ന്യൂദല്‍ഹി (www.mediavisionnews.in): കേരളത്തോട് പ്രധാനമന്ത്രി നരേന്ദ്രമോദി തുടരുന്ന അവഗണനയ്‌ക്കെതിരെ പ്രതിഷേധവുമായി പി. കരുണാകരന്‍ എം.പി. കേരളത്തിലെ പ്രളയക്കെടുതിയില്‍ ആവശ്യമായ സാമ്പത്തിക സഹായം തേടാനായി കഴിഞ്ഞ പത്തുദിവസമായി കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ പ്രധാനമന്ത്രിയെ കാണാന്‍ അവസരം ചോദിക്കുകയാണെന്നും ഇതുവരെ അദ്ദേഹം അനുമതി നല്‍കിയിട്ടില്ലെന്നുമാണ് അദ്ദേഹം പറയുന്നത്.
ആഗസ്റ്റ് 30, 31 തിയ്യതികളില്‍ കൂടിക്കാഴ്ചയ്ക്ക് അനുവാദം തേടിയിരുന്നു. സെപ്റ്റംബര്‍ മൂന്നിനുശേഷം...
കോഴിക്കോട് (www.mediavisionnews.in): മുടിക്കോട് ജുമാമസ്ജിദ് തുറന്നതിന് പിറകെ സുന്നി ഐക്യചര്‍ച്ചകളില്‍ ഒരു വഴിത്തിരിവ് കൂടി. ഇതുവരെ തര്‍ക്കങ്ങളില്ലാത്ത മഹല്ലുകളുടെ നിയന്ത്രണം സംബന്ധിച്ച് രൂപീകരിച്ച പൊതു മാനദണ്ഡം ഇരു വിഭാഗവും അംഗീകരിച്ചു. ഇക്കാര്യത്തില്‍ സംയുക്ത പ്രസ്താവന ഇറക്കാന്‍ എ.പി വിഭാഗത്തിനു പുറമേ സമസ്തയുടെ മുശാവറയും അംഗീകാരം നല്‍കി.
തര്‍ക്കത്തെ തുടര്‍ന്ന് പൂട്ടിയ ഒരു പള്ളി തുറക്കാനായെങ്കിലും ചില മഹല്ലുകളില്‍...
കണ്ണൂർ (www.mediavisionnews.in): കണ്ണൂരിൽ മാധ്യമപ്രവർത്തകന്‍റെ വീട്ടിൽ കവർച്ച. മാതൃഭൂമി കണ്ണൂർ യൂണിറ്റ് ന്യൂസ് എഡിറ്റർ കെ.വിനോദ് ചന്ദ്രന്റെ താഴെ ചൊവ്വയിലെ വീട്ടിൽ വ്യാഴാച പുലർച്ചയാണ് കവർച്ച നടന്നത്.
മുഖംമൂടി സംഘമായിരുന്ന ആക്രമണവും കവര്‍ച്ചയും നടത്തിയത്. പുലര്‍ച്ചെ ഒരു മണിയോടെ അതിക്രമിച്ച് വീട്ടില്‍ കയറിയ അക്രമി സംഘം വിനോദ് ചന്ദ്രനെയും ഭാര്യ സരിതയെയും അക്രമിച്ചു പരിക്കേൽപ്പിച്ച ശേഷം സ്വർണവും...
ആലപ്പുഴ (www.mediavisionnews.in): ആംബുലന്‍സിന് തീപിടിച്ച് രോഗി മരിച്ചു. ചമ്പക്കുളം ആശുപത്രിക്ക് സമീപം 108 ആംബുലന്‍സിനാണ് തീപിടിച്ചത്. ചമ്പക്കുളം സ്വദേശി മോഹനന്‍ നായരാണ് മരിച്ചത്. ഇന്ന് വൈകീട്ടായിരുന്നു സംഭവം.
ചമ്പക്കുളം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന രോഗിയെ ആലപ്പുഴ മെഡിക്കല്‍ കോളേജിലേയ്ക്ക് കൊണ്ടുപോകും വഴിയാണ് അപകടമുണ്ടായത്. രോഗിക്ക് ആംബുലന്‍സില്‍ വെച്ച് ഓക്‌സിജന്‍ കൊടുക്കുന്നതിനിടെ സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.
ആംബുലന്‍സില്‍ കൂടെയുണ്ടായിരുന്ന...
കോഴിക്കോട് (www.mediavisionnews.in): ദുരിതാശ്വാസത്തിന്റെ മറവില്‍ നികുതി വെട്ടിച്ച് കടത്താന്‍ ശ്രമിച്ച 800 കിലോ വസ്ത്രങ്ങള്‍ പിടികൂടി. ഡെറാഡൂണ്‍-കൊച്ചുവേളി എക്‌സപ്രസ്സില്‍ നിന്നാണ് കോഴിക്കോട് റെയില്‍വേ പോലീസ് വസ്ത്രങ്ങള്‍ പിടിച്ചെടുത്തത്.
ഡെറാഡൂണില്‍ നിന്നും കൊച്ചുവേളിയിലേക്ക് പോകുന്ന ട്രെയിന്‍ കോഴിക്കോട് എത്തിയപ്പോഴായിരുന്നു ആര്‍.പി.എഫ് പതിവ് പരിശോധന നടത്തിയത്. ബാഗ് കണ്ടതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ദുരിതാശ്വാസത്തിനായി കൊണ്ടു പോകുന്ന വസ്ത്രങ്ങളാണെന്ന് അറിയിക്കുകയായിരുന്നു....
തിരുവനന്തപുരം(www.mediavisionnews.in): പ്രളയ ദുരിതത്തില്‍ കേരളത്തെ സഹായിക്കുന്ന നിലപാടുകളാണ് കേന്ദ്ര സര്‍ക്കാര്‍ കൈക്കൊണ്ടതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അന്താരാഷ്ട്ര സഹായം തടയുന്നതടക്കം കേന്ദ്രം കേരളത്തിനെതിരെ നടത്തുന്ന നീക്കങ്ങളില്‍ കക്ഷിരാഷ്ട്രീയ ഭേദമന്യേ കേരള ജനത അതൃപ്തി പ്രകടിപ്പിക്കുന്നതിനിടെയാണ് ദേശീയ ദിനപത്രമായ ‘ദി ഹിന്ദു’വിന് നല്‍കിയ അഭിമുഖത്തില്‍ പിണറായി കേന്ദ്രത്തിനുമേല്‍ പ്രശംസ ചൊരിഞ്ഞത്. അടിയന്തര സഹായമായി 2000 കോടി...
കോഴിക്കോട്(www.mediavisionnews.in): പി.കെ ശശി എം.എല്‍.എക്കെതിരായ ലൈംഗികാരോപണ പരാതിയില്‍ പാര്‍ട്ടി അന്വേഷണം നടത്തുമെന്ന സി.പി.ഐ.എം നിലപാടിനെതിരെ രൂക്ഷ വിമര്‍ശനുമായി യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്.
ഒരു കുറ്റകൃത്യം നടന്നാല്‍ പാര്‍ട്ടി അന്വേഷണം പ്രഖ്യാപിക്കാന്‍ നമ്മുടെ നാട് കമ്യൂണിസ്റ്റ് ചൈനയല്ലെന്നും ജനാധിപത്യ ഇന്ത്യയിലെ ഒരു ഫെഡറല്‍ സ്റ്റേറ്റാണെന്നും പി.കെ ഫിറോസ് പറഞ്ഞു. ഇവിടെ നിയമവും...
തിരുവനന്തപുരം(www.mediavisionnews.in): തിരുവനന്തപുരത്തു ബിജെപിയുടെ ലോക്സഭാ സ്ഥാനാര്‍ത്ഥിയാകുന്നതിനെ കുറിച്ച് താന്‍ ഇതുവരെ അറിഞ്ഞിട്ടില്ലെന്ന് മോഹന്‍ലാല്‍. താന്‍ തന്റെ ജോലി ചെയ്തു കൊണ്ടിരിക്കുകയാണെന്നും, അറിയാത്ത കാര്യത്തിനെ കുറിച്ച് പ്രതികരിക്കാനില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു. വളരെ നേരത്തെ നിശ്ചയിച്ച കൂടിക്കാഴ്ചയാണു പ്രധാനമന്ത്രിയുമായി നടത്തിയത്. വലിയ ലക്ഷ്യങ്ങളുള്ള ഒരു ട്രസ്റ്റിനെക്കുറിച്ചു അറിയിക്കാന്‍ വേണ്ടിയായിരുന്നു അതെന്ന് അദ്ദേഹം വ്യക്തമാക്കി. മനോരമയോടാണ് ലാല്‍ ഇക്കാര്യം വ്യക്തമാക്കിയത്.
‘മുന്‍പു...
തിരുവനന്തപുരം (www.mediavisionnews.in):ഇനി മുതല്‍ സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങള്‍ക്കും ശനിയാഴ്ച പ്രവൃത്തിദിനമായിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ വി മോഹന്‍കുമാര്‍ അറിയിച്ചു. രണ്ടാം ശനിയാഴ്ചകള്‍ അവധി ദിവസങ്ങളായി തുടരും.
പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നിരവധി അധ്യായന ദിനങ്ങള്‍ നഷ്ടമായതിന്റെ പശ്ചാത്തലത്തിലാണ് ശനിയാഴ്ച പ്രവൃത്തി ദിനമാക്കാന്‍ തീരുമാനിച്ചത്.
ഈ മാസം മുതല്‍ പ്രവൃത്തിദിനമായി വരുന്ന ശനിയാഴ്ചകള്‍ :
സെപ്തംബര്‍ 1, 15, 22
ഒക്ടോബര്‍ 6,...
തിരുവനന്തപുരം: തീവ്ര വോട്ടര്‍ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട നടപടികളിൽ സമയപരിധി നീട്ടി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. കേരളമടക്കമുള്ള 12 ഇടങ്ങളിലെ സമയപരിധിയാണ് നീട്ടിയത്. ഇതുസംബന്ധിച്ച് കേന്ദ്ര...