Friday, November 14, 2025

Kerala

ന്യൂനപക്ഷ വോട്ടുകള്‍ ഗുണം ചെയ്തു; യു.ഡി.എഫിന് 18 സീറ്റു വരെ കിട്ടുമെന്ന് ലീഗ്

കോഴിക്കോട് (www.mediavisionnews.in): ഇത്തവണ ന്യൂനപക്ഷ വോട്ടുകള്‍ വലിയ രീതിയില്‍ യു.ഡി.എഫിന് ഗുണം ചെയ്തുവെന്നും യു.ഡി.എഫിന് 17 മുതല്‍ 18 സീറ്റുകള്‍ വരെ കിട്ടുമെന്നും മുസ്ലീംലീഗ് വിലയിരുത്തല്‍. മുസ്ലീംലീഗ് അഭിമാനപ്രശ്‌നമായി ഏറ്റെടുത്ത മണ്ഡലമായിരുന്നു വടകര. ഇവിടെ കണക്കുകൂട്ടലുകള്‍ വിജയിച്ചുവെന്നും കെ.മുരളീധരന്‍ വലിയ ഭൂരിപക്ഷത്തില്‍ വിജയിക്കുമെന്നും സംസ്ഥാന സമിതി യോഗത്തിന് ശേഷം പി.കെ കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട്...

കള്ളവോട്ട് പരാതികള്‍ ഗൗരവതരം; കേന്ദ്ര കമ്മിഷന് റിപ്പോര്‍ട്ട് നല്‍കും: തള്ളാതെ മീണ

തിരുവനന്തപുരം (www.mediavisionnews.in): കള്ളവോട്ട് പരാതികള്‍ ഗൗരവതരമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഒാഫീസര്‍ ടീക്കാറാം മീണ. കേന്ദ്ര തിര‍ഞ്ഞെടുപ്പ് കമ്മിഷന് വസ്തുനിഷ്ടമായ റിപ്പോര്‍ട്ട് നല്‍കുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഒാഫീസര്‍ പറ‍ഞ്ഞു. കാസര്‍കോട് കലക്ടറുടെ റിപ്പോര്‍ട്ടും പ്രതീക്ഷിക്കുന്നതായി ടിക്കാറാം മീണ വ്യക്തമാക്കി. കണ്ണൂരിൽ വ്യാപകമായി കള്ളവോട്ടുകൾ നടന്നെന്ന കോൺഗ്രസിന്റെ പരാതിയുടെ പശ്ചാത്തലത്തിലാണ് മുഖ്യതിരഞ്ഞെടുപ്പ് കമ്മിഷന്റെ പ്രതികരണം. മുഖ്യമന്ത്രിയുടെ മണ്ഡലമായ...

കാസര്‍കോട് മണ്ഡലത്തില്‍ 90 ശതമാനത്തിലധികം പോളിങ് നടന്ന 100 ബൂത്തുകളില്‍ റീ പോളിങ് വേണമെന്ന് യുഡിഎഫ്

കണ്ണൂര്‍(www.mediavisionnews.in): കാസര്‍കോട് മണ്ഡലത്തില്‍ 90 ശതമാനത്തിലധികം പോളിങ് നടന്ന ബൂത്തുകളില്‍ റീ പോളിങ് വേണമെന്ന ആവശ്യവുമായി യുഡിഎഫ്. നൂറോളം ബൂത്തുകളിലാണ് യുഡിഎഫ് റീ പോളിങ് ആവശ്യപ്പെട്ടിരിക്കുന്നത്. കാസര്‍കോട് മണ്ഡലത്തില്‍ ഉള്‍പ്പെട്ട പിലാത്തറയിലെ ബൂത്തില്‍ കള്ളവോട്ട് നടന്നതായി വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്ന സാഹചര്യത്തിലാണ് റീപോളിനായുള്ള യുഡിഎഫിന്റെ ആവശ്യം. കാസര്‍കോട് മണ്ഡലത്തില്‍ 126 ബൂത്തുകളിലാണ് 90 ശതമാനത്തിലധികം വോട്ടിങ്...

എന്‍.ഐ.എ കസ്റ്റഡിയില്‍ എടുത്ത മലയാളികള്‍ക്ക് ശ്രീലങ്കന്‍ സ്‌ഫോടനവുമായി നേരിട്ട് ബന്ധമില്ല ; സഹ്രന്‍ ഹാഷിമിന്റെ ആശയങ്ങള്‍ പ്രചരിപ്പിച്ചു

പാലക്കാട്(www.mediavisionnews.in): ശ്രീലങ്കന്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട് എന്‍.ഐ.എ കസ്റ്റഡിയില്‍ എടുത്ത മലയാളികള്‍ക്ക് സ്‌ഫോടനവുമായി നേരിട്ട് ബന്ധമില്ല. ഇവര്‍ ശ്രീലങ്കയില്‍ സ്‌ഫോടനം നടത്തിയ സഹ്രന്‍ ഹാഷിമിന്റെ ആശയങ്ങള്‍ പ്രചാരിപ്പിച്ചിരുന്നെന്നും എന്‍.ഐ.എ വ്യക്തമാക്കി. ഇതില്‍ പാലക്കാട് സ്വദേശി റിയാസ് അബൂബക്കറിന് തൗഹിദ് ജമാഅത്ത് തമിഴ്‌നാട് ഘടകവുമായി ബന്ധമുണ്ടെന്ന് എന്‍.ഐ.എ പറഞ്ഞു. ഇതിന് പുറമെ കാസര്‍ഗോഡ് വിദ്യാനഗര്‍ സ്വദേശികളായ അബൂബക്കര്‍ സിദ്ദിഖ്, അഹമ്മദ്...

20 നിയമസഭാ മണ്ഡലങ്ങളിൽ ബിജെപി ഒന്നാം സ്ഥാനത്തെന്ന് സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം

തിരുവനന്തപുരം(www.mediavisionnews.in): ലോക് സഭാ തെരഞ്ഞെടുപ്പിൽ ബിജെപി 20 നിയമസഭാ മണ്ഡലങ്ങളിൽ ഒന്നാംസ്ഥാനത്തെത്തുമന്ന് റിപ്പോർട്ട്. സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം തയാറാക്കിയ റിപ്പോർട്ടിലാണ് ഇക്കാര്യങ്ങളുള്ളതെന്ന് ജന്മഭൂമി റിപ്പോർട്ട് ചെയ്യുന്നു. ബിജെപിയുടെ വോട്ട് വിഹിതം ഇരുപത് ശതമാനത്തിനടുത്ത് എത്തിയെന്നും റിപ്പോർട്ടിലുണ്ട്. 2014ൽ 10.13 ശതമാനമായിരുന്നത് ഇരട്ടിയാകുമെന്നാണ് ഇത് വ്യക്തമാക്കുന്നത്. ഇടതുമുന്നണിയുടെ വോട്ടിൽ ഏഴ് ശതമാനത്തിന്റെയും യുഡി‌എഫിന്റെ മൂന്നു...

കള്ളവോട്ട് നടന്ന സ്ഥലങ്ങളില്‍ റീപോള്‍ ആവശ്യപ്പെടില്ലെന്ന് രാജ് മോഹന്‍ ഉണ്ണിത്താന്‍; ‘നിയമനടപടി ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിക്കില്ല’

കാസര്‍കോട്(www.mediavisionnews.in): കാസര്‍കോട് ലോകസഭാ മണ്ഡലത്തില്‍ കള്ളവോട്ട് നടന്ന സ്ഥലങ്ങളില്‍ റീപോള്‍ ആവശ്യപ്പെടില്ലെന്ന് യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ് മോഹന്‍ ഉണ്ണിത്താന്‍. കള്ളവോട്ട് നടന്ന സ്ഥലങ്ങളില്‍ റീപോളിംഗ് വേണമെന്ന് താന്‍ എവിടെയും ആവശ്യപ്പെട്ടിട്ടില്ല, ആവശ്യപ്പെടുകയും ഇല്ല. കെ പി സി സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനാണ് റീപോളിംഗ് ആവശ്യം ഉന്നയിച്ചത്. അദ്ദേഹം ആവശ്യപ്പെട്ടാല്‍ താന്‍ അനുസരിക്കാന്‍ ബാധ്യസ്ഥനാണെന്നും രാജ്മോഹന്‍...

സിപിഐക്കാര്‍ തന്നെ ദ്രോഹിക്കുന്നു, അവര്‍ ലീഗിനെ സഹായിച്ചുവെന്നും പി.വി അന്‍വര്‍

പൊന്നാനി(www.mediavisionnews.in): തിരഞ്ഞെടുപ്പിന് ശേഷം ഇടതുമുന്നണിയില്‍ കലാപകൊടി. സി.പി.ഐയെ അതിരൂക്ഷമായി വിമര്‍ശിച്ച് പൊന്നാനിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി.വി അന്‍വര്‍ രംഗത്ത്. സിപിഐക്കാന്‍ തന്നെ ദ്രോഹിക്കുന്നതായി അദ്ദേഹം ആരോപിച്ചു. മീഡിയവണ്‍ വ്യൂപോയിന്റിലാണ് പി.വി അന്‍വര്‍ ഇക്കാര്യം പറഞ്ഞത്. തന്റെ ബിസിനസ് സംരംഭങ്ങള്‍ക്ക് എതിരെ സിപിഐ നിലപാട് സ്വീകരിച്ചു. ലീഗും സിപിഐയും മലപ്പുറത്ത് ഒരു പോലെയാണ്. അവര്‍ക്ക് തന്നെക്കാള്‍ കാര്യം...

കാസര്‍ഗോഡ് മണ്ഡലത്തില്‍ കള്ളവോട്ട്: കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയതായി സൂചന; ദൃശ്യങ്ങള്‍ വ്യാജമല്ലെന്ന് വിശദീകരണം

തിരുവനന്തപുരം(www.mediavisionnews.in): കണ്ണൂരില്‍ കള്ളവോട്ട് ചെയ്ത സംഭവത്തില്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ നിര്‍ദേശപ്രകാരം കണ്ണൂര്‍ ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതായി സൂചന. കള്ളവോട്ട് നടന്നുവെന്ന് തെളിഞ്ഞ ബൂത്തിലുണ്ടായിരുന്ന പ്രിസൈഡിങ് ഓഫീസര്‍ അടക്കമുള്ള തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ കഴിഞ്ഞ ദിവസം കളക്ടര്‍ വിളിച്ചുവരുത്തിയിരുന്നു. കള്ളവോട്ടുസംബന്ധിച്ച പുറത്തുവന്ന ദൃശ്യങ്ങള്‍ വ്യാജമല്ലെന്ന് വെബ് ക്യാം ഓപറേറ്റര്‍ കളക്ടര്‍ക്ക് വിശദീകരണം നല്‍കിയെന്നാണ് സൂചന.  കാസര്‍കോട് മണ്ഡലത്തിന്റെ...

പൊന്നാനിയില്‍ പി.വി അന്‍വര്‍ 35000 വോട്ടിന് തോല്‍ക്കുമെന്ന് സി.പി.ഐ.എം മലപ്പുറം ജില്ലാ കമ്മിറ്റി റിപ്പോര്‍ട്ട്

പൊന്നാനി(www.mediavisionnews.in): പൊന്നാനിയില്‍ പി.വി അന്‍വര്‍ 35000 വോട്ടിന് തോല്‍ക്കുമെന്ന് സി.പി.ഐ.എം മലപ്പുറം ജില്ലാ കമ്മിറ്റി. തെരഞ്ഞെടുപ്പിന് ശേഷം ബൂത്ത് കമ്മിറ്റികളില്‍ നിന്ന് ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ സംസ്ഥാന കമ്മിറ്റിക്ക് നല്‍കിയ റിപ്പോര്‍ട്ടിലാണ് അന്‍വര്‍ 35000 വോട്ടിന് തോല്‍ക്കുമെന്ന കണക്കുള്ളത്. അന്‍വറിന് മൂന്ന് നിയോജക മണ്ഡലങ്ങളില്‍ ഭൂരിപക്ഷമുണ്ടാകുമെന്നും റിപ്പോര്‍ട്ടിലുണ്ട്. തൃത്താല, തവനൂര്‍, പൊന്നാനി നിയോജക മണ്ഡലങ്ങളാണവ. പൊന്നാനിയില്‍ 11000...

കൈപ്പത്തിക്ക് കുത്തിയപ്പോള്‍ താമര തെളിഞ്ഞ സംഭവം: വോട്ടിങ് മെഷീനില്‍ തകരാറുണ്ടായിരുന്നു; കളക്ടറുടെ വാദം തള്ളി ടിക്കാറാം മീണ

തിരുവനന്തപുരം(www.mediavisionnews.in): ലോക്‌സഭ തിരഞ്ഞെടുപ്പ് ദിവസം തിരുവനന്തപുരം കോവളത്തെ ചൊവ്വര ബൂത്തില്‍ കൈപ്പത്തി ചിഹ്നത്തില്‍ വോട്ട് രേഖപ്പെടുത്തുമ്പോള്‍ താമര ചിഹ്നം തെളിഞ്ഞെന്ന ആരോപണം ശരിവെച്ച് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ രംഗത്ത്. ചൊവ്വര ബൂത്തില്‍ ഉപയോഗിച്ചിരുന്ന വോട്ടിങ് യന്ത്രത്തിന് അത്തരത്തിലൊരും തകരാറുണ്ടായിരുന്നതായി ടിക്കാറാം മീണ സ്ഥിതീകരിച്ചു. എന്നാല്‍, ഇത് കോവളത്ത് മാത്രം സംഭവിച്ച ഒരു സംഭവമല്ല. സാധാരണ...
- Advertisement -spot_img

Latest News

തദ്ദേശതിരഞ്ഞെടുപ്പ്, എസ്ഐആർ; രണ്ടും രണ്ടാണ്, കൺഫ്യൂഷൻ തീർക്കാൻ തിരഞ്ഞെടുപ്പു കമ്മിഷൻ

കണ്ണൂർ: തദ്ദേശതിരഞ്ഞെടുപ്പും വോട്ടർപട്ടിക തീവ്രപരിഷ്കരണ (എസ്‌ഐആർ) നടപടികളും കൂടിക്കുഴഞ്ഞതോടെ കൺഫ്യൂഷൻ തീർക്കാൻ സംസ്ഥാന തിരഞ്ഞെടുപ്പു കമ്മിഷൻ. രണ്ടും ഒന്നല്ല രണ്ടാണ് എന്നപേരിൽ ചെറുവീഡിയോകൾ ഉൾപ്പെടെ തയ്യാറാക്കിയാണ്...
- Advertisement -spot_img