തിരുവനന്തപുരം(www.mediavisionnews.in): ശബരിമല കര്മ സമിതിയുടെ ഹര്ത്താലില് സംസ്ഥാനത്ത് വിവിധയിടങ്ങളില് അക്രമം; കോഴിക്കോടും തിരുവനന്തപുരം മലപ്പുറത്തും ബസുകള്ക്ക് നേരെ കല്ലേറുണ്ടായി. സംസ്ഥാനത്ത് കെ.എസ്.ആര്.ടി.സി ഉള്പ്പെടെ ബസുകള് സര്വീസ് നിര്ത്തിവെച്ചിരിക്കുകയാണ്
ഹര്ത്താലിനെ തുടര്ന്ന് കോഴിക്കോട് പുലര്ച്ചെ തന്നെ ചില അനിഷ്ടസംഭവങ്ങള് റിപ്പോര്ട്ട് ചെയ്തിട്ടുണ്ട്. ഹര്ത്താല് അനുകൂലികള് റോഡില് തടസ്സം സൃഷ്ടിച്ചിട്ടുണ്ട്. കുണ്ടായിത്തോട് കുന്ദമംഗലത്ത് സ്കാനിയ ബസുകള്ക്ക് നേരെ കല്ലേറുണ്ടായി....
ന്യൂഡല്ഹി(www.mediavisionnews.in): ഹാദിയക്കേസ് അവസാനിപ്പിക്കാന് ദേശീയ അന്വേഷണ ഏജന്സി തീരുമാനിച്ചു. നിര്ബന്ധിത മതപരിവര്ത്തനം നടത്തുവെന്നതിന് തെളിവ് ലഭിക്കാത്ത സാഹചര്യത്തിലാണ് നടപടി. ഹാദിയയും ഷെഫിന് ജഹാനുമായുളള വിവാഹം സുപ്രീംകോടതി അംഗീകരിച്ചതും എന്.ഐ.എ കണക്കിലെടുത്തു. ചില പ്രത്യേക ഗ്രൂപ്പുകള് മുഖേനയാണ് പെണ്കുട്ടികളെ മതംമാറ്റുന്നതെന്ന് കണ്ടെത്തിയെങ്കിലും അത് നിര്ബന്ധിത മതപരിവര്ത്തനമായിരുന്നുവെന്ന് തെളിവില്ല. പെണ്കുട്ടികളെ കാണാതായത് അടക്കം പതിനൊന്ന് കേസുകള് കൂടി...
കണ്ണൂർ(www.mediavisionnews.in): പൊലീസ് കള്ളക്കേസിൽ കുടുക്കി പീഡിപ്പിച്ച പ്രവാസിയായ കണ്ണൂർ കതിരൂർ സ്വദേശി താജുദ്ദീൻ നിരപരാധിയാണെന്ന് തെളിഞ്ഞു. താജുദ്ദീന്റെ പാസ്പോർട്ടും പോലീസ് പിടിച്ചെടുത്ത പണവും തിരികെ നൽകാൻ സംസ്ഥാന പോലീസ് മേധാവി ഉത്തരവിട്ടു. താജുദ്ദീന് നഷ്ടപരിഹാരം നൽകണമെന്ന് കേസിൽ ഇടപെട്ട ടി.വി ഇബ്രാഹിം എം.എൽ.എ ആവശ്യപ്പെട്ടു.
മാല മോഷ്ടിച്ച കേസിൽ സി.സി.ടി.വിയിൽ താജുദ്ദീന്റേതിന് സമാനമായ ദൃശ്യം കണ്ടാണ് പോലീസ്...
പത്തനംതിട്ട (www.mediavisionnews.in): ശബരിമല സ്ത്രീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് അക്രമം അഴിച്ചുവിടുന്നവര്ക്കെതിരേ ശക്തമായ നടപടിക്കുള്ള നീക്കവുമായി പത്തനംതിട്ട ജില്ലാ ഭരണകൂടം. ഇതിനായി ശബരിമലയിലെ നാലിടങ്ങളില് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇലവുങ്കല്, സന്നിധാനം, പമ്പ, നിലയ്ക്കല് എന്നിവടങ്ങളിലാണ് നാളെ ജില്ലാ കലക്ടര് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. തീര്ത്ഥാടകര്ക്ക് നിരോധനാജ്ഞ ബാധകമായിരിക്കില്ല. ആവശ്യമെങ്കില് നിരോധനാജ്ഞ നീട്ടുമെന്ന് ജില്ലാ കലക്ടര് അറിയിച്ചു.
30 കിലോമീറ്റര്...
പത്തനംതിട്ട (www.mediavisionnews.in): അയ്യപ്പ ധർമ്മസേനാ പ്രസിഡന്റ് രാഹുൽ ഈശ്വറിനെ സന്നിധാനത്ത് വെച്ച് അറസ്റ്റ് ചെയ്തു. ആന്ധ്രയിൽ നിന്ന് വന്ന സംഘത്തിലെ യുവതിയെ മല കയറുന്നതിൽ നിന്നു ഭീഷണിപ്പെടുത്തി പിന്തിരിപ്പിച്ചെന്ന കേസിലാണ് അറസ്റ്റ്. രാഹുലിനെ പമ്പയിലെത്തിച്ചു. അതേസമയം, നിലയ്ക്കലില് അക്രമി സംഘം അഴിഞ്ഞാടി. രണ്ട് തവണ പൊലീസ് അക്രമികളെ പൊലീസ് ലാത്തി ചാര്ജ് നടത്തി. രാവിലെ സംഘര്ഷം ഒഴിഞ്ഞു...
തിരുവനന്തപുരം (www.mediavisionnews.in): അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് നാളെ നടത്തുന്ന ഹര്ത്താലില് ഗതാഗതം തടസപ്പെടുത്തുകയോ അക്രമമുണ്ടാക്കുകയോ ചെയ്താല് കര്ശന നടപടിയെടുക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ.
ശബരിമല, പമ്പ, നിലയ്ക്കല്, എരുമേലി,ചെങ്ങന്നൂര്, പന്തളം, വണ്ടിപ്പെരിയാര്, എന്നിവിടങ്ങളില് പ്രത്യേക സുരക്ഷ ഒരുക്കുമെന്നും സംസ്ഥാനമൊട്ടാകെ പൊലീസ് സേനയെ വിന്യസിപ്പിക്കുമെന്നും ഡിജിപി പറഞ്ഞു.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില് ലഭിക്കാന് 9895046567 എന്ന നമ്പര് സേവ് ചെയ്തതിനുശേഷം...
തിരുവനന്തപുരം (www.mediavisionnews.in):: ശബരിമല വിധിയ്ക്കെതിരെ സംഘപരിവാര് നേതൃത്വത്തില് നടക്കുന്ന പ്രതിഷേധങ്ങളെ പിന്തുണയ്ക്കുന്ന മുസ്ലീം ലീഗ് നിലപാടിനെ വിമര്ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്. വിശ്വാസമാണ് സംരക്ഷിക്കേണ്ടതെന്ന് പറയുന്ന ലീഗ്, അയോധ്യയില് രാമക്ഷേത്രമാണ് സംരക്ഷിക്കേണ്ടതെന്ന് ആവശ്യപ്പെടുന്ന ഒരു വിഭാഗം വിശ്വാസികളുടെ കൂടെ നില്ക്കുമോയെന്ന് മുഖ്യമന്ത്രി ചോദിച്ചു.
തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനത്ത് ഇടതുമുന്നണിയുടെ നേതൃത്വത്തില് നടന്ന വിശദീകരണയോഗത്തില് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഇപ്പോള് ഒരു...
പത്തനംതിട്ട (www.mediavisionnews.in): ശബരിമല വിഷയത്തില് നിയമനിര്മ്മാണം നടത്തില്ലെന്ന സര്ക്കാര് നിലപാടിനെതിരെ 24 മണിക്കൂര് ഹര്ത്താലിന് ആഹ്വാനം ചെയ്ത് ശബരിമല ആചാരസംരക്ഷണസമിതി. ഇന്ന് രാത്രി 12 മുതല് നാളെ രാത്രി 12 വരെയാണ് ഹര്ത്താല്.
പ്രവീണ് തൊഗാഡിയയുടെ അഖില ഹിന്ദു പരിഷത്ത് ഹര്ത്താലിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം തുലാമാസ പൂജകള്ക്കായി ശബരിമല നട തുറക്കാന് മണിക്കൂറുകള് ബാക്കി നില്ക്കേ ഭക്തര്...
തിരുവനന്തപുരം (www.mediavisionnews.in): നവകേരള നിര്മാണത്തിനുള്ള ധനസമാഹരണത്തിനായി മന്ത്രിമാര് നടത്താനിരുന്ന വിദേശപര്യടനം സംസ്ഥാന സര്ക്കാര് ഉപേക്ഷിക്കുന്നു. വിദേശ യാത്രയ്ക്ക് കേന്ദ്രത്തിന്റെ അനുമതി ഇനിയും ലഭിക്കാത്ത സാഹചര്യത്തിലാണ് 17 മന്ത്രിമാരുടെ യാത്ര റദ്ദാക്കാനുള്ള തീരുമാനം സര്ക്കാര് എടുത്തത്.
ഇനി അനുമതി ലഭിച്ചാലും നടപടിക്രമങ്ങള് പൂര്ത്തിയാക്കാന് സാധിക്കില്ല. ഇതോടെ വിദേശ പര്യടനം ഉപേക്ഷിക്കാന് സര്ക്കാര് നിര്ബന്ധിതരാവുകയായിരുന്നു. നവകേരള നിര്മാണത്തിനായുളള മന്ത്രിമാരുടെ വിദേശയാത്ര അനിശ്ചിതത്വത്തിലായപ്പോള്...
തിരുവനന്തപുരം(www.mediavisionnews.in): ശബരിമല അടക്കമുള്ള ക്ഷേത്രങ്ങളുടെ വരുമാനം സര്ക്കാര് എടുക്കുന്നുവെന്ന പ്രചാരണങ്ങള്ക്ക് മറുപടിയുമായി ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. ശബരിമലയിലെയും തിരുവിതാംകൂര് ദേവസ്വം ബോര്ഡിലെയും വരവ് ചെലവ് കണക്കുകള് വിശദമാക്കിയാണ് മന്ത്രി പ്രചാരണങ്ങള്ക്ക് മറുപടി നല്കിയത്. ഫെയ്സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.
ദേവസ്വം ബോര്ഡിന്റെ ആകെ വരവ് 683 കോടി രൂപയാണെന്നും ക്ഷേത്ര ചെലവുകളും ദേവസ്വം ബോര്ഡ് ജീവനക്കാര്ക്കുള്ള...
ന്യൂഡൽഹി: രാജ്യത്ത് പല സംസ്ഥാനങ്ങളിലും തീവ്രവോട്ടർ പട്ടിക പരിഷ്കരണം പൂർത്തിയായതോടെ ഇതുവരെ പുറത്തായത് 6.5 കോടി വോട്ടർമാർ. ഉത്തർപ്രദേശിലാണ് ഏറ്റവും കൂടുതൽ വോട്ടമാർ പുറത്തായത്. 2.89...