Thursday, May 16, 2024

Kerala

മുസ്ലിം സമുദായം നിരാകരിച്ച പാര്‍ട്ടിയാണ് എസ്ഡിപിഐ എന്ന് കെ.ടി ജലീല്‍

മലപ്പുറം (www.mediavisionnews.in) : എസ്ഡിപിഐയ്‌ക്കെതിരെ മന്ത്രി കെ.ടി ജലീല്‍. മുസ്ലിം സമുദായം നിരാകരിച്ച പാര്‍ട്ടിയാണ് എസ്ഡിപിഐ എന്നാണ് മന്ത്രി പറഞ്ഞത്. ന്യൂനപക്ഷ സംഘടനകളൊന്നും അംഗീകരിക്കാത്ത പാര്‍ട്ടിയാണ് എസ്ഡിപിഐ എന്നും തീവ്രവാദ പാര്‍ട്ടിക്കെതിരെ നടക്കുന്ന റെയ്ഡ് ന്യൂനപക്ഷ വേട്ടയാകില്ലെന്നും പൊതുജനങ്ങള്‍ക്ക് സംരക്ഷണം നല്‍കാനാണ് ഇപ്പോള്‍ നടന്ന റെയ്ഡ് എന്നും മന്ത്രി വ്യക്തമാക്കി.

ഫ്ലക്സ് ബോർഡുകൾ നിരോധിക്കാൻ സർക്കാർ; പ്രതിഷേധവുമായി വ്യവസായികൾ

തിരുവനന്തപുരം (www.mediavisionnews.in) :ഫ്ലക്സ് ബോര്‍ഡുകള്‍ നിരോധിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തിനെതിരെ വ്യവസായികള്‍. ഫ്ലക്സിന് പകരം പോളി എത്തിലിന്‍ ഉപയോഗിക്കണമെന്ന സര്‍ക്കാര്‍ നിര്‍ദേശം കുത്തകകളെ സഹായിക്കാനുള്ളതാണെന്നാണ് ആരോപണം. ഫ്ലക്സ് പുനരുപയോഗിക്കാന്‍ കഴിയുമെന്ന പ്രോജക്ട് റിപ്പോര്‍ട്ട് ശുചിത്വ മിഷന്‍ പൂഴ്ത്തിയെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. പുനരുപയോഗിക്കാന്‍ കഴിയാത്ത ഫ്ലക്സുകള്‍ നിരോധിക്കുമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. എന്നാല്‍ ഫ്ലക്സുകള്‍ പുനരുപയോഗിക്കാമെന്നാണ് നിര്‍മാതാക്കളുടെ...

താമസം മാറുന്നതനുസരിച്ച്‌ റേഷന്‍ കാര്‍ഡ് മാറേണ്ട; ഇനിമുതല്‍ കാര്‍ഡുടമകള്‍ക്ക് ഇഷ്ടമുള്ള കടയില്‍പോയി റേഷന്‍ വാങ്ങാം

തിരുവനന്തപുരം (www.mediavisionnews.in): ഇനിമുതല്‍ താമസം മാറുന്നതനുസരിച്ച്‌ റേഷന്‍ കാര്‍ഡ് മാറേണ്ട. സംസ്ഥാനത്തെ ഏത് റേഷന്‍കടയില്‍നിന്നും കാര്‍ഡ് ഉടമകള്‍ക്ക് സാധനം വാങ്ങാന്‍ അനുമതി നല്‍കുന്ന ഉത്തരവിറങ്ങി. ആധാര്‍ അധിഷ്ഠിത പോര്‍ട്ടബിലിറ്റി സംവിധാനമുപയോഗിച്ച്‌ ഭക്ഷ്യോത്പന്നങ്ങള്‍ വാങ്ങാം. ഈ സംവിധാനം ഏര്‍പ്പെടുത്തിയെന്ന് നിയമസഭയില്‍ മന്ത്രി പി തിലോത്തമന്‍ അറിയിച്ചു. എന്നാല്‍, വെള്ളിയാഴ്ചയാണ് ഔദ്യോഗിക അറിയിപ്പ് സിവില്‍ സപ്ലൈസ് വകുപ്പിന് ലഭിക്കുന്നത്....

ഉപഭോക്താക്കള്‍ക്ക് കേന്ദ്രത്തിന്റെ ഇരുട്ടടി; വൈദ്യുതി നിരക്ക് കൂടും

തിരുവനന്തപുരം (www.mediavisionnews.in): സംസ്ഥാനത്ത് വൈദ്യതി നിരക്ക് കൂടും. ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് നല്‍കുന്ന വൈദ്യുതി സബ്സിഡി കുറയ്ക്കണമെന്ന കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശമാണ് നിരക്ക് വര്‍ധനവിന് കാരണമാകുക. പ്രതിമാസം 120 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവരുടെ സബ്സിഡി തുക ബില്ലില്‍ കുറവ് ചെയ്യാതെ ബാങ്ക് അക്കൗണ്ട് വഴി വിതരണം ചെയ്യാനാണ് കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. അതോടൊപ്പം വൈദ്യുതി ക്രോസ് സബ്സിഡി...

സര്‍ക്കാര്‍ കേസുകളില്‍ ഹാജരാകുന്ന സുപ്രീംകോടതി അഭിഭാഷകര്‍ വാങ്ങുന്നത് ലക്ഷങ്ങള്‍; ഒരു സിറ്റിങിന് സര്‍ക്കാര്‍ നല്‍കുന്നത് അഞ്ച് ലക്ഷം മുതല്‍

തിരുവനന്തപുരം (www.mediavisionnews.in): സര്‍ക്കാര്‍ കേസുകളില്‍ ഹാജരാകുന്ന സുപ്രീംകോടതി അഭിഭാഷകര്‍ക്ക് നല്‍കുന്നത് അമിത പ്രതിഫലം. സിറ്റിങ് ഫീസിനേക്കാള്‍ ഉയര്‍ന്ന തുക വാങ്ങുന്നു. അഞ്ച് ലക്ഷം രൂപ മുതലാണ് അഭിഭാഷകര്‍ ഒരു സിറ്റിങിന് വാങ്ങുന്നത്. സുപ്രീംകോടതിയിലെ സംസ്ഥാന സര്‍ക്കാരിന്റെ ഭൂരിപക്ഷം കേസുകളിലും ഹാജരാകുന്നത് സ്വകാര്യ അഭിഭാഷകര്‍ ആണ്. ഹൈക്കോടതിയിലെ സ്വകാര്യ അഭിഭാഷകര്‍ക്ക് വന്‍ തുക പ്രതിഫലം നല്‍കിയത് വിവാദമായിരുന്നു.

ധര്‍മൂസ് ഫിഷ് ഹബ്ബിന് തുടക്കം; ധര്‍മ്മജന്‍ ഇനി മീന്‍ വില്‍ക്കും

കൊച്ചി(www.mediavisionnews.in) ധര്‍മജന്റെ 'ധര്‍മൂസ് ഫിഷ് ഹബ്ബിന്റെ ഉദ്ഘാടനം നടന്‍ കുഞ്ചാക്കോ ബോബന്‍ നിര്‍വഹിച്ചു. വന്‍ താരനിരയുടെ സാന്നിദ്ധ്യത്തിലാണ് ഫിഷ് ഹബ്ബിന് തുടക്കം കുറിച്ചത്. ഫിഷ് ഹബ്ബിലെ ആദ്യ വില്‍പ്പന സലിം കുമാര്‍ സ്വീകരിച്ചു. കലാഭവന്‍ ഷാജോണ്‍, ഗിന്നസ് പക്രു, പാഷാണം ഷാജി, ദേവി ചന്ദന, സുബി സുരേഷ്, വിഷ്ണു ഉണ്ണികൃഷ്ണന്‍, ബിബിന്‍ മാനസ, ഹൈബി...

ആയുധം കൊണ്ട് ആശയം പ്രചരിപ്പിക്കുന്നവരെ പിന്തുണയ്ക്കുന്നില്ല; എസ്ഡിപിഐയെ തള്ളി മുസ്ലിം ലീഗ്

തിരുവനന്തപുരം (www.mediavisionnews.in): എസ്ഡിപിഐയെ തള്ളിപ്പറഞ്ഞ് ഇടി മുഹമ്മദ് ബഷീർ എംപി. ഇസ്ലാമിന്റെ പേരിൽ കലാപം ഉണ്ടാക്കുന്നവരെ ഒറ്റപ്പെടുത്തണം. ഇത്തരക്കാർ സമുദായത്തിന് ചീത്തപ്പേരുണ്ടാക്കുന്നു. ആയുധം കൊണ്ട് ആശയം പ്രചരിപ്പിക്കുന്നതിനോട് താൽപര്യമില്ല. അവരുമായുള്ള രാഷ്ട്രീയ സഖ്യം അപകടകരമാണ്. സിപിഎമ്മിന്റെ ആ നിലപാട് തെറ്റാണ്.സംഘടനയെ നിരോധിക്കേണ്ടതാണെങ്കിൽ നിരോധിക്കണമെന്നും അത് തീരുമാനിക്കേണ്ടത് അന്വേഷണ ഏജൻസികളാണെന്നും എംപി പറഞ്ഞു. മഹാരാജാസ് കോളേജിലെ എസ്എഫ്ഐ...

സ്വര്‍ണം നഷ്ടപ്പെട്ട കേസില്‍ പൊലീസ് ചോദ്യം ചെയ്ത ദമ്പതികള്‍ ജീവനൊടുക്കി

കോട്ടയം (www.mediavisionnews.in):സ്വര്‍ണം നഷ്ടപ്പെട്ട കേസില്‍ പൊലീസ് ചോദ്യം ചെയ്ത ദമ്പതികള്‍ ജീവനൊടുക്കി. ചങ്ങനാശ്ശേരി പുഴവാത് സുനില്‍കുമാര്‍, രേഷ്മ എന്നിവരാണ് മരിച്ചത്. സജികുമാര്‍ എന്ന വ്യക്തിയുടെ സ്ഥാപനത്തില്‍ നിന്ന് 600 ഗ്രാം സ്വര്‍ണം മോഷണം പോയിരുന്നു. ഇവിടെ ജീവനക്കാരനായിരുന്നു സുനില്‍. ഇതേതുടര്‍ന്ന് സജികുമാര്‍ നല്‍കിയ  പരാതിയിലാണ് പൊലീസ് ചോദ്യം ചെയ്തത്. പൊലീസ് മര്‍ദിച്ചതായും ആരോപണമുണ്ട്. എന്നാല്‍ പരാതി ലഭിച്ചാല്‍ സ്വീകരിക്കേണ്ട നടപടികള്‍ മാത്രമാണ് ഉണ്ടായതെന്നും...

ഗോരക്ഷകര്‍ കൊലപ്പെടുത്തിയ അന്‍സാരിയുടെ കുടുംബത്തെ യൂത്ത്‌ലീഗ് പ്രതിനിധി സംഘം സന്ദര്‍ശിച്ചു

രാംഗഡ്(www.mediavisionnews.in): പശു സംരക്ഷണ സേന ആസൂത്രിതമായി കൊലപ്പെടുത്തിയ ജാര്‍ഖണ്ഡിലെ രാംഗഡ് ജില്ലയിലെ ഭഗോറയിലെ തൗഹീദ് അന്‍സാരിയുടെ വസതി മുസ്‌ലിം യൂത്ത് ലീഗ് ദേശീയ പ്രതിനിധി സംഘം സന്ദര്‍ശിച്ചു. കുടുംബാംഗങ്ങളെ കണ്ട നേതാക്കള്‍ ഐക്യദാര്‍ഢ്യം അറിയിച്ചു. ജൂണ്‍ 18 നാണ് തൗഹീദ് അന്‍സാരി കൊല്ലപ്പെട്ടത്. വാഹനം കൊണ്ട് ഇടിച്ചു വീഴ്ത്തിയപ്പോള്‍ ഓടി വനത്തിലേക്ക് രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും...

സിപിഎമ്മിനെ വെട്ടിലാക്കി കെടി ജലീലിന്‍റെ മാപ്പ് പറച്ചില്‍; ഏറ്റവും ദുഃഖിപ്പിച്ച സംഭവമെന്നും മന്ത്രി

കോഴിക്കോട് (www.mediavisionnews.in): കഴിഞ്ഞ യുഡിഎഫ് സര്‍ക്കാറിന്റെ അവസാന ബഡജറ്റ് ദിനത്തിന്‍ അന്നോളം കണ്ടിട്ടില്ലാത സംഭവവികാസങ്ങള്‍ക്കായിരുന്നു കേരള നിയമസഭ സാക്ഷ്യം വഹിച്ചത്. ബാര്‍കോഴ കേസില്‍ ആരോപണ വിധേയനായ ധനമന്ത്രി കെഎം മാണി ബഡ്ജറ്റ് അവതരിപ്പിക്കുന്നതിനെതിരെ പ്രതിപക്ഷം ശക്തമായ പ്രതിഷേധങ്ങള്‍ നിയമസഭക്ക് പുറത്ത് നടത്തിയിരുന്നു. നിയമസഭയില്‍ മാണി ബജറ്റ് അവതരിപ്പിച്ചാല്‍ തടയുമെന്ന് ഇടതുമുന്നണി പ്രഖ്യാപിച്ചെങ്കിലും ഇതിനെയെല്ലാം വെല്ലുവിളിച്ച് കെഎം...
- Advertisement -spot_img

Latest News

കോവിഷീല്‍ഡ് വാക്‌സിന്‍ രക്തം കട്ടപിടിക്കുന്ന അസുഖത്തിന് കാരണമാകും; മറ്റൊരു പഠനംകൂടി പുറത്ത്

അസ്ട്രസെനക്കയുടെ കോവിഡ് പ്രതിരോധ വാക്‌സിനാ കോവിഷീല്‍ഡ് രക്തം കട്ടപിടിക്കുന്ന രോഗത്തിനു കാരണമാകുമെന്നു കണ്ടെത്തല്‍. കോവിഷീല്‍ഡ് വാക്‌സിന്‍ പാര്‍ശ്വഫലങ്ങളുള്ളതാണെന്ന് വ്യക്തമാക്കി അസ്ട്രസെനക്ക വിപണിയില്‍നിന്ന് പിന്‍വലിച്ചതിനു പിന്നാലെയാണ് പുതിയ...
- Advertisement -spot_img