Tuesday, November 11, 2025

Kerala

സംസ്ഥാനത്ത് ഓട്ടോയുടെ റൂട്ടും ചാര്‍ജും യാത്രക്കാരന് മൊബൈലില്‍ അറിയാം; അമിത നിരക്ക് ഈടാക്കുന്നവരെ പൂട്ടാന്‍ സര്‍ക്കാര്‍

തിരുവനന്തപുരം(www.mediavisionnews.in): സംസ്ഥാനത്ത് ഓട്ടോയുടെ റൂട്ടും ചാര്‍ജും യാത്രക്കാരന് മൊബൈലില്‍ അറിയുന്നതിനുള്ള സംവിധാനം വരുന്നു. ഇതിനായി സര്‍ക്കാര്‍ നീക്കം തുടങ്ങിയതായിട്ടാണ് റിപ്പോര്‍ട്ട്. മാതൃഭൂമിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മൊബൈല്‍ ആപ്ലിക്കേഷന്‍ മുഖേനയായിരിക്കും നിരക്ക് അറിയിക്കുക. ലീഗല്‍ മെട്രോളജി വകുപ്പ് പുതിയ സംവിധാനത്തിന്റെ പരീക്ഷണം ആരംഭിച്ചതായിട്ടാണ് വിവരം. ഇതിനു പുറമെ ഓട്ടോകളില്‍ ഗ്ലോബല്‍ പൊസിഷനിങ് സംവിധാനം (ജി.പി.എസ്.) ഏര്‍പ്പെടുത്തും. ഇതിലൂടെ...

വർഷം മുഴുവൻ കോഴി കിലോയ്ക്ക് 90 രൂപയ്ക്ക്; കേരള ചിക്കൻ പദ്ധതിക്ക് തുടക്കമായി

തിരുവനന്തപുരം(www.mediavisionnews.in): ന്യായവിലയ്ക്ക് ശുദ്ധമായ മാംസം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ സംസ്ഥാന സർക്കാർ നടപ്പാക്കുന്ന കേരള ചിക്കൻ പദ്ധതിക്ക് തുടക്കമായി. മലപ്പുറത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതി ഉദ്ഘാടനം ചെയ്തു. വർഷം മുഴുവൻ കിലോയ്ക്ക് 90 രൂപ വിലയ്ക്ക് കോഴികളെ ലഭ്യമാക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. കോഴിയിറച്ചി 140-150 രൂപ നിരക്കിൽ ലഭ്യമാക്കാനും പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നു. ശുദ്ധമായ രീതിയിൽ...

മുത്തലാഖ് വിവാദം: കുഞ്ഞാലിക്കുട്ടി വിശദീകരണം നല്‍കി; തൃപ്തികരം, ജാഗ്രത പാലിക്കണമെന്ന് ഹൈദരലി ശിഹാബ് തങ്ങള്‍

മലപ്പുറം(www.mediavisionnews.in):: മുത്തലാഖ് വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്ന വിഷയത്തില്‍ പി കെ കുഞ്ഞാലിക്കുട്ടി നല്‍കിയ വിശദീകരണം തൃപ്തികരമെന്ന് ഹൈദരലി ശിഹാബ് തങ്ങള്‍. മുത്തലാഖ് ബില്‍ വിഷയത്തില്‍ കുഞ്ഞാലിക്കുട്ടി വിശദീകരണം നല്‍കിയതിന് പിന്നാലെയാണ് ഹൈദരലി ശിഹാബ് തങ്ങളുടെ പ്രതികരണം. വിശദീകരണം തൃപ്തികരമെന്ന് പറഞ്ഞ ഹൈദരലി ശഹാബ് തങ്ങള്‍ വിവാദങ്ങള്‍ അവസാനിപ്പിക്കണമെന്നും അറിയിച്ചു. വിവാദങ്ങള്‍ ഒഴിവാക്കാന്‍ എല്ലാ ജനപ്രതിനിധികളും...

മുത്തലാഖ് വോട്ടെടുപ്പ്: കുഞ്ഞാലിക്കുട്ടിയുടെ കാര്യത്തില്‍ പാര്‍ട്ടി ചര്‍ച്ച ചെയ്ത് തീരുമാനം എടുക്കുമെന്ന് ഹൈദരലി ശിഹാബ് തങ്ങള്‍

മലപ്പുറം(www.mediavisionnews.in): മുത്തലാഖ് ബില്ല് പാസാക്കുന്നതിനായുള്ള വോട്ടെടുപ്പില്‍ നിന്ന് പി.കെ. കുഞ്ഞാലിക്കുട്ടി വിട്ടു നിന്നത് പാര്‍ട്ടി ചര്‍ച്ച ചെയ്യുമെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍. ” കുഞ്ഞാലിക്കുട്ടി ഇതുവരെ വിശദീകരണം നല്‍കിയിട്ടില്ല. നേരിട്ട് സംസാരിച്ചിട്ടുമില്ല. വിശദീകരണം പാര്‍ട്ടി കമ്മിറ്റി ചര്‍ച്ച ചെയ്യും. തുടര്‍നടപടികള്‍ ഉണ്ടാകും” ഹൈദരലി ശിഹാബ് തങ്ങള്‍ പറഞ്ഞു. അതേ സമയം രാജ്യസഭയില്‍ തിങ്കളാഴ്ച ബില്ല്...

വര്‍ക്കല സി.എച്ച് മുഹമ്മദ് കോളേജിന് അല്‍ ഖാഇദ ബന്ധം: ജനം ടിവിയുടേത് വ്യാജ വാര്‍ത്തയാണെന്ന് പൊലീസ്

വര്‍ക്കല(www.mediavisionnews.in): വര്‍ക്കല സി.എച്ച് മുഹമ്മദ് കോയ മെമ്മോറിയല്‍ കോളേജില്‍ അല്‍ ഖാഇദ ഭീകരബന്ധമുണ്ടെന്ന് കാണിച്ച് ജനം ടി.വി നല്‍കിയ വാര്‍ത്ത വ്യാജമാണെന്ന് പൊലീസ്. കോളേജ് അധികൃതരും ജനം ടി.വി വാര്‍ത്ത നിഷേധിക്കുകയും നിയമനടപടി സ്വീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്. ‘കേരളത്തില്‍ ഐഎസ്-അല്‍ ഖ്വായ്ദ സംഘടനകള്‍ വേരുറപ്പിക്കുന്നു; തലസ്ഥാനത്ത് ഭീകര സംഘടനകളുടെ പതാക ഉയര്‍ത്തി വിദ്യാര്‍ത്ഥികളുടെ പ്രകടനം’ എന്ന തലക്കെട്ടോടെയാണ്...

കൊല്ലത്ത് സി.പി.ഐ.എം നേതാവിനെ കുത്തിക്കൊന്നു

കൊല്ലം(www.mediavisionnews.in): കൊല്ലത്ത് സി.പി.ഐ.എം നേതാവിനെ കുത്തിക്കൊന്നു. പവിത്രേശ്വരം സ്വദേശിയും സി.പി.ഐ.എം ബ്രാഞ്ച് സെക്രട്ടറിയുമായ ദേവദത്തനെയാണ് കുത്തിക്കൊന്നത്. 52 വയസായിരുന്നു. വ്യാജമദ്യമാഫിയ ആണ് കൊലപാതകത്തിന് പിന്നിലെന്ന് സി.പി.ഐ.എം പറഞ്ഞു. ഇന്ന് ഉച്ചക്ക് ഒന്നരയോടെയാണ് കൊലപാതകം നടന്നത്. സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ ആരെയാണ് അറസ്റ്റ് ചെയ്തതെന്ന് വ്യക്തമല്ല. കുടുതല്‍ പേര്‍ പ്രതികളുണ്ടെന്നാണ് പൊലീസ് പറയുന്നത്. ദേവദത്തന്റെ...

മുത്തലാഖ് വിവാദം: കുഞ്ഞാലിക്കുട്ടിയോട് വിശദീകരണം തേടി മുസ്ലീംലീഗ്; മുത്തലാഖ് ചര്‍ച്ചയില്‍ നിന്ന് വിട്ടുനിന്നതില്‍ കാരണം വിശദമാക്കണം

കോഴിക്കോട്(www.mediavisionnews.in): മുത്തലാഖ് ചര്‍ച്ചയില്‍ നിന്ന് വിട്ടു നിന്നതിന്റെ കാരണം കുഞ്ഞാലിക്കുട്ടി വിശദമാക്കണമെന്ന് മുസ്ലീംലീഗ്. പാണക്കാട് തങ്ങളാണ് വിശദീകരണം തേടിയത്. ലോക്‌സഭയില്‍ മുത്തലാഖ് ബില്ല് സംബന്ധിച്ച് ചര്‍ച്ച നടന്നപ്പോള്‍ പങ്കെടുക്കാതിരുന്ന പി. കെ കുഞ്ഞാലിക്കുട്ടിയുടെ നടപടി വിവാദമായി മാറിയിരിക്കുകയാണ്. സുഹൃത്തിന്റെ മകന്റെ വിവാഹത്തില്‍ പങ്കെടുക്കണമെന്ന കാരണത്താലാണ് കുഞ്ഞാലിക്കുട്ടി ചര്‍ച്ചയില്‍ പങ്കെടുക്കാത്തത് എന്നാണ് വിശദീകരണം നല്‍കിയിരുന്നത്. എന്നാല്‍ ദിവസങ്ങള്‍ക്ക് മുന്‍പ്...

രാജ്യത്തെ പെട്രോള്‍, ഡീസല്‍ വിലയില്‍ വന്‍ ഇടിവ്: ക്രൂഡ് ഓയില്‍ നിരക്കും താഴ്ന്നു

തിരുവനന്തപുരം(www.mediavisionnews.in): രാജ്യത്തെ പെട്രോള്‍, ഡീസല്‍ നിരക്കുകളില്‍ വന്‍ ഇടിവ്. ഈ വര്‍ഷത്തെ ഏറ്റവും കുറഞ്ഞ പെട്രോള്‍, ഡീസല്‍ വിലയാണ് കഴിഞ്ഞ രണ്ട് ദിവസമായി രാജ്യത്ത് രേഖപ്പെടുത്തുന്നത്. ഡീസല്‍ നിരക്ക് ഏപ്രിലിന് ശേഷമുളള ഏറ്റവും കുറഞ്ഞ അവസ്ഥയിലേക്കും എത്തി. അന്താരാഷ്ട്ര വിപണിയില്‍ ബാരലിന് 53.84 ഡോളറാണ് ഇന്നത്തെ ക്രൂഡ് ഓയില്‍ നിരക്ക്. കഴിഞ്ഞ ദിവസം വില 50...

മുത്തലാഖ് ബില്‍: പാര്‍ലമെന്‍റിലെ കുഞ്ഞാലിക്കുട്ടിയുടെ അസാന്നിധ്യം ചര്‍ച്ചയാകുന്നു

ന്യൂദല്‍ഹി(www.mediavisionnews.in): മുത്തലാഖ് ബില്‍ ലോക്‌സഭയില്‍ പാസ്സായ ദിവസം പി.കെ കുഞ്ഞാലിക്കുട്ടി എം.പി പാര്‍ലമെന്റില്‍ എത്താതിരുന്നത് മുസ്‍ലിം ലീഗിനുള്ളില്‍ ചര്‍ച്ചയാകുന്നു. ഒപ്പം നില്‍ക്കുന്ന നേതാക്കള്‍ പോലും കടുത്ത വിമര്‍ശനമാണ് കുഞ്ഞാലിക്കുട്ടിക്കെതിരെ ഉയര്‍ത്തുന്നത്. സുഹൃത്തിന്റെ മകന്റെ വിവാഹസല്‍ക്കാരത്തില്‍ പങ്കെടുക്കുന്നതിന് വേണ്ടിയാണ് കുഞ്ഞാലിക്കുട്ടി സഭയില്‍ എത്താതിരുന്നതെന്നാണ് വിവരം. മൂന്ന് മാസം കഴിഞ്ഞ് മുത്തലാഖ് ബില്‍ ലോക്‌സഭ പാസ്സാക്കിയ ദിവസം കുഞ്ഞാലിക്കുട്ടി...

ഇ പി ജയരാജനെയും കെ ടി ജലീലിനെയും എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്ന് പി കെ ഫിറോസ്

തിരുവനന്തപുരം(www.mediavisionnews.in): മന്ത്രിമാരായ ഇ പി ജയരാജനെയും കെ ടി ജലീലിനെയും എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്ന ആവശ്യവുമായി മുസ്ലീം യൂത്ത് ലീഗ് നേതാവ് പി കെ ഫിറോസ്. ബജറ്റ് വേളയില്‍ നിയമസഭയില്‍ ആക്രമം നടത്തിയതിന്റെ പേരില്‍ എത്രയും പെട്ടെന്ന് അറസ്റ്റ് ചെയ്യണമെന്നാണ് ആവശ്യപ്പെട്ടിരുന്നത്. ബജറ്റ് വേളയില്‍ ആക്രമണം നടത്തിയ സംഭവത്തില്‍ ആറു പേര്‍ക്കെതിരെ കേസുണ്ട്....
- Advertisement -spot_img

Latest News

ദില്ലിയെ നടുക്കി സ്ഫോടനം; മരണ സംഖ്യ ഉയരുന്നു, നിരവധി പേർക്ക് പരിക്ക്, രാജ്യത്തുടനീളം അതീവ ജാഗ്രത നിർദേശം

ദില്ലി: രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ഒൻപത് പേർ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന്...
- Advertisement -spot_img