(www.mediavisionnews.in):മലയാളി ഒന്നു മനസുവച്ചപ്പോൾ ഐഷമോളുടെ അവസ്ഥ മാറാൻ അക്കൗണ്ടിേലക്ക് ഒഴുകിയത് 60 ലക്ഷം രൂപ. ‘ഡിസ്റ്റോണിയ’ എന്ന അതിമാരക രോഗം കാരണം വലയുന്ന ഐഷയുടെ അവസ്ഥ സാമൂഹ്യപ്രവര്‍ത്തകന്‍ ഫിറോസ് കുന്നുംപറമ്പിലാണ് ഫെയ്സ്ബുക്കിലൂടെ ലോകത്തോട് പറഞ്ഞത്. അത്രത്തോളം ദയനീയമായ കാഴ്ച കണ്ടുനിൽക്കാനാവാതെ മലയാളികൾ ഒരുമിച്ചു. ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള ചികിൽസയ്ക്ക് 40 ലക്ഷത്തോളം രൂപയാണ് കുടുംബത്തിന് ആവശ്യം....
കൊച്ചി (www.mediavisionnews.in):വൈദ്യുതികണക്ഷന്‍ ലഭിക്കുന്നതിന് അപേക്ഷയോടൊപ്പം രണ്ടുരേഖകള്‍ മാത്രം നല്‍കിയാല്‍ മതിയെന്ന് വൈദ്യുതിബോര്‍ഡ്. അപേക്ഷകന്റെ തിരിച്ചറിയല്‍ രേഖയും വൈദ്യുതി കണക്ഷന്‍ ലഭിക്കേണ്ട സ്ഥലത്ത് നിയമപരമായ അവകാശം തെളിയിക്കുന്നതിനുള്ള രേഖയുമാണ് വേണ്ടത്. സംരംഭങ്ങള്‍ തുടങ്ങുന്നത് എളുപ്പമാക്കുന്നതിനുള്ള (ഈസ് ഓഫ് ഡൂയിങ് ബിസിനസ്) നടപടികളുടെ ഭാഗമായാണിത്.
കെട്ടിടത്തിന്റെ ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ്, സ്ഥലത്തിന്റെ കൈവശാവകാശം അഥവാ ഉടമസ്ഥാവകാശം, ഗസറ്റഡ് അല്ലെങ്കില്‍ വൈദ്യുതിബോര്‍ഡ് ഉദ്യോഗസ്ഥര്‍...
കോഴിക്കോട്(www.mediavisionnews.in): മന്ത്രി കെ.ടി. ജലീലിന്റെ ഇടപെടലിനെ തുടർന്ന് സംസ്ഥാന ഹജ് കമ്മിറ്റി ഓഫീസിലും ചട്ടം ലംഘിച്ച് നിയമനം നടന്നതായി ആക്ഷേപം. സംസ്ഥാന ഹജ് കമ്മിറ്റി മുൻ അംഗങ്ങളാണ് വീഴ്ച ചൂണ്ടിക്കാട്ടി രംഗത്തെത്തിയത്.
സംസ്ഥാന ഹജ് ഹൗസിലെ സ്ഥിരം ജീവനക്കാരുടെ ഒഴിവുകളിൽ താൽപര്യമുള്ള സർക്കാർ ഉദ്യോഗസ്ഥരെ ഡപ്യൂട്ടേഷനിൽ നിയമിക്കണമെന്നാണ് വ്യവസ്ഥ. കരിപ്പൂരിലെ സംസ്ഥാന ഹജ് കമ്മിറ്റി ഓഫീസിൽ ഡപ്യൂട്ടേഷനിൽ...
കോഴിക്കോട്(www.mediavisionnews.in):: നിയമവും ചട്ടവും ലംഘിച്ച് ബന്ധുവിനെ നിയമിച്ച് സത്യപ്രതിജ്ഞാ ലംഘനം നടത്തിയ കെ.ടി ജലീലിനെ മന്ത്രി സ്ഥാനത്തു നിന്ന് മാറ്റിയില്ലെങ്കില്‍ ഗവര്‍ണ്ണറെ സമീപിക്കുമെന്ന് മുസ്്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. നിശ്ചിത യോഗ്യതയുടെ അടിസ്ഥാനത്തിലെ നോട്ടിഫിക്കേഷനെ തുടര്‍ന്ന് ഇന്റര്‍വ്യൂ നടത്തിയ ശേഷം യോഗ്യത തിരുത്തി ഡെപ്യൂട്ടേഷനില്‍ സ്വകാര്യ ബാങ്ക് ജീവനക്കാരനായ ബന്ധുവിനെ നിയമിച്ചത്...
കൊല്ലം (www.mediavisionnews.in): അബ്ദുള്‍ നാസര്‍ മദനിയുടെ മാതാവ് അസ്മാ ബീവി (67) അന്തരിച്ചു. ദീര്‍ഘകാലമായി അര്‍ബുദ രോഗബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം സംഭവിച്ചത്.
മാതാവിന്റെ അസുഖവിവരമറിഞ്ഞ് മഅ്ദനി കഴിഞ്ഞ ആഴ്ചയാണ് ബംഗളൂരുവില്‍ നിന്നും ജാമ്യം ലഭിച്ച് അന്‍വാര്‍ശേരിയിലെത്തിയത്. പിന്നീട് ഇദ്ദേഹത്തിന്റെ ജാമ്യം കോടതി ദീര്‍ഘിപ്പിച്ചിരുന്നു. മൃതദേഹം വൈകാതെ ശാസ്താംകോട്ടയിലെ വീട്ടിലെത്തിക്കും
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍...
തിരുവനന്തപുരം(www.mediavisionnews.in) : വാഹനം മാറ്റുന്നതുമായി ബന്ധപ്പെട്ട് ഡിവൈ.എസ്.പിയുമായുള്ള തർക്കത്തിനിടെ യുവാവ് മറ്റൊരു വാഹനമിടിച്ച് മരിച്ച സംഭവത്തിൽ ഡി.വൈ.എസ്.പി ബി. ഹരികുമാറിനെതിരെ കൊലക്കുറ്റത്തിന് കേസെടുത്തു. നെയ്യാറ്റിൻകര കാവുവിളയിൽ തിങ്കളാഴ്ച രാത്രി 11ഒാടെയാണ് സംഭവം.
നെയ്യാറ്റിൻകര കാവുവിള കൊടങ്ങാവിള സ്വേദശി സനലാണ് (32) മരിച്ചത്. ഹരികുമാർ തള്ളിയതിനെതുടർന്ന് റോഡിൽ വീണ സനലിെൻറ ശരീരത്തിലേക്ക് അതിവേഗത്തിൽ വന്ന കാർ ഇടിക്കുകയായിരുന്നെന്ന് നാട്ടുകാർ...
കോഴിക്കോട്(www.mediavisionnews.in) : മന്ത്രി കെ.ടി ജലീലിന് എതിരെ മാനനഷ്ടക്കേസിന് വക്കീല്‍ നോട്ടീസ്. മുസ് ലിം യൂത്ത് ലീഗ് സംസ്ഥാന സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരമാണ് വക്കീല്‍ നോട്ടീസ് അയച്ചത്.
ബന്ധു നിയമന വിവാദവുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് മന്ത്രി കെ.ടി ജലീല്‍ വിളിച്ചു ചേര്‍ത്ത പത്ര സമ്മേളനത്തില്‍ തനിക്കെതിരായി നടത്തിയ പരാമര്‍ശം പിന്‍വലിച്ച് മാപ്പ് പറയാന്‍ തയ്യാറായില്ലെങ്കില്‍...
തിരുവനന്തപുരം (www.mediavisionnews.in) : ശബരിമല കേന്ദ്രീകരിച്ച് രാഷ്ട്രീയലാഭത്തിനായി ഗൂഢാലോചന നടത്തിയ ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ പിഎസ് ശ്രീധരന്‍പിള്ളയ്‌ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. യുവമോര്‍ച്ച യോഗത്തില്‍ ശ്രീധരന്‍പിള്ള നടത്തിയ വെളിപ്പെടുത്തല്‍ ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയ്‌ക്കെതിരായ ഗൂഢാലോചനയാണ്. സുപ്രിംകോടതി വിധിയെ അട്ടിമറിച്ച് നട അടയ്ക്കുമെന്ന് തന്ത്രി പ്രഖ്യാപിച്ചത് തന്റെ നിര്‍ദ്ദേശപ്രകാരമാണെന്ന് ബിജെപി അദ്ധ്യക്ഷന്‍...
തിരുവനന്തപുരം (www.mediavisionnews.in): വാഹനങ്ങളുടെ നമ്പര്‍പ്ലേറ്റില്‍ പൂജ്യത്തിനും പ്രാധാന്യം കൊടുക്കുന്നു. ഒന്നുമുതല്‍ 999 വരെയുള്ള നമ്പറുകളുടെ ഇടതുഭാഗത്ത് ഇനി പൂജ്യം നിര്‍ബന്ധമായിരിക്കും. അടുത്ത മാസം മുതല്‍ നല്‍കുന്ന രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകളും വാഹനനമ്പറും ഈ രീതിയിലാകും. ഫാന്‍സി നമ്പര്‍ ശ്രേണിയിലെ സൂപ്പര്‍ നമ്പറായ ഒന്ന് ഇനിമുതല്‍ 0001 എന്ന് എഴുതേണ്ടിവരും. സംസ്ഥാനത്തെ വാഹന രജിസ്‌ട്രേഷന്‍ ദേശീയ സംവിധാനമായ ‘വാഹനി’ലേക്ക്...
സംസ്ഥാനത്ത് കടുത്ത വേനല്‍ ചൂട് തുടരുന്നു. എട്ടുജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഉയര്‍ന്ന...