Tuesday, January 20, 2026

Kerala

പിന്തുടര്‍ന്ന് പിടികൂടണ്ട; ഗുരുതര കേസുകളിലൊഴികെ രാത്രി കസ്റ്റഡി വേണ്ട; പൊലീസിന് മൂക്കുകയറിടാന്‍ വകുപ്പുതല നിര്‍ദ്ദേശം

തിരുവനന്തപുരം: (www.mediavisionnews.in) നെടുങ്കണ്ടം കസ്റ്റഡി മരണത്തിന് പിന്നാലെ പൊലീസുകാര്‍ക്ക് നിര്‍ദ്ദേശങ്ങളുമായി വകുപ്പ്. ജനക്കൂട്ടം പിടിച്ചുനല്‍കുന്ന പ്രതികളെ നേരിട്ട് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോകരുത്. വൈദ്യപരിശോധനയ്ക്ക് ശേഷം മാത്രമേ സ്‌റ്റേഷനിലേക്ക് കൊണ്ടുപേകാവൂ എന്നാണ് പൊലീസുകാര്‍ക്ക് ഉന്നത ഉദ്യോഗസ്ഥര്‍ വാക്കാല്‍ നിര്‍ദ്ദേശം നല്‍കിയത്. എല്‍.ഡി.എഫ് സര്‍ക്കാര്‍ അധികാരത്തിലേറിയതിന് പിന്നാലെ കേരളത്തിലുണ്ടായ കസ്റ്റഡി മരണങ്ങളെക്കുറിച്ചും നേരിട്ടും അല്ലാതെയുമായി പൊലീസുകാര്‍ പ്രതികളാവുന്ന കൊലപാതകങ്ങളുടെ കണക്കുകളെക്കുറിച്ചും...

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കേസ്; നടപടികള്‍ ഹൈക്കോടതി ഇന്ന് അവസാനിപ്പിക്കും

കാസര്‍കോട്: (www.mediavisionnews.in) മഞ്ചേശ്വരം നിയമസഭാ തെരഞ്ഞെടുപ്പ് കേസ് പിന്‍വലിക്കുന്നതില്‍ എതിര്‍പ്പ് അറിയിക്കാന്‍ കെ സുരേന്ദ്രന് ഹൈക്കോടതി അനുവദിച്ച സമയം ഇന്ന് അവസാനിക്കും. ഇതോടെ കേസിലെ നടപടികള്‍ ഹൈക്കോടതി ഇന്ന് അവസാനിപ്പിക്കും. കേസ് പിന്‍വലിക്കാന്‍ കെ സുരേന്ദ്രന് ഹൈക്കോടതി നേരത്തെ അനുമതി നല്‍കിയിരുന്നു. ആക്ഷേപമുണ്ടങ്കില്‍ അറിയിക്കാന്‍ കോടതി അനുവദിച്ച 10 ദിവസത്തെ സമയം ഇന്ന് അവസാനിക്കുന്നതോടെയാണ് കേസ്...

ഭര്‍ത്താവിനെ കാണാനില്ലെന്ന് ഫേസ്ബുക്കിലൂടെ പ്രചരണം നടത്തിയ നടി ആശാ ശരത്തിനെതിരെ പൊലീസില്‍ പരാതി

കോഴിക്കോട്: (www.mediavisionnews.in) ‘എവിടെ’ സിനിമയുടെ പ്രമോഷന്റെ ഭാഗമായി ഫേസ്ബുക്കിലൂടെ പ്രചരണം നടത്തിയതിന് നടി ആശാ ശരത്തിനെതിരെ പൊലീസില്‍ പരാതി. അഭിഭാഷകനായ ശ്രീജിത്ത് പെരുമനയാണ് പരാതി നല്‍കിയത്. സംസ്ഥാനത്തെ ഒരു പൊലീസ് സ്റ്റേഷനെ ഉള്‍പ്പെടുത്തി വ്യാജ പ്രചാരണം നടത്തിയതിനാണ് ശ്രീജിത്ത് ആശാ ശരതിനെതിരെ പെരുമന പൊലീസിലും ഇടുക്കി അഡീഷണല്‍ പൊലീസ് സൂപ്രണ്ട് മുഹമ്മദ് ഷാഫിയെ നേരിട്ടും വിളിച്ച്...

മംഗലാപുരം വിമാനത്താവളം അദാനിക്ക് കൈ​മാ​റാ​ന്‍ കേ​ന്ദ്ര മ​ന്ത്രി​സ​ഭ തീ​രു​മാ​നി​ച്ചു

ന്യൂ​ഡ​ല്‍​ഹി: (www.mediavisionnews.in) മം​ഗ​ലാ​പു​രം, അ​ഹ്​​മ​ദാ​ബാ​ദ്, ല​ഖ്​​നോ വി​മാ​ന​ത്താ​വ​ള​ങ്ങ​ള്‍ 50 വ​ര്‍​ഷ​​ത്തേ​ക്ക്​ അ​ദാ​നി എ​ന്‍​റ​ര്‍​പ്രൈ​സ​സി​ന്​ കൈ​മാ​റാ​ന്‍ കേ​ന്ദ്ര മ​ന്ത്രി​സ​ഭ തീ​രു​മാ​നി​ച്ചു. അ​ദാ​നി ലേ​ല​ത്തി​ല്‍ പി​ടി​ച്ച തി​രു​വ​ന​ന്ത​പു​രം, ഗു​വാ​ഹ​തി, ജ​യ്​​പു​ര്‍ എ​ന്നീ വി​മാ​ന​ത്താ​വ​ള​ങ്ങ​ളു​ടെ കൈ​മാ​റ്റ​ക്കാ​ര്യ​ത്തി​ല്‍ ഇൗ ​മാ​സം​ത​ന്നെ തീ​രു​മാ​ന​മു​ണ്ടാ​കും. കേ​ര​ള സ​ര്‍​ക്കാ​ര്‍ എ​തി​ര്‍​പ്പ്​ അ​റി​യി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ്​ തി​രു​വ​ന​ന്ത​പു​ര​ത്തി​​െന്‍റ കാ​ര്യ​ത്തി​ല്‍ ത​ല്‍​ക്കാ​ലം തീ​രു​മാ​നം മാ​റ്റി​വെ​ച്ച​ത്. വി​മാ​ന​ത്താ​വ​ള ന​ട​ത്തി​പ്പി​ല്‍ അ​വ​കാ​ശ​മു​ന്ന​യി​ച്ച്‌​ സം​സ്​​ഥാ​ന...

മിനിമം ചാര്‍ജ് 25 രൂപ, സഞ്ചരിക്കാവുന്ന ദൂരം 1.5 കിലോമീറ്റര്‍; ഓട്ടോറിക്ഷാ നിരക്കുമായി കേരളാ പോലീസ്

തിരുവനന്തപുരം: (www.mediavisionnews.in) കേരളത്തിലെ ഓട്ടോറിക്ഷാ നിരക്ക് സംബന്ധിച്ച് ജനങ്ങളുടെ സംശങ്ങള്‍ ഉയർന്നുവരുന്നത് കണക്കിലെടുത്ത് ഓട്ടോ ചാര്‍ജ് സംബന്ധിച്ച പട്ടിക പുറത്തിറക്കി കേരളാ പോലീസ്. മിനിമം ചാര്‍ജ് 25 രൂപയാണെന്നും ഈ തുകയില്‍ 1.5 കിലോമീറ്റര്‍ യാത്ര ചെയ്യാമെന്നും പട്ടികയില്‍ പറയുന്നു. മിനിമം ചാര്‍ജ്ജില്‍ സഞ്ചരിക്കാവുന്ന 1.5 കിലോമീറ്ററിന് ശേഷമുള്ള അരകിലോമീറ്റര്‍ ഇടവിട്ടുള്ള നിരക്കുകളും പട്ടികയില്‍ നല്‍കിയിട്ടുണ്ട്. യാത്ര ചെയ്യാവുന്ന...

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധന ഉടൻ, 8 മുതൽ 10 ശതമാനം വരെ കൂടും

തിരുവനന്തപുരം: (www.mediavisionnews.in)അടുത്തയാഴ്ചയോടെ സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കും. വൈദ്യുതി റഗുലേറ്ററി കമ്മിറ്റിയാവും ഇതു സംബന്ധിച്ച്‌ തീരുമാനമെടുക്കുക. ഗാര്‍ഹിക ഉപഭോക്താക്കളുടെ വൈദ്യുതി ചാര്‍ജ് പത്ത് ശതമാനം വര്‍ധിപ്പിക്കാനാണ് തീരുമാനം. മാസം 100 യൂനിറ്റ് വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് കുറഞ്ഞത് 25 കൂടും. രണ്ടു ദിവസത്തിനകം പുതിയ നിരക്ക് പ്രഖ്യാപിക്കും. നിലവിലെ നിരക്കില്‍ നിന്ന് എട്ട് മുതല്‍ പത്തു ശതമാനം...

കര്‍ണാടകയില്‍ ബസും ഗുഡ്സ് ഓട്ടോയും കൂട്ടിയിടിച്ച് മലയാളികളടക്കം 11 മരണം, 20 പേര്‍ക്ക് പരിക്ക്

ചിന്താമണി (www.mediavisionnews.in): കര്‍ണാടകയിലെ ചിക്കബല്ലാപുര ചിന്താമണിയില്‍ ബസും മിനി ഗുഡ്സ് ഓട്ടോയും കൂട്ടിയിടിച്ച് മലയാളികളടക്കം 11 പേര്‍ മരിച്ചു. 20 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെരുമ്പാവൂർ സ്വദേശികളായ സിദ്ധിക്ക്, റജീന എന്നിവരാണ് മരിച്ചത്. ഇവര്‍ ചിന്താമണിയിലെ ദര്‍ഗയില്‍ തീര്‍ത്ഥാടനത്തിന് എത്തിയതായിരുന്നു. ചിന്താമണി ടൗണിനടുത്തുള്ള മുരുഗമല്ലയിലാണ് ബുധനാഴ്ച അപകടം നടന്നത്. അപകടത്തില്‍ ഓട്ടോ...

പൂഞ്ഞാര്‍ പഞ്ചായത്ത് പ്രസിഡന്റും പി.സി ജോര്‍ജിനെ കൈവിട്ടു; നിയോജക മണ്ഡലത്തില്‍ ഒരു പഞ്ചായത്തില്‍ പോലും ഭരണമില്ലാത്ത അവസ്ഥയിലേക്ക് ജനപക്ഷം

പൂഞ്ഞാര്‍ (www.mediavisionnews.in) :  പൂഞ്ഞാര്‍ പഞ്ചായത്ത് പ്രസിഡന്റും പി.സി ജോര്‍ജിനെ കൈവിട്ടു; നിയോജക മണ്ഡലത്തില്‍ ഒരു പഞ്ചായത്തില്‍ പോലും ഭരണമില്ലാത്ത അവസ്ഥയിലേക്ക് ജനപക്ഷം മാറിയേക്കും കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ഏവരെയും ഞെട്ടിച്ചാണ് പി.സി ജോര്‍ജ് പൂഞ്ഞാര്‍ നിയോജക മണ്ഡലത്തില്‍ മുന്നണികളുടെ പിന്തുണയൊന്നുമില്ലാതെ ഒറ്റക്ക് മത്സരിച്ച് വിജയിച്ചത്. എന്നാല്‍ ഇപ്പോള്‍ പി.സി ജോര്‍ജിന് തിരിച്ചടികളുടെ കാലമാണ്. തിരിച്ചടികളുടെ...

പ്രവാസി വോട്ടവകാശം ഡോ. എം.കെ മുനീറിന്റെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചു

തിരുവനന്തപുരം (www.mediavisionnews.in): അടുത്ത വര്‍ഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രവാസികള്‍ക്ക് നേരിട്ട് ഹാജരാകാതെ വോട്ടവകാശം രേഖപ്പെടുത്താന്‍ സര്‍ക്കാര്‍ സംവിധാനമൊരുക്കണമെന്ന് പ്രതിപക്ഷ ഉപനേതാവ് ഡോ എം.കെ മുനീര്‍ നിയമസഭയില്‍ ആവശ്യപ്പെട്ടു. വോട്ടവകാശം രേഖപ്പെടുത്തുന്നതിന് പ്രോക്‌സിവോട്ട്, പോസ്റ്റല്‍ വോട്ട് എന്നീ സംവിധാനങ്ങള്‍ ഉപയോഗിക്കാവുന്നതാണ്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ വിവിധ രാഷ്ട്രീയകക്ഷികളുടെ യോഗം വിളിച്ച് അഭിപ്രായം ആരായണമെന്നും നിയമസഭയില്‍ അവതരിപ്പിച്ച...

ഹലാല്‍ ചിട്ടി വരുന്നു; നടപ്പിലാക്കുന്നത് കെ.എസ്.എഫ്.ഇ

തിരുവനന്തപുരം: (www.mediavisionnews.in)  കെ.എസ്.എഫ്.ഇ ആവിഷ്‌ക്കരിച്ച പ്രവാസി ചിട്ടികള്‍ക്ക് പ്രതീക്ഷിച്ചത് പോലെ വന്‍വരപ്പേല്‍പ്പാണ് ലഭിച്ചത്. പ്രവാസി ചിട്ടികളുടെ വിജയത്തിന് ശേഷം കെ.എസ്.എഫ്.ഇ പുതിയ ചിട്ടിയുമായി വരികയാണ്. ഹലാല്‍ ചിട്ടികളാണ് കെ.എസ്.എഫ്.ഇ നടപ്പിലാക്കാന്‍ പോവുന്ന പുതിയ ചിട്ടി. ധനമന്ത്രി തോമസ് ഐസക് ആണ് ഇക്കാര്യം നിയമസഭയില്‍ അറിയിച്ചത്. നേരത്തെ തന്നെ ഹലാല്‍ ചിട്ടികള്‍ കേരളത്തില്‍ നടപ്പിലാക്കാവുന്ന കാര്യമാണെന്ന് തോമസ് ഐസക്ക്...
- Advertisement -spot_img

Latest News

കുമ്പള ആരിക്കാടി ടോൾ പിരിവിനെതിരെ പ്രതിഷേധം; 500 പേർക്കെതിരെ കേസ്

കാസർകോട്: കുമ്പള ആരിക്കാടിയിൽ ടോൾ പിരിവിനെതിരെ വീണ്ടും പ്രതിഷേധം. ടോൾ ബൂത്തിന് നേരെ പ്രതിഷേധക്കാർ ആക്രമണം നടത്തി. ചില്ലുകളും ക്യാമറകളും അടിച്ചു തകർത്തു. സ്ഥലത്ത് സംഘർഷാവസ്ഥ...
- Advertisement -spot_img