മലപ്പുറം(www.mediavisionnews.in): പ്രളയക്കെടുതി നേരിടുന്ന കേരളത്തിന്റെ അതിജീവനത്തിനായി നാട് ഒന്നാകെ കക്ഷിരാഷട്രീയ ഭേദമന്യേ പ്രവര്‍ത്തനങ്ങള്‍ നടത്തുകയാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇതിനകം തന്നെ അഞ്ഞൂറോളം കോടി രൂപ എത്തിക്കഴിഞ്ഞു. ലോകമൊന്നാകെ കേരളത്തിനായി സഹായം ചെയ്യുന്ന വാര്‍ത്തകള്‍ ഒക്കെ വന്നുകൊണ്ടിരിക്കെയാണ് ദുരിതാശ്വാസ ക്യാമ്പിലേക്ക് സഹായിക്കണമെന്ന് ആവശ്യപ്പെട്ട് എത്തിയവര്‍ക്ക് തന്റെ കമ്മല്‍ ഊരി നല്‍കി വീട്ടമ്മ മാതൃകയായത്.
സിപിഎം വൈലോങ്ങര...
കൊച്ചി(www.mediavisionnews.in): പ്രളയക്കെടുതിയില്‍ തകര്‍ന്ന കേരളത്തിന്റെ പുനരുദ്ധാരണത്തിനായി മകളുടെ വിവാഹത്തിനായി കരുതി വെച്ച തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണ് കൊച്ചി മേയര്‍. തുക ഉടന്‍ കൈമാറുമെന്ന് മേയര്‍ സൗമിനി ജെയിന്‍ അറിയിച്ചു. ആഗസ്റ്റ് 22നാണ് മേയറുടെ മകളുടെ വിവാഹം നടത്താന്‍ നിശ്ചയിച്ചിരുന്നത്. ഇതിനായി നിരവധി പേരെ ക്ഷണിക്കുകയും ചെയ്തിരുന്നു.
എന്നാല്‍, പ്രളയദുരിതത്തിന്റെ പശ്ചാത്തലത്തില്‍...
ഇടുക്കി(www.mediavisionnews.in): പുതിയ വീട് നിര്‍മ്മിച്ച് താമസം മാറിയിട്ട് ഒരു മാസമേ ആയിട്ടുണ്ടായിരുന്നുള്ളൂ. പേമാരിയും പ്രളയവും വന്നതോടെ താമസിച്ചുകൊതി തീര്‍ന്നിട്ടില്ലാത്ത വീടിന്റെ ഒന്നാം നില മണ്ണിനടിയിലായതിന്റെ വേദനയിലാണ് മാവടി പള്ളിപ്പടി തേനമാക്കല്‍ അപ്പച്ചനും കുടുംബവും. ഭൂമി വിണ്ടുകീറിയാണ് ആദ്യത്തെ നില പൂര്‍ണമായും മണ്ണിനടിയിലായത്.
എന്താണ് യഥാര്‍ഥത്തില്‍ സംഭവിച്ചത് എന്നറിയണമെങ്കില്‍ സ്ഥലത്ത് പഠനം നടത്തണം. ഈ പ്രദേശത്തെ മണ്ണ്...
കാസർകോട്(www.mediavisionnews.in): കനത്ത മഴ തുടരുന്ന ദക്ഷിണ കര്‍ണാടകയിലെ പ്രളയ ബാധിത പ്രദേശങ്ങൾ റിപ്പോർട്ട് ചെയ്യാൻ പോയ ഏഷ്യാനെറ്റ് ന്യൂസ് സംഘം അപകടത്തിൽപ്പെട്ടു. ഏഷ്യാനെറ്റ് കാസർകോട് റിപ്പോർട്ടർ മുജീബ് റഹ്‌മാൻ, ക്യാമറമാൻ സുനിൽകുമാർ എന്നിവരാണ് ഞായറാഴ്ച മടിക്കേരിയിൽ അപകടത്തിൽപ്പെട്ടത്. കർണ്ണാടക സർക്കാരിന്‍റെ ഫയർഫോഴ്‌സ് വാഹനത്തിലായിരുന്നു ഇവർ സഞ്ചരിച്ചിരുന്നത്.
പ്രളയ ബാധിത പ്രദേശങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനിടെ ഇവർ സഞ്ചരിച്ചിരുന്ന വാഹനം...
കോഴിക്കോട്(www.mediavisionnews.in): പ്രളയ ബാധിത മേഖലകളില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്ക് ആശ്വാസമെത്തിക്കുന്നത് മുസ്്‌ലിംലീഗ് കൂടുതല്‍ ശക്തമാക്കുന്നു. പ്രളയ ബാധിതരെ സഹായിക്കാന്‍ മുസ്്‌ലിംലീഗ് പ്രത്യേക കര്‍മ്മപദ്ധതി ആവിഷ്‌കരിക്കും. സംസ്ഥാന ഭാരവാഹികള്‍ക്ക് വിവിധ ജില്ലകളിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടത്തിനും ഏകോപനത്തിനും ചുമതല നല്‍കിയതിന് പുറമെ അവശ്യസാധനങ്ങളുടെ കുറവ് മൂലം ക്ലേശം അനുഭവിക്കുന്ന തെക്കന്‍ ജില്ലകള്‍ക്കായി കളമശ്ശേരിയിലും തിരുവനന്തപുരത്തുമായി രണ്ട് മെഗാ...
തിരുവനന്തപുരം(www.mediavisionnews.in):: രക്ഷാ ദൗത്യം അവസാന ഘട്ടത്തിലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രാഥമിക ഘട്ടത്തില്‍ ജീവന്‍ രക്ഷിക്കാനുള്ള ശ്രമമാണ് നടത്തിയത്. ഇനി അവരെ പുനരധിവസിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇനി എവിടെയെങ്കിലും കുടുങ്ങിക്കിടക്കുന്നവരുണ്ടെങ്കില്‍ അവരെ രക്ഷപ്പെടുത്തുകയും വേണമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഗതാഗതം എത്രയും വേഗം പുനസ്ഥാപിക്കും. റെയില്‍ ഗതാഗതം പുനസ്ഥാപിക്കാന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടികള്‍ തുടങ്ങിയതായി റെയില്‍വേ...
കൊച്ചി(www.mediavisionnews.in): പ്രളയക്കെടുതിയില്‍ കേരളം ദുരിതം അനുഭവിക്കുമ്ബോള്‍ ദുരിതബാധിതര്‍ക്കെതിരെ അശ്ലീല കമന്റുമായി സംഘപരിവാറുകാരന്‍. കോഴിക്കോട് നരിക്കുനി സ്വദേശിയായ രാഹുല്‍ സിപി പുത്തലത്ത് ആണ് സ്ത്രീകളെ അപമാനിക്കുന്ന കമന്റുമായി എത്തിയത്. ദുരിതാശ്വാസ ക്യാമ്പിൽ കഴിയുന്ന സ്ത്രീകള്‍ക്ക് ആവശ്യത്തിന് സാനിറ്ററി നാപ്കിനുകള്‍ എത്തിച്ചു നല്‍കണമെന്ന് അഭ്യര്‍ത്ഥിച്ചുള്ള പോസ്റ്റിനു താഴെയാണ് ഇയാള്‍ അശ്ലീല കമന്റുമായി എത്തിയത്. 'കുറച്ച് കോണ്ടം കൂടി...
കോഴിക്കോട്(www.mediavisionnews.in): മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കാന്‍ സമസ്തയുടെ ആഹ്വാനം. പെരുന്നാള്‍ ദിവസമോ വെള്ളിയാഴ്ചയോ പള്ളിയില്‍ വച്ചു പരമാവധി പണം പിരിച്ചു മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് അയക്കാന്‍ സമസ്ത നേതാക്കളായ ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, ആലിക്കുട്ടി മുസ്ലിയാര്‍ എന്നിവര്‍ ആഹ്വാനം ചെയ്തു.
സമസ്തയുടെ ആഹ്വാനത്തെ ഇരുകയ്യും നീട്ടിയാണ് വിശ്വാസി സമൂഹം ഏറ്റെടുത്തിരിക്കുന്നത്....
മഞ്ചേശ്വരം : ഉപ്പളയിലെ അപ്പാർട്ട്‌മെന്റുകളിൽ നിന്നുള്ള മലിനജലം ദേശീയപാതയുടെ പൊതുഓടയിലേക്ക് ഒഴുക്കിവിടുന്നുണ്ടെന്ന പരാതിയിൽ ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്ക്വാഡ് പരിശോധന നടത്തി. ദേശീയപാതയ്ക്ക് സമീപത്തുള്ള സ്ഥാപനങ്ങളിൽ നിന്നുള്ള...