തിരുവനന്തപുരം(www.mediavisionnews.in): വോട്ടു ചെയ്ത സ്ഥാനാര്‍ഥിയുടെ സ്ലിപ്പ് അല്ല വിവിപാറ്റ് മെഷീനില്‍ കണ്ടതെന്നു പരാതിയുന്നയിച്ച യുവാവിനെതിരെ പൊലീസ് കേസെടുത്തു. എബിന്‍ എന്ന യുവാവിനെതിരെയാണ് മെഡിക്കല്‍ കോളജ് പൊലീസ് കേസെടുത്തത്. പട്ടം കേന്ദ്രീയ വിദ്യാലയത്തിലെ 151ാം നമ്പര്‍ ബൂത്തിലാണ് എബിന്‍ വോട്ട് ചെയ്തത്.
ആഗ്രഹിച്ച പാര്‍ട്ടിക്കാണ് വോട്ട് ചെയ്തതെന്നും എന്നാല്‍ മറ്റൊരു സ്ഥാനാര്‍ഥിയുടെ സ്ലിപ്പാണു വീണതെന്നുമായിരുന്നു എബിന്റെ പരാതി....
തിരുവനന്തപുരം (www.mediavisionnews.in): ലോക്‌സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കനത്ത പോളിംഗ് രേഖപ്പെടുത്തി. കാസര്‍ഗോഡ്, പത്തനംതിട്ട, കോട്ടയം, വയനാട്, കൊല്ലം, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ഉയര്‍ന്ന പോളിംഗാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഇതുവരെയുള്ള പോളിംഗ് ശതമാനം 34.70 ആണ്. ഇരുപത് മണ്ഡലങ്ങളിലായി 24,970 പോളിങ് സ്റ്റേഷനുകളാണ് സംസ്ഥാനത്തുള്ളത്.261,51,534 വോട്ടര്‍മാരാണ് ഇത്തവണയുള്ളത്. ഇതില്‍ 1,34,66,521 പേര്‍ സ്ത്രീ വോട്ടര്‍മാരും1,26,84,839 പുരുഷ വോട്ടര്‍മാരുണ്ട്. 174...
തിരുവനന്തപുരം (www.mediavisionnews.in): സംസ്ഥാനത്ത് പോളിംഗ് പുരോഗമിക്കുന്നതിനിടെ മൂന്നിടത്തായി മൂന്ന് പേര്‍ കുഴഞ്ഞ് വീണ് മരിച്ചു. വോട്ട് ചെയ്യാന്‍ വരി നില്‍ക്കുന്നതിനിടയിലാണ് മരണം. മരിച്ചവരില്‍ രണ്ട് പേര്‍ സ്ത്രീകളാണ്. എറണാകുളം പാറപ്പുറം വെളുത്തേപ്പിള്ളി വീട്ടിൽ ത്രേസ്യാ കുട്ടി (72) , കണ്ണൂര്‍ മാറോളി സ്വദേശി വിജയി(64), കൊല്ലം കല്ലുംതാഴം പാർവതി മന്ദിരത്തിൽ മണി (63), പത്തനംതിട്ട...
തിരുവനന്തപുരം(www.mediavisionnews.in): പതിനെട്ട് സീറ്റ‌് നേടിയ 2004ലെ ജനവിധിയുടെ തനിയാവര്‍ത്തനമായിരിക്കും ഇത്തവണയും ഉണ്ടാവുകയെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. അക്കാര്യത്തില്‍ ഒരു സംശയവും വേണ്ട. പ്രചാരണത്തിന്റെ തുടക്കംമുതല്‍ അവസാനംവരെ എല്‍ഡിഎഫ‌് നിലനിര്‍ത്തിയ മേല്‍ക്കൈയും സംഘടനാപരമായ ചിട്ടയും അനുകൂലമായി മാറുമെന്നത് ഉറപ്പാണ്- കോടിയേരി പറഞ്ഞു.
കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ യു ഡി എഫിനും ബി ജെ പിക്കും...
കണ്ണൂര്‍(www.mediavisionnews.in): ചൊക്ലിയില്‍ വോട്ടു ചെയ്യാനെത്തിയ സ്ത്രീ കുഴഞ്ഞു വീണു മരിച്ചു. ചൊക്ലിയിലെ രാമവിലാസം യു.പി സ്‌കൂളില്‍ വോട്ടു ചെയ്യാനെത്തിയ 62 കാരിയായ മാറോളി വിജയയാണ് മരിച്ചത്.
വോട്ടു ചെയ്യാന്‍ ക്യൂ നില്‍ക്കുന്നതിനിടെ വിജയ കുഴഞ്ഞു വീഴുകയായിരുന്നു. ബൂത്തില്‍ രാവിലെ മുതല്‍ പ്രായമായവര്‍ ക്യൂ നില്‍ക്കുകയാണെന്നും ആരോപണമുണ്ട്.
അതേസമയം, മഴ കാരണമാകാം സംസ്ഥാനത്തിന്റെ ചില ഭാഗങ്ങളില്‍ വോട്ടിങ് യന്ത്രങ്ങള്‍...
കണ്ണൂര്‍(www.mediavisionnews.in): വോട്ട് ചെയ്യാന്‍ ബൂത്തിലെത്തിയപ്പോള്‍ വോട്ടിംഗ് യന്ത്രം തകരാറിലായതിനെ തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വോട്ടു ചെയ്യാന്‍ വൈകി. ഏറെ നേരം കാത്തിരുന്ന ശേഷമാണ് പോളിംഗ് തുടര്‍ന്നത്. പിണറായിയിലെ ആര്‍സി അമല സ്‌കൂളിലായിരുന്ന മുഖ്യമന്ത്രി വോട്ട് രേഖപ്പെടുത്തിയത്. മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച മുഖ്യമന്ത്രി തന്നെയാണ് തന്റെ ബൂത്തിലെ വോട്ടിംഗ് യന്ത്രം തകരാറിലായ വിവരം അറിയിച്ചത്.
തൊട്ടടുത്ത ബൂത്തിലെയും...
തിരുവനന്തപുരം(www.mediavisionnews.in): കേരളം നാളെ പോളിങ് ബൂത്തിലേക്ക് പോകുകയാണ്. ഇത്തവണ ധാരാളം കന്നിവോട്ടര്‍മാരും ഉണ്ട്. അവരില്‍ ചിലര്‍ക്കെങ്കിലും വോട്ട് ചെയ്യാന്‍ പോകുമ്ബോള്‍ സംശയങ്ങള്‍ ഉണ്ടാകാം. വോട്ടു ചെയ്യാന്‍ പോളിംങ് ബൂത്തിലേക്ക് ഓടുന്നതിന് മുമ്പ് മറക്കാതെ ബിഎല്‍ഒ അഥവാ ബൂത്തുതല ഉദ്യോഗസ്ഥന്‍ നല്‍കിയ ഫോട്ടോ പതിച്ച വോട്ടര്‍ സ്ലിപ് കൊണ്ടു വരണം. സ്ലിപ്പില്‍ വോട്ടറുടെ പേരും ക്രമനമ്പറും...
തിരുവനന്തപുരം(www.mediavisionnews.in): ബസ് യാത്രികരെ ജീവനക്കാര്‍ ക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ ബെംഗളൂരു സര്‍വീസ് നടത്തുന്ന കല്ലട ബസിന്റെ പെര്‍മിറ്റ് റദ്ദാക്കും. ഗതാഗത കമ്മീഷണറാണ് നിര്‍ദേശം പുറപ്പെടുവിച്ചത്. ബസ് ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് ഡി.ജി.പി പറഞ്ഞു. ദൃശ്യങ്ങള്‍ അടക്കം പരിശോധിച്ച് വരുകയാണെന്നും അദ്ദേഹം പറഞ്ഞു.
പൊലീസ് പിടിച്ചെടുക്കും. പരാതിയുടെ അടിസ്ഥാനത്തില്‍ കമ്പനി മാനേജരെ പൊലീസ് കസ്റ്റഡിയിലെടുത്തു. മര്‍ദനമേറ്റവരുടെ...
കണ്ണൂർ: തദ്ദേശതിരഞ്ഞെടുപ്പും വോട്ടർപട്ടിക തീവ്രപരിഷ്കരണ (എസ്‌ഐആർ) നടപടികളും കൂടിക്കുഴഞ്ഞതോടെ കൺഫ്യൂഷൻ തീർക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷൻ. രണ്ടും ഒന്നല്ല രണ്ടാണ് എന്നപേരിൽ ചെറുവീഡിയോകൾ ഉൾപ്പെടെ തയ്യാറാക്കിയാണ്...