(www.mediavisionnews.in) ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ ഫെയ്‌സ്ബുക്ക് അക്കൗണ്ടില്‍ പ്രവര്‍ത്തകരുടെ കൂട്ടപ്പരാതി. കേരളത്തിലെ ബിജെപി സംഘടനാപ്രശ്‌നങ്ങളില്‍ അമിത് ഷാ ഇടപെട്ടു. സംസ്ഥാനത്തിന്റെ ചുമതലയുള്ള മുരളീധര്‍ റാവുവിനോട് റിപ്പോര്‍ട്ട് തേടി. സംസ്ഥാനത്ത് അസാധാരണ സാഹചര്യമെന്ന് അമിത് ഷാ പറഞ്ഞു. ഗ്രൂപ്പ് ചേരിപ്പോര് അവസാനിപ്പിച്ചില്ലെങ്കില്‍ മുഖം നോക്കാതെ നടപടിയെടുക്കുമെന്നും അമിത് ഷാ വ്യക്തമാക്കി.
സംസ്ഥാന ബിജെപി രാഷ്ട്രീയത്തിലെ...
കൊച്ചി (www.mediavisionnews.in): സംസ്ഥാന ഹജ്ജ് ക്യാമ്പിന് അടുത്തമാസം 31 ന് തുടക്കമാകും. ക്യാന്പിന്‍റെ ഉദ്ഘാടനം നെടുന്പാശേരി വിമാനത്താവളത്തിലെ സിയാല്‍ അക്കാദമിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിർവഹിക്കും. ആദ്യ ഹജ്ജ് വിമാനം ആഗസ്റ്റ് ഒന്നിന് പുലര്‍ച്ചെ 12.30ന് മന്ത്രി കെ.ടി ജലീല്‍ ഫ്‌ളാഗ് ഓഫ് ചെയ്യും. ആഗസ്റ്റ് ഒന്ന് മുതല്‍ 16 വരെ 29 സര്‍വീസുകളാണ്...
ദുബായ് (www.mediavisionnews.in): വിദേശത്ത് മരിക്കുന്ന പ്രവാസി മലയാളികളുടെ മൃതദേഹം സൗജന്യമായി വീട്ടിലെത്തിക്കുന്നതിന് പ്രത്യേക ആംബുലന്‍സ് സംവിധാനം ഒരു മാസത്തിനകം യാഥാര്‍ഥ്യമാകുമെന്ന് നോര്‍ക്ക സി ഇ ഒ ഹരികൃഷ്ണന്‍ നമ്ബൂതിരി ഉറപ്പ് നല്‍കിയതായി പ്രവാസി സമ്മാന്‍ അവാര്‍ഡ് ജേതാവ് അഷ്‌റഫ് താമരശ്ശേരി പറഞ്ഞു.
പ്രവാസി മലയാളിയുടെ മരണവിവരവും മൃതദേഹം നാട്ടില്‍ എത്തിക്കുന്ന സമയവും നോര്‍ക്ക ഉദ്യോഗസ്ഥരെ ആദ്യം...
തിരുവനന്തപുരം(www.mediavisionnews.in) : കാസര്‍ഗോഡ് യോഗ ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാന്‍ മന്ത്രിസഭാ യോഗം അനുമതി നല്‍കി. യോഗ ആന്റ് നാച്വറോപ്പതി പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതിനായി കാസര്‍ഗോഡ് ജില്ലയിലെ കരിന്തളം വില്ലേജില്‍ പതിനഞ്ച് ഏക്കര്‍ ഭൂമി പാട്ടത്തിന് അനുവദിക്കാന്‍ തീരുമാനിച്ചു. നൂറ് കിടക്കകളുള്ള ആശുപത്രി ഉള്‍പ്പടുന്നതാണ് നിര്‍ദ്ദിഷ്ട ഇന്‍സ്റ്റിറ്റ്യൂട്ട്. സെന്‍ട്രല്‍ കൗണ്‍സില്‍ ഫോര്‍ റിസേര്‍ച്ച് ഇന്‍ യോഗ...
കൊച്ചി (www.mediavisionnews.in): നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെ താരസംഘടനയായ അമ്മയില്‍ തിരിച്ചെടുത്തതില്‍ പ്രതിഷേധിച്ച് ആക്രമിക്കപ്പെട്ട നടി ഉള്‍പ്പെടെ നാല് നടിമാര്‍ സംഘടനയില്‍ നിന്ന് രാജിവെച്ചു. റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ്, രമ്യ നമ്പീശന്‍ എന്നിവരാണ് രാജിവെച്ച മറ്റ് നടിമാര്‍.
തിരുവനന്തപുരം (www.mediavisionnews.in): 10 കമ്പനികളുടെ കുപ്പി വെള്ളത്തില്‍ ഇ കോളി ബാക്ടീരിയയെ കണ്ടെത്തിയെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ്.
അശോക, ബ്ലൂ മിന്‍ഗ്, ഗ്രീന്‍വാലി, മൗണ്ട് മിസ്റ്റ്, എംസി ദുവല്‍, അക്വാഫെയര്‍, ഡിപ്പോമാറ്റ്, ബ്രിസോള്‍, ഗോള്‍ഡണ്‍വാലി നെസ്റ്റ് തുടങ്ങിയ കമ്പനികളുടെ കുപ്പിവെള്ളത്തിലാണ് ബാക്ടീരിയയെ കണ്ടെത്തിയത്.
സംഭവത്തില്‍ കര്‍ശന നടപടിയെടുക്കുമെന്ന് ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ എംജി രാജമാണിക്യം അറിയിച്ചു.
കൊച്ചി (www.mediavisionnews.in): പാസ്‌പോര്‍ട്ട് നിയമങ്ങള്‍ ലഘൂകരിച്ചു. ഇനി ഇഷ്ടമുള്ള പാസ്‌പോര്‍ട്ട് ഓഫീസില്‍ നിന്നും പാസ്‌പോര്‍ട്ടിന് അപേക്ഷ നല്‍കാം.
ഡല്‍ഹിയിലുള്ള വ്യക്തിക്ക് ഇനി കൊച്ചിയില്‍ നിന്നും അപേക്ഷ നല്‍കാന്‍ തടസ്സമുണ്ടാകില്ല. നിലവില്‍ അതത് സ്ഥലത്ത് നിന്ന് മാത്രമേ പാസ്‌പോര്‍ട്ടിന് അപേക്ഷ നല്‍കാന്‍ അനുവാദമുള്ളു.
കണ്ണൂര്‍ (www.mediavisionnews.in) : കേരളത്തിലെ മുസ്‌ലിം രാജവംശമായ കണ്ണൂര്‍ അറക്കല്‍ രാജകുടുബത്തിലെ ബീവി സുല്‍ത്താന്‍ അറക്കല്‍ ആദി രാജ സൈനബ ആഇശബി അന്തരിച്ചു. 93 വയസ്സായിരുന്നു.കണ്ണൂർ അറക്കൽ രാജ വംശത്തിലെ 37മത്തെ രാജ്ഞിയാണ്. 2006ല്‍ ആഇശ മുത്തുബീവിയുടെ മരണ ശേഷമാണ് ഇവര്‍ അധികാരമേറ്റത്. ഖബറടക്കം ഇന്ന് നാല് മണിക്ക് തലശ്ശേരി ഓടത്തിൽ പള്ളിയിൽ.
കോഴിക്കോട് (www.mediavisionnews.in) : ഒരുമിക്കാന്‍ തീരുമാനിച്ച കേരളത്തിലെ രണ്ടു വിഭാഗം സുന്നികളും തമ്മില്‍ വീണ്ടും സംഘര്‍ഷം. മദ്റസയുടേയും പള്ളിയുടേയും പേരില്‍ നേരത്തെ നടന്ന രീതിയിലുള്ള അക്രമങ്ങളാണ് വീണ്ടും തുടങ്ങിയത്. ഐക്യ ചര്‍ച്ചയിലെ ധാരണ പ്രകാരം ഇനി അധികാര തര്‍ക്കത്തിന്റെ ഭാഗമായി അക്രമങ്ങള്‍ നടത്തരുതെന്നും ഇരു വിഭാഗത്തിന്റേയും നേതാക്കള്‍ തമ്മില്‍ ചര്‍ച്ച ചെയ്തു പ്രശ്നം പരിഹരിക്കണമെന്നും...
കൊച്ചി (www.mediavisionnews.in): മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസില്‍ സാക്ഷികള്‍ക്ക് സമന്‍സ് അയക്കാന്‍ വീണ്ടും ഹൈക്കോടതി ഉത്തരവ്. സമന്‍സ് നല്‍കുന്നതിന് പോലീസ് സംരക്ഷണം ഉറപ്പാക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. തുടര്‍ന്ന് കാസര്‍ഗോഡ് ജില്ലാ പോലീസ് മേധാവിക്ക് ഇത് സംബന്ധിച്ച നിര്‍ദ്ദേശം നല്‍കി.
ഭീഷണിയെ തുടര്‍ന്ന് പത്ത് വോട്ടര്‍മാര്‍ക്ക് സമന്‍സ് നല്‍കാനായിരുന്നില്ല. ജീവനക്കാര്‍ ഇക്കാര്യം കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് സംരക്ഷണം നല്‍കാന്‍...
ജയ്പൂര്‍: ഐ.പി.എല്ലിൽ തകർപ്പൻ ജയത്തോടെ മുംബൈ ഇന്ത്യൻസ് തലപ്പത്ത്. രാജസ്ഥാനെ അവരുടെ തട്ടകത്തിൽ 100 റൺസിന് തകർത്താണ് മുംബൈ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്തേക്ക് കയറിയത്....