തിരുവനന്തപുരം (www.mediavisionnews.in): നവകേരള നിര്മാണത്തിനുള്ള ധനസമാഹരണത്തിനായി മന്ത്രിമാര് നടത്താനിരുന്ന വിദേശപര്യടനം സംസ്ഥാന സര്ക്കാര് ഉപേക്ഷിക്കുന്നു. വിദേശ യാത്രയ്ക്ക് കേന്ദ്രത്തിന്റെ അനുമതി ഇനിയും ലഭിക്കാത്ത സാഹചര്യത്തിലാണ് 17 മന്ത്രിമാരുടെ യാത്ര റദ്ദാക്കാനുള്ള തീരുമാനം സര്ക്കാര് എടുത്തത്.
ഇനി അനുമതി ലഭിച്ചാലും നടപടിക്രമങ്ങള് പൂര്ത്തിയാക്കാന് സാധിക്കില്ല. ഇതോടെ വിദേശ പര്യടനം ഉപേക്ഷിക്കാന് സര്ക്കാര് നിര്ബന്ധിതരാവുകയായിരുന്നു. നവകേരള നിര്മാണത്തിനായുളള മന്ത്രിമാരുടെ വിദേശയാത്ര അനിശ്ചിതത്വത്തിലായപ്പോള്...
തിരുവനന്തപുരം(www.mediavisionnews.in): ശബരിമല അടക്കമുള്ള ക്ഷേത്രങ്ങളുടെ വരുമാനം സര്ക്കാര് എടുക്കുന്നുവെന്ന പ്രചാരണങ്ങള്ക്ക് മറുപടിയുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. ശബരിമലയിലെയും തിരുവിതാംകൂര് ദേവസ്വം ബോര്ഡിലെയും വരവ് ചെലവ് കണക്കുകള് വിശദമാക്കിയാണ് മന്ത്രി പ്രചാരണങ്ങള്ക്ക് മറുപടി നല്കിയത്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.
ദേവസ്വം ബോര്ഡിന്റെ ആകെ വരവ് 683 കോടി രൂപയാണെന്നും ക്ഷേത്ര ചെലവുകളും ദേവസ്വം ബോര്ഡ് ജീവനക്കാര്ക്കുള്ള...
കോഴിക്കോട് (www.mediavisionnews.in): ഓണ്ലൈന് മാധ്യമപ്രവര്ത്തകരെ പുറത്ത് നിര്ത്തിക്കൊണ്ടുള്ള പത്രസമ്മേളനങ്ങള് വീണ്ടും ചര്ച്ചയാകുന്നു. ഇന്നലെ എറണാകുളത്ത് നടന്ന ഡബ്ല്യു.സി.സി യുടെ വാര്ത്താസമ്മേളനത്തില് പങ്കെടുക്കുന്നതില് നിന്നും ഓണ്ലൈന്മാധ്യമപ്രവര്ത്തകരെ തടഞ്ഞതോടെയാണ് ചര്ച്ചകള് വീണ്ടും സജീവമായത്.
ഇന്നലെ പത്രസമ്മേളനങ്ങളനത്തിന് പങ്കെടുക്കാനെത്തിയ ഓണ്ലൈന് മാധ്യമ പ്രവര്ത്തകയായ ഹസ്ന ശാഹിദ ഓണ്ലൈന് മാധ്യമപ്രവര്ത്തകര് നേരിടേണ്ടി വന്ന അവഹേളനം ഫേസ്ബുക്കില് പങ്കുവച്ചതോടെയാണ് വിഷയം വീണ്ടും ചര്ച്ചയായത്. ഇതിനെ...
കൊച്ചി(www.mediavisionnews.in): ചേകന്നൂര് മൗലവി വധക്കേസില് ഒന്നാം പ്രതിയെ ഹൈക്കോടതി വെറുതെ വിട്ടു. സിബിഐ കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ച പ്രതി വി.വി. ഹംസയെയാണ് ഹൈക്കോടതി വെറുതെ വിട്ടത്. മൗലവി മരിച്ചു എന്നത് അനുമാനം മാത്രമാണെന്ന് കോടതി വ്യക്തമാക്കി.
മലപ്പുറം ജില്ലയിലെ എടപ്പാളിലെ വീട്ടിൽനിന്ന് രാത്രി മതപ്രഭാഷണത്തിനെന്ന് പറഞ്ഞു വിളിച്ചിറക്കി കൊണ്ടുപോയ ചേകന്നൂർ മൗലവിയെ പിന്നീട് ആരും...
തിരുവനന്തപുരം(www.mediavisionnews.in): പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പരിധിയില് ഉള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്ക്കും ഒക്ടോബര് 17 ബുധനാഴ്ച അവധി ആയിരിക്കുമെന്ന് പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാന് ഐഎഎസ് അറിയിച്ചു. പകരമുള്ള അധ്യയന ദിവസം എന്നായിരിക്കുമെന്ന് പിന്നീട് അറിയിക്കുമെന്നും അദ്ദേഹം അറിയിച്ചു.
നവരാത്രി ആഘോഷത്തോടനുബന്ധിച്ചുള്ള ഗ്രന്ഥ പൂജ നാളെ വൈകിട്ട് തുടങ്ങും. ഇത് കണക്കിലെടുത്താണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഒക്ടോബര് 18...
കൊച്ചി(www.mediavisionnews.in): എസ്.ഡി.പിഐയുടെ വെബ്സൈറ്റ് ഹാക്ക് ചെയ്തതായി മല്ലു സൈബര് സോള്ജിയേഴ്സ്. ഇന്ത്യന് സര്ക്കാരിന്റെ മയ് ഗവ് ലോഗോയും മറ്റും ഉപയോഗിക്കുകയും വിദേശധനസഹായം സ്വീകരിക്കാന് ലോഗോ ഉള്ള ലിങ്ക് പബ്ളിഷ് ചെയ്യുകയും ചെയ്തതായി ഹാക്കര്മാര് വ്യക്തമാക്കുന്നു. ഇന്ത്യയ്ക്ക് അകത്ത് ആയാലും പുറത്ത് ആയാലും ഇന്ത്യന് ദേശീയതയ്ക്കും ഐക്യത്തിനും സുരക്ഷിതത്വത്തിനും വിരുദ്ധമായി പ്രവര്ത്തിക്കുന്ന ഒരു ശക്തിയെയും വളരാന് അനുവദിക്കില്ല...
കോഴിക്കോട്(www.mediavisionnews.in): സമീപകാലത്തായി കോടതിയില് നിന്നുണ്ടാകുന്ന വിധികളില് ആശങ്കയുണ്ടെന്ന് മുസ്ലിം സംഘടനകള്. വിശ്വാസത്തെ ചോദ്യം ചെയ്യുന്ന വിധികള്ക്കെതിരെ നിയപരമായ പോരാട്ടം നടത്തുമെന്നും മുസ്ലിം ലീഗ് വിളിച്ചു ചേര്ത്ത മുസ്ലിം സംഘടനകളുടെ യോഗം ആവശ്യപ്പെട്ടു.
സ്വവര്ഗരതി ക്രിമിനല് കുറ്റമല്ലാതാക്കുന്ന വിധിയും വിവാഹിതരുടെ അവിഹിത ബന്ധം കുറ്റകരമല്ലാതാക്കിയ വിധിയും രാജ്യം കാത്തു സൂക്ഷിച്ച ധാര്മിക മൂല്യങ്ങള്ക്ക് എതിരാണെന്ന് യോഗം പറഞ്ഞു....
കോഴിക്കോട്(www.mediavisionnews.in): നഗരത്തില് മാലിന്യം തള്ളുന്നവരെ പിടികൂടാന് മോട്ടോര് വാഹന വകുപ്പും. സി.സി.ടി.വി ക്യാമറകളുടെ സഹായത്തോടെ മാലിന്യം തള്ളുന്നവരെ കണ്ടെത്താന് എന്ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരെയാണ് ചുമതലപ്പെടുത്തുക. കോഴിക്കോട് ജില്ലയില് തുടക്കം കുറിക്കുന്ന പദ്ധതി വൈകാതെ സംസ്ഥാനം മുഴുവന് വ്യാപിപ്പിക്കാനാണ് തീരുമാനം.
വാഹനങ്ങളിലെത്തി റോഡരികില് മാലിന്യം തള്ളുന്നവരെ കണ്ടെത്താന് സി.സി.ടി.വി ക്യാമറകളെയാണ് മോട്ടോര് വാഹന വകുപ്പ് ഉപയോഗപ്പെടുത്തുക. നഗരങ്ങളില് മാലിന്യം തള്ളുന്ന...
കൊച്ചി(www.mediavisionnews.in): നടന് ദിലീപ് രാജിക്കത്ത് നല്കി. ഈ മാസം പത്തിനാണ് 'അമ്മ'യില് നിന്നും രാജി വയ്ക്കുന്നതായുള്ള കത്ത് നല്കിയത്. പ്രസിഡന്റ് മോഹന്ലാലിനാണ് രാജിക്കത്ത് കൈമാറിയത്. മനോരമാ ന്യൂസ് ഓണ്ലൈനാണ് ഇക്കാര്യം റിപ്പോര്ട്ട് ചെയ്തത്.
ശനിയാഴ്ച കൊച്ചിയില് വിളിച്ചു ചേര്ത്ത വാര്ത്താ സമ്മേളനത്തില് കുറ്റാരോപിതനായ വ്യക്തിയെ ചലചിത്ര സംഘടനകളുടെ തലപ്പത്തുള്ളവര് സംരക്ഷിക്കുന്നതിനെതിരെ രംഗത്ത് എത്തിയിരുന്നു. ആക്രമിക്കപ്പെട്ട നടിക്ക്...
തിരുവനന്തപുരം: സംസ്ഥാനത്ത് കേന്ദ്രത്തിന്റെ മോട്ടോർ വാഹന നിയമങ്ങൾ കർശനമാക്കുന്നു. ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ വന്ന കേന്ദ്രത്തിന്റെ ഭേദഗതി ചെയ്ത നിയമം നടപ്പിലാക്കാൻ സംസ്ഥാനം തീരുമാനിച്ചു.
പുതിയ...