ആലപ്പുഴ(www.mediavisionnews.in): പ്രളയക്കെടുതി രൂക്ഷമായ ചെങ്ങന്നൂരിലെ പാണ്ടനാട് നിന്ന് നാലു മൃതദേഹങ്ങള്‍ കണ്ടെത്തി. പാണ്ടനാട് ഇല്ലിക്കല്‍ പാലത്തിന് സമീപമാണ് മൃതദേഹഹങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്.
വെള്ളത്തില്‍ ഒഴുകിയ നിലയിലായിരുന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മരിച്ചവര്‍ ആരൊക്കെയാണെന്ന് ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
അതേസമയം പാണ്ടനാട് മേഖലയില്‍ ഭക്ഷണമില്ലാതെ നിരവധിപേര്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. ഇവരെ രക്ഷിക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ ഇവിടെയെത്തിയിട്ടുണ്ട്.
തിരുവല്ലയ്ക്കടുത്ത് തുകലശ്ശേരിയിലും ആറന്‍മുളിലും രണ്ട് മൃതദേഹങ്ങള്‍ കണ്ടെത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്.
മീഡിയവിഷൻ ന്യൂസ്...
തിരുവനന്തപുരം(www.mediavisionnews.in):പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്ന കേരളത്തിന് വിദേശരാജ്യങ്ങളില്‍ നിന്നും സഹായങ്ങളെത്തിയിട്ടും കേന്ദ്രവും ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളും നല്‍കുന്നത് കടുത്ത അവഗണന.
കേരളത്തിന് ഇതുവരെ ലഭിച്ച സഹായങ്ങളെല്ലാം ബി.ജെ.പി ഒഴികെയുള്ള പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്ന് മാത്രമാണ്.
തമിഴ്‌നാട്, തെലങ്കാന, ആന്ധ്രാപ്രദേശ്, പോണ്ടിച്ചേരി, ദല്‍ഹി, കര്‍ണാടക, പഞ്ചാബ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളാണ് കേരളത്തിന് ധനസഹായവുമായെത്തിയത്. രണ്ട് കോടി മുതല്‍ 25 കോടി...
തിരുവനന്തപുരം(www.mediavisionnews.in): ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ ഒറീസ പശ്ചിമ ബംഗാൾ തീരത്ത് ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുണ്ട്. അതിനാൽ 20ാം തിയതി രാവിലെ വരെ കേരളത്തിൽ ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്‌ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കൊല്ലം,തിരുവനന്തപുരം, കാസർകോട് ഒഴികെയുള്ള ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം,കൊല്ലം, കാസർകോട് ഒഴികെയുള്ള ജില്ലകളില്‍ കനത്തമഴയ്ക്ക് സാധ്യതയെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
സംസ്ഥാനത്ത് ഇന്ന്...
പാലക്കാട്(www.mediavisionnews.in): വെള്ളത്തിലുള്‍പ്പെടെ ഏത് പ്രതികൂല പരിത: സ്ഥിതിയിലും സഞ്ചരിക്കുന്ന രണ്ട് ബെമല്‍- ടട്രാ ട്രക്കുകള്‍ പാലക്കാട് നിന്ന് ചാലക്കുടിയിലേക്ക് അയച്ചതായി എംബി രാജേഷ് എംപി. ഒന്ന് നേരെ ചാലക്കുടിക്കും മറ്റൊന്ന് ഒറ്റപ്പെട്ടു പോയ നെല്ലിയാമ്പതിയില്‍ അവശ്യ വസ്തുക്കള്‍ എത്തിച്ച ശേഷം ചാലക്കുടി,ആലുവ പ്രദേശങ്ങളിലെ സേവനത്തിനായും പോകും. പാലക്കാടുള്ള പൊതുമേഖലാ സ്ഥാപനമായ ബി.ഇ.എം.എല്‍ നിര്‍മ്മിക്കുന്ന ഈ ടട്രാ ട്രക്കുകളാണ്...
ആലപ്പുഴ(www.mediavisionnews.in): കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ വേമ്പനാട്ടു കായലിലെ ജലനിരപ്പ് ഉയരുകയാണ്. കായലിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ആലപ്പുഴ നഗരത്തിലെ കനാലുകളിലും വെള്ളം നിറയുന്നു. ചിലയിടങ്ങളില്‍ കനാല്‍ കര കവിഞ്ഞൊഴുകി. ആലപ്പുഴ ബീച്ചിനു സമീപം കനാലിനെയും കടലിനെയും ബന്ധിപ്പിക്കുന്ന പൊഴി മുറിക്കാന്‍ കലക്ടര്‍ നിര്‍ദേശം നല്‍കി. ചേര്‍ത്തല താലൂക്കിലുള്‍പ്പെടെ കായലോര പ്രദേശങ്ങളില്‍ വെള്ളം കയറുന്നു.
പാണ്ടനാട്...
തിരുവനന്തപുരം(www.mediavisionnews.in): മഹാ പ്രളയത്തിന്‍റെ ദുരന്തത്തിന്‍റെ വേദന പേറുകയാണ് കേരളം. ആഗോളതലത്തില്‍ തന്നെ കേരളത്തിലെ പ്രളയം വലിയ ചര്‍ച്ചയായിട്ടുണ്ട്. ലോകത്തിന്‍റെ വിവിധ കോണുകളില്‍ നിന്നും കഷ്ടത അനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങുമായി നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്.
അതിനടയിലാണ് ലോകപ്രശസ്ത ഫുട്ബോള്‍ ക്ലബായ ബാഴ്സലോണയും കേരളത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. ഫുട്ബോള്‍ ഇതിഹാസം ലിയോണല്‍ മെസിയുടെ ക്ലബ് കൂടിയാണ് ബാഴ്സ. മെസിയ്ക്കും ബാഴ്സയ്ക്കും...
കൊച്ചി(www.mediavisionnews.in): പ്രളയക്കെടുതിയില്‍ വലഞ്ഞ കേരളത്തിന് അടിയന്തര സഹായമായി കേരളത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി 500 കോടി രൂപയുടെ സഹായം പ്രഖ്യാപിച്ചു. കൊച്ചിയില്‍ നടത്തിയ ചര്‍ച്ചയ്ക്കു ശേഷമാണ് ഇടക്കാല ആശ്വാസമായി തുക അനുവദിച്ചത്. പ്രാഥമിക കണക്കുകള്‍ പ്രകാരം കേരളത്തിന് 19,512 കോടി രൂപയുടെ നഷ്ടമുണ്ടെന്നാണ് പ്രധാനമന്ത്രിയെ അറിയിച്ചത്. എന്നാല്‍ വെള്ളം ഇറങ്ങിയ ശേഷമേ യഥാര്‍ത്ഥ നഷ്ടം...
കൊച്ചി(www.mediavisionnews.in):ദുരിത ബാധിത മേഖലകളിൽ കഴിയുന്നവർക്ക് ഹെലികോപ്റ്റർ വഴി നൽകുന്ന ഭക്ഷണം ജലാംശമില്ലാത്തതും പാചകം ആവശ്യമില്ലാത്തതും വേഗത്തിൽ ചീത്തയാകാത്തതുമാകണമെന്ന് സൈനിക അധികൃതർ. ഇതു മുൻനിർത്തി കളക്ഷൻ സെന്ററുകളിലേക്ക് എത്തിക്കുന്ന ഭക്ഷ്യവസ്തുക്കളിൽ കുപ്പിവെള്ളം, അവൽ, മലർ, ശർക്കര, ബിസ്‌ക്കറ്റ്, ഡ്രൈ ഫ്രൂട്ട്‌സ്, ചോക്കലേറ്റ്, ബൺ എന്നിവയ്ക്കു പ്രാധാന്യം നൽകണമെന്നും സൈനിക അധികൃതർ പറയുന്നു.
പാകം ചെയ്തതും എളുപ്പത്തിൽ ചീത്തയാവുന്നതുമായ...
കൊച്ചി(www.mediavisionnews.in):: മഹാപ്രളയം രൂക്ഷമായി ബാധിച്ച മധ്യകേരളത്തില്‍ രക്ഷാപ്രവര്‍ത്തനം ദ്രുതഗതിയില്‍ പുരോഗമിക്കുന്നു. നിരവധിയാളുകളെ സൈന്യം ഹെലിക്കോപ്ടര്‍ മാര്‍ഗം രക്ഷപ്പെടുത്തി. കാലടിയില്‍ നാവിക സേന ഹെലികോപ്റ്ററില്‍ രക്ഷപ്പെടുത്തിയ യുവതി പ്രസവിച്ചു.പൂര്‍ണ്ണ ഗര്‍ഭിണിയായ യുവതിയെ ഇന്ന് രാവിലെയായിരുന്നു സൈന്യം എയര്‍ലിഫ്റ്റിങ്ങ് വഴി രക്ഷപ്പെടുത്തിയത്.
ചൊവ്വരയില്‍ ജുമാമസ്ജിദില്‍ കുടുങ്ങിക്കിടക്കുകയാിരുന്നു യുവതി. രക്ഷപ്പെടുത്തിയ യുവതിയെ ഉടന്‍ ആശുപത്രിയിലെത്തിക്കുകയാരിുന്നു. സുഖപ്രസവമാണെന്നും യുവതിയും കുഞ്ഞു സുഖമായിരിക്കുന്നുവെന്നുമാണ്...
മഞ്ചേശ്വരം : ഉപ്പളയിലെ അപ്പാർട്ട്‌മെന്റുകളിൽ നിന്നുള്ള മലിനജലം ദേശീയപാതയുടെ പൊതുഓടയിലേക്ക് ഒഴുക്കിവിടുന്നുണ്ടെന്ന പരാതിയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്ക്വാഡ് പരിശോധന നടത്തി. ദേശീയപാതയ്ക്ക് സമീപത്തുള്ള സ്ഥാപനങ്ങളിൽ നിന്നുള്ള...