പുതുച്ചേരി(www.mediavisionnews.in): ഒരേ മണ്ഡലത്തില്‍ രണ്ടു സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കണമെന്ന് അഭ്യര്‍ത്ഥനയുമായിട്ടാണ് സിപിഎം തിരഞ്ഞെടുപ്പ് വാര്‍ത്തകളില്‍ ഇടംപിടിക്കുന്നത്. കോണ്‍ഗ്രസ്, മക്കള്‍ നീതി മയ്യം സ്ഥാനാര്‍ത്ഥികളെയാണ് സിപിഎം പിന്തുണയ്ക്കുന്നത്. പുതുച്ചേരി ലോക്‌സഭാ മണ്ഡലത്തിലാണ് ഈ അപൂര്‍വ കാഴ്ച്ച.
പുതുച്ചേരി ലോക്‌സഭാ മണ്ഡലത്തിലെ ഏഴു ലോക്കല്‍ കമ്മിറ്റികള്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുന്നുണ്ട്. പക്ഷേ മാഹി, പള്ളൂര്‍ ലോക്കല്‍ കമ്മിറ്റികളുടെ പിന്തുണ കമല്‍ഹാസന്റെ പാര്‍ട്ടിയായ...
പാലക്കാട്(www.mediavisionnews.in): ഇടതുമുന്നണി സ്ഥാനാര്‍ത്ഥി എംബി രാജേഷിന്റെ വാഹന പ്രചാരണജാഥക്കിടെ വടിവാള്‍ കണ്ടെത്തിയതിനെതിരെ നിയമ നടപടിക്കൊരുങ്ങി കോണ്‍ഗ്രസ്. ജില്ലാ പൊലീസ് മേധാവിക്കും തെരഞ്ഞെടുപ്പ് കമ്മീഷനും കോണ്‍ഗ്രസ് പരാതി നല്‍കും.
എംബി രാജേഷിന്റെ ഒറ്റപ്പാലം നിയോജകമണ്ഡലം പര്യടനത്തിനിടെയാണ് വിവാദത്തിനിടയാക്കിയ സംഭവം. ഉമ്മനഴിയില്‍ നിന്ന് മണ്ണാര്‍ക്കാട് റോഡിലേക്ക് സ്ഥാനാര്‍ഥിക്കൊപ്പമുള്ള പര്യടന വാഹനങ്ങള്‍ തിരിയുന്നതിനിടെ ഒരു ഇരുചക്രവാഹനം ചരിഞ്ഞു.
ഇതിലുണ്ടായിരുന്നവരില്‍ നിന്നാണ് വടിവാള്‍...
കണ്ണൂർ(www.mediavisionnews.in): ലോകസഭാ തിരഞ്ഞെടുപ്പില്‍ പിണറായി വിജയന്‍ സര്‍ക്കാരിന് അനുകൂലമായി വോട്ട് ചെയ്തില്ലെങ്കില്‍ ദൈവകോപം ഉണ്ടാകുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. കണ്ണൂരിലെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിടെയായിരുന്നു മന്ത്രിയുടെ വിവാദ പരാമര്‍ശം. ക്ഷേമപെന്‍ഷന്‍ വാങ്ങുന്നവര്‍ ഇടതുപക്ഷത്തിന് വോട്ടുചെയ്തില്ലെങ്കില്‍ ദൈവം ചോദിക്കുമെന്നായുരുന്നു ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രന്റെ പരാമര്‍ശം.
”1000 രൂപ 1200 രൂപയാക്കി വര്‍ധിപ്പിച്ച് പെന്‍ഷന്‍...
തിരുവനന്തപുരം(www.mediavisionnews.in): വയനാട്ടിലും എറണാകുളത്തും സ്വതന്ത്ര സ്ഥാനാര്‍ഥിയായി പത്രിക നല്‍കിയ സോളാര്‍ വിവാദ നായിക സരിത എസ്. നായരുടെ നാമനിര്‍ദേശ പത്രിക തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളി. സരിത രണ്ടുവര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ചത് അയോഗ്യതയ്ക്ക് കാരണമാണെന്ന് കഴിഞ്ഞദിവസം സൂക്ഷ്മ പരിശോധനയില്‍ വരണാധികാരി കണ്ടെത്തിയിരുന്നു.
എന്നാല്‍ ഇതിന്മേല്‍ അപ്പീല്‍ പോയിരിക്കുകയാണെന്ന് സ്ഥാനാര്‍ഥിയെ പ്രതിനിധാനംചെയ്തെത്തിയ അഭിഭാഷകന്‍ മറുപടി നല്‍കി. ഇത്...
തൊടുപുഴ(www.mediavisionnews.in): അമ്മയുടെ സുഹൃത്തിന്റെ ക്രൂര മർദനത്തിനിരയായ എഴുവയസുകാരന്‍ മരണത്തിന് കീഴടങ്ങി. നീണ്ട പത്ത് ദിവസം വെന്‍റിലേറ്ററില്‍ മരണത്തോട് മല്ലിട്ട ശേഷമാണ് കേരളത്തിന്‍റെ ഹൃദയത്തെ നൊമ്പരപ്പെടുത്തി കൊണ്ട് ഏഴ് വയസുകാരന്‍ മരണത്തിന് കീഴടങ്ങിയെന്ന വാര്‍ത്ത പുറത്തു വരുന്നത്.
ഇന്നലെ മുതല്‍ കുട്ടിയുടെ കുടലിന്‍റെ പ്രവര്‍ത്തനം തീരെ മോശമായിരുന്നുവെന്നും ഭക്ഷണം കൊടുക്കാന്‍ സാധിക്കാത്ത സ്ഥിതിയായിരുന്നുവെന്നും കുട്ടി ചികിത്സയില്‍ കഴിഞ്ഞ...
മലപ്പുറം(www.mediavisionnews.in): മുസ്‌ലീം ലീഗ് വൈറസാണെന്ന പ്രസ്താവന നടത്തിയ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരേ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്ന് ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണര്‍, സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ എന്നിവര്‍ക്കു ശനിയാഴ്ച പരാതി നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വയനാട്ടില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മത്സരിക്കുന്നതിനെ വിമര്‍ശിച്ചുകൊണ്ടുള്ള ട്വീറ്റിലാണു യോഗി വിവാദപ്രസ്താവന...
കോട്ടയം(www.mediavisionnews.in): രാഹുൽഗാന്ധിയെ കാണാനില്ല. വയനാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ ഗാന്ധിയുടെ അപരൻ കെ ഇ രാഹുൽ ഗാന്ധിയെയാണ് കാണാനില്ലാത്തത്. എരുമേലി സ്വദേശിയായ രാഹുൽ പത്രികാ സമർപ്പണത്തിന് ശേഷം വീട്ടുകാരുമായി പോലും ബന്ധപ്പെട്ടിട്ടില്ല.
രാഹുൽ ഗാന്ധിയുടെ അപരനെ അന്വേഷിച്ച് എരുമേലി മുട്ടപ്പള്ളി ഇളയാനിതോട്ടം വീട്ടിൽ എത്തിയപ്പോൾ ഭാര്യ ഉൾപ്പടെയുള്ള കുടുംബാംഗങ്ങൾക്ക് രാഹുല്‍ ഗാന്ധിയെക്കുറിച്ച് വിവരമില്ല. നാടൻപാട്ടുകലാകാരനയ...
മലപ്പുറം (www.mediavisionnews.in) : മതേതര പാര്‍ട്ടികള്‍ക്കെതിരെ പച്ചക്കൊടി ദേശീയതലത്തില്‍ പ്രചാരണായുധമാക്കാനുള്ള ബിജെപിയുടെ നീക്കം ഏശാന്‍ പോവുന്നില്ലെന്ന് മുസ്ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. അറിവില്ലായമ കൊണ്ടാണ് യോഗി ആദിത്യനാഥ് മുസ്ലിം ലീഗിനെ കുറ്റപ്പെടുത്തുന്നതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. മുസ്ലിം ലീഗ് കോണ്‍ഗ്രസിനെ ബാധിച്ച വൈറസ് ആണെന്ന യോഗിയുടെ വിമര്‍ശനത്തോടു പ്രതികരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി.
മുസ്ലിം ലീഗ് മതേതര സഖ്യത്തോടൊപ്പം...
കൊച്ചി(www.mediavisionnews.in): ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി. ഹൈക്കോടതി ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസാണ് പിന്മാറിയത്. ഐസ്‌ക്രീം പാര്‍ലര്‍ കേസ് അട്ടിമറിച്ചു എന്ന് ആരോപിച്ച് വി.എസ് അച്യുതാനന്ദന്‍ നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതില്‍ നിന്നാണ് ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് പിന്മാറിയത്. ഹര്‍ജി മറ്റൊരു ബെഞ്ച് പരിഗണിക്കും.
എന്തുകൊണ്ട് കേസ് കേള്‍ക്കുന്നതില്‍ നിന്ന് പിന്മാറി...
(www.mediavisionnews.in) പൊന്നാനിയില്‍ യുഡിഎഫ് തന്നെയെന്ന് അഭിപ്രായ സര്‍വേ. പൊന്നാനിയില്‍ യുഡിഎഫ് ബഹുദൂരം മുന്നിലെന്ന് സര്‍വേ വ്യക്തമാക്കുന്നു. യുഡിഎഫ് 55%, എല്‍ഡിഎഫ് 22%, എന്‍ഡിഎ 15% എന്നിങ്ങനെയാണ് വോട്ടുനില.
പാലക്കാട് മണ്ഡലത്തില്‍ എല്‍ഡിഎഫ് ബഹുദൂരം മുന്നിലെന്നും മനോരമ ന്യൂസ് നടത്തിയ ജനഹിതം അഭിപ്രായ സര്‍വേ പ്രവചിക്കുന്നു.
എല്‍ഡിഎഫ് 51%, യുഡിഎഫ് 27%, എന്‍ഡിഎ 17%...
കണ്ണൂർ: തദ്ദേശതിരഞ്ഞെടുപ്പും വോട്ടർപട്ടിക തീവ്രപരിഷ്കരണ (എസ്‌ഐആർ) നടപടികളും കൂടിക്കുഴഞ്ഞതോടെ കൺഫ്യൂഷൻ തീർക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷൻ. രണ്ടും ഒന്നല്ല രണ്ടാണ് എന്നപേരിൽ ചെറുവീഡിയോകൾ ഉൾപ്പെടെ തയ്യാറാക്കിയാണ്...