Tuesday, January 13, 2026

Kerala

പ്രളയ ബാധിതരുടെ വീട് നിര്‍മാണം; അടിഞ്ഞുകൂടിയ അധിക മണല്‍ സര്‍ക്കാര്‍ പ്രയോജനപ്പെടുത്തും

കോഴിക്കോട്(www.mediavisionnews.in): കഴിഞ്ഞ മഴക്കാലത്ത് നദികളില്‍ അടിഞ്ഞുകൂടിയ അധിക മണല്‍ പ്രയോജനപ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനം. പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് സര്‍ക്കാര്‍ തലത്തില്‍ നിര്‍മിച്ചുനല്‍കുന്ന വീടുകളുടെ പണിക്ക് ഈ മണല്‍ ഉപയോഗിക്കാനാണ് തീരുമാനം. നിശ്ചിത തുക ഈടാക്കിയായിരിക്കും മണല്‍ നല്‍കുക. തകര്‍ന്ന റോഡുകളുടെയും പാലങ്ങളുടെയും നിര്‍മാണത്തിനും നദികളിലെ മണല്‍ പ്രയോജനപ്പെടുത്തും. കനത്ത മഴയെതുടര്‍ന്നുണ്ടായ ഉരുള്‍പൊട്ടലും മലവെള്ളപ്പാച്ചിലും മൂലം സംസ്ഥാനത്തെ...

യുഎഇ സന്ദർശനം വൻവിജയം; 700 കോടിയിലധികം ധനസഹായം സമാഹരിക്കാനാകും: മുഖ്യമന്ത്രി

തിരുവനന്തപുരം (www.mediavisionnews.in): കേരള പുനർനിർമാണത്തിന്‌ സഹായം തേടിയുള്ള യുഎഇ സന്ദർശനം വൻവിജയമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. യുഎഇയിലെ പ്രവാസികളിൽ നിന്നും വിവിധ ഫൗണ്ടേഷനുകളിൽ നിന്നുമായി 700 കോടി രൂപയിലധികം തുക സമാഹരിക്കാനാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. യുഎഇ സർക്കാർ 700 കോടി വാഗ്‌ദാനം ചെയ്‌തിരുന്ന വിവരം പരസ്യമായ കാര്യമാണ്‌. കേന്ദ്ര സർക്കാർ ഇടപെടൽ മൂലം നഷ്‌ടപ്പെട്ട...

ഇന്ധന വില വർദ്ധന : നവംബർ 15 ന് പ്രൈവറ്റ് ബസ് സൂചനാ പണിമുടക്ക്

തിരുവനന്തപുരം (www.mediavisionnews.in): ഇന്ധനവില കയറ്റത്തില്‍ പ്രതിഷേധിച്ച് പ്രൈവറ്റ് ബസ് സൂചനാ പണിമുടക്കിലേക്ക്. നവംബര്‍ 15 സൂചനാ പണിമുടക്ക് നടത്താനാണ് കേരളാ സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ തീരുമാനം. കേരളത്തിലെ എല്ലാ പ്രൈവറ്റു ബസുകളും സർവ്വീസ് നിർത്തിവെച്ച് സൂചനാ പണിമുടക്കില്‍ പങ്കെടുക്കുമെന്ന് കേരളാ സ്റ്റേറ്റ് പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ വിശദമാക്കി. അതേസമയം പെട്രോളിനും ഡീസലിനുമുള്ള നികുതി...

ഗായിക വൈക്കം വിജയലക്ഷ്മി വിവാഹിതയായി

വൈക്കം(www.mediavisionnews.in) ഗായിക വൈക്കം വിജയലക്ഷ്മി വിവാഹിതയായി. പാലാ പുലിയന്നൂര്‍ കൊച്ചൊഴുകയില്‍ നാരായണന്‍നായരുടേയും ലൈലാ കുമാരിയുടേയും മകനും മിമിക്രി ആര്‍ട്ടിസ്റ്റുമായ എന്‍ അനൂപാണ് വിജയലക്ഷ്മിയുടെ കഴുത്തില്‍ താലിചാര്‍ത്തിയത്. വൈക്കം മഹാദേവ ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം. നേരത്തെ സെപ്തംബര്‍ 10 ന് വിജയലക്ഷ്മിയുടെ വസതിയില്‍ വിവാഹ നിശ്ചയവും മോതിരം മാറ്റവും നടന്നിരുന്നു. വൈക്കം ഉദയനാപുരം ഉഷാ നിലയത്തില്‍ വി മുരളീധരന്റേയും...

‘ആര്‍ത്തവ ദിവസം അമ്പലത്തില്‍ പോയിട്ടുണ്ട്’: വെളിപ്പെടുത്തലുമായി ഗൗരിയമ്മ

തിരുവനന്തപുരം(www.mediavisionnews.in): ആര്‍ത്തവ ദിവസം താന്‍ അമ്പലത്തില്‍ പോയിട്ടുണ്ടെന്ന് കെ. ആര്‍ ഗൗരിയമ്മ. അന്ന് താന്‍ അമ്പലത്തില്‍ കയറിയതിന്റെ പേരില്‍ ദേവി ഇറങ്ങിയോടിയിട്ടൊന്നും ഇല്ലെന്നും ഗൗരിയമ്മ പറയുന്നു. ആര്‍ത്തവത്തിന്റെ പേരില്‍ സ്ത്രീകളെ ക്ഷേത്രങ്ങളില്‍ നിന്ന് അകറ്റി നിര്‍ത്തുന്നത് തികച്ചും പരിഹാസ്യമായ രീതിയാണെന്നും ഗൗരിയമ്മ പറഞ്ഞു. ”മൂത്ത ജേഷ്ഠനും ഭാര്യയ്ക്കുമൊപ്പം അമ്പലത്തില്‍ പോയ ഞാന്‍ ആര്‍ത്തവമായതിനാല്‍ അവരെ കാത്ത് വെളിയില്‍...

ഭാര്യയെയും മക്കളെയും വെട്ടിക്കൊലപ്പെടുത്തി ഗൃഹനാഥന്‍ പൊലീസില്‍ കീഴടങ്ങി; സംഭവം ചിറ്റൂരില്‍

പാലക്കാട്(www.mediavisionnews.in): ചിറ്റൂരില്‍ ഗൃഹനാഥന്‍ ഭാര്യയെയും രണ്ട് മക്കളെയും വെട്ടിക്കൊലപ്പെടുത്തി. കുമാരി മക്കളായ മേഘ, മനോജ് എന്നിവരാണ് കൊല്ലപ്പെട്ടത്. തുടര്‍ന്ന് ഗൃഹനാഥനായ മാണിക്യന്‍ പൊലീസില്‍ കീഴടങ്ങി. ഇന്നലെ രാത്രി ഇവര്‍ താമസിക്കുന്ന കൊഴിഞ്ഞമ്പാറയിലെ വാടകവീട്ടിലാണ് കൊലപാതകം നടന്നത്. ഇന്ന് രാവിലെ ചിറ്റൂര്‍ പൊലീസ് സ്റ്റേഷനിലെത്തി മാണിക്യന്‍ കീഴടങ്ങിയപ്പോഴാണ് കൊലപാതക വിവരം പുറംലോകമറിയുന്നത്. തുടര്‍ന്ന് രാവിലെ തന്നെ പൊലീസ്...

ചിന്തയും സ്വരാജും പാര്‍ട്ടിക്ക് പ്രയോജനമില്ലാത്തവര്‍; രൂക്ഷവിമര്‍ശനവുമായി ഡിവൈഎഫ്‌ഐ

കൊല്ലം(www.mediavisionnews.in): സംസ്ഥാന യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്താ ജെറോമിനെയും തൃപ്പൂണിത്തറ എംഎല്‍എ എം സ്വരാജിനെയും രൂക്ഷമായി വിമര്‍ശിച്ച് ഡി.വൈ.എഫ്.ഐ കൊല്ലം ജില്ലാ സമ്മേളനം. ഇരുവരുടെയും പ്രവര്‍ത്തനങ്ങള്‍ കൊണ്ട് പാര്‍ട്ടിക്കും ഡി.വൈ.എഫ്.ഐക്കോ പ്രയോജനമില്ലെന്ന് ചില പ്രതിനിധികള്‍ തുറന്നടിച്ചു. ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി എം സ്വരാജ്, സംസ്ഥാന നിര്‍വാഹക സമിതി അംഗം ചിന്താ ജെറോം എന്നിവരുടെ പ്രവര്‍ത്തനങ്ങളില്‍ പ്രതിനിധികള്‍ അതൃപ്തി...

രഹ്‌ന ഫാത്തിമയെ സമുദായത്തില്‍ നിന്ന് പുറത്താക്കിയെന്ന് കേരള മുസ്‌ലിം ജമാഅത്ത് കൗണ്‍സില്‍

തിരുവനന്തപുരം(www.mediavisionnews.in): രഹ്‌ന ഫാത്തിമയെ സമുദായത്തില്‍ നിന്ന് പുറത്താക്കിയെന്ന് കേരള മുസ്‌ലിം ജമാഅത്ത് കൗണ്‍സില്‍. രഹ്‌ന ഫാത്തിമയേയും കുടുംബത്തേയും സമുദായത്തില്‍ നിന്നും പുറത്താക്കിയതായി ജമാ അത്ത് കൗണ്‍സില്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ വ്യക്തമാക്കുന്നു. ഹൈന്ദവ സമൂഹത്തിന്റെ വിശ്വാസ ആചാരാനുഷ്ഠാനങ്ങള്‍ക്കെതിരായി ശബരിമലയില്‍ ദര്‍ശനത്തിനെത്തിന് പോയതാണ് രഹ്‌നയെ സമുദായത്തില്‍ നിന്നും പുറത്താക്കാന്‍ കാരണമെന്ന് പത്രക്കുറിപ്പില്‍ പറയുന്നു. ചുംബന സമരത്തില്‍ പങ്കെടുക്കുകയും നഗ്നയായി സിനിമയില്‍...

പി.ബി അബ്ദുറസാഖ് എം.എല്‍.എയുടെ നിര്യാണം; മുസ്ലിം ലീഗ് പരിപാടികള്‍ മാറ്റിവെച്ചു

കോഴിക്കോട്(www.mediavisionnews.in): പി.ബി അബ്ദുറസാഖ് എം.എല്‍.എ യുടെ നിര്യാണ ത്തില്‍ അനുശോഷിച്ചു ഇന്ന് മുതല്‍ തിങ്കളാഴ്ച വരെ മൂന്ന് ദിവസത്തെ മുസ്ലിം ലീഗിന്റെയും പോഷക ഘടകങ്ങളുടെയും എല്ലാ പരിപാടികളും മാറ്റിവെച്ചതായി സംസ്ഥാന ജനല്‍ സെക്രട്ടറി കെ.പി.എ മജീദ് അറിയിച്ചു. മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ്...

രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി

പത്തനംതിട്ട (www.mediavisionnews.in): കലാപത്തിന് ആഹ്വാനം ചെയ്‌തെന്ന കേസില്‍ രാഹുല്‍ ഈശ്വറിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. പത്തനംതിട്ട ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.
- Advertisement -spot_img

Latest News

SIR; രാജ്യത്ത് ഇതുവരെ പുറത്തായത് 6.5 കോടി വോട്ടർമാർ; ഏറ്റവും കൂടുതൽ ‘പുറത്താക്കൽ’ ഉത്തർപ്രദേശിൽ

ന്യൂഡൽഹി: രാജ്യത്ത് പല സംസ്ഥാനങ്ങളിലും തീവ്രവോട്ടർ പട്ടിക പരിഷ്കരണം പൂർത്തിയായതോടെ ഇതുവരെ പുറത്തായത് 6.5 കോടി വോട്ടർമാർ. ഉത്തർപ്രദേശിലാണ് ഏറ്റവും കൂടുതൽ വോട്ടമാർ പുറത്തായത്. 2.89...
- Advertisement -spot_img