Kerala

പ്രസവത്തിന് ശേഷം അമിത രക്തസ്രാവത്തെ തുടർന്ന് യുവതി മരിച്ചു

കാസർകോട്: പ്രസവത്തിന് ശേഷം അമിത രക്തസ്രാവത്തെ തുടർന്ന് യുവതി മരിച്ചു. ഉദുമ പടിഞ്ഞാർ ബേവൂരിയിലെ ടികെ അബ്ദുല്ല ഹുസൈ നാറിൻ്റെയും മറിയയുടെയും മകൾ ഫാത്തിമത്ത് തസ് ലീമ (28) ആണ് മരിച്ചത്. കാസർകോട് നെല്ലിക്കുന്നിലെ ജമാലിൻ്റെ ഭാര്യയാണ്. വ്യാഴാഴ്ച രാവിലെ 9.30 മണിയോടെയാണ് തസ് ലീമ കാസർകോട് സ്വകാര്യ ആശുപത്രിയിൽ ആൺ കുഞ്ഞിന് ജന്മം...

വാഹന രജിസ്‌ട്രേഷനും പുതിയ നിര്‍ദേശങ്ങള്‍; മാര്‍ച്ച് ഒന്ന് മുതല്‍ പ്രാബല്യത്തില്‍

തിരുവനന്തപുരം: പുതുതായി വാഹനം രജിസ്റ്റര്‍ ചെയ്യാന്‍ വാഹന്‍ പോര്‍ട്ടല്‍ വഴി അപേക്ഷ ലഭിച്ചാല്‍ രണ്ടു പ്രവൃത്തി ദിവസത്തിനകം രജിസ്ട്രേഷന്‍ നമ്പര്‍ അനുവദിക്കണമെന്ന് നിര്‍ദേശിച്ച് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. ഇതില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല അച്ചടക്ക നടപടികള്‍ സ്വീകരിക്കും. ഏതെങ്കിലും രേഖകളുടെ അഭാവത്തില്‍ അപേക്ഷ നിരസിക്കേണ്ട സാഹചര്യം ഉണ്ടായാല്‍ അക്കാര്യം വൃക്തമായി രേഖപ്പെടുത്തണമെന്നും...

സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരിച്ച് ഉത്തരവായി; മാറ്റങ്ങൾ മെയ് ഒന്നുമുതൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരിച്ച് ഉത്തരവിറങ്ങി. മാറ്റങ്ങള്‍ മെയ് ഒന്ന് മുതല്‍ പ്രബല്യത്തില്‍ വരും. പ്രതിദിനം ഡ്രൈവിങ് ടെസ്റ്റ് നടത്തേണ്ടവരുടെ എണ്ണം 30 ആയി നിജപ്പെടുത്തി. ഡ്രൈവിങ് ടെസ്റ്റിനായി ഉപയോഗിക്കുന്ന വാഹനത്തില്‍ ടെസ്റ്റ് റെക്കോര്‍ഡ് ചെയ്യാനുള്ള ഡാഷ്ബോര്‍ഡ് ക്യാമറ ഘടിപ്പിക്കണം തുടങ്ങി നിരവധി മാറ്റങ്ങളാണ് പരിഷ്കരിച്ച ടെസ്റ്റിനുള്ളത്. സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരിക്കുമെന്നതാണ് കെ.ബി...

ഇനി 15 വര്‍ഷമല്ല, കേരളത്തിലെ ഡീസല്‍ ഓട്ടോറിക്ഷകളുടെ കാലാവധി 22 വര്‍ഷം

തിരുവനന്തപുരം: കേരളത്തില്‍ സര്‍വീസ് നടത്താവുന്ന ഡീസല്‍ ഓട്ടോറിക്ഷകളുടെ കാലാവധി വര്‍ധിപ്പിച്ചു. ഡീസല്‍ ഓട്ടോറിക്ഷകളുടെ കാലാവധി 22 വര്‍ഷമായിട്ടാണ് ഉയര്‍ത്തിയത്. നേരത്തെ പതിനഞ്ച് വര്‍ഷമായിരുന്നു കാലാവധി. 22 വര്‍ഷം പൂര്‍ത്തിയായ ഡീസല്‍ ഓട്ടോറിക്ഷകള്‍ (01-01-2024 മുതല്‍ പ്രാബല്യം ) ഇലക്ട്രിക്കല്‍ ആയോ / LPG ആയോ / CNG ആയോ / LNG ആയോ മാറ്റിയാല്‍ മാത്രമേ...

കേരളത്തിന്‍റെ രണ്ടാം വന്ദേഭാരത് ട്രെയിന്‍ മംഗലാപുരം വരെ നീട്ടി

തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് ആലപ്പുഴ വഴിയുള്ള വന്ദേഭാരത് മംഗലാപുരം വരെ നീട്ടി. വൈകിട്ട് 4.05ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ രാത്രി 12.40ന് മംഗലാപുരത്ത് എത്തും. രാവിലെ 6.15ന് മംഗലാപുരത്ത് നിന്ന് പുറപ്പെടുന്ന ട്രെയിൻ വൈകിട്ട് 3.05ന് തിരുവനന്തപുരത്ത് എത്തും.

മൊബൈൽ ഫോൺ അടുത്തു വച്ചു ഉറങ്ങുന്നതിനിടെ പൊട്ടിത്തെറിച്ച് ബെഡിന് തീ പിടിച്ചു; ഒഴിവായത് വൻ ദുരന്തം

തൃശൂർ: ഉറങ്ങുന്നതിനിടെ യുവാവിൻ്റെ മൊബൈൽ ഫോണ്‍ പൊട്ടിത്തെറിച്ചു. തലനാരിഴക്കാണ് വൻദുരന്തം ഒഴിവായത്. ചാവക്കാട് ഒരുമനയൂർ മൂന്നാംകല്ലിൽ പാറാട്ട് വീട്ടിൽ കാസിമിൻ്റെ വീട്ടിൽ ഇന്ന് പുലർച്ചെ നാലു മണിയോടെയാണ് സംഭവം ഉണ്ടായത്. കാസിമിൻ്റെ മകൻ മുഹമ്മദ് ഫഹീമിൻ്റെ ഫോണാണ് പൊട്ടിത്തെറിച്ചത്. ഫോൺ അടുത്തു വച്ചാണ് ഫഹീം ഉറങ്ങിയത്. അതിനിടെ ഫോൺ പൊട്ടിത്തെറിക്കുകയായിരുന്നു. ശബ്ദം കേട്ട് ബെഡിൽ...

കുറുമ്പാച്ചി മലയിൽ അകപ്പെട്ട ബാബുവിന്റെ മാതാവും സഹോദരനും ട്രെയിൻ തട്ടിമരിച്ച നിലയിൽ

പാലക്കാട്: മലമ്പുഴ കടുക്കാം കുന്ന് പാലത്തിന് സമീപം അമ്മയും മകനും ട്രെയിൻ തട്ടി മരിച്ച നിലയിൽ. 2022 ൽ മലമ്പുഴയിലെ കുറുമ്പാച്ചി മലയിൽ കുടുങ്ങിപ്പോകുകയും തുടർന്ന് രക്ഷാദൗത്യസംഘം രക്ഷപ്പെടുത്തുകയും ചെയ്ത ബാബുവിന്റെ അമ്മയും അനുജനുമാണ് ട്രെയിൻ തട്ടി മരിച്ചത്. മലമ്പുഴ ചെറാട് സ്വദേശി റഷീദ(46) മകൻ ഷാജി(23) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി 11...

കമ്പി കുത്തിയല്ല ഇനി എച്ചെടുക്കൽ, വര വരച്ച് ഡ്രൈവിംഗ് ടെസ്റ്റ്, തീർന്നില്ല പിന്നെയും കടമ്പകളേറെ; പണിപാളി!

ടെസ്റ്റ് ഗ്രൌണ്ടിൽ കമ്പി കുത്തി റിബൺ എച്ചും റോഡിലെ ഡ്രൈവിംഗ് സ്‍കിൽ പരിശോധിക്കലുമാണ് നിലവിൽ സംസ്ഥാനത്തെ കാറുകളും മറ്റു ചെറിയ വാഹനങ്ങളും ഉൾപ്പെടുന്ന ലൈറ്റ് മോട്ടർ വാഹനങ്ങളുടെ ഡ്രൈവിംഗ് ടെസ്റ്റിന്റെ ഭാഗമായുള്ളത്. എന്നാൽ ഈ രീതി അടിമുടി മാറുകയാണ്. ഇനി മുതൽ ടാർ ചെയ്തോ കോൺക്രീറ്റ് ചെയ്തോ സ്ഥലമൊരുക്കിയ ശേഷം വരകളിലൂടെ വേണം ഡ്രൈവിംഗ്...

യുവതിയെ കണ്ട് സംശയം; കുഴമ്പ് രൂപത്തിലും ആഭരണങ്ങളാക്കിയും 14 ലക്ഷത്തിന്‍റെ സ്വർണം, ഒളിപ്പിച്ചത് സോക്സിനുള്ളിൽ

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ സ്വർണ്ണ വേട്ട. സോക്സിനുള്ളിൽ കുഴമ്പ് രൂപത്തിലും ആഭരണങ്ങളാക്കിയും സ്വർണ്ണം കടത്താൻ ശ്രമിച്ച യുവതിയെ കസ്റ്റംസ് പിടികൂടി. കഴിഞ്ഞ ദിവസം തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് യുവതി 14 ലക്ഷം രൂപയുടെ സ്വർണവുമായി കസ്റ്റംസിന്‍റെ എയർ ഇന്‍റലിജൻസ് യൂണിറ്റിന്‍റെ പിടിയിലായത്. ഇന്നലെ വൈകിട്ട് ഷാർജയിൽ നിന്നെത്തിയ വിമാനത്തിലെ യാത്രക്കാരിയിൽ നിന്നാണ് സ്വർണം പിടികൂടിയത്. സംശയം...

മുസ്‍ലിം ലീഗിന് മൂന്നാം സീറ്റില്ല; പകരം രാജ്യസഭാ സീറ്റ് നൽകിയേക്കും

കോഴിക്കോട്: ലോക്‌സഭ തെരഞ്ഞെടുപ്പിൽ മുസ്‌ലിം ലീഗിന് മൂന്നാം സീറ്റ് ഉണ്ടാവില്ല.പകരം രാജ്യസഭാ സീറ്റ് നൽകാനാണ് യുഡിഎഫിൽ ആലോചന. അതിനിടെ, മുസ്‌ലിം ലീഗിൽ സീറ്റുകൾ തമ്മിൽ വെച്ചുമാറും. മലപ്പുറത്ത് ഇ.ടി മുഹമ്മദ് ബഷീറും പൊന്നാനിയിൽ എം.പി. അബ്ദുസമദ് സമദാനിയും മത്സരിക്കും. അതേസമയം, മൂന്നാം സീറ്റ് ചർച്ചകൾ വഴിമുട്ടിയിട്ടില്ലെന്ന് പി.കെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു. പ്രതിപക്ഷ നേതാവ് വി.ഡി...
- Advertisement -spot_img

Latest News

ട്രംപ് ഭീഷണിപ്പെടുത്തിയിട്ടും അനക്കമില്ലാതെ യൂറോപ്യൻ രാഷ്ട്രങ്ങൾ; ഹോർമുസ് കടലിടുക്കിലെ സൈനിക നീക്കങ്ങളിൽ പങ്കെടുക്കില്ല

പാരീസ്: ഹോർമുസ് കടലിടുക്കിലെ ചരക്ക് നീക്കം സുഗമമാക്കാനുള്ള സുരക്ഷാ ദൗത്യത്തിൽ പങ്കുചേരാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആഹ്വാനത്തോട് തണുപ്പൻ പ്രതികരണവുമായി യൂറോപ്യൻ രാജ്യങ്ങൾ. ആഗോള...
- Advertisement -spot_img