ന്യൂഡല്‍ഹി(www.mediavisionnews.com): ഇപ്പോള്‍ കേരളത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ ബിജെപി ഒരു സീറ്റ് സ്വന്തമാക്കുമെന്ന് സര്‍വേ ഫലം പുറത്ത്. 2018 ഡിസംബര്‍ 15നും 25നും ഇടയില്‍ ഇന്ത്യ ടിവി-സിഎന്‍എക്‌സ് നടത്തിയ അഭിപ്രായ സര്‍വേയുടെ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിട്ടുളളത്. അടുത്തിടെ കഴിഞ്ഞ അഞ്ച് സംസഥാനങ്ങളിലെ തിരഞ്ഞെടുപ്പിനു പിന്നാലെയായിരുന്നു സര്‍വേ നടത്തിയത്.
സര്‍വേ ഫലം ഇങ്ങനെ; കേരളത്തില്‍ കോണ്‍ഗ്രസിന് എട്ടും...
കോട്ടയം(www.mediavisionnews.com): യുവതീ പ്രവേശനത്തിന് പിന്നാലെ സംസ്ഥാനത്തുണ്ടായ അക്രമസംഭവങ്ങളില്‍ അയ്യപ്പ കര്‍മ്മസമിതി രക്ഷാധികളെ കുറ്റപ്പെടുത്തി ഡിവൈഎഫ്ഐ. കര്‍മ്മ സമിതിയുടെ നേതവായ മുന്‍ഡിജിപി ടി.പി.സെന്‍കുമാറാണ് കേരളത്തിലെ പൊലീസുകാര്‍ക്കെതിരേയും പൊലീസ് സ്റ്റേഷനുകള്‍ക്കെതിരെയും ആക്രമണം നടത്താന്‍ നേതൃത്വം കൊടുത്തതെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹീം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
ഹര്‍ത്താലിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തുണ്ടായ അക്രമസംഭവങ്ങളില്‍ കര്‍മ്മസമിതി ഭാരവാഹികള്‍ കൂടിയായ പിഎസ്.സി മുന്‍ ചെയര്‍മാന്‍...
കണ്ണൂര്‍ (www.mediavisionnews.com):സിപിഎം മുന്‍ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ശശിയുടെ വീടിനു നേരെയും ബോംബേറുണ്ടായി. ബൈക്കിൽ എത്തിയ ആളുകൾ ബോംബ് എറിഞ്ഞ ശേഷം കടന്നുകളയുകയായിരുന്നു. അക്രമം നടക്കുന്ന സമയം പി ശശി വീട്ടിൽ ഉണ്ടായിയുന്നില്ല.
കണ്ണൂര്‍ ഇരട്ടിയില്‍ സിപിഎം പ്രവര്‍ത്തകന് വെട്ടേറ്റതിന് പിന്നാലെയാണ് ശശിയുടെ വീടിന് നേരെയും ആക്രമണമുണ്ടായതെന്നാണ് വ്യക്തമാകുന്നത്. പെരുമ്പറ സ്വദേശി വിശാഖിനാണ് ഇരുട്ടിയില്‍ വെട്ടേറ്റത്....
കണ്ണൂര്‍ (www.mediavisionnews.com): എ എൻ ഷംസീർ എംഎൽഎയുടെ വീടിന് നേരെ ബോംബേറ്. തലശ്ശേരി മാടപ്പീടികയിലെ വീടിന് നേരെയാണ് ബോംബേറുണ്ടായത്. ആക്രമണ സമയത്ത് ഷംസീര്‍ വീട്ടിലുണ്ടായിരുന്നില്ല. എന്നാല്‍ ഷംസീറിന്‍റെ കുടുംബം വീട്ടിലുണ്ടായിരുന്നു. ബോംബേറില്‍ കാര്യമായ നാശനഷ്ടമുണ്ടായിട്ടില്ലെന്നാണ് വിവരം. ആര്‍ക്കും പരിക്ക് പറ്റിയിട്ടില്ലെന്നും പ്രാഥമിക വിവരം.
ഇന്നലെ നടന്ന ഹര്‍ത്താല്‍ മുതല്‍ വ്യാപകമായി തലശേരിയില്‍ സിപിഎം ബിജെപി നേതാക്കളുടെ വീടിന് നേരെ...
ദുബായ് (www.mediavisionnews.in): വിദേശത്ത് നിന്ന് ഇന്ത്യയിലേക്ക് മൃതദേഹം എത്തിക്കാനുളള നിരക്ക് എയര്‍ ഇന്ത്യ ഏകീകരിച്ചു. 12 വയസിന് താഴെ 750 ദിര്‍ഹം ഇനി അടച്ചാല്‍ മതി. 12 വയസിന് മുകളില്‍ 1500 ദിര്‍ഹം അടക്കണം. ഈ അറിയിപ്പ് എയര്‍ ഇന്ത്യ കാര്‍ഗോ ഏജന്‍സികള്‍ക്ക് കൈമാറി. രാജ്യത്ത് എല്ലായിടത്തേക്കും ഒരേ നിരക്കാണ് എയര്‍ ഇന്ത്യ നിശ്ചയിച്ചിരിക്കുന്നത്. പ്രവാസികളുടെ...
സന്നിദാനം(www.mediavisionnews.in):ശബരിമലയില്‍ ശ്രീലങ്കന്‍ സ്വദേശി സന്നിധാനത്ത് എത്തിയെന്ന് സ്ഥിരീകരണം. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തായി. ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചു.
47 വയസുകാരിയായ ഇന്നലെ രാത്രിയില്‍ സന്നിധാനത്തെത്തിയത്. ഇതുമായി ബന്ധപ്പെട്ട് രാത്രി മുതല്‍ അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇന്നലെ വൈകുന്നേരം ശ്രീലങ്കന്‍ സ്വദേശിയായ ശശികല ദര്‍ശനത്തിന് വന്നത് നാടകീയ രംഗങ്ങള്‍ക്ക് കാരണമായിരുന്നു. ഏഴു മണിക്ക് മലകയറാന്‍ ശ്രമിച്ച ഇവരെ മരക്കൂട്ടത്ത് വച്ച്...
പാലക്കാട്(www.mediavisionnews.in): ശബരിമല യുവതീപ്രവേശത്തിനെത്തുടർന്നുണ്ടായ സംഘർത്തിന് അയവില്ലാത്തതിനാൽ പാലക്കാട് നഗരത്തിലും കാസർകോട് ജില്ലയിലെ മഞ്ചേശ്വരത്തും നിരോധനാജ്ഞ. ഇന്ന് വൈകിട്ട് ആറുമണിവരെയാണ് നിരോധനാജ്ഞ. ഹർത്താലിൽ പാലക്കാട് നഗരത്തിലെമ്പാടും വ്യാപക അക്രമങ്ങളുണ്ടായിരുന്നു. നഗരത്തിലും മണ്ണാര്‍ക്കാടും പലതവണ സംഘര്‍ഷമുണ്ടായി. സംസ്ഥാനത്താകെ ഇന്ന് 745 പേര്‍ അറസ്റ്റിലായി. 628പേര്‍ കരുതല്‍ തടങ്കലില്‍, 559 കേസ് റജിസ്റ്റര്‍ ചെയ്തു. മഞ്ചേശ്വരത്ത് സ്കൂളുകള്‍ക്ക് കലക്ടര്‍...
തിരുവനന്തപുരം(www.mediavisionnews.in): ഹര്‍ത്താലില്‍ ആക്രമം നടത്തിയവരെ കുടുക്കാന്‍ പൊലീസ് നീക്കം. അറസ്റ്റിലായവരുടെ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കുന്നതിനുള്ള നടപടി തുടങ്ങി. ഇതിനു പുറമെ ഇവരില്‍ പലര്‍ക്കുമെതിരെ പൊതുമുതല്‍ നശീകരണം തടയല്‍ നിയമപ്രകാരമാണ് കേസെടുത്തിരുന്നത്. ഇവര്‍ക്ക് ജാമ്യം ലഭിക്കാന്‍ നഷ്ടപരിഹാരം കെട്ടിവയ്ക്കണം. ഇതിന്റെ അടിസ്ഥാനത്തിലാണ് ബാങ്ക് അക്കൗണ്ട് മരവിപ്പിക്കുന്നതായി ശ്രമം തുടങ്ങിയിരിക്കുന്നത്.
ഇവരുടെ സ്വത്തുവകകളില്‍നിന്ന് നഷ്ടം ഈടാക്കുന്നതിനും നടപടിയുണ്ടാകും. പൊലീസ് ആക്രമണത്തിനിടെ...
കോഴിക്കോട്(www.mediavisionnews.in): ശബരിമല യുവതി പ്രവേശനത്തില്‍ പ്രതിഷേധിച്ച് ശബരിമലകര്‍മ്മ സമിതി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറുമുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. ആദ്യ മണിക്കൂറുകളില്‍ തന്നെ മലബാറിലടക്കം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പരക്കെ അക്രമം ഉണ്ടായിട്ടുണ്ട്.
കോഴിക്കോട് വിവിധ ഭാഗങ്ങളില്‍ ഹര്‍ത്താലനുകൂലികള്‍ വഴി തടയുന്നു. റോഡുകളില്‍ ടയര്‍ കത്തിച്ച് വാഹനങ്ങള്‍ തിരിച്ചുവിടുന്നു. കൊയിലാണ്ടിയില്‍ കെ.എസ്.ആര്‍.ടി.സി...
കോഴിക്കോട് (www.mediavisionnews.in): മതനിയമങ്ങള്‍ പറയുന്നതില്‍ സമസ്ത ഒരിക്കലും വിവേചനം കാണിക്കാറില്ലെന്ന് കോഴിക്കോട്ട് ചേര്‍ന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ യോഗം. മുസ്‌ലിം സ്ത്രീകളുടെ പൊതുരംഗ പ്രവേശനവുമായി ബന്ധപ്പെട്ട ഇസ്‌ലാമിക നിയമങ്ങള്‍ നേരത്തെ പലതവണ വിശദീകരിച്ചതാണെന്നും ഇസ്‌ലാമിക വീക്ഷണ പ്രകാരം സ്ത്രീയുടെ സംരക്ഷണ ചുമതല പുരുഷനില്‍ നിക്ഷിപ്തമാണെന്നും യോഗം അഭിപ്രായപ്പെട്ടു.
സ്ത്രീകള്‍ക്ക് മാന്യമായ പദവി നല്‍കപ്പെടേണ്ടവരാണ്. അവകാശ...
ദില്ലി: രാജ്യ തലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ഒൻപത് പേർ മരിച്ചതായി സ്ഥിരീകരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ദില്ലി ചെങ്കോട്ട മെട്രോ സ്റ്റേഷന്...