തിരുവനന്തപുരം(www.mediavisionnews.in):നെയ്യാറ്റിന്‍കരയില്‍ യുവാവിനെ വാഹനത്തിന്റെ മുന്നിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തിയ സംഭവത്തിലെ പ്രതി ഡിവൈഎസ്പി ഹരികുമാര്‍ ആത്മഹത്യ ചെയ്തു. കല്ലമ്പലത്തെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കാണപ്പെട്ടത്.
സനലിന്റെ കൊലപാതകത്തെ തുടര്‍ന്ന് ഡിവൈഎസ്പി ഹരികുമാര്‍ തമിഴ്‌നാട്ടിലേക്ക് ഒളിവില്‍ പോയതായി അന്വേഷണ സംഘം പറഞ്ഞിരുന്നു. ഇദ്ദേഹം തിരിച്ച് എപ്പോള്‍ വീട്ടില്‍ വന്നുവെന്ന് കാര്യത്തില്‍ അന്വേഷണം നടക്കുകയാണ്.
അതേസമയം ഹരികുമാര്‍...
കൊച്ചി(www.mediavisionnews.in): വര്‍ഗീയ പ്രചാരണം നടത്തി തിരഞ്ഞെടുപ്പില്‍ കൃതൃമം കാണിച്ചെന്ന കണ്ടെത്തലിനെത്തുടര്‍ന്ന് അഴീക്കോട് മണ്ഡലത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി കേസ് ഇന്ന് വീണ്ടും പരിഗണിക്കും. മുസ്ലീം ലീഗിന്റെ കെ എം ഷാജിയുടെ തെരഞ്ഞെടുപ്പാണ് ഹൈക്കോടതി സിംഗിള്‍ ബഞ്ച് കഴിഞ്ഞ ദിവസം റദ്ദാക്കിയത്.
എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന ഇടതു മുന്നണിയിലെ എം വി നികേഷ് കുമാറിന്റെ ഹര്‍ജിയിലായിരുന്നു ഉത്തരവ്...
തിരുവനന്തപുരം (www.mediavisionnews.in): പത്മനാഭസ്വാമി ക്ഷേത്രത്തിൽ അഹിന്ദുക്കൾ പ്രവേശിച്ചതിനെ തുടര്‍ന്ന് തന്ത്രി നട അടച്ചു. ശുദ്ധിക്രിയകൾക്ക് ശേഷമേ ഇനി നട തുറക്കു.ക്ഷേത്രം തന്ത്രിയുടെ നേതൃത്വത്തിലാണ് കർമ്മങ്ങൾ. വെള്ളിയാഴ്ചയും ഞായറാഴ്ചയുമാണ് അഹിന്ദുക്കളായ മൂന്നുപേര്‍ ക്ഷേത്രത്തിൽ പ്രവേശിച്ചത്. ഞായറാഴ്ച ക്ഷേത്രത്തിൽ എത്തിയ അഹിന്ദുക്കളെ സുരക്ഷാ ജീവനക്കാർ പിടികൂടുകയായിരുന്നു.
ഇതോടെയാണ് സംഭവം ക്ഷേത്ര ഭാരവാഹികൾ അറിയുന്നത്. തുടർന്ന് വൈകിട്ട് നാലര മുതലുള്ള പൂജകൾ നിർത്തി...
കോഴിക്കോട്(www.mediavisionnews.in): ബന്ധുനിയമനവിവാദത്തില്‍ മന്ത്രി കെ.ടി ജലീല്‍ സംവാദത്തിന് തയ്യാറാകണമെന്ന് യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസ്. ജലീലിന്റെ എല്ലാ വാദവും പൊളിഞ്ഞുവെന്നും പി.കെ ഫിറോസ് പറഞ്ഞു.
വിവാദത്തെ തുടര്‍ന്ന് ഇന്നലെ ബന്ധു അദീബ് രാജിവച്ചിരുന്നു. അദീബ് പറഞ്ഞ ആത്മാഭിമാനം അല്‍പമെങ്കിലും ഉണ്ടെങ്കില്‍ ജലീല്‍ രാജി വയ്ക്കണമെന്നും രാജി വെക്കും വരെ ജലീലിന് എതിരെ സമരം...
കണ്ണൂര്‍(www.mediavisionnews.in):: കണ്ണൂരില്‍ റിസോര്‍ട്ടിലുണ്ടായ അപകടത്തില്‍ 50 പൊലീസുകാര്‍ക്ക് പരിക്ക്. നാല് പേരുടെ നില ഗുരുതരമാണ്. തോട്ടട കീഴുന്നപാറയില്‍ റിസോര്‍ട്ടിലാണ് അപകടമുണ്ടായത്. പൊലീസ് അസോസിയേഷന്‍ പരിപാടിക്കിടെയാണ് അപകടം നടന്നത്. പരിപാടിക്കായി കെട്ടിയ പന്തല്‍ തകര്‍ന്നുവീഴുകയായിരുന്നു.
മീഡിയവിഷൻ ന്യൂസ് വാട്സാപ്പില്‍ ലഭിക്കാന്‍ 9895046567 എന്ന നമ്പര്‍ സേവ് ചെയ്തതിനുശേഷം നിങ്ങളുടെ പേര് ഈ നമ്പറിലേക്ക് വാട്സാപ്പ് മെസേജ് അയക്കൂ.
മലപ്പുറം(www.mediavisionnews.in): സംസ്ഥാന ഹജ് ഹൗസില്‍ വിവാദ നിയമനത്തിന് പിന്നില്‍ ന്യൂനപക്ഷ വകുപ്പ് മന്ത്രി കെ.ടി ജലീലാണെന്ന ആരോപണവുമായി മുന്‍ ഹജ് കമ്മിറ്റി അംഗം രംഗത്ത്. നിയമനം ചോദ്യം ചെയ്തപ്പോള്‍ മന്ത്രിയുടെ താല്‍പര്യപ്രകാരമാണ് നടപടിയെന്ന മറുപടിയാണ് എക്സിക്യൂട്ടീവ് ഓഫീസറായ മലപ്പുറം ജില്ലാ കലക്ടര്‍ അടക്കമുളളവര്‍ പങ്കെടുത്ത യോഗത്തില്‍ നിന്ന് ലഭിച്ചതെന്ന് മുന്‍ ഹജ് കമ്മിറ്റി അംഗം എ.കെ...
മലപ്പുറം(www.mediavisionnews.in): ബന്ധു നിയമന വിവാദത്തില്‍ വലിയ പ്രതിഷേധങ്ങള്‍ തുടരുന്നതിനിടെ മന്ത്രി കെ.ടി. ജലീലിന്‍റെ ബന്ധു കെ ടി അദീബ് രാജിക്കത്ത് നല്‍കി. ന്യൂനപക്ഷ വികസന ധനകാര്യ കോർപ്പറേഷൻ എംഡിക്ക് ഇ-മെയില്‍ മുഖേനയാണ് രാജിക്കത്ത് നല്‍കിയത്. അദീബിന്‍റെ രാജിക്കത്ത് നാളെ ചേരുന്ന ഡയറക്ടർ ബോർഡ് യോഗം ചർച്ച ചെയ്യും.
വിവാദമുണ്ടായ സാഹചര്യത്തില്‍ പദവിയില്‍ തുടരണമോയെന്ന കാര്യം തീരുമാനിക്കേണ്ടത് കെ.ടി.അദീബാണെന്ന് മന്ത്രി കെ.ടി.ജലീല്‍...
മലപ്പുറം (www.mediavisionnews.in): മനുഷ്യത്വത്തിനു മുന്നില്‍ മതങ്ങളുടെ വേലിക്കെട്ടുകള്‍ തകരുന്ന മാനവികതയുടെ നല്ല പാഠമാണ് മലപ്പുറം പകര്‍ന്നു നല്‍കുന്നത്. കാളികാവ് കല്ലാമൂലയിലെ ഹിന്ദു മതത്തില്‍പെട്ട യുവാവിന്റെ ചികിത്സക്കായി പണം കണ്ടെത്താന്‍ കല്ലാമൂല മഹല്ല് കമ്മിറ്റി മതപ്രഭാഷണവും പ്രാര്‍ത്ഥനാ സദസും നടത്തി.
കല്ലാമൂലയില്‍ താമസിക്കുന്ന പുതിയത്ത് കറുപ്പന്റെ മകന്‍ ദിബേഷിന്റെ ചികിത്സക്കാണ് മഹല്ല് കമ്മിറ്റി മതപ്രഭാഷണവും പ്രാര്‍്ത്ഥനാ സദസും നടത്തിയത്....
കോഴിക്കോട് (www.mediavisionnews.in): നബിദിനാഘോഷത്തിന്റെ ഭാഗമായി സംസ്ഥാനത്ത് നടക്കുന്ന റാലികളും മറ്റും പൊതുജനങ്ങള്‍ക്ക് മാര്‍ഗ്ഗതടസം സൃഷ്ടിക്കുന്ന വിധമാവരുതെന്ന് സമസ്ത പ്രസിഡണ്ട് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങള്‍. കുന്നമംഗലം മണ്ഡലത്തിലെ കൂളിമാട് നടന്ന എസ്.വൈ.എസ് ജില്ലാ ഡെലിഗേറ്റ് മീറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വഴിയിലെ തടസ്സങ്ങള്‍ നീക്കം ചെയ്യുന്നത് ധര്‍മമാണെന്ന് പഠിപ്പിച്ച പ്രവാചക അധ്യാപനങ്ങള്‍ പ്രവര്‍ത്തിക്കുകയും പ്രചരിപ്പിക്കുകയും...
മലപ്പുറം(www.mediavisionnews.in): പാണക്കാട് തങ്ങളോ പി.കെ. കുഞ്ഞാലിക്കുട്ടിയോ വന്നാൽ ബന്ധുനിയമന വിവാദത്തിൽ സംവാദം പരിഗണിക്കാമെന്ന് മന്ത്രി കെ.ടി.ജലീൽ. യൂത്ത് ലീഗ് നേതാവ് പി.കെ. ഫിറോസ് മന്ത്രി കെ ടി ജലീലിനെ സംവാദത്തിന് വെല്ലുവിളിച്ചിരുന്നു. അതിന് മറുപടി പറയുകയായിരുന്നു മന്ത്രി. തന്‍റെ ബന്ധു അദീപിന്‍റെ യോഗ്യതയിൽ സംശയമുള്ളവർക്ക് ന്യൂനപക്ഷ വികസന കോർപ്പറേഷൻ എംഡിയോട് ചോദിക്കാമെന്നും കെ ടി ജലീല്‍ മലപ്പുറത്ത് പറഞ്ഞു.
അതേസമയം,...
ദില്ലി: വഖഫ് നിയമ ഭേദഗതി ഭാഗികമായി സ്റ്റേ ചെയ്ത് സുപ്രീം കോടതി വിധി. അപൂര്‍വമായ സാഹചര്യങ്ങളിൽ മാത്രമാണ് സ്റ്റേ നൽകാറുള്ളുവെന്ന് സുപ്രീം കോടതി ഉത്തരവിൽ വ്യക്മതാക്കി....