തിരുവനന്തപുരം (www.mediavisionnews.in): വിദേശ രാജ്യങ്ങളില്‍ നിന്നും വരുന്ന പണമല്ലാത്ത സംഭാവനകള്‍ സ്വീകരിക്കേണ്ടെന്ന് തീരുമാനിച്ചതായി സര്‍ക്കാര്‍. ഇത്തരം സംഭാവനകള്‍ മറ്റു സംഘടനകള്‍ വഴി എത്തിക്കാനാണ് നിര്‍ദേശം.
‘രാജ്യത്തിനു പുറത്തുനിന്നും പണമല്ലാത്ത സംഭാവനകള്‍ സ്വീകരിക്കേണ്ടെന്ന് ഞങ്ങള്‍ തീരുമാനിച്ചിട്ടുണ്ട്. അതിനാല്‍ സര്‍ക്കാറിന് അത് സ്വീകരിക്കാനാവില്ല. അത്തരം സംഭാവനകള്‍ വിവിധ സംഘടനകള്‍ വഴി എത്തിക്കാം.’ എന്നാണ് സര്‍ക്കാര്‍ പുറത്തുവിട്ട ഔദ്യോഗിക പ്രസ്താവനയില്‍ പറയുന്നത്.
ദുരിതാശ്വാസ...
മലപ്പുറം (www.mediavisionnews.in): പരാതികള്‍ക്കും പ്രയാസങ്ങള്‍ക്കുമിടയില്‍ മലപ്പുറം എം.എസ്.പിയിലെ ദുരിതാശ്വാസ ക്യാമ്പില്‍ നിന്നൊരു സന്തോഷ കാഴ്ച്ച. പ്രളയത്തെ തുടര്‍ന്ന് ക്യാമ്പില്‍ അഭയം തേടിയ ഒരു പെൺകുട്ടി ഇന്ന് വിവാഹിതയായി.
നെച്ചിക്കുറ്റി സ്വദേശി സുന്ദരൻ-ശോഭ ദമ്പതികളുടെ മകള്‍ അഞ്ജു ഇന്ന് കതിര്‍മണ്ഡപത്തിലേക്ക് ഇറങ്ങിയത് ദുരിതശ്വാസ ക്യാമ്പില്‍ നിന്നാണ്.വീടും പരിസരവും വെള്ളത്തില്‍ മുങ്ങിയതോടെ നാലുദിവസമായി മാതാപിതാക്കള്‍ക്കൊപ്പം അഞ്ജു ഈ ദുരിതാശ്വാസക്യാമ്പിലാണ് കഴിഞ്ഞിരുന്നത്.പ്രളയത്തെ...
കൊച്ചി (www.mediavisionnews.in): സംസ്ഥാനത്താകെ ഏഴ് ലക്ഷത്തോളം പേര്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍. ക്യാമ്പുകളിലേക്ക് ഭക്ഷണവും വെള്ളവും മരുന്നും വസ്ത്രങ്ങളും ആവശ്യമാണ്.
അതേസമയം എല്ലാ ജില്ലകളിലും റെഡ് അലര്‍ട്ട് പിന്‍വലിച്ചു. സംസ്ഥാനത്ത് കനത്തമഴയ്ക്ക് സാധ്യതയില്ലെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് ഉണ്ടാകും. കോട്ടയം, തൃശ്ശൂര്‍, കൊല്ലം, ആലുപ്പുഴ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്....
കൊച്ചി(www.mediavisionnews.in):മൂപ്പരും മനുഷ്യനാണ് കല്ലല്ല.. ഉമ്മാ, നിങ്ങള് ശ്രദ്ധിച്ചോളിൻ..സമീപത്ത് നിന്ന് വ്യക്തിയുടെ വാക്കുകളിൽ അയാൾ മനുഷ്യനാണ്. ഇന്ന് ഇൗ വിഡിയോ കാണുന്ന പതിനായിരങ്ങളുടെ മനസിൽ ഇയാൾക്ക്മനുഷ്യന്‍ എന്ന വാക്കിനപ്പുറം എന്തൊക്കെയോ അര്‍ത്ഥങ്ങളുണ്ട്. കേരളത്തിന് പ്രളയത്തിന് മുന്നിൽ തോൽക്കാതെ ചവിട്ടിക്കയറ്റാൻ സ്വന്തം മുതുക് കാണിച്ച് കൊടുക്കുകയാണ് ഇൗ യുവാവ്. ഇന്നത്തെ നല്ല കാഴ്ചകളുടെ പട്ടികയില്‍ മുന്നിൽ നിർത്താവുന്ന...
കോഴിക്കോട്(www.mediavisionnews.in):മഹാപ്രളയത്തില്‍ സര്‍ട്ടിഫിക്കറ്റുകളെല്ലാം നഷ്ടപ്പെട്ട വിഷമത്തില്‍ വിദ്യാര്‍ഥി ജീവനൊടുക്കി. കോഴിക്കോട് കാരന്തൂര്‍ മുണ്ടിയംചാലില്‍ രമേഷിന്റെ മകന്‍ കൈലാസ്(19) ആണ് ഇന്ന് ജീവനൊടുക്കിയത്. ഇന്നലെ ഐ.ടി.എ.യില്‍ അഡ്മിഷന് ചേരാന്‍ ഇരിക്കുകയായിരുന്നു. അഡ്മിഷന് വേണ്ടി പുതിയ വസ്ത്രങ്ങളും സര്‍ട്ടിഫിക്കറ്റും എല്ലാം തയ്യാറാക്കിലെങ്കിലും കനത്ത മഴയില്‍ കൈലാസിന്റെ വീട്ടില്‍ വെള്ളം ഇരച്ചുകയറിതോടെ എല്ലാം നഷ്ടപ്പെടുകയായിരുന്നു. കൈലാസിന്റെ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകള്‍ അടക്കം...
എറണാകുളം(www.mediavisionnews.in): വെള്ളമിറങ്ങിയതോടെ മലയാറ്റൂർ–കോടനാട് പാലത്തിൽ മാലിന്യക്കൂമ്പാരം. പാലത്തിലൂടെയുള്ള ഗതാഗതം പുനസ്ഥാപിക്കുന്നതിന്റെ ഭാഗമായി ജെസിബി ഉപയോഗിച്ച് മാലിന്യം പുഴയിലേക്ക് തിരിച്ചുതള്ളുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യമാണ് പുഴയിലേക്ക് തള്ളുന്നത്. വിഡിയോക്കെതിരെ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തമാണ്.
പ്രളയക്കെടുതിയില്‍ ഇന്നുമാത്രം സംസ്ഥാനത്ത് 31 പേര്‍ മരിച്ചു. 3446 ദുരിതാശ്വാസ ക്യാംപുകളിലായി ആറരലക്ഷം പേരാണുള്ളത്. ഔദ്യോഗിക കണക്കനുസരിച്ച് കഴിഞ്ഞ...
പറവൂര്‍(www.mediavisionnews.in): ദുരിതാശ്വാസത്തിന് കൊടുക്കാന്‍ വച്ച പച്ചക്കറിയും അരിയും കഴിച്ചാണ് താന്‍ അടക്കം 45 പേര്‍ ജീവിച്ചതെന്ന് നടന്‍ സലീം കുമാര്‍.
സമീപ പ്രദേശത്തെ ദുരിതാശ്വാസ ക്യാംപില്‍ എത്തിക്കാന്‍ കരുതിവച്ചതായിരുന്നു അരിയും പച്ചക്കറിയും. ഇത് പിന്നീട് താനടക്കം 45 പേര്‍ക്ക് ഉപകാരപ്പെടുകയായിരുന്നു.
വെള്ളം പൊങ്ങിയപ്പോള്‍ വീട് വിട്ടിറങ്ങാനിറങ്ങിയ സലീം കുമാറിന്റെ വീട്ടില്‍ സമീപവാസികള്‍ എത്തിയതോടെയാണ് അദ്ദേഹം യാത്ര അവസാനിപ്പിച്ചത്.
വെള്ളം...
പത്തനംതിട്ട(www.mediavisionnews.in):: പ്രളയക്കെടുതിയില്‍ ജനം ദുരിതമനുഭവിക്കുമ്പോഴും ദുരിതാശ്വാസപ്രവര്‍ത്തനങ്ങള്‍ക്ക് തയ്യാറാവാത്ത തഹസില്‍ദാരെ സസ്പെന്‍ഡ് ചെയ്തു. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ വീഴ്ച വരുത്തിയതിന് തിരുവല്ല ഭൂരേഖ തഹസില്‍ദാര്‍ ചെറിയാന്‍ വി. കോശിയെയാണ് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് സസ്പെന്‍ഡ് ചെയ്തത്.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാതിരിക്കുകയും ജനങ്ങള്‍ക്ക് ആശ്വാസം പകരുന്ന വകുപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കാളി ആകാതെ കൃത്യനിര്‍വഹണത്തില്‍ വീഴ്ച വരുത്തുകയും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍...
കൊച്ചി(www.mediavisionnews.in):പ്രളയക്കെടുതിമൂലം വലയുന്ന കേരളത്തിനു നിരവധി സഹായങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയേ പ്രളയക്കെടുതിയുടെ ദുരന്തങ്ങള്‍ അറിയിച്ച് സഹായിക്കാന്‍ അഭ്യര്‍ത്ഥിക്കുകയാണ് മലയാളികള്‍. സമൂഹ മാധ്യമങ്ങളില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ പോസ്റ്റിന് താഴെയാണ് മലയാളികളുടെ ദുഖം രേഖപ്പെടുത്തിയിരിക്കുന്നത്.
StandwithKerala എന്ന ഹാഷ് ടാഗ് ചേര്‍ത്താണ് പോസ്റ്റില്‍ കമന്‍റ് ചെയ്തിരിക്കുന്നത്. ഒട്ടേറെ ജീവകാരുണ്യ പ്രവര്‍ത്തികളില്‍ പങ്കാളിയായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, കേരള ജനതയുടെ ദുഖം...
മഞ്ചേശ്വരം : ഉപ്പളയിലെ അപ്പാർട്ട്‌മെന്റുകളിൽ നിന്നുള്ള മലിനജലം ദേശീയപാതയുടെ പൊതുഓടയിലേക്ക് ഒഴുക്കിവിടുന്നുണ്ടെന്ന പരാതിയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്ക്വാഡ് പരിശോധന നടത്തി. ദേശീയപാതയ്ക്ക് സമീപത്തുള്ള സ്ഥാപനങ്ങളിൽ നിന്നുള്ള...