Kerala

മന്ത്രി ജലീലിനെ പുറത്താക്കിയില്ലെങ്കില്‍ ഗവര്‍ണ്ണറെ സമീപിക്കും: കെ.പി.എ മജീദ്

കോഴിക്കോട്(www.mediavisionnews.in):: നിയമവും ചട്ടവും ലംഘിച്ച് ബന്ധുവിനെ നിയമിച്ച് സത്യപ്രതിജ്ഞാ ലംഘനം നടത്തിയ കെ.ടി ജലീലിനെ മന്ത്രി സ്ഥാനത്തു നിന്ന് മാറ്റിയില്ലെങ്കില്‍ ഗവര്‍ണ്ണറെ സമീപിക്കുമെന്ന് മുസ്്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. നിശ്ചിത യോഗ്യതയുടെ അടിസ്ഥാനത്തിലെ നോട്ടിഫിക്കേഷനെ തുടര്‍ന്ന് ഇന്റര്‍വ്യൂ നടത്തിയ ശേഷം യോഗ്യത തിരുത്തി ഡെപ്യൂട്ടേഷനില്‍ സ്വകാര്യ ബാങ്ക് ജീവനക്കാരനായ ബന്ധുവിനെ നിയമിച്ചത്...

ഈ ലൈസന്‍സ് മാത്രമുള്ളവര്‍ക്കും ഇനിമുതല്‍ ഓട്ടോ ഓടിക്കാം!

തിരുവനന്തപുരം(www.mediavisionnews.in): സംസ്ഥാനത്ത് ഓട്ടോറിക്ഷ ഓടിക്കാന്‍ പ്രത്യേക ഡ്രൈവിങ് ലൈസന്‍സ് നല്‍കുന്നത് ഒഴിവാക്കുമെന്ന് റിപ്പോര്‍ട്ട്. നിലവില്‍ ഓട്ടോറിക്ഷ ഓടിക്കണമെങ്കില്‍ പ്രത്യേക ലൈസന്‍സ് ടെസ്റ്റും പൊതുവാഹനമായതിനാല്‍ ബാഡ്‍ജും ആവശ്യമായിരുന്നു. എന്നാല്‍ ലൈറ്റ് മോട്ടോര്‍ ഡ്രൈവിങ് ലൈസന്‍സ് ഉള്ളവര്‍ക്ക് ഇനി മുതല്‍ ഓട്ടോറിക്ഷ ഓടിക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യവ്യാപക ഡ്രൈവിങ് ലൈസന്‍സ് ശൃംഖലയായ 'സാരഥി'യിലേക്ക് മാറുന്നതിന്റെ ഭാഗമായിട്ടാണ് ഈ മാറ്റം. ഇതോടെ...

മഅ്ദനിയുടെ മാതാവ് അസ്മാ ബീവി അന്തരിച്ചു

കൊല്ലം (www.mediavisionnews.in): അബ്ദുള്‍ നാസര്‍ മദനിയുടെ മാതാവ് അസ്മാ ബീവി (67) അന്തരിച്ചു. ദീര്‍ഘകാലമായി അര്‍ബുദ രോഗബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം സംഭവിച്ചത്. മാതാവിന്റെ അസുഖവിവരമറിഞ്ഞ് മഅ്ദനി കഴിഞ്ഞ ആഴ്ചയാണ് ബംഗളൂരുവില്‍ നിന്നും ജാമ്യം ലഭിച്ച്‌ അന്‍വാര്‍ശേരിയിലെത്തിയത്. പിന്നീട് ഇദ്ദേഹത്തിന്റെ ജാമ്യം കോടതി ദീര്‍ഘിപ്പിച്ചിരുന്നു. മൃതദേഹം വൈകാതെ ശാസ്താംകോട്ടയിലെ വീട്ടിലെത്തിക്കും മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍...

ഡിവൈ.എസ്​.പി റോഡിലേക്ക്​ തള്ളിയിട്ട യുവാവ്​ വാഹനമിടിച്ച്​ മരിച്ചു; കൊലക്കുറ്റത്തിന്​ കേസ്​

തിരുവനന്തപുരം(www.mediavisionnews.in) : വാഹനം മാറ്റുന്നതുമായി ബന്ധപ്പെട്ട്​ ഡിവൈ.എസ്​.പിയുമായുള്ള തർക്കത്തിനിടെ യുവാവ്​ മറ്റൊരു വാഹനമിടിച്ച്​ മരിച്ച സംഭവത്തിൽ ഡി.വൈ.എസ്.പി ബി. ഹരികുമാറിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. നെയ്യാറ്റിൻകര കാവുവിളയിൽ തിങ്കളാഴ്​ച രാത്രി 11ഒാടെയാണ്​ സംഭവം. നെയ്യാറ്റിൻകര കാവുവിള കൊടങ്ങാവിള സ്വ​േദശി സനലാണ്​ (32) മരിച്ചത്​. ഹരികുമാർ തള്ളിയതിനെതുടർന്ന്​ റോഡിൽ വീണ സനലി​​​​​​െൻറ ശരീരത്തിലേക്ക്​ അതിവേഗത്തിൽ വന്ന കാർ ഇടിക്കുകയായിരുന്നെന്ന്​ നാട്ടുകാർ...

ബന്ധുനിയമന വിവാദം; മന്ത്രി കെ.ടി ജലീലിന്റെ പരാമര്‍ശത്തിന് എതിരെ മാനഷ്ടകേസുമായി നജീബ് കാന്തപുരം

കോഴിക്കോട്(www.mediavisionnews.in) : മന്ത്രി കെ.ടി ജലീലിന് എതിരെ മാനനഷ്ടക്കേസിന് വക്കീല്‍ നോട്ടീസ്. മുസ് ലിം യൂത്ത് ലീഗ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരമാണ് വക്കീല്‍ നോട്ടീസ് അയച്ചത്. ബന്ധു നിയമന വിവാദവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് മന്ത്രി കെ.ടി ജലീല്‍ വിളിച്ചു ചേര്‍ത്ത പത്ര സമ്മേളനത്തില്‍ തനിക്കെതിരായി നടത്തിയ പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയാന്‍ തയ്യാറായില്ലെങ്കില്‍...

പുറത്തുവന്നത് ഞെട്ടിക്കുന്ന ഗൂഢാലോചന, ശ്രീധരന്‍പിള്ളയ്‌ക്കെതിരെ കേസെടുക്കണം: ഡിവൈഎഫ്‌ഐ

തിരുവനന്തപുരം (www.mediavisionnews.in) : ശബരിമല കേന്ദ്രീകരിച്ച് രാഷ്ട്രീയലാഭത്തിനായി ഗൂഢാലോചന നടത്തിയ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ളയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. യുവമോര്‍ച്ച യോഗത്തില്‍ ശ്രീധരന്‍പിള്ള നടത്തിയ വെളിപ്പെടുത്തല്‍ ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയ്‌ക്കെതിരായ ഗൂഢാലോചനയാണ്. സുപ്രിംകോടതി വിധിയെ അട്ടിമറിച്ച് നട അടയ്ക്കുമെന്ന് തന്ത്രി പ്രഖ്യാപിച്ചത് തന്റെ നിര്‍ദ്ദേശപ്രകാരമാണെന്ന് ബിജെപി അദ്ധ്യക്ഷന്‍...

നമ്പര്‍ പ്ലേറ്റില്‍ ഇനി പൂജ്യത്തിന് ഇടം: ഡിസംബര്‍ മുതല്‍ നമ്പര്‍ പ്ലേറ്റില്‍ പുതിയ മാറ്റങ്ങള്‍

തിരുവനന്തപുരം (www.mediavisionnews.in): വാഹനങ്ങളുടെ നമ്പര്‍പ്ലേറ്റില്‍ പൂജ്യത്തിനും പ്രാധാന്യം കൊടുക്കുന്നു. ഒന്നുമുതല്‍ 999 വരെയുള്ള നമ്പറുകളുടെ ഇടതുഭാഗത്ത് ഇനി പൂജ്യം നിര്‍ബന്ധമായിരിക്കും. അടുത്ത മാസം മുതല്‍ നല്‍കുന്ന രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകളും വാഹനനമ്പറും ഈ രീതിയിലാകും. ഫാന്‍സി നമ്പര്‍ ശ്രേണിയിലെ സൂപ്പര്‍ നമ്പറായ ഒന്ന് ഇനിമുതല്‍ 0001 എന്ന് എഴുതേണ്ടിവരും. സംസ്ഥാനത്തെ വാഹന രജിസ്‌ട്രേഷന്‍ ദേശീയ സംവിധാനമായ ‘വാഹനി’ലേക്ക്...

നടയടയ്ക്കുമെന്ന തന്ത്രിയുടെ നിലപാടിന് പിന്നില്‍ ബിജെപി; ശ്രീധരന്‍ പിള്ളയുടെ യുവമോര്‍ച്ചാ യോഗത്തിലെ ശബ്ദരേഖ പുറത്ത്

പത്തനംതിട്ട(www.mediavisionnews.in):: യുവമോര്‍ച്ചാ യോഗത്തിലെ പ്രസംഗത്തിന്റെ ശബ്ദരേഖ പുറത്തായി. ശബരിമല വിഷയം നമുക്കൊരു സുവര്‍ണാവസരമായിരുന്നെന്നും നമ്മള്‍ മുന്നോട്ടു വെച്ച അജണ്ടയില്‍ ഓരോരുത്തരായി വീണെന്നുമുള്ള ശബ്ദരേഖ പുറത്തെത്തിയിരിക്കുകയാണ്. നട അടയ്ക്കുവാനുള്ള തീരുമാനം ബിജെപിയുമായി ആലോചിച്ചായിരിക്കുമെന്നും സ്ത്രീകള്‍ സന്നിധാനത്തിന് അടുത്ത് എത്തിയപ്പോള്‍ തന്ത്രി വിളിച്ചിരുന്നുവെന്നും നടയടച്ചാല്‍ കോടതിയലക്ഷ്യമാകില്ലെയെന്ന് കണ്ഠരര് രാജീവര് ചോദിച്ചിരുന്നുവെന്നും ഒറ്റയ്ക്ക് ആകില്ലെന്നും പതിനായിരങ്ങള്‍ കൂടെയുണ്ടാകുമെന്ന് തന്ത്രിയ്ക്ക് ഉറപ്പ്...

കെ.ടി.ജലീലിന്റെ രാജി ആവശ്യപ്പെട്ട് നടത്തിയ കോഴിക്കോട്ട് യൂത്ത് ലീഗ് മാര്‍ച്ചില്‍ സംഘര്‍ഷം

കോഴിക്കോട്(www.mediavisionnews.in): കോഴിക്കോട്ട് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ നേരിയ സംഘര്‍ഷം. ബന്ധുനിയമന വിവാദത്തില്‍ മന്ത്രി കെ.ടി.ജലീല്‍ രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്. ന്യൂനപക്ഷ വികസന കോര്‍പ്പറേഷന്‍ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിലാണ് സംഘര്‍ഷമുണ്ടായത്. പൊലീസ് ബാരിക്കേഡ് ഉപയോഗിച്ച് മാര്‍ച്ച് തടഞ്ഞു. ബാരിക്കേഡ് തള്ളിമാറ്റി മുന്നോട്ടുപോകാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്കെതിരേ പൊലീസ് ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. പിന്നീട് പ്രവര്‍ത്തകര്‍ റോഡില്‍...

ജലീല്‍ ചട്ടങ്ങള്‍ ലംഘിച്ചെന്ന് സ്ഥിരീകരിച്ച് എംഡിയും; ഊരാക്കുടുക്കില്‍ രാജി മാത്രം പോംവഴി

കോഴിക്കോട്(www.mediavisionnews.in): മന്ത്രി കെ.ടി.ജലീലിന്റെ ബന്ധുവിനെ ന്യൂനപക്ഷധനകാര്യ വികസന കോര്‍പറേഷന്‍ ജനറല്‍ മാനേജരാക്കിയത് മാനദണ്ഡങ്ങള്‍ മുഴുവന്‍ കാറ്റില്‍പ്പറത്തി. സര്‍ക്കാര്‍ ജീവനക്കാരെ ഡെപ്യൂട്ടേഷനില്‍ നിയമിക്കേണ്ട തസ്തികയിലാണ് സ്വകാര്യബാങ്ക് ജീവനക്കാരനായ മന്ത്രിബന്ധുവിനെ നിയമിച്ചതെന്ന് കോര്‍പറേഷന്‍ എംഡി സ്ഥിരീകരിച്ചു. ഡെപ്യൂട്ടേഷന്‍ മാനദണ്ഡം പാലിക്കാത്തതിനാല്‍ നേരത്തേ അപേക്ഷിച്ച മൂന്നുപേരെ ഒഴിവാക്കിയിരുന്നുവെന്നും അദ്ദേഹം മനോരമന്യൂസിനോട് പറഞ്ഞു. 2016 ല്‍ ന്യൂനപക്ഷ ധനകാര്യവികസന കോര്‍പ്പറേഷന്‍ ഇറക്കിയ വിജ്ഞാപനമാണിത്....
- Advertisement -spot_img

Latest News

‘കൈ’കോർക്കും, പക്ഷേ ലയനമില്ല! നിലപാട് വ്യക്തമാക്കി കോൺഗ്രസും തൃണമൂലും

ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് (ടി.എം.സി) കോൺഗ്രസിൽ ലയിക്കാൻ പോകുന്നു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ ഇരുപാർട്ടികളും തള്ളി. മമത ബാനർജി സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതിന്...
- Advertisement -spot_img