Saturday, May 4, 2024

Kerala

നാളെ മുതല്‍ 3 ദിവസം കനത്ത മഴക്ക് സാധ്യത

തിരുവനന്തപുരം (www.mediavisionnews.in):നാളെ മുതല്‍ അടുത്ത മൂന്ന് ദിവസം സംസ്ഥാനത്ത് കനത്ത മഴക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. മലയോര മേഖലകളില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറാക്കാന്‍ ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശം നല്‍കി. ശക്തമായ കാറ്റിന് സധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സിപിഐ എമ്മിലേക്കുള്ള പ്രവര്‍ത്തകരുടെ ഒഴുക്ക് എന്തു വിലകൊടുത്തും തടയണമെന്ന്‌ ആര്‍എസ്‌എസ്

കണ്ണൂര്‍ (www.mediavisionnews.in):  സംഘപരിവാരത്തില്‍നിന്ന് നേതാക്കളും പ്രവര്‍ത്തകരും കൂട്ടത്തോടെ സിപിഐ എമ്മിലേക്ക് പ്രവഹിക്കുന്നത് ആര്‍എസ്‌എസ്സിന്റെ ഉറക്കം കെടുത്തുന്നു. എന്തുവില കൊടുത്തും ഈ ഒഴുക്ക് തടയണമെന്നാണ് അടുത്തിടെ കൊച്ചി എളമക്കരയില്‍ ചേര്‍ന്ന ആര്‍എസ്‌എസ് പ്രാന്തീയ ബൈഠക് തീരുമാനം. ഇതിനാവശ്യമായ അടിയന്തര "കര്‍മപരിപാടികള്‍ക്കും' യോഗം രൂപം നല്‍കി. പ്രചാരകന്മാര്‍ ഉള്‍പ്പെടെ കാവിരാഷ്ട്രീയത്തോട‌് വിടപറയുന്നതാണ് ആര്‍എസ്‌എസ് നേതൃത്വത്തെ അസ്വസ്ഥമാക്കുന്നത്. ഇത് കേരളത്തില്‍...

പട്ടിയെ കുളിപ്പിക്കലും വീട്ടുജോലിയും പൊലീസിന്റെ പണിയല്ല; കര്‍ശന നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം(www.mediavisionnews.in): പട്ടിയെ കുളിപ്പിക്കലും വീട്ടുജോലിയും പൊലീസിന്റെ പണിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് ചെയ്യിക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് അവകാശമില്ല. അച്ചടക്കത്തിന്റെ പേരില്‍ തെറ്റായ കാര്യങ്ങള്‍ ചെയ്യിക്കാന്‍ ആര്‍ക്കും അധികാരമില്ല. ഈ വിഷയം അതീവഗൗരവത്തോടെ കണ്ട് നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, പൊലീസ് ദാസ്യപ്പണി വിഷയത്തില്‍ പ്രതിപക്ഷം നിയമസഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കി. പൊലീസുകാരുടെ ദാസ്യപ്പണി ചട്ടവിരുദ്ധമെന്ന്...

കട്ടിപ്പാറ ഉരുള്‍പൊട്ടല്‍: സര്‍വകക്ഷി യോഗത്തില്‍ കാരാട്ട് റസാഖ് എംഎല്‍എയെ ഒരു സംഘം കയ്യേറ്റം ചെയ്തു

കോഴിക്കോട് (www.mediavisionnews.in) : കട്ടിപ്പാറ ഉരുള്‍പൊട്ടലിന്റെ പശ്ചാത്തലത്തില്‍ പഞ്ചായത്ത് ഓഫീസില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തിനിടെ അദ്ധ്യക്ഷനായ കാരാട്ട് റസാഖ് എം.എല്‍.എയെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചത് സംഘര്‍ഷത്തില്‍ കലാശിച്ചു. സംഘര്‍ഷത്തില്‍ ചെറിയ പരിക്കേറ്റ എം.എല്‍.എയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യോഗത്തില്‍ സംസാരിക്കാന്‍ അനുമതി നിഷേധിച്ചെന്നാരോപിച്ച്‌ ഉണ്ടായ വാക്കേറ്റമാണ് സംഘര്‍ഷത്തിനിടയാക്കിയത്. സര്‍വകക്ഷി യോഗത്തില്‍ എല്ലാ പാര്‍ട്ടികാര്‍ക്കും സംസാരിക്കാന്‍ അനുമതി നല്‍കിയിരുന്നു....

ഇതരസംസ്ഥാനതൊഴിലാളികള്‍ പത്തിലൊന്നായി കുറഞ്ഞെന്ന് കണക്കുകള്‍; തിരിച്ചടിയായത് സോഷ്യല്‍ മീഡിയയിലെ കുപ്രചരണവും നോട്ടുനിരോധനവും

മലപ്പുറം (www.mediavisionnews.in):  സംസ്ഥാനത്ത് ഇതരസംസ്ഥാന തൊഴിലാളികളുടെ എണ്ണം അഞ്ചുവര്‍ഷത്തിനിടെ പത്തിലൊന്നായി കുറഞ്ഞെന്നു കണക്കുകള്‍. 2013-ല്‍ സംസ്ഥാന തൊഴില്‍ വകുപ്പിനുവേണ്ടി ഗുലാത്തി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിനാന്‍സ് ആന്റ് ടാക്‌സേഷന്‍ നടത്തിയ സര്‍വേ പ്രകാരം 25 ലക്ഷം ഇതരസംസ്ഥാന തൊഴിലാളികള്‍ കേരളത്തിലുണ്ടായിരുന്നു. സര്‍ക്കാരിന്റെ പുതിയ കണക്കനുസരിച്ച്‌ 2,73,676 തൊഴിലാളികളാണ് കേരളത്തിലുള്ളത്. ഓരോ വര്‍ഷവും രണ്ടരലക്ഷം തൊഴിലാളികള്‍ വിവിധ സംസ്ഥാനങ്ങളില്‍നിന്ന് കേരളത്തിലെത്തിയിരുന്നു....

ഡിജിപിയുടെ ഉത്തരവില്ലാതെ 725 പൊലീസുകാര്‍ മറ്റ് ഡ്യൂട്ടികള്‍ ചെയ്യുന്നു; 222 പേര്‍ ജോലി ചെയ്യുന്നത് സേനയ്ക്ക് പുറത്ത്

തിരുവനന്തപുരം (www.mediavisionnews.in): ഡിജിപിയുടെ ഉത്തരവില്ലാതെ 725 പൊലീസുകാര്‍ മറ്റ് ഡ്യൂട്ടികള്‍ ചെയ്യുന്നു. ഇതില്‍ 222 പേര്‍ ജോലി ചെയ്യുന്നത് സേനയ്ക്ക് പുറത്താണ്. രാഷ്ട്രീയക്കാര്‍ക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കുമൊപ്പമാണ് മിക്കവരും ജോലി ചെയ്യുന്നത്. പൊലീസ് ആസ്ഥാനത്ത് തയ്യാറാക്കിയ പട്ടികയിലാണ് ഇക്കാര്യങ്ങളുള്ളത്. തിരുവനന്തപുരം റൂറല്‍ എആര്‍ ക്യാമ്പില്‍ നിന്ന് മാത്രം 45 പേരെ ദാസ്യപ്പണിക്ക് നിയോഗിച്ചിട്ടുണ്ടെന്ന് ഇന്നലെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതില്‍...

ചാര്‍ജ് ചെയ്യുന്നതിനിടില്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചു

ചെറുവത്തൂര്‍ (www.mediavisionnews.in): മൊബൈല്‍ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച്‌ വീട്ടിലെ കിടപ്പുമുറി കത്തിനശിച്ചു. കൈതക്കാട് ഖുബാനഗറിലെ ടി.കെ.അഫ്സത്തിന്റെ വീട്ടിലാണ് സംഭവം. അഫ്സത്തിന്റെ മകന്‍ ടി.കെ.മുസ്തഫയുടെ സ്മാര്‍ട്ട് ഫോണാണ് പൊട്ടിത്തെറിച്ചത്. വീട്ടുകാര്‍ മറ്റൊരു മുറിയിലായതിനാല്‍ വന്‍ അപകടം ഒഴിവാവുകയായിരുന്നു. പൊട്ടിത്തെറിച്ച മൊബൈലില്‍ നിന്ന് തീപടര്‍ന്ന് മുറിയിലുണ്ടായിരുന്ന ലാപ്ടോപ്, കിടക്ക, ഫര്‍ണിച്ചര്‍ എന്നിവയെല്ലാം കത്തിനശിച്ചു. പുലര്‍ച്ചെ ഒരുമണിയോടെയാണ് മൊബൈല്‍ഫോണ്‍ ചാര്‍ജ്...

വിവാഹ രജിസ്‌ട്രേഷന്റെ ഓണ്‍ലൈന്‍ അപേക്ഷക്ക് ഇനി മുതല്‍ ഈ രേഖ കൂടി സമര്‍പ്പിക്കണം

തിരുവനന്തപുരം (www.mediavisionnews.in) : സബ് രജിസ്ട്രാര്‍ ഓഫീസുകളില്‍ പ്രത്യേക വിവാഹ രജിസ്‌ട്രേഷന് ഓണ്‍ലൈന്‍ അപേക്ഷ നല്‍കാന്‍ വധൂവരന്മാര്‍ ഇനി കൂടുതല്‍ തെളിവുകള്‍ നല്‍കണം. പെണ്‍കുട്ടികള്‍ അറിയാതെ ഓണ്‍ലൈന്‍ വഴി വിവാഹരജിസ്‌ട്രേഷന് അപേക്ഷകള്‍ അയക്കുന്നത് വ്യാപകമായതോടെയാണ് അധികൃതര്‍ പുതിയ നിര്‍ദ്ദേശവുമായി രംഗത്തെത്തിയത്. ഓണ്‍ലൈന്‍ അപേക്ഷ നല്‍കാന്‍ ഇനിമുതല്‍ വധൂവരന്മാര്‍ സാക്ഷ്യപ്പെടുത്തിയ ഫോട്ടോ കൂടി ഉള്‍പ്പെടുത്തണം. ഇനി സബ് രജിസ്ട്രാര്‍...

മുസ്ലിം ലീഗ്​ നേതാക്കള്‍ക്ക്​ രാജ്യദ്രോഹ നിലപാട്​ -കെ. സുരേന്ദ്രന്‍

കോ​ഴി​ക്കോ​ട്​ (www.mediavisionnews.in): വി​ഭ​ജ​ന കാ​ല​ത്തെ അ​തേ രാ​ജ്യ​ദ്രോ​ഹ നി​ല​പാ​ടാ​ണ്​ പ​ല മു​സ്​​ലിം​ലീ​ഗ്​ നേ​താ​ക്ക​ള്‍​ക്കും ഇ​ന്നു​മു​ള്ള​െ​ത​ന്ന്​ ബി.​ജെ.​പി സം​സ്​​ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ. ​സു​രേ​ന്ദ്ര​ന്‍ വാ​ര്‍​ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ ആ​രോ​പി​ച്ചു. മു​സ്​​ലിം ലീ​ഗ്​ നേ​താ​വ്​ പി.​വി. അ​ബ്​​ദു​ല്‍ വ​ഹാ​ബ്​ എം.​പി വി​േ​ദ​ശ രാ​ജ്യ​ങ്ങ​ളി​ല്‍​പ്പോ​യി ഇ​ന്ത്യ വി​രു​ദ്ധ പ​രാ​മ​ര്‍​ശം ന​ട​ത്തി​യ​ത് ​അം​ഗീ​ക​രി​ക്കാ​നാ​വി​ല്ല. ഇ​ന്ത്യ​യി​ല്‍ ജ​നാ​ധി​പ​ത്യ​മി​ല്ലെ​ന്നാ​ണ്​ വ​ഹാ​ബ്​ വി​ദേ​ശ​ത്തു​പോ​യി പ​റ​യു​ന്ന​ത്. ക​ട്ടി​പ്പാ​റ​യി​ലെ ഉ​രു​ള്‍​പൊ​ട്ട​ല്‍ പ്ര​ദേ​ശം...

എംഎല്‍എ ജനത്തെ തല്ലിയാല്‍ കേസില്ല!, കെ.ബി.ഗണേഷ് കുമാറിനെതിരെ യുവാവും മാതാവും നല്‍കിയ പരാതി പൊലീസ് പൂഴ്ത്തി

വാഹനത്തിന്(wwwww.mediavisionnews.in) കടന്നു പോകാന്‍ സൈഡ് നല്‍കില്ലെന്ന് ആരോപിച്ച് യുവാവിനെ മര്‍ദിക്കുകയും മാതാവിനെ അസഭ്യം പറയുകയും ചെയ്തത്. സംഭവത്തില്‍ കെ.ബി.ഗണേഷ് കുമാര്‍ എംഎല്‍എക്കെതിരെ കേസില്ല. ഗണേഷ് കുമാറിനെതിരെ അഞ്ചലിലെ വീട്ടമ്മ നല്‍കിയ പരാതിയില്‍ ഇതുവരെ പൊലീസ് നടപടിയെടുക്കാന്‍ തയലാറായിട്ടില്ല. കഴിഞ്ഞ ബുധനാഴ്ചയാണ് ഗണേഷ് യുവാവിനെ മര്‍ദിക്കുകയും അമ്മയെ അസഭ്യം പറയുകയും ചെയ്തത്. സംഭവം നടന്ന അന്നുതന്നെ മാതാവ്...
- Advertisement -spot_img

Latest News

വൈദ്യുതി ഉപയോഗം ആവശ്യത്തിന് മതി, വാണിജ്യസ്ഥാപനങ്ങളിലെ അലങ്കാരങ്ങള്‍ക്കും നിയന്ത്രണം: കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമായിരിക്കെ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് കെഎസ്ഇബി. രാത്രി പത്ത് മണി മുതല്‍ പുലര്‍ച്ചെ രണ്ട് മണി വരെ വൈദ്യുതി ആവശ്യത്തിന് മാത്രം...
- Advertisement -spot_img