കണ്ണൂര്‍(www.mediavisionnews.in): മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലമായ കണ്ണൂരിലെ ധര്‍മടത്ത് കള്ളവോട്ട് ചെയ്ത സിപിഎം പ്രവര്‍ത്തകനെതിരെ പൊലീസ് കേസെടുത്തു. സിപിഎം പ്രവര്‍ത്തകനായ സായൂജിനെതിരെയാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഐപിസി 171 പ്രകാരം ആള്‍മാറാട്ടത്തിനാണ് കേസെടുത്തത്.
ഇവിടെ പന്ത്രണ്ട് കള്ളവോട്ട് നടന്നതായാണ് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ കഴിഞ്ഞ ദിവസം അറിയിച്ചത്. കണ്ണൂര്‍ ധര്‍മ്മടത്ത് കള്ളവോട്ട് ചെയ്തത് സിപിഎം പ്രവര്‍ത്തകരാണ്....
കാസര്‍ഗോഡ്: തെരഞ്ഞെടുപ്പു ഫണ്ടിലെ പണം നഷ്ടപ്പെട്ടെന്ന യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താന്റെ ആരോപണങ്ങള്‍ തള്ളി സഹായി പൃഥ്വിരാജ്. ഏതു പണമാണ് താന്‍ മോഷ്ടിച്ചതെന്ന് വ്യക്തമാക്കണമെന്ന് പറഞ്ഞ ഉണ്ണിത്താന്‍ ആരോപണം തെളിയിക്കാന്‍ ഉണ്ണിത്താനെ വെല്ലുവിളിക്കുന്നുവെന്നും പറഞ്ഞു.
കാസര്‍ഗോട്ടെ ന്യൂനപക്ഷങ്ങളെ കബളിപ്പിക്കാന്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ അദ്ദേഹത്തിന്റെ വിശ്വാസത്തെ മറച്ചുവെച്ചുവെന്നും താല്‍ക്കാലിക ലാഭത്തിന് വേണ്ടി, കാസര്‍ഗോട്ടെ ന്യൂനപക്ഷങ്ങളെ വഞ്ചിക്കുന്നതിന് വേണ്ടിയാണ്...
കാസര്‍കോട് (www.mediavisionnews.in): കാസര്‍കോട് മേല്‍പ്പറമ്പിലെ വാടകവീട്ടില്‍ നിന്നും തെരഞ്ഞെടുപ്പു ഫണ്ടിലെ പണം നഷ്ടപ്പെട്ടെന്ന യു.ഡി.എഫ് സ്ഥാനാര്‍ത്ഥി രാജ്മോഹന്‍ ഉണ്ണിത്താന്റെ പരാതി ശ്രദ്ധയില്‍പ്പെട്ടിട്ടില്ലെന്ന് കാസര്‍ഗോഡ് ഡി.സി.സി പ്രസിഡന്റ് ഹക്കീം കുന്നില്‍. അങ്ങനെയൊരു സംഭവം ഉണ്ടായതായി ഞാനോ പാര്‍ട്ടിയോ അറിഞ്ഞിട്ടില്ലെന്നും ഇക്കാര്യം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞിട്ടില്ലെന്നും ഹക്കീം കുന്നില്‍ പറഞ്ഞു.
കൊല്ലം സ്വദേശിയായ സഹായിയ്ക്കെതിരെയാണ് ഉണ്ണിത്താന്‍ കാസര്‍കോട്...
കൊച്ചി(www.mediavisionnews.in): വാഹനാപകടക്കേസുകളിലെ കാലതാമസം ഒഴിവാക്കി കേസുകള്‍ വേഗത്തില്‍ തീര്‍പ്പുകല്‍പ്പിക്കാന്‍ രാജ്യമൊട്ടാകെ മോട്ടോര്‍ ആക്സിഡന്റ് മീഡിയേഷന്‍ അതോറിറ്റി സംവിധാനം നിലവില്‍ വരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ 120 ദിവസങ്ങള്‍ക്കുള്ളില്‍ വാഹനാപകട കേസുകളില്‍ തീര്‍പ്പ് കല്‍പ്പിച്ച് നഷ്ട പരിഹാരം ലഭിക്കത്തക്ക വിധം സംവിധാനങ്ങള്‍ ഏകോപിപ്പിക്കും. ഇന്ത്യന്‍ ബാങ്ക് അസോസിയേഷനില്‍പ്പെടുന്ന 21 ബാങ്കുകളെ സംയോജിപ്പിച്ചാവും പദ്ധതി നടപ്പാക്കുക.
സുപ്രീംകോടതി നിര്‍ദേശത്തിന്റെ...
കൊച്ചി(www.mediavisionnews.in): അര്‍ധരാത്രിയില്‍ കൊച്ചിയില്‍ വന്‍സ്വര്‍ണകവര്‍ച്ച.എറണാകുളത്ത് നിന്നും ആലുവ ഇടയാറിലെ സ്വർണ കന്പനിയിലേക്ക് കൊണ്ട് പോയ 6 കോടി രൂപയുടെ സ്വർണമാണ് കവർന്നത്.സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
ഇന്നലെ അർദ്ധരാത്രിയോടെയാണ് സംഭവം. എറണാകുളത്തെ സ്വകാര്യ സ്ഥാപനത്തിൽ നിന്നും കാർ മാർഗം ആലുവ ഇടയാറിലെ സിആർജി മെറ്റൽസ് കമ്പനിയിലേക്ക് ശുദ്ധീകരിക്കാനായി കൊണ്ട് പോയ 25 കിലോ സ്വർണമാണ്...
കോഴിക്കോട് (www.mediavisionnews.in): കേരളത്തിൽ ഇതുവരെയുണ്ടാകാത്ത വിധം വോട്ടർ പട്ടികയിൽ സിപിഎം വ്യാപകമായ തിരിമറി നടത്തിയെന്ന് കോൺഗ്രസ് പ്രവർത്തക സമിതിയംഗം ഉമ്മൻ ചാണ്ടി. വോട്ടർ പട്ടികയിൽ നിന്നും 10 ലക്ഷം യുഡിഎഫ് വോട്ടർമാരുടെ പേരുകൾ സിപിഎമ്മിന്റെ നേതൃത്വത്തിൽ വെട്ടിയതായും ഉമ്മൻചാണ്ടി ആരോപിച്ചു.
താലൂക്ക് ഡെപ്യൂട്ടി തഹസിൽദാർമാർക്കാണ് വോട്ടർ പട്ടികയിൽ പേരു ചേർക്കുന്നതിനും നീക്കം ചെയ്യുന്നതിനും ചുമതലയുണ്ടായിരുന്നത്. താലൂക്ക് ഡെപ്യൂട്ടി...
മലപ്പുറം (www.mediavisionnews.in): തിരൂര്‍, താനൂര്‍ തീരദേശ മേഖലകളില്‍ അശാന്തിവിതയ്ക്കുന്ന അക്രമ രാഷ്ട്രീയത്തിന് അറുതി വരുത്താന്‍ മുസ്ലീംലീഗ് -സി.പി.എം നേതൃത്വങ്ങള്‍ കൈകൊടുത്ത് ഒന്നിച്ചു.
മുസ്ലീംലീഗ് നേതാക്കളായ സാദിഖലി ശിഹാബ് തങ്ങളും കുഞ്ഞാലിക്കുട്ടിയും സി.പി.എം നേതാവ് പാലോളി മുഹമ്മദ്കുട്ടിയും ജില്ലാ സെക്രട്ടറി ഇ.എന്‍ മോഹന്‍ദാസും കൈകൊടുത്ത് ചര്‍ച്ച ചെയ്തതോടെ തീരദേശ രാഷ്ട്രീയ സംഘര്‍ഷങ്ങളില്‍ സമാധാനത്തിന്റെ മഞ്ഞുരുക്കമായി. തമ്മില്‍...
കോഴിക്കോട് (www.mediavisionnews.in): നിപ ബാധിച്ച് സംസ്ഥാനത്ത് ആദ്യം മരണപ്പെട്ട പേരാമ്പ്ര സ്വദേശിയായ സാബിത്ത് അപകടത്തില്‍പ്പെട്ട വവ്വാലിനെ കൈകൊണ്ട് എടുത്ത് മാറ്റിയിരുന്നുവെന്നും വവ്വാലിന്റെ രക്തം സാബിത്തിന്റെ ശരീരത്തില്‍ പുരണ്ടിരുന്നുവെന്നും വെളിപ്പെടുത്തല്‍.
സൂപ്പിക്കട നിവാസിയും നിപ ബാധിച്ച് മരിച്ച മൂസയുടെ സുഹൃത്തുമായ ബീരാന്‍ കുട്ടിയാണ് ഇക്കാര്യം മീഡിയാ വണ്ണിനോട് വെളിപ്പെടുത്തിയത്. ഒരു ബൈക്ക് യാത്രയ്ക്കിടെ അപകടത്തില്‍പ്പെട്ട വവ്വാലിനെ സാബിത്ത്...
കോഴിക്കോട് (www.mediavisionnews.in): ഇ.കെ സമസ്ത വൈസ് പ്രസിഡന്റും ചെമ്പരിക്ക ഖാസിയുമായിരുന്ന സി.എം അബ്ദുല്ല മൗലവിയുടെ മരണവുമായി ബന്ധപ്പെട്ട് 2019 മാര്‍ച്ച് 10 ന് കോഴിക്കോട് നടന്ന സമസ്തയുടെ പ്രതിഷേധ സമ്മേളന നഗരിയില്‍ അച്ചടക്ക ലംഘനം നടത്തിയെന്നാരോപിച്ച് ഖാസിയുടെ പേരകുട്ടിയടക്കം പതിനൊന്ന് പേര്‍ക്കെതിരെ സമസ്തയുടെ അച്ചടക്ക നടപടി.
സലിം ദേളി, സിദ്ദീഖ് ഹുദവി മാസ്തിക്കുണ്ട്, റാശിദ് ഹുദവി,...
തിരുവനന്തപുരം (www.mediavisionnews.in): ദേശീയപാത വികസനത്തിന് ബി.ജെ.പിയും ഞാനും ഒരവസരത്തിലും എതിര് നിന്നിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള. വര്‍ത്തമാനകാല രാഷ്ട്രീയത്തില്‍ നിന്ന് ശ്രദ്ധതിരിച്ച് വിടാന്‍ സിപിഎം ഭരണകൂടം ആസൂത്രിതമായി വിവാദം ഉണ്ടാക്കുകയാണെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.
ഇന്ത്യയിലെ 29 സംസ്ഥാനങ്ങളില്‍ വികസനം എത്തിപ്പെടാത്ത പ്രദേശമാണ് കേരളമെന്നാണ് ഞങ്ങളുടെ വിലയിരുത്തലെന്നും വികസനരംഗത്ത് ഒന്നും നേടാന്‍...