തിരുവനന്തപുരം(www.mediavisionnews.in): കാസര്‍കോട് 3 ലീഗ് പ്രവര്‍ത്തകര്‍ കള്ളവോട്ട് ചെയ്തുവെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍. മുഹമ്മദ് ഫയസ് , കെഎം മുഹമ്മദ്, അബ്ദുള്‍ സമദ് എന്നിവര്‍ കള്ളവോട്ട് ചെയ്തു. കല്യാശേരിയില്‍ പുതിയങ്ങാടി ജമാഅത്ത് സ്കൂളിലെ ബൂത്തുകളിലാണ് കള്ളവോട്ട് നടന്നത്. 4 പേര്‍ കള്ളവോട്ട് ചെയ്തെന്നാണ് പരാതി, ഒരാള്‍ കള്ളവോട്ട് ചെയ്തില്ലെന്ന് കണ്ടെത്തിയതായും ടിക്കാറാം മീണ വാര്‍ത്താസമ്മേളനത്തില്‍...
തിരുവനന്തപുരം(www.mediavisionnews.in): സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന് കടിഞ്ഞാണിടാന്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍. ഇതു സംബന്ധിച്ച് പുതിയ ഉത്തരവ് ഇറക്കണമെന്ന് വിദ്യാഭ്യാസവകുപ്പിന് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി.
തലശ്ശേരിയിലെ സഹപാഠിയുടെ ഫോട്ടോ മൊബൈലില്‍ പകര്‍ത്തിയതുമായി ബന്ധപ്പെട്ട വിവാദത്തെ തുടര്‍ന്ന് ഒരു വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തിരുന്നു. 2017 ലായിരുന്നു സംഭവം. ഇതേത്തുടര്‍ന്ന് മരിച്ച കുട്ടിയുടെ രക്ഷിതാക്കള്‍ പരാതി നല്‍കി....
കോഴിക്കോട് (www.mediavisionnews.in) : ആഷിഖ് അബു ചിത്രം വൈറസിന് ആശംസകളുമായി മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താന്‍. നിപ സമയത്ത് താന്‍ കോഴിക്കോട്ട് ഉണ്ടായിരുന്നുവെന്ന് പറഞ്ഞ് അദ്ദേഹം വൈറസ് ടീമിന് ആശംസകളും നേര്‍ന്നു.
ട്വിറ്ററിലൂടെയായിരുന്നു ഇര്‍ഫാന്റെ ആശംസകള്‍. ‘നിപ വൈറസ് പൊട്ടിപ്പുറപ്പെട്ട സമയത്ത് ഞാന്‍ കോഴിക്കോട്ട് ഉണ്ടായിരുന്നു. പേടിപ്പെടുത്തുന്ന അവസ്ഥയായിരുന്നു അത്. സ്വാര്‍ഥതയില്ലാത്ത പോരാട്ടത്തിന്റെ...
ന്യൂഡല്‍ഹി(www.mediavisionnews.in) : യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ വിചാരണ സുപ്രീംകോടതി സ്‌റ്റേ ചെയ്തു. മെമ്മറി കാര്‍ഡ് രേഖയാണോ, തൊണ്ടി മുതല്‍ ആണോ എന്നതില്‍ നിലപാട് അറിയിക്കാന്‍ കൂടുതല്‍ സമയം വേണമെന്ന് സംസ്ഥാന സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു.
ഇതേത്തുടര്‍ന്ന് ഇക്കാര്യത്തില്‍ തീരുമാനം ആകുംവരെ വിചാരണ സ്റ്റേ ചെയ്തുകൊണ്ടാണ് സുപ്രിംകോടതി ഉത്തരവ് പുറപ്പെടുവിച്ചത്. കേസില്‍ വേനല്‍ അവധിക്ക്...
കോഴിക്കോട്(www.mediavisionnews.in): സ്ത്രീകള്‍ മുഖം മറയ്ക്കണമെന്ന് ഇസ്ലാം മതം നിഷ്‌കര്‍ഷിക്കുന്നില്ലെന്ന് കേരള നദ് വത്തുള്‍ മുജാഹിദ്ദീന്‍. ബുർഖാ നിരോധനത്തില്‍ എംഇഎസിന് പിന്തുണയുമായയാണ് കേരള നദ് വത്തുള്‍ മുജാഹിദ്ദീന്‍ പ്രസിഡന്റ് ടിപി അബ്ദുള്ള കോയ രംഗത്തെത്തിയത്. ഇതേചൊല്ലി ഇപ്പോഴുണ്ടാക്കുന്ന വിവാദങ്ങള്‍ അനാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.
മന്ത്രി കെടി ജലീലും എംഇഎസിനെ അനൂകൂലിച്ച് രംഗത്തെത്തിയിരുന്നു. മതം അനുശാസിക്കാത്ത വസ്ത്രധാരണ രീതി...
കോഴിക്കോട്(www.mediavisionnews.in): മുഖം മറച്ചുള്ള വസ്ത്ര ധാരണം നിരോധിച്ചുകൊണ്ടുള്ള എം.ഇ.എസിന്റെ സര്‍ക്കുലറിന് പിന്തുണയുമായി മന്ത്രി കെ.ടി ജലീല്‍. മതം അനുശാസിക്കാത്ത വസ്ത്രധാരണ രീതി തുടരേണ്ടതുണ്ടോയെന്ന് മുസ്‌ലിം മത സംഘടനകള്‍ ആത്മപരിശോധനമെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍, വസ്ത്രധാരണ രീതിയില്‍ ഏതെങ്കിലും ഒരു തീരുമാനം അടിച്ചേല്‍പ്പിക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും ഇക്കാര്യത്തില്‍ സമവായമുണ്ടാക്കാന്‍ മത സംഘടനകള്‍ തന്നെ മുന്‍കൈയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു....
കൊച്ചി(www.mediavisionnews.in): മുന്‍ ധനകാര്യമന്ത്രി വി. വിശ്വനാഥ മേനോന്‍ (92) അന്തരിച്ചു. വെള്ളിയാഴ്ച രാവിലെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. 1987ലെ ഇ.കെ. നായനാര്‍ മന്ത്രിസഭയില്‍ ധനകാര്യമന്ത്രിയായിരുന്നു അദ്ദേഹം.
മഹാരാജാസ് കോളേജിലെ പഠനകാലത്ത് രാഷ്ട്രീയപ്രവര്‍ത്തനവും സ്വാതന്ത്ര്യ സമരവും നടത്തിയിരുന്നു അദ്ദേഹം. വിദ്യാഭ്യാസത്തിനിടെ കമ്യൂണിസവും സോഷ്യലിസവും അദ്ദേഹത്തെ ആകര്‍ഷിക്കുകയുണ്ടായി.
കൊച്ചിയില്‍ അവിഭക്ത കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആദ്യ നേതാക്കളിലൊരാളായിരുന്നു അദ്ദേഹം....
തിരുവനന്തപുരം(www.mediavisionnews.in): സംസ്ഥാനത്ത് പൊലീസുകാരുടെ തൊപ്പിയില്‍ മാറ്റം വരുന്നു. ഇപ്പോഴുള്ള പി തൊപ്പികള്‍ക്ക് പകരമായി ഉന്നത ഉദ്യോഗസ്ഥര്‍ക്ക് മാത്രം ഉപയോഗിക്കാന്‍ അനുവാദമുള്ള ബറേ തൊപ്പികള്‍ എല്ലാവര്‍ക്കും നല്‍കുവാനാണ് തീരുമാനിച്ചിരിക്കുന്നത്.
ഡി.ജി.പിയുടെ അധ്യക്ഷയില്‍ ചേര്‍ന്ന സ്റ്റാഫ് കൗണ്‍സില്‍ യോഗത്തിലാണ് പൊലീസുകാരുടെ തൊപ്പിയില്‍ മാറ്റം വരുത്തുവാനുള്ള തീരുമാനമെടുത്തത്.
ക്രമസമാധാന ചുമതലയുള്ളപ്പോള്‍ പി-തൊപ്പി സംരക്ഷിക്കാന്‍ പാടാണെന്ന കാര്യം പൊലീസ് സംഘടനകള്‍ ഡി.ജി.പിയെ അറിയിച്ചിരുന്നു....
തിരുവനന്തപുരം(www.mediavisionnews.in): തൃക്കരിപ്പൂരില്‍ കള്ളവോട്ട് ചെയ്ത സിപിഎം പ്രവർത്തകൻ കെ. ശ്യാംകുമാറിനെതിരെ കേസെടുക്കാൻ മുഖ്യ തിരഞ്ഞെടുപ്പ് ഒാഫീസറുടെ നിർേദശം. പ്രഥമദൃഷ്ട്യാ കള്ളവോട്ടെന്ന് തെളിഞ്ഞുവെന്ന് ടിക്കാറാം മീണ പറഞ്ഞു.
പോളിങ് ഉദ്യോഗസ്ഥരെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ കലക്ടര്‍ക്ക് നിര്‍േദശം നൽകി. പിലാത്തറയില്‍ കള്ളവോട്ട് ചെയ്ത മൂന്ന് സിപിഎമ്മുകാര്‍ക്കെതിരെ കേസെടുത്തിരുന്നു.
ആള്‍മാറാട്ടം ഉള്‍പ്പെടെയുള്ള ക്രിമിനല്‍ കുറ്റങ്ങള്‍ ചുമത്തിയാണ് കേസ്....
തളിപ്പറമ്പ്(www.mediavisionnews.in): തളിപ്പറമ്പ് പാമ്പുരുത്തി ബൂത്തിലെ 28 പ്രവാസി വോട്ടുകൾ മുസ്ലിം ലീഗ് പ്രവർത്തകർ കള്ളവോട്ടായി ചെയ്തെന്ന സിപിഎം ആരോപണം തള്ളി മുസ്ലീം ലീഗ്. സിപിഎം പുറത്ത് വിട്ട 28 പ്രവാസികളുടെ പട്ടികയിൽ മൂന്ന് പേര്‍ നാട്ടിലുണ്ടെന്ന് ലീഗ് വ്യക്തമാക്കി. ഇവരെ മുസ്ലിം ലീഗ് മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിച്ചു.
ജനത്തെ തെറ്റിധരിപ്പിക്കാനുള്ള സിപിഎം നാടകമാണ് ആരോപണമെന്ന് മുസ്ലീം ലീഗ്...