എടപ്പാള്‍(www.mediavisionnews.in): ഡി.വൈ.എഫ്.ഐ. അഖിലേന്ത്യാ പ്രസിഡന്റ് പി.എ. മുഹമ്മദ് റിയാസിന്റെ കാര്‍ ഓടിക്കൊണ്ടിരിക്കെ കത്തി. എടപ്പാള്‍ അണ്ണക്കമ്പാട് സബ്‌സ്റ്റേഷനു സമീപം ശനിയാഴ്ച രാത്രി ഏഴരയോടെയാണ് സംഭവം.
കാറിലുണ്ടായിരുന്ന സഹോദരീപുത്രനും ഡ്രൈവറും കാര്‍ നിര്‍ത്തി ഇറങ്ങിയോടിയതിനാല്‍ അപകടമൊഴിവായി. തൃശ്ശൂരില്‍ പഠിക്കുന്ന സഹോദരീപുത്രനെ കൂട്ടി കോഴിക്കോട്ടേക്ക് മടങ്ങുകയായിരുന്നു ഡ്രൈവര്‍. സബ്‌സ്റ്റേഷന്‍ വളവിലെത്തിയതോടെ കാറിന്റെ മുന്‍വശത്തുനിന്ന് തീയും പുകയുമുയര്‍ന്നു. പരിഭ്രാന്തരായ ഇവര്‍...
തിരുവനന്തപുരം(www.mediavisionnews.in):: ജനങ്ങളെ ഇനി ഞങ്ങള്‍ സര്‍, സുഹൃത്ത്, സഹോദരന്‍ എന്നിങ്ങനെ മാത്രമേ വിളിക്കൂയെന്ന് പൊലീസ്. കേരള പൊലീസ് ഓഫിസേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി അംഗീകരിച്ച പ്രമേയത്തിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. ആ വിളിയിലൂടെ ഉണ്ടാകുന്ന മാറ്റം വലുതാണെന്നു ഞങ്ങള്‍ തിരിച്ചറിയുന്നു. പെറ്റിക്കേസില്‍ പെടുന്നവരെ കൊടും ക്രിമിനലുകളെന്ന തരത്തില്‍ കാണുന്ന മനോഭാവം ആരിലെങ്കിലും അവശേഷിക്കുന്നുവെങ്കില്‍ ഉപേക്ഷിക്കും. ഇതിലൂടെ,...
കൊച്ചി (www.mediavisionnews.in): ദിവസങ്ങളായി തുടരുന്ന കാലവര്‍ഷക്കെടുതിയില്‍ വലയുന്ന കേരളത്തെ സഹായിക്കരുതെന്ന് സംഘപരിവാറുകാരുടെ ഓണ്‍ലൈന്‍ ക്യാമ്ബെയ്ന്‍. ദുരിതത്തിലകപ്പെട്ടവര്‍ക്ക് ധനസഹായമെത്തിക്കാനായി രൂപപ്പെടുത്തിയ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കരുതെന്നാണ് ഇവരുടെ പ്രധാന ആഹ്വാനം. കേരളം ഈ ദുരിതം അര്‍ഹിക്കുന്നതാണെന്ന തരത്തിലും ദുരിതത്തില്‍ ആഹ്ലാദം രേഖപ്പെടുത്തിയും ദുരിതബാധിത പ്രദേശങ്ങളെ വര്‍ഗീയമായി തരംതിരിച്ചുമാണ് സംഘപരിവാര്‍ ട്വീറ്റുകളിലധികവും.
പ്രളയക്കെടുതിയലകപ്പെട്ട മനുഷ്യരുടെ മതവും ജാതിയും രാഷ്ട്രീയവും...
മലപ്പുറം(www.mediavisionnews.in):ദുരിതപ്പെയ്ത്ത് ഇന്നലെ കൊണ്ടുപോയത് ഒരു കുടുംബത്തിലെ ആറുപേരെ. മണ്ണിനടിയില്‍ മക്കളെ മാറോട്ട് ചേര്‍ത്ത് കെട്ടിപുണര്‍ന്ന് കിടക്കുന്ന അമ്മയുടെ കാഴ്ച ഹൃദയഭേദകമായി. മലപ്പുറം നിലമ്പൂരില്‍ നിന്നായിരുന്നു നെഞ്ച് തകര്‍ക്കുന്ന ഈ കാഴ്ച. ഉരുള്‍പ്പൊട്ടലിലും മണ്ണിടിച്ചിലിലും മരിച്ച ഗീത, മക്കളായ നവനീത്, നിവേദ് എന്നിവരുടെ മൃതശരീരമാണ് പരസ്പരം കെട്ടിപ്പുണര്‍ന്ന നിലയില്‍ കണ്ടെത്തിയത്.
ഇന്നു രാവിലെയാണ് മുട്ടോളം ചെളി നിറഞ്ഞ...
തിരുവനന്തപുരം (www.mediavisionnews.in):സർക്കിൾ ഇൻസ്പെക്ടർമാരെ സ്റ്റേഷൻ ഓഫീസർമാരാക്കിക്കൊണ്ടുള്ള പോലീസ് പരിഷ്‌കരണം പാതിവഴിയിൽ നിലച്ചു. ഇതോടെ, സംസ്ഥാനത്തെ സ്റ്റേഷനുകളുടെ ഭരണം കുത്തഴിഞ്ഞ നിലയിലേക്ക്.
ഉത്തരവാദിത്വമേറ്റെടുക്കാൻ ആരുമില്ലാത്തതിനെത്തുടർന്ന് സ്റ്റേഷനുകളിലെ പെറ്റിക്കേസുകൾ കുത്തനെ കുറഞ്ഞു. മൂന്നുമാസമായി പരിഷ്കരണം സംബന്ധിച്ച് നടപടികളൊന്നുമുണ്ടായിട്ടില്ല. സ്റ്റേഷനുകളുടെ മേൽനോട്ട ചുമതലകളിൽനിന്ന് എസ്.ഐ.മാരെ ഒഴിവാക്കിയെങ്കിലും പകരം സി.ഐ.മാരെ നിയോഗിച്ചിട്ടില്ല.
പരിഷ്കാരത്തിലെ അപാകങ്ങളെക്കുറിച്ച് ഡി.ജി.പി. ആഭ്യന്തരവകുപ്പ് സെക്രട്ടറിക്ക് കത്തയച്ചിട്ടുണ്ട്. ഒരു സ്റ്റേഷന്റെ ചുമതലയിലേക്ക്...
കണ്ണൂർ(www.mediavisionnews.in):അടുത്ത മാസം മകന്റെ വിവാഹത്തിന് പന്തലൊരുക്കേണ്ട വീടാണ് പേമാരിയിൽ കൺമുന്നിൽ തകർന്ന് വീണത്. സ്വപ്നങ്ങളും മോഹങ്ങൾക്കും മഴ തകർത്തെറിഞ്ഞപ്പോൾ പകച്ച് നിൽക്കുകയല്ലാതെ മറ്റ് മാർഗങ്ങളില്ലായിരുന്നു ഇൗ കുടുംബങ്ങൾക്ക്. കണ്ണൂർ കരിക്കോട്ടക്കരിയിലാണ് സഹോദരങ്ങളുടെ വീട് പേമാരിയിൽ തകർന്നത്.
ഒന്നരവർഷം മുൻപാണ് എടപ്പുഴ റോഡരികിൽ ഒറ്റപ്പനാൽ മോഹനൻ ഇരുനില വീട് പൂർത്തിയാക്കിയത്. തൊട്ടടുത്തുള്ള അനുജൻ രവീന്ദ്രന്റെ വീടും നോക്കിനിൽക്കെ...
കൊച്ചി (www.mediavisionnews.in): കേരളത്തില്‍ കനത്ത മഴയും വെള്ളപ്പൊക്കവും തുടരുന്ന സാഹചര്യത്തില്‍ അവിടേയ്ക്ക് പോകുന്നത് ഒഴിവാക്കണമെന്ന് അമേരിക്ക അവരുടെ പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. ശക്തമായ തെക്കു പടിഞ്ഞാറന്‍ മഴയില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും ശക്തമാണെന്നും അതിനാല്‍ അവിടേയ്ക്ക് പോകുന്നത് സുരക്ഷിതമല്ലെന്നുമാണ് യുഎസ് നല്‍കിയിരിക്കുന്ന മുന്നറിയിപ്പ്.
കേരളത്തില്‍ തുടരുന്ന മഴയില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 24 ആയി. കഴിഞ്ഞ രണ്ട് ദിവസമായിട്ടാണ് മഴ...
ഇടുക്കി (www.mediavisionnews.in):ഇടുക്കി ഡാം സംഭരണ ശേഷിയുടെ 97 ശതമാനവും നിറഞ്ഞു. രണ്ടടി കൂടി വെള്ളം എത്തിയാല്‍ ഡാം പൂര്‍ണ സംഭരണ ശേഷിയില്‍ എത്തും. ഇടുക്കി ഡാമിന്റെ ഭാഗമായ ചെറുതോണി അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകള്‍ 40 സെന്റി മീറ്റര്‍ വീതം ഉയര്‍ത്തി വെച്ചിട്ടും ഡാമിലെ ജലനിരപ്പ് താഴാതെ നില്‍ക്കുകയാണ്. ഡാമിലേക്കുള്ള നീരൊഴുക്ക് അതിശക്തമായി വര്‍ദ്ധിച്ചതാണ് ഈ പ്രതിസന്ധിക്ക്...
ചെറുതോണി (www.mediavisionnews.in):ഇടുക്കി അണക്കെട്ട് ട്രയല്‍ റണ്ണിനായി തുറന്നു. ചെറുതോണി അണക്കെട്ടിന്റെ മൂന്നാം ഷട്ടര്‍ നിയന്ത്രണതോതില്‍ 50 ഘന മീറ്ററാണ് ഉയര്‍ത്തിയത്. ഷട്ടര്‍ നാല് മണിക്കൂര്‍ തുറന്നുവെക്കും. സെക്കന്റില്‍ 50,000 ലിറ്റര്‍ വെള്ളമാണ് ഒഴുകുന്നത്. 26 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഡാം തുറക്കുന്നത്. പെരിയാറിന്റെ 100 മീറ്റര്‍ പരിധിയിലുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് നിര്‍ദേശം നല്‍കി.
അടിയന്തര സാഹചര്യം പരിഗണിച്ചാണ് 24 മണിക്കൂര്‍ മുമ്പ്...
തിരുവനന്തപുരം(www.mediavisionnews.in): കാസര്‍കോട് ഉപ്പളയില്‍ ഡി.വൈ.എഫ്.ഐ നേതാവ് അബൂബക്കര്‍ സിദ്ദീഖ് ഹിന്ദുത്വ വാദികളാല്‍ കൊല്ലപ്പെട്ട സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി എം.സ്വരാജ് എം.എല്‍.എ. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ആര്‍.എസ്.എസിനും, വര്‍ഗീയവാദത്തിനുമെതിരെ എം.സ്വരാജ് രൂക്ഷമായി ഭാഷയില്‍ സംസാരിച്ചത്.
കൊലപാതക വാര്‍ത്ത കേരള മനസാക്ഷിയെ അസ്വസ്ഥമാക്കുന്നു എന്ന് പറഞ്ഞുകൊണ്ടാരംഭിക്കുന്ന പോസ്റ്റില്‍ ഹിന്ദു വര്‍ഗീയതയാണ് അബൂബക്കര്‍ സിദ്ദീഖിന്റെ കൊലപാതകത്തിന് പിന്നിലെന്ന് എം. സ്വരാജ് പറയുന്നുണ്ട്.
ലോക്‌സഭാ...
തിരുവനന്തപുരം: തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട നടപടികളിൽ സമയപരിധി നീട്ടി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. കേരളമടക്കമുള്ള 12 ഇടങ്ങളിലെ സമയപരിധിയാണ് നീട്ടിയത്. ഇതുസംബന്ധിച്ച് കേന്ദ്ര...