Kerala

തുറന്നിട്ടും കുറയാതെ ജലനിരപ്പ്; മൂന്ന് ഷട്ടറുകളില്‍നിന്നും കൂടുതല്‍ അളവില്‍ വെള്ളം പുറത്തേക്ക് വിടേണ്ടി വരും; ഡാമിന്റെ സംഭരണശേഷിയുടെ 97 ശതമാനവും വെള്ളം നിറഞ്ഞു

ഇടുക്കി (www.mediavisionnews.in):ഇടുക്കി ഡാം സംഭരണ ശേഷിയുടെ 97 ശതമാനവും നിറഞ്ഞു. രണ്ടടി കൂടി വെള്ളം എത്തിയാല്‍ ഡാം പൂര്‍ണ സംഭരണ ശേഷിയില്‍ എത്തും. ഇടുക്കി ഡാമിന്റെ ഭാഗമായ ചെറുതോണി അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകള്‍ 40 സെന്റി മീറ്റര്‍ വീതം ഉയര്‍ത്തി വെച്ചിട്ടും ഡാമിലെ ജലനിരപ്പ് താഴാതെ നില്‍ക്കുകയാണ്. ഡാമിലേക്കുള്ള നീരൊഴുക്ക് അതിശക്തമായി വര്‍ദ്ധിച്ചതാണ് ഈ പ്രതിസന്ധിക്ക്...

ഇടുക്കി അണക്കെട്ട് ട്രയല്‍ റണ്ണിനായി തുറന്നു

ചെറുതോണി (www.mediavisionnews.in):ഇടുക്കി അണക്കെട്ട് ട്രയല്‍ റണ്ണിനായി തുറന്നു. ചെറുതോണി അണക്കെട്ടിന്റെ മൂന്നാം ഷട്ടര്‍ നിയന്ത്രണതോതില്‍ 50 ഘന മീറ്ററാണ് ഉയര്‍ത്തിയത്. ഷട്ടര്‍ നാല് മണിക്കൂര്‍ തുറന്നുവെക്കും. സെക്കന്റില്‍ 50,000 ലിറ്റര്‍ വെള്ളമാണ് ഒഴുകുന്നത്. 26 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഡാം തുറക്കുന്നത്. പെരിയാറിന്റെ 100 മീറ്റര്‍ പരിധിയിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം നല്‍കി. അടിയന്തര സാഹചര്യം പരിഗണിച്ചാണ് 24 മണിക്കൂര്‍ മുമ്പ്...

ഹിന്ദു വര്‍ഗീയതയും മുസ്‌ലീം വര്‍ഗീയതയും ഒരുപോലെ കുഴിച്ചുമൂടണം: എം സ്വരാജ്

തിരുവനന്തപുരം(www.mediavisionnews.in): കാസര്‍കോട് ഉപ്പളയില്‍ ഡി.വൈ.എഫ്.ഐ നേതാവ് അബൂബക്കര്‍ സിദ്ദീഖ് ഹിന്ദുത്വ വാദികളാല്‍ കൊല്ലപ്പെട്ട സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി എം.സ്വരാജ് എം.എല്‍.എ. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ആര്‍.എസ്.എസിനും, വര്‍ഗീയവാദത്തിനുമെതിരെ എം.സ്വരാജ് രൂക്ഷമായി ഭാഷയില്‍ സംസാരിച്ചത്. കൊലപാതക വാര്‍ത്ത കേരള മനസാക്ഷിയെ അസ്വസ്ഥമാക്കുന്നു എന്ന് പറഞ്ഞുകൊണ്ടാരംഭിക്കുന്ന പോസ്റ്റില്‍ ഹിന്ദു വര്‍ഗീയതയാണ് അബൂബക്കര്‍ സിദ്ദീഖിന്റെ കൊലപാതകത്തിന് പിന്നിലെന്ന് എം. സ്വരാജ് പറയുന്നുണ്ട്. ലോക്‌സഭാ...

ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും എട്ടുമരണം , വയനാട്‌ ഒറ്റപ്പെട്ടു; എങ്ങും നാശനഷ്‌ടം

തിരുവനന്തപുരം(www.mediavisionnews.in): സംസ്ഥാനത്ത് കനത്ത മഴയിലുണ്ടായ ഉരുള്‍പൊട്ടലിലും മണ്ണിടിച്ചിലിലും എട്ടു പേര്‍ മരിച്ചു. ഇടുക്കി, വയനാട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലെ ഉരുള്‍പൊട്ടലിലാണ്‌ എട്ടുപേര്‍ മരിച്ചത്‌. ഇടുക്കിയില്‍ ഇടുക്കി പെരിയാര്‍ വാലിയില്‍ മണ്ണിടിഞ്ഞ് വീണ് രണ്ട് പേരും അടിമാലിയില്‍ ഒരു കുടുംബത്തിലെ നാലുപേരുമാണ്‌ മരിച്ചത്‌. ഇടുക്കി മുരിക്കാശ്ശേരിക്കടുത്ത് രാജപുരത്ത് ഉരുള്‍പൊട്ടി. വീട് തകര്‍ന്ന് ആറ് പേരെ കാണാതായി....

അതിശക്തമായ മഴ തുടരുന്നു; കണ്ണൂരിൽ ഉരുള്‍പൊട്ടലില്‍ വീട് തകര്‍ന്ന് രണ്ട് പേര്‍ മരിച്ചു; രണ്ട് ജില്ലകളില്‍ നാളെ വിദ്യഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

കണ്ണൂര്‍(www.mediavisionnews.in): ഇരിട്ടിയില്‍ ഉരുള്‍പൊട്ടലില്‍ വീട് തകര്‍ന്ന് രണ്ട് പേര്‍ മരിച്ചു. ഇരിട്ടി കിഴങ്ങാനത്ത് ഇമ്മാണിയില്‍ തോമസ് (70), മരുമകള്‍ ഷൈനി (40) എന്നിവരാണ് മരിച്ചത്. കനത്ത മഴയുടെയും ഉരുള്‍പൊട്ടലിന്റെയും പശ്ചാത്തലത്തില്‍ കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി, തളിപ്പറമ്പ് താലൂക്കുകളിലെ പ്രൊഫഷനല്‍ കോളേജുകളും അങ്കണവാടികളും ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും വ്യാഴാഴ്ച ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. വയനാട്...

ഇനി ഇട്ട പോസ്റ്റ് പിന്‍വലിക്കാമെന്ന് കരുതണ്ട; ഇതും തെളിവ് നശിപ്പിക്കലായി കണക്കാക്കും

തിരുവനന്തപുരം(www.mediavisionnews.in): അപകീര്‍ത്തി പോസ്റ്റുകള്‍ ഇട്ട ശേഷം പ്രശനങ്ങള്‍ ഉണ്ടാകുമ്ബോള്‍ ഇവ പിന്‍വലിക്കാന്‍ ശ്രമിക്കുന്നതും ഇനി കുറ്റകരമാണ്. ഹനാനെ സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ച സംഭവമായിരുന്നു സമാനമായി ഏറ്റവും അടുത്ത് നടന്നത്. ഡിലീറ്റ് ചെയ്യപ്പെട്ട പോസ്റ്റുകള്‍ വീണ്ടെടുക്കാനുള്ള സോഫ്‌റ്റ്വെയര്‍ കേരള പൊലീസിന്റെ സൈബര്‍ ഡോമിന് ലഭിച്ചതോടെയാണ് സൈബര്‍ കുറ്റവാളികളെ കണ്ടെത്തുന്നത് എളുപ്പമായത്. കുറ്റകൃത്യങ്ങള്‍ ചെയ്‌ത ശേഷം പോസ്റ്റുകള്‍ കുറ്റവാളി തന്നെ...

സി.പി.ഐ.എം പിന്തുണയോടെ പുതിയ മുസ്‌ലിം പാര്‍ട്ടിയുമായി കെ.ടി ജലീല്‍: നീക്കം ലീഗിനെതിരെ; അഞ്ച് എം.എല്‍.എമാരുടെ പിന്തുണ

തിരുവനന്തപുരം(www.mediavisionnews.in) : തദ്ദേശസ്വയംഭരണ മന്ത്രി കെ.ടി ജലീലിന്റെ നേതൃത്വത്തില്‍ ‘ഇന്ത്യന്‍ സെക്കുലര്‍ ലീഗ്’ എന്ന പേരില്‍ പുതിയ ഇടതുപക്ഷ ഇസ്‌ലാമിക മതേതര പാര്‍ട്ടി വരുന്നു. നിലവിലുള്ള ചില ഇടത് അനുകൂല ഇസ്‌ലാമിക പാര്‍ട്ടികള്‍ ജലീലിന്റെ പാര്‍ട്ടിയില്‍ ലയിക്കാനും ധാരണയായി. പുതിയ പാര്‍ട്ടിക്ക് കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിയില്‍ ഘടകകക്ഷി സ്ഥാനം ലഭിക്കും. മുസ്‌ലിം ലീഗിനു ബദല്‍ ആകുകയാണു...

മോട്ടോര്‍വാഹന പണിമുടക്ക്; കെ.എസ്.ആര്‍.ടി.സി സര്‍വ്വീസ് പൂര്‍ണ്ണമായും നിര്‍ത്തിവെച്ചു: സ്വകാര്യവാഹനങ്ങള്‍ നിരത്തിലിറങ്ങി

കൊച്ചി(www.mediavisionnews.in): രാജ്യവ്യാപകമായി മോട്ടോര്‍ വ്യവസായ സംരക്ഷണസമിതി ദേശീയ കോഓര്‍ഡിനേഷന്‍ കമ്മിറ്റി പ്രഖ്യാപിച്ച 24 മണിക്കൂര്‍ ദേശീയ മോട്ടോര്‍ വാഹന പണിമുടക്ക് ആരംഭിച്ചു. ഇന്ന് അര്‍ധരാത്രി വരെയാണ് പണിമുടക്ക്. സ്വാകാര്യ വാഹനങ്ങള്‍, ഓട്ടോ ടാക്‌സി, ചരക്കുവാഹനങ്ങള്‍ എന്നിവ പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. അതേസമയം മാനേജ്‌മെന്റ് നടപടിയില്‍ പ്രതിഷേധിച്ച് കെ.എസ്.ആര്‍.ടി.സി ജീവനക്കാരും പണിമുടക്കിന് പിന്തുണ നല്‍കിയിട്ടുണ്ട്. എന്നാല്‍ സ്വകാര്യവാഹനങ്ങള്‍ നിരത്തിലിറക്കുന്നതിന് തടസ്സമില്ലെന്നാണ്...

മദ്യലഹരിയിൽ അനിയന്‍ ജേഷ്ഠനെ അമ്മിക്കല്ല് കൊണ്ട് അടിച്ചു കൊന്നു

പത്തനംതിട്ട (www.mediavisionnews.in): വിളക്കുടിയിൽ അനുജൻ ജേഷ്ഠനെ അമ്മിക്കല്ല് കൊണ്ട് അടിച്ചു കൊന്നു. നിസാം എന്നയാളാണ് സഹോദരൻ സിദ്ധിഖിനെ(32) അമ്മിക്കല്ല് കൊണ്ട് തലയ്ക്ക് അടിച്ചു കൊന്നത്. മദ്യലഹരിയിലായിരുന്നു സംഭവം. നിസാമിനെ കുന്നിക്കോട് പൊലീസ് കസ്റ്റഡിയിലെടുത്തു

സംസ്ഥാനത്തു നാളെ മുതല്‍ വീണ്ടും മഴ; ഏഴിന് അതിശക്തമായ മഴയെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

തിരുവനന്തപുരം (www.mediavisionnews.in): സംസ്ഥാനത്തു നാളെ മുതല്‍ മൂന്നു ദിവസം വീണ്ടും ശക്തമായ മഴയുണ്ടാകുമെന്നു കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. 11 സെന്റിമീറ്റര്‍ വരെ മഴ ലഭിച്ചേക്കാം. ഏഴിന് അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. കേരള, ലക്ഷദ്വീപ് തീരങ്ങളില്‍ വടക്ക് പടിഞ്ഞാറ് ദിശയില്‍ മണിക്കൂറില്‍ 35 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം. അതേ സമയം,...
- Advertisement -spot_img

Latest News

‘കള്ളപ്രചാരണത്തിന് പിന്നിൽ മുസ്ലിം ലീ​ഗ്, സുരേന്ദ്രനുമായി യാതൊരു പ്രശ്നവുമില്ല’; വിവാദങ്ങളിൽ പ്രതികരിച്ച് അശ്വനി

കാസർകോട്: കാസർകോട്ടെ ബിജെപിയിലെ ഭിന്നതയെന്ന ആരോപണത്തിന് പിന്നിൽ മുസ്ലിം ലീ​ഗാണെന്ന് ജില്ലാ പ്രസിഡന്റ് എം.എൽ. അശ്വനി. പാർട്ടിയിലോ കെ സുരേന്ദ്രനുമായോ തനിക്ക് ഭിന്നതയില്ലെന്നും വ്യാജ ആരോപണങ്ങൾക്ക്...
- Advertisement -spot_img