനെ നാരായണന്‍കുട്ടിയെന്നു സംബോധന ചെയ്ത് അപകീര്‍ത്തിപ്പെടുത്തിയെന്നാണ് ഇവര്‍ പരാതിയില്‍ പറഞ്ഞിരിക്കുന്നത്. ശ്രീനാരായണ...

കനത്ത മഴ: സംസ്ഥാനത്തെ എല്ലാ മദ്റസകള്‍ക്കും നാളെ അവധി

കോഴിക്കോട് (www.mediavisionnews.in): കാലവര്‍ഷം ശക്തമായതിനെ തുടര്‍ന്ന് വ്യാഴാഴ്ച സംസ്ഥാനത്തെ എല്ലാ മദ്റസകള്‍ക്കും അവധിയായിരിക്കുമെന്ന് സമസ്ത കേരള ഇസ്ലാം മത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്‍ അറിയിച്ചു. നേരത്തെ മഴ ശക്തിപ്രാപിച്ചതിനെ തുടര്‍ന്ന് മലപ്പുറം വയനാട്, ഇടുക്കി ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരുന്നു്. ഇതുകൂടാതെ ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും...

കണ്ണൂര്‍ ഒരുങ്ങുന്നു; കാത്തിരിപ്പില്ലാതെ സേവനങ്ങള്‍ ലഭ്യമാക്കുന്ന ലോകത്തിലെ അപൂര്‍വ വിമാനത്താവളങ്ങളിലൊന്നാവാന്‍

കണ്ണൂര്‍(www.mediavisionnews.in): സെപ്റ്റംബറില്‍ ഉദ്ഘാടനം പ്രതീക്ഷിക്കുന്ന കണ്ണൂര്‍ അന്താരാഷട്ര വിമാനത്താവളത്തിന്റെ മിനുക്ക് പണികള്‍ അന്തിമ ഘട്ടത്തില്‍. ക്യൂ നില്‍ക്കാതെ എല്ലാ സേവനങ്ങളും ലഭ്യമാകുന്ന ലോകത്തിലെ തന്നെ അപൂര്‍വ്വം വിമാനത്താവളങ്ങളുടെ പട്ടികയില്‍ ഇടം പിടിക്കാന്‍ ഒരുങ്ങുകയാണ് കണ്ണൂര്‍ വിമാനത്താവളം. ഇന്‍ലൈന്‍ എക്സ്റേ ഉള്‍പ്പെടെയുള്ള ആധുനിക സൗകര്യങ്ങളാണ് കണ്ണൂരില്‍ വരുന്നത്. അത്യാധുനിക സംവിധാനങ്ങളും സൗകര്യങ്ങളുമായാണ് കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം ഉദ്ഘടനത്തിനായി ഒരുങ്ങുന്നത്. വിമാനത്താവളത്തിന്റെ നിര്‍മാണ...

ബദല്‍ ശോഭായാത്രയ്ക്ക് പിന്നാലെ ആര്‍എസ്‌എസ്സിനെ പ്രതിരോധിക്കാന്‍ രാമായണമാസാചാരണവും സംഘടിപ്പിക്കാനൊരുങ്ങി സിപിഐഎം

തിരുവനന്തപുരം(www.mediavisionnews.in): ശ്രീകൃഷ്ണ ജയന്തിയുടെ ബദല്‍ ശോഭായാത്രയ്ക്കു പിന്നാലെ രാമായണമാസാചരണവും സംഘടിപ്പിക്കാനൊരുങ്ങി സിപിഐഎം. സംസ്‌കൃത സംഘം എന്ന സംഘടനയുടെ പേരിലാണ് പാര്‍ടി രാമായണമാസാചരണം സംഘടിപ്പിക്കുക. ക്ഷേത്രങ്ങളും മതാചാരങ്ങളും കൈപ്പിടിയിലാക്കുന്ന ആര്‍എസ്‌എസ് നീക്കത്തെ പ്രതിരോധിക്കാനാണ് തീരുമാനമെന്നാണ് പാര്‍ടി വിശദീകരണം. ഈ മാസം ഇരുപത്തിയഞ്ചിന് തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാനതല ഉദ്ഘാടനത്തോടെയാണ് രാമായണ മാസാചരണത്തിനു സിപിഐഎം തുടക്കമിടുക. പാര്‍ട്ടിക്കൊപ്പം നില്‍ക്കുന്ന വിശ്വാസികളുടെ...

കേരളത്തിന്റെ വിയോജിപ്പ് മറികടന്ന് പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍ കേന്ദ്രം

തിരുവനന്തപുരം(www.mediavisionnews.in): ദേശവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നീക്കം തുടങ്ങിയതായി സൂചന. അഭിമന്യുവിന്റെ കൊലപാതകമടക്കം അടുത്തിടെ നടന്ന സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാരിന്റെ നടപടി. നേരത്തെയും കേന്ദ്രസര്‍ക്കാര്‍ പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും കേരളത്തിന്റെ വിയോജിപ്പ് കാരണം നടപടി മന്ദഗതിയില്‍ ആവുകയായിരുന്നു. നേരത്തെ കേന്ദ്ര ആഭ്യന്തര മന്ത്രാലയം കേരളാ പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗത്തില്‍ നിന്ന്...

ലോകകപ്പ് ഫുട്ബോള്‍ ‘ചെറിയ കളിയല്ല’; സംസ്ഥാനത്ത് ആരാധകര്‍ ഉയര്‍ത്തിയത് 300 കോടിയുടെ ഫ്‌ളക്‌സുകള്‍

തിരുവനന്തപുരം (www.mediavisionnews.in): ലോകം ഫുട്ബോള്‍ ലോകകപ്പിന്റെ ചൂടിലാണ്. കേരളക്കരയും കാല്‍പ്പന്ത് മാമാങ്കത്തിന്റെ ആവേശത്തില്‍ നിറഞ്ഞു നില്‍ക്കുകയാണ്. എവിടെയും ഇഷ്ട ടീമിന്റെയും താരത്തിന്റെയും ചിത്രങ്ങളടങ്ങിയ ബോര്‍ഡുകള്‍. നഗരം ഗ്രാമ ഭേതമില്ലാതെ മുക്കിലും മൂലയിലും കാല്‍പ്പന്ത് ആവേശം ഫ്‌ളക്സുകളിലേക്ക് ചേക്കേറിയിരിക്കുന്നു. ഈ മുക്കിലും മൂലയിലും ഉയര്‍ന്ന ഫ്‌ളക്‌സിന്റെ കണക്കുകള്‍ ഇപ്പോള്‍ പുറത്തു വന്നിരിക്കുകയാണ്. ഫുട്ബാള്‍ ലോകകപ്പിനോട് അനുബന്ധിച്ച് സംസ്ഥാനത്ത് ഉയര്‍ന്നത് 300...

വാഹന ഇൻഷുറൻസ് പുതുക്കാൻ ഇനി പൊല്യൂഷൻ സർട്ടിഫിക്കറ്റ് നിർബന്ധം

തിരുവനന്തപുരം (www.mediavisionnews.in): മലിനീകരണ സര്‍ട്ടിഫിക്കറ്റ് (പൊല്യൂഷൻ സർട്ടിഫിക്കറ്റ്) ഇല്ലാത്ത വാഹനങ്ങളുടെ ഇന്‍ഷുറൻസ് ഇനി പുതുക്കില്ല. ഇക്കാര്യം കര്‍ശനമായി നടപ്പാക്കാൻ  ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ഇന്‍ഷുറന്‍സ് റഗുലേറ്ററി ആൻഡ് ഡവലപ്മെന്‍റ് അതോററ്റി നിര്‍ദേശം നൽകി. പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങളുടെ ഇന്‍ഷുറന്‍സ് പുതുക്കരുതെന്ന് ഒാഗസ്റ്റിൽ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു .ഇതേ തുടര്‍ന്നാണ് ഐ.ആര്‍.ഡി.എ. നിര്‍ദേശം.

ബ്രസീല്‍ ടീമിന് ചീമുട്ടയേറെന്ന് ഏഷ്യാനെറ്റിന്റെ വ്യാജ പ്രചാരണം, ആരാധകചൂടറിഞ്ഞപ്പോള്‍ പിന്‍വലിച്ച് ‘തടിതപ്പി’

(www.mediavisionnews.in) ലോകകപ്പില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ തോറ്റതിന് പിന്നാലെ നാട്ടില്‍ തിരിച്ചെത്തിയ ബ്രസീല്‍ ടീമിന് നേരെ ആരോധകര്‍ ചീമുട്ടയെറിഞ്ഞെട്ട് വ്യാജ വാര്‍ത്ത. പഴയൊരു വീഡിയോയാണ് ഇതിനായി ഉപയോഗിച്ചത്. പ്രമുഖ വാര്‍ത്ത ചാനലാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടര്‍ അടക്കമാണ് ബ്രസീല്‍ ടീമിന് നേരെ ചീമുട്ടയേര്‍ ഉണ്ടായെന്ന് വ്യാജവാര്‍ത്ത പ്രചരിപ്പിച്ചത്. നാട്ടിലെത്തിയ ടീം സഞ്ചരിച്ച ബസ്സിന് നേരെയാണ്...

സ്വാഗതം ജര്‍മ്മനി, അധ്യക്ഷന്‍ അര്‍ജന്റീന, നന്ദി ബ്രസീല്‍: ഫ്‌ളക്‌സ് മാറ്റാനായുള്ള കണ്ണൂര്‍ കളക്ടറുടെ പോസ്റ്റ് വൈറലാകുന്നു

കണ്ണൂര്‍ (www.mediavisionnews.in): ലോകകപ്പ് ഫുട്‌ബോളില്‍ നിന്ന് പുറത്തുപോയ പ്രമുഖ ടീമുകളുടെ ഫ്‌ളക്‌സ് മാറ്റാന്‍ കണ്ണൂര്‍ ജില്ലാ കളക്ടറുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്് വൈറലാകുന്നു. ലോകകപ്പില്‍ നിന്ന് പുറത്തുപോയ പ്രമുഖ ടീമുകളുടെ ആരാധകര്‍ക്കെല്ലാം ചടങ്ങിലേക്ക് പ്രവേശനമുണ്ട്. ഹരിത കണ്ണൂരാക്കി മാറ്റുന്നതിനുള്ള പ്രചരണ പരിപാികളുടെ ഭാഗമായാണു കളക്ടര്‍ മിര്‍ മുഹമ്മദലിയുടെ പോസ്റ്റ്. സ്വാഗതം -ജര്‍മ്മനി അധ്യക്ഷന്‍- അര്‍ജന്റീന ഉദ്ഘാടനം- പോര്‍ച്ചുഗല്‍ മുഖ്യാതിഥി- സ്‌പെയിന്‍ നന്ദി-ബ്രസീല്‍ എന്നീങ്ങനെയാണ് കളക്ടറുടെ...
- Advertisement -spot_img

Latest News

പ്രവാസികൾക്ക് ആശ്വാസം; എയർ അറേബ്യ സർവീസുകൾ പുനരാരംഭിച്ചു

ഗൾഫ് മേഖലയിലെ വ്യോമപാത നിയന്ത്രണങ്ങൾക്കിടയിലും വിമാന സർവീസുകളിൽ മാറ്റങ്ങളുമായി വിവിധ എയർലൈനുകൾ. ഷാർജ, അബുദാബി, റാസൽഖൈമ എന്നിവിടങ്ങളിൽ നിന്ന് എയർ അറേബ്യ പരിമിതമായ തോതിൽ സർവീസുകൾ...
- Advertisement -spot_img