Thursday, May 9, 2024

Kerala

കോണ്‍ഗ്രസില്‍ ‘സുധീര കലാപം’; യുഡിഫ് ഉന്നതധികാര സമിതിയില്‍ രാജി വച്ച് മുന്‍ കെപിസിസി അധ്യക്ഷന്റെ പ്രതിഷേധം

തിരുവനന്തപുരം(www.mediavisionnews.in) :രാജ്യസഭാ സീറ്റില്‍ കേരളാ കോണ്‍ഗ്രസിന് നല്‍കിയിലുള്ള വി എം സുധീരന്റെ പ്രതിഷേധം പുതിയ തലത്തിലേക്ക്. സുധീരന്‍ യുഡിഫ് ഉന്നതധികാര സമിതിയില്‍ നിന്നും രാജി പ്രഖ്യാപിച്ച് തന്റെ പ്രതിഷേധം കടുപ്പിക്കുകയാണ്. ഇമെയില്‍ വഴിയാണ് രാജി പ്രഖ്യാപനം. ഇന്ന് രാവിലെ കെപിസിസി നേതൃത്വത്തിനാണ് സുധീരന്‍ രാജി നല്‍കിയിരുന്നത്. കെ എം മാണി അംഗമായ ഉന്നതിധികാര സമിതിയിലേക്ക്...

കോഴിക്കോട് രണ്ട് വിദ്യാര്‍ഥികള്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍

കോഴിക്കോട്(www.mediavisionnews.in): കോഴിക്കോട് രണ്ട് ഐടിഐ വിദ്യാര്‍ഥികളെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. കൊയിലാണ്ടി വെള്ളര്‍കാട് റെയില്‍വേ സ്റ്റേഷന് സമീപമാണ് സംഭവം. കുറുവങ്ങാട് ഐ.ടി.ഐയിലെ വിദ്യാര്‍ഥികളായ മൂടാടി ഹില്‍ ബസാര്‍ റോഷന്‍ വില്ലയില്‍ റിജോ റോബര്‍ട്ട്, നടുവണ്ണൂര്‍ കാവില്‍ ഒറ്റപ്പുരക്കല്‍ ഫഷ്മിത എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം മുതല്‍ ഫഷ്മിതയെ കാണാനില്ലെന്ന് രക്ഷിതാക്കള്‍ പേരാമ്പ്ര പൊലീസില്‍...

ചേര്‍പ്പ് സ്‌കൂളിലെ നിര്‍ബന്ധിത പാദപൂജ; ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

തൃശ്ശൂര്‍ (www.mediavisionnews.in): ചേര്‍പ്പ് സി.എന്‍.എന്‍ ഗേള്‍സ് സ്‌കൂളില്‍ കുട്ടികളെ നിര്‍ബന്ധിത പാദപൂജ ചെയ്യിച്ച സംഭവത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ കേസെടുത്തു. കൂടാതെ കമീഷന്‍ സംഭവത്തില്‍ റിപ്പോര്‍ട്ട് തേടുകയയും ചെയ്തു. ഡി.പി.ഐ, ഡി.ഡി.ഇ, പ്രിന്‍സിപ്പല്‍, സി.എന്‍.എന്‍ ഹൈസ്‌കൂള്‍ എന്നിവരോടാണ് റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പട്ടിരിക്കുന്നത്. 15 ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കാനാണ് കമ്മീഷന്റെ നിര്‍ദ്ദേശം. സംഭവത്തില്‍ നേരത്തെ ഡി.പി.ഐ റിപ്പോര്‍ട്ട് തേടിയിരുന്നു. തൃശൂര്‍...

പ്രശസ്ത ഗസല്‍ ഗായകന്‍ ഉമ്പായി അന്തരിച്ചു

ആലുവ (www.mediavisionnews.in): പ്രശസ്ത ഗസല്‍ ഗായകന്‍ ഉമ്പായി അന്തരിച്ചു. ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. എഴുപത് വയസായിരുന്നു. വൈകീട്ട് 4.40നാണ് അന്ത്യം. അര്‍ബുദം ബാധിച്ച് ആലുവ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഡോ.ഹൈദരാലിയുടെ നേതൃത്വത്തിലുള്ള സംഘമായിരുന്നു ഉമ്പായിയെ ചികിത്സിച്ചിരുന്നത്. അബു ഇബ്രാഹിം എന്നാണ് ഉമ്പായിയുടെ യഥാര്‍ത്ഥ പേര്. 1988ലാണ് ഉമ്പായിയുടെ ആദ്യ ഗസല്‍ ആല്‍ബം പുറത്തിറക്കിയത്. നാല് പതിറ്റാണ്ടായി ഗസല്‍ ഗാന രംഗത്ത് അവിസ്മരണിയ സന്നിധ്യമായിരുന്നു ഉമ്പായി.  ഇരുപതോളം...

ഇടുക്കിയില്‍ ഒരു കുടുംബത്തിലെ നാല് പേരെ കാണാതായ സംഭവത്തില്‍ നാലുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി

ഇടുക്കി:(www.mediavisionnews.in) വണ്ണപ്പുറം കമ്പക്കാനത്ത് ഒരു കുടുംബത്തിലെ നാല് പേരെ കാണാതായ സംഭവത്തില്‍ നാലുപേരുടെയും മൃതദേഹങ്ങള്‍ കണ്ടെത്തി. വീടിന് പിന്നിലെ കുഴിയില്‍ മറവു ചെയ്ത നിലയിലായിരുന്നു മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല. കാനാട്ട് കൃഷ്ണന്‍ (54), ഭാര്യ സുശീല (50), മക്കള്‍ ആശ (21), അര്‍ജുന്‍ (17) എന്നിവരെയാണ് കാണാതായത്. കാളിയാര്‍ പൊലീസ് എത്തി...

അഭിമന്യു വധം; പ്രതികളെ സംസ്ഥാനം വിടാൻ സഹായിച്ചയാൾ കസ്റ്റഡിയിൽ

കൊച്ചി(www.mediavisionnews.in): അഭിമന്യു വധക്കേസില്‍ ഒരാള്‍ കൂടി പൊലീസ് കസ്റ്റഡിയില്‍. അഭിമന്യുവിനെ കുത്തിയതെന്നു പോലീസ് സംശയിക്കുന്ന പ്രതികളെ സംസ്ഥാനം വിടാൻ സഹായിച്ചയാളാണ് പിടിയിലായത്. കൊച്ചിയിലെ ഒരു ജ്യുസ് കടയിൽ ജോലി ചെയ്യുന്ന കാസർകോട് സ്വദേശിയെയാണ് പോലീസ് ഇന്നലെ രാത്രിയോടെ കസ്റ്റഡിയിൽ എടുത്തത്.  ഇയാളെ ചോദ്യം ചെയ്യുന്നത് തുടരുന്നു. മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവ് അഭിമന്യു കൊല്ലപ്പെട്ടിട്ട് ഇന്ന് ഒരുമാസം കഴിഞ്ഞു....

സൈബര്‍ കേസുകളുടെ അന്വേഷണം ഇനി ലോക്കല്‍ പോലിസ് സ്‌റ്റേഷനുകളിലും

തിരുവനന്തപുരം (www.mediavisionnews.in): സൈബര്‍ കേസുകള്‍ അതത് പോലിസ് സ്‌റ്റേഷനുകളില്‍ തന്നെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് സ്‌റ്റേഷന്‍ ഹൗസ് ഓഫിസര്‍മാര്‍ അന്വേഷണം നടത്തണമെന്ന് സംസ്ഥാന പോലിസ് മേധാവി ലോക്‌നാഥ് ബെഹ്‌റ നിര്‍ദ്ദേശം നല്‍കി. ഇതോടെ എല്ലാ ലോക്കല്‍ പോലിസ് സ്‌റ്റേഷനുകളും സൈബര്‍ ക്രൈം അന്വേഷണത്തിനു പ്രാപ്തമാകുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമാവുകയാണ് കേരളം. ഇതിനായി ഓരോ പോലിസ് സ്‌റ്റേഷനിലും രണ്ട്...

ഏതെങ്കിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ എസ്ഡിപിഐയുമായി ഭരണം പങ്കിടുകയാണെങ്കില്‍ ഉടന്‍ അവസാനിപ്പിക്കണമെന്ന് സിപിഐഎം

തിരുവനന്തപുരം (www.mediavisionnews.in): ഏതെങ്കിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ എസ്ഡിപിഐയുമായി ഭരണം പങ്കിടുകയാണെങ്കില്‍ ഉടന്‍ അവസാനിപ്പിക്കണമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റിന്റെ നിര്‍ദേശം. പാര്‍ട്ടിയുടെ വിദ്യാര്‍ഥി-യുവജന സംഘടനകളിലും എസ്ഡിപിഐയുടെ സാന്നിധ്യമുണ്ടോയെന്ന് കര്‍ശനമായി പരിശോധിക്കണമെന്ന് സെക്രട്ടേറിയറ്റ് നിര്‍ദേശിച്ചു.നേരത്തെതന്നെ ഇക്കാര്യത്തില്‍ പാര്‍ട്ടി നിര്‍ദേശമുണ്ടെങ്കിലും ഭരണപങ്കാളിത്തം പൂര്‍ണമായി വിലക്കിയിരുന്നില്ല. ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഇതുവരെ നടത്തിയ ഒരുക്കങ്ങള്‍ യോഗം വിലയിരുത്തി. നിയമസഭാ മണ്ഡലം അടിസ്ഥാനത്തിലുള്ള തയ്യാറെടുപ്പാണ്...

വ്യാജ അവധി പ്രഖ്യാപനം ; വയനാട്ടില്‍ പ്ലസ് ടു വിദ്യാര്‍ത്ഥി പൊലീസ് പിടിയില്‍

വയനാട് (www.mediavisionnews.in): കനത്ത മഴമൂലം വയനാട്ടിലെ സ്‌കൂളുകള്‍ക്ക് അവധി പ്രഖ്യാപിച്ചുവെന്ന വ്യാജ വാര്‍ത്ത പ്രചരിപ്പിച്ച പ്ലസ് ടു വിദ്യാര്‍ത്ഥി  പൊലീസ് പിടിയില്‍ . കഴിഞ്ഞ ചെവ്വാഴ്ചയാണ് കനത്ത മഴയെ തുടര്‍ന്ന് അവധി പ്രഖ്യാപിച്ചുവെന്നുള്ള വ്യാജ വാര്‍ത്ത വിദ്യാര്‍ത്ഥി  ഓണ്‍ലൈന്‍ പോര്‍ട്ടലിന്റെ പേരില്‍ പ്രചരിപ്പിച്ചത്. ഓണ്‍ലൈന്‍ പോര്‍ട്ടല്‍ ലോഗോ അടക്കം പ്രചരിച്ചവാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടത്തോടെ പോര്‍ട്ടല്‍ അധികൃതര്‍ പൊലീസിനെയും ജില്ലകളക്ടറെയും...

പത്താം ക്ലാസിലെ സാമൂഹ്യ ശാസ്ത്ര പാഠപുസ്തകം പിന്‍വലിക്കണമെന്ന് ബിജെപി

തിരുവനന്തപുരം (www.mediavisionnews.in): പത്താം ക്ലാസിലെ സാമൂഹ്യ ശാസ്ത്ര പാഠപുസ്തകം വിദ്യാഭ്യാസ വകുപ്പ് പിന്‍വലിക്കണമെന്ന് ബിജെപി. ലോകത്തെ സ്വാധീനിച്ച വിപ്ലവങ്ങള്‍ എന്ന പാഠത്തില്‍ ലെനിനെ വാഴ്ത്തുന്ന പുസ്തകം ഗാന്ധിജിയെ അവഗണിക്കാന്‍ വിദ്യാര്‍ത്ഥികളെ പ്രേരിപ്പിക്കുകയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വക്കേറ്റ് ബി ഗോപാലകൃഷ്ണന്‍ ആരോപിച്ചു. റഷ്യന്‍ വിപ്ലവത്തെ പാഠ പുസ്തകത്തില്‍ വളച്ചൊടിച്ചു. പുസ്തകം പിന്‍വലിച്ച് റഷ്യന്‍...
- Advertisement -spot_img

Latest News

25 വർഷങ്ങൾക്ക് ശേഷം നോകിയ 3210 തിരിച്ചെത്തി; 4ജി-യും ക്ലൗഡ് ആപ്പുകളുമടക്കം അടിമുടി മാറ്റം, വിലയും ഫീച്ചറുകളും അറിയാം

നോകിയ 1999-ൽ അവതരിപ്പിച്ച ജനപ്രിയ ഫീച്ചർ ഫോണായിരുന്നു ‘നോകിയ 3210’. ഇപ്പോൾ പഴയ അവതാരത്തിന്റെ പുതുക്കിയ പതിപ്പ് വിപണിയിലെത്തിച്ചിരിക്കുകയാണ് എച്ച്.എം.ഡി. പഴയ മോഡലിൽ നിന്ന് വ്യത്യസ്തമായി,...
- Advertisement -spot_img