Kerala

പാലായിൽ പിഞ്ചുകുഞ്ഞടക്കം അഞ്ചംഗ കുടുംബം മരിച്ചനിലയില്‍

പാലാ പൂവരണിയില്‍ ഒരു കുടുംബത്തിലെ അഞ്ചു പേരെ മരിച്ച നിലയില്‍ കണ്ടെത്തി. ഉരുളികുന്നം സ്വദേശി കൊച്ചുകൊട്ടാരം കുടലിപ്പറമ്പില്‍ ജെയ്‌സണ്‍ തോമസ് (44) ഭാര്യ മെറീന (29) മക്കളായ ജെറാള്‍ഡ് (4) ജെറീന (2) ജെറില്‍ (ഏഴുമാസം) എന്നിവരാണ് മരിച്ചത്. ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയ ശേഷം ജെയ്‌സണ്‍ ജീവനൊടുക്കിയെന്നാണ് പൊലീസിന്റെ നിഗമനം. ഇന്ന് രാവിലെയാണ് സംഭവം പുറത്തറിയുന്നത്....

റേഷന്‍ വിതരണം ഇന്നു മുതല്‍ ത്വരിതപ്പെടുത്തുന്നു; ഏഴു ജില്ലകളില്‍ രാവിലെയും മറ്റു ജില്ലകളില്‍ ഉച്ചയ്ക്ക് ശേഷവും പ്രവര്‍ത്തിക്കും

സെര്‍വര്‍ ഓവര്‍ലോഡ് ഒഴിവാക്കുന്നതിനും റേഷന്‍ വിതരണം ത്വരിതപ്പെടുത്തുന്നതിനും റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം ഇന്നു മുതല്‍ 9 വരെ ക്രമീകരിച്ചു. ഏഴു ജില്ലകളില്‍ രാവിലെയും മറ്റ് ഏഴ് ജില്ലകളില്‍ ഉച്ചയ്ക്ക് ശേഷവുമായാണ് ക്രമീകരിച്ചത്. ഈ ദിവസങ്ങളില്‍ മസ്റ്ററിങ്ങും റേഷന്‍ വിതരണവും ഒരേസമയം നടക്കും. രാവിലെ എട്ട് മുതല്‍ ഒരു മണി വരെയും ഉച്ചയ്ക്ക് 2 മുതല്‍...

തൊട്ടാല്‍ പൊള്ളും; കേരളത്തില്‍ സ്വര്‍ണത്തിന് തീ വില; സര്‍വകാല റെക്കോര്‍ഡ്

തിരുവനന്തപുരം: ചരിത്രത്തിലെ ഏറ്റവും വലിയ നിരക്കിൽ സ്വർണം. അന്താരാഷ്ട്ര സ്വർണവില 2115 യുഎസ് ഡോളർ കടന്നു. അമേരിക്ക എക്കാലത്തെയും വലിയ പണപ്പെരുപ്പത്തെ അഭിമുഖീകരിക്കുന്നതാണ് വിലവർധനവിന് പ്രധാനകാരണം. ഇന്ന് ഒരു പവന് 560 രൂപയാണ് വർധിച്ചത്. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ വില 47560 രൂപയാണ് ഫെബ്രുവരിയിലെ അവസാന ദിവസങ്ങളിൽ സ്വർണവില ഉയർന്നിട്ടുണ്ടായിരുന്നില്ല, എന്നാൽ മാർച്ച് ആദ്യ...

വിജയിച്ചാല്‍ പത്ത് ലക്ഷത്തിന്റെ സ്വര്‍ണം നല്‍കും;തന്നെ എല്ലാ ദൈവങ്ങളും അനുഗ്രഹിക്കുമെന്ന് സുരേഷ്ഗോപി

തൃശൂര്‍: തനിക്കെതിരായ വ്യാജപ്രചരണങ്ങള്‍ക്ക് പിന്നില്‍ വര്‍ഗീയതയെന്ന് ബിജെപി നേതാവ് സുരേഷ് ഗോപി. തന്റെ ശേഷിക്കനുസരിച്ചാണ് ദേവാലയത്തില്‍ കിരീടം വെച്ചതെന്ന് സുരേഷ് ഗോപി ആവര്‍ത്തിച്ചു. അംബാനിയും അദാനിയും ചെയ്തത് പോലെ ചെയ്യാനാകില്ല. താന്‍ സമ്പന്നനല്ല. തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ലൂര്‍ദ്ദ് മാതാവിന് പത്ത് ലക്ഷം രൂപയുടെ സ്വര്‍ണം നല്‍കുമെന്നും സുരേഷ് ഗോപി പറഞ്ഞു. 'വികാരിയുമായി ചര്‍ച്ച ചെയ്താണ് കിരീടം...

മാർച്ചിലും കനത്തു തന്നെ; സംസ്ഥാനത്ത് ചൂട് കുടുമെന്ന് മുന്നറിയിപ്പ്, ആറു ജില്ലകളിൽ ജാ​ഗ്രത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാളെയും ചൂട് കൂടുമെന്ന് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് 6 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. കേരള തീരത്തും തെക്കൻ തമിഴ്നാട് തീരത്തും ഇന്ന് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും കാലാവസ്ഥ വകുപ്പ് ജാഗ്രതാ നിർദേശം നൽകി. ഫെബ്രുവരി മാസം കഠിനമായ ചൂടുമായി കടന്നുപോയെങ്കിലും മാർച്ച്...

കനത്ത ചൂട് തുടരുന്നു; അതീവ ജാഗ്രത വേണമെന്ന് ദുരന്ത നിവാരണ അതോറിറ്റി

തിരുവനന്തപുരം: സംസ്ഥാനത്ത് ഉയര്‍ന്ന താപനില മാറ്റമില്ലാതെ തുടരുന്നു. പത്തനംതിട്ട ,കൊല്ലം ,പാലക്കാട് ജില്ലയിലാണ് ഇന്നലെ ഏറ്റവും അധികം ചൂടു രേഖപ്പെടുത്തിയത്. പത്തനംതിട്ടയിൽ 39.2 ഡിഗ്രി സെല്‍ഷ്യസും, കൊല്ലത്ത് 38.7 ഡിഗ്രി സെല്‍ഷ്യസും, പാലക്കാട് 37.4ഡിഗ്രി സെല്‍ഷ്യസുമാണ് ഇന്നലെ രേഖപ്പെടുത്തിയ ഉയർന്ന താപനിലകൾ. അതേസമയം, ദിനംപ്രതി ചൂട് കൂടുന്നതോടെ ചൂടിൽ അതീവ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റിയും...

ഭാരത് അരിയ്ക്ക് ബദലായി ശബരി കെ റൈസ്; എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും 10 കിലോ വീതം

ലോക്‌സഭ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കേന്ദ്ര സര്‍ക്കാര്‍ പുറത്തിറക്കിയ ഭാരത് അരിയ്ക്ക് ബദലായി ശബരി കെ റൈസ് ഉടന്‍ പുറത്തിറക്കുമെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രി ജിആര്‍ അനില്‍. എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കും സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ നിന്ന് 10 കിലോ അരി ലഭിക്കും. ഭാരത് റൈസിനേക്കാള്‍ ഗുണമേന്മയുള്ളതാണ് ശബരി കെ റൈസെന്നും മന്ത്രി പറഞ്ഞു. ശബരി...

കേരളത്തിൽ കൊടുംചൂട് തുടരുന്നു; 12 ജില്ലകളിൽ യെലോ അലർട്ട്, ജാഗ്രത

തിരുവനന്തപുരം: കേരളം ചുട്ടുപൊള്ളുന്നു. സംസ്ഥാന ചരിത്രത്തിലാദ്യമായി 12 ജില്ലകളില്‍ ഉയർന്ന താപനില മുന്നറിയിപ്പ്. ഇടുക്കിയും വയനാടും ഒഴികെ മറ്റെല്ലാ ജില്ലകളിലുമാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ചൂടും അസ്വസ്ഥതയും നിറഞ്ഞ കാലാവസ്ഥ തുടരുമെന്നാണ് മുന്നറിയിപ്പ്. 50 വർഷത്തെ ശരാശരി പ്രകാരം ഇതാദ്യമാണ് മിക്ക ജില്ലകളിലും താപനില രണ്ട് മുതല്‍ നാല് ഡിഗ്രി വരെ ഉയരുന്നത്. കൊല്ലം, കോട്ടയം,...

ഈ ചൂടുകാലത്തെ ചിക്കൻ കറി കൈപൊള്ളിക്കും, ചിക്കൻ വില കുതിച്ചുയരുന്നു, ഒരു മാസത്തിനിടെ കൂടിയത് 50 രൂപയിലധികം

കോഴിക്കോട്: സംസ്ഥാനത്ത് കോഴിയിറച്ചി വില കുത്തനെ കൂടി. ഒരു മാസം കൊണ്ട് കിലോയ്ക്ക് 50 രൂപയിലധികമാണ് കൂടിയത്. ചൂട് കൂടിയതോടെ ഉത്പാദനം കുറഞ്ഞതാണ് പെട്ടെന്നുള്ള വിലക്കയറ്റത്തിന് കാരണം. ചിക്കൻ കുറവാണെങ്കിൽ ഉരുളക്കിഴങ്ങിട്ട് കറി വയ്ക്കുന്നൊരു പതിവുണ്ട്. അങ്ങനെയെന്തെങ്കിലും ആശയം ആലോചിക്കേണ്ട അവസ്ഥയിലെത്തിയിട്ടുണ്ട് ഇറച്ചി വില. ഒരു മാസം മുൻപ് കിലോയ്ക്ക് 180 രൂപയായിരുന്ന ചിക്കന് വിലയിപ്പോൾ...

കേരളത്തിൽ ഒന്നാം ക്ലാസ്​ പ്രവേശനം അഞ്ചാം വയസ്സിൽ തന്നെ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ സ്കൂ​ളു​ക​ളി​ൽ ഒ​ന്നാം ക്ലാ​സ്​ പ്ര​വേ​ശ​നം അ​ഞ്ചാം​ വ​യ​സ്സി​ൽ ത​ന്നെ​യെ​ന്നു​റ​പ്പി​ച്ച്​ പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്. ഒ​ന്നാം ക്ലാ​സ്​ പ്ര​വേ​ശ​നം ആ​റ്​ വ​യ​സ്സ്​​ പൂ​ർ​ത്തി​യാ​യ ശേ​ഷം ന​ട​ത്ത​ണ​മെ​ന്ന കേ​ന്ദ്ര സ​ർ​ക്കാ​ർ നി​ർ​ദേ​ശം പാ​ലി​ക്കു​ന്ന​തി​ന്​ പ്രാ​യോ​ഗി​ക ബു​ദ്ധി​മു​ട്ടു​ണ്ടെ​ന്ന്​ മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി വ്യ​ക്ത​മാ​ക്കി. ഇ​തു​സം​ബ​ന്ധി​ച്ച കേ​ന്ദ്ര​നി​ർ​ദേ​ശം ഇ​തു​വ​രെ സം​സ്ഥാ​ന​ത്തി​ന്​ ല​ഭി​ച്ചി​ട്ടി​ല്ല. ല​ഭി​ച്ചാ​ൽ പ്രാ​യോ​ഗി​ക ബു​ദ്ധി​മു​ട്ട്​ അ​റി​യി​ക്കും. ഒ​ന്നാം ക്ലാ​സ്​...
- Advertisement -spot_img

Latest News

ട്രംപ് ഭീഷണിപ്പെടുത്തിയിട്ടും അനക്കമില്ലാതെ യൂറോപ്യൻ രാഷ്ട്രങ്ങൾ; ഹോർമുസ് കടലിടുക്കിലെ സൈനിക നീക്കങ്ങളിൽ പങ്കെടുക്കില്ല

പാരീസ്: ഹോർമുസ് കടലിടുക്കിലെ ചരക്ക് നീക്കം സുഗമമാക്കാനുള്ള സുരക്ഷാ ദൗത്യത്തിൽ പങ്കുചേരാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആഹ്വാനത്തോട് തണുപ്പൻ പ്രതികരണവുമായി യൂറോപ്യൻ രാജ്യങ്ങൾ. ആഗോള...
- Advertisement -spot_img