Kerala

യതീഷ് ചന്ദ്ര തിരികെ കേരളത്തിലേക്ക്; ഐഎസ്ടി എസ്പിയായി ചുമതലയേൽക്കും

കേരള കേഡർ ഐ പി എസ് ഓഫീസർ യതീഷ് ചന്ദ്ര കേരളത്തിലേക്ക് മടങ്ങിയെത്തുന്നു. കർണാടകയിലെ ഡെപ്യൂട്ടേഷൻ പൂർത്തിയായതിനാലാണ് ഇനി കേരള സർവീസിലേക്ക് മടങ്ങിയെത്തുന്നത്. യതീഷ് ചന്ദ്രക്ക് പുതിയ നിയമനം നൽകാനാണ് കേരള സർക്കാർ തീരുമാനം. ഇൻഫർമേഷൻ കമ്യൂണിക്കേഷൻ ടെക്നോളജി എസ്പി പദവിയാണ് യദീഷ് ചന്ദ്രക്ക് നൽകിയിരിക്കുന്നത്. 2021ലാണ് യതീഷ് ചന്ദ്ര കർണാടകയിലേക്ക് ഡെപ്യൂട്ടേഷനിൽ പോകുന്നത്. അന്ന്...

പത്മജയ്ക്ക് പിന്നാലെ പദ്മിനി തോമസും ബിജെപിയിലേക്ക്; ഇന്ന് അംഗത്വം സ്വീകരിക്കും

തിരുവനന്തപുരം: പത്മജ വേണുഗോപാലിന് പിന്നാലെ കോൺഗ്രസ് നേതാവ് പദ്മിനി തോമസും ബിജെപിയിലേക്ക്. ഇന്ന് ബിജെപിയിൽ ചേരുന്ന തിരുവനന്തപുരത്തെ നേതാക്കളിലൊരാളാണ് മുൻ കായിക താരം കൂടിയായ പദ്‌മിനി തോമസ്. സ്പോര്‍ട്‌സ് കൗൺസിൽ മുൻ പ്രസിഡന്റായ പദ്‌മിനി തോമസിന് പാര്‍ട്ടിയിൽ നിന്ന് മറ്റ് പരിഗണനകളൊന്നും ലഭിക്കാത്തതാണ് പാര്‍ട്ടി വിടാൻ കാരണമെന്നാണ് വിവരം. ഇന്ന് രാവിലെ 11 മണിക്ക്...

ശ്രദ്ധിക്കുക! കേരളത്തിൽ കൊടും ചൂടിനൊപ്പം അസ്വസ്ഥതയുള്ള കാലാവസ്ഥയും; 9 ജില്ലയിൽ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് ഉയരുന്ന സാഹചര്യത്തില്‍ വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. 2024 മാർച്ച് 13 മുതൽ 17 വരെ പാലക്കാട്, കൊല്ലം ജില്ലകളിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും, പത്തനംതിട്ട, കോട്ടയം ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും, തൃശൂർ ജില്ലയിൽ ഉയർന്ന താപനില 37...

വേനല്‍ക്കാലം: ജ്യൂസ് കടകളിലും കുപ്പിവെള്ളത്തിലും പ്രത്യേക പരിശോധന

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് വര്‍ധിച്ച സാഹചര്യത്തില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക പരിശോധനകള്‍ ആരംഭിച്ചതായി മന്ത്രി വീണ ജോര്‍ജ്. ജ്യൂസ് കടകള്‍ കേന്ദ്രീകരിച്ചും കുപ്പിവെള്ളം വില്‍ക്കുന്ന കടകള്‍ കേന്ദ്രീകരിച്ചും പരിശോധനകള്‍ നടത്തുന്നതാണ്. ചൂട് കാലമായതിനാല്‍ ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം. സുരക്ഷിതമല്ലാത്ത വെള്ളവും ഭക്ഷണവും കഴിക്കരുത്. കുപ്പി വെളളത്തിന്റെ ശുദ്ധത ഉറപ്പ് വരുത്തുന്നതിനായി പരിശോധനകള്‍...

കേരളത്തില്‍ വൈദ്യുതി ഉപഭോഗം സർവകാല റെക്കോർഡിൽ; കരുതലോടെ ഉപയോഗിക്കാൻ കെഎസ്ഇബി

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതിയുടെ ഉപഭോഗം സര്‍വകാല റെക്കോര്‍ഡില്‍. ഇന്നലത്തെ മൊത്തം ഉപഭോഗം നൂറ് ദശലക്ഷ യൂണിറ്റ് കടന്നിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ വൈദ്യുതി കരുതലോട് ഉപയോഗിക്കാൻ നിര്‍ദേശിക്കുകയാണ് കെഎസ്ഇബി. ഇന്നലത്തെ പീക്ക് സമയത്ത് ആവശ്യമായി വന്നത് 5031 മെഗാവാട്ട് വൈദ്യുതിയാണ്. കഴിഞ്ഞ വർഷം ഏപ്രിൽ 18ന് രേഖപ്പെടുത്തിയ 5024 മെഗാവാട്ടാണ് ഇതോടെ മറികടന്നിരിക്കുന്നത്. ആകെ ഇന്നലെ 100. 1602...

രാഹുൽ കസ്വാൻ കോൺ​ഗ്രസിൽ ചേർന്നു, ബിജെപി തീർന്നെന്നാണ് അർഥമെന്ന് മല്ലികാർജുൻ ഖാർ​ഗെ

ജയ്പൂർ: രാജസ്ഥാനിലെ ചുരുവിൽ നിന്നുള്ള ബിജെപി എംപി രാഹുൽ കസ്വാൻ പാർട്ടിയിൽ നിന്ന് രാജിവച്ച് കോൺഗ്രസിൽ ചേർന്നു. രണ്ട് തവണ എംപിയായ ഇദ്ദേഹത്തിന് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ടിക്കറ്റ് നിഷേധിച്ചിരുന്നു. പിന്നാലെയാണ് കോൺ​ഗ്രസിൽ ചേർന്നത്. രാഷ്ട്രീയ കാരണങ്ങളാൽ ബിജെപിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പാർലമെൻ്റ് അംഗത്വത്തിൽ നിന്നും രാജി വെക്കുന്നതായും അദ്ദേഹം അറിയിച്ചു. ചുരു...

പൗരത്വ ​ഭേദഗതി നിയമം: സംസ്ഥാനത്ത് വ്യാപക പ്രതിഷേധം, ട്രെയിൻ തടഞ്ഞു

കോഴിക്കോട്: കേന്ദ്ര സർക്കാർ പൗരത്വ ​ഭേദഗതി നിയമത്തിന്റെ വിജ്ഞാപനം പുറത്തിറക്കിയതിന് പിന്നാലെ സംസ്ഥാനത്ത് വ്യാപക പ്രതിഷേധം. ഡി.വൈ.എഫ്.ഐ, യൂത്ത് കോൺഗ്രസ്, വെൽഫെയർ പാർട്ടി, എസ്.ഡി.പി​.ഐ, ഫ്രട്ടേണിറ്റി തുടങ്ങിയ വിവിധ സംഘടനകൾ തിങ്കളാഴ്ച രാത്രി പ്രതിഷേധ മാർച്ചുകൾ സംഘടിപ്പിച്ചു. യൂത്ത് കോൺഗ്രസ് ​പ്രവർത്തകർ കോഴിക്കോട് ട്രെയിൻ തടഞ്ഞു. മലബാർ എക്സ്പ്രസാണ് തടഞ്ഞത്. പ്രവർത്തകർ പൊലീസ് ബലംപ്രയോഗിച്ച് നീക്കി. ചൊവ്വാഴ്ച...

ഹെയര്‍ ബാന്‍ഡ് രൂപത്തില്‍ സ്വര്‍ണം; നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ കാസര്‍കോഡ് സ്വദേശിനിയില്‍ നിന്നും 885 ഗ്രാം സ്വര്‍ണം പിടികൂടി

ഹെയര്‍ ബാന്‍ഡ് രൂപത്തിലും മറ്റുമായി യുവതി ഒളിപ്പിച്ചു കൊണ്ടുവന്ന സ്വര്‍ണം കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ കസ്റ്റംസ് പിടി കൂടി. കാസര്‍കോഡ് സ്വദേശിനി അയിഷയാണ് 885 ഗ്രാം സ്വര്‍ണം കൊണ്ടുവന്നത്. ക്വാലാലംപൂരില്‍ നിന്നുവന്ന ഇവരില്‍ സില്‍വര്‍ നിറം പൂശിയ 43 ഗ്രാം കമ്മലും കീ ചെയിനും പിടിച്ചെടുത്തു. ബഹ്റൈനിന്‍ നിന്നും വന്ന മലപ്പുറം സ്വദേശി ഫൈസലില്‍ നിന്നും...

പൗരത്വ നിയമ ഭേദഗതി നിലവിൽ വന്നു; വിജ്ഞാപനം പുറത്തിറക്കി കേന്ദ്രസർക്കാർ

ന്യൂഡൽഹി: പൗരത്വ നിയമ ഭേദഗതി നിലവിൽ വന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിജ്ഞാപനം പുറത്തിറക്കിയതായി ഇന്ന് വൈകീട്ടാണ് അറിയിച്ചത്. സിഎഎയുമായി ബന്ധപ്പെട്ട വെബ്സൈറ്റ് ഉടൻ പുറത്തുവരുമെന്നാണ് വിവരം. ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പ് പൗരത്വ ഭേദഗതി നിയമം നടപ്പാക്കാൻ കേന്ദ്രസർക്കാർ തീരുമാനിച്ചതായി നേരത്തെ റിപ്പോർട്ട് വന്നിരുന്നു. മാർച്ച് ആദ്യവാരം വിജ്ഞാപനം പുറത്തിറക്കുമെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട്...

റോഡ് ആറുവരിയാണെന്നു കരുതി ‘ആറാടരുത്’, പണികിട്ടും; മുന്നറിയിപ്പുമായി എംവിഡി!

സംസ്ഥാനത്തെ ദേശീയപാതാ വികസനം അതിവേഗതയിൽ നടന്നുകൊണ്ടിരിക്കുകയാണ്. പല ഭാഗത്തും റോഡിന്റെ പണികൾ തീർന്നുകൊണ്ടിരിക്കുന്നു. ആറുവരിപ്പാതയാണ് ഒരുങ്ങുന്നത്. കാസർഗോഡു മുതൽ തിരുവനന്തപുരം വരെയുള്ള ദേശീയ പാത ആറുവരി ആവുകയാണ്. വാഹനങ്ങൾക്ക് തടസങ്ങളില്ലാതെ ചീറിപ്പായാമെന്ന് ചുരുക്കം. ഈ സാഹചര്യത്തിൽ ഡ്രൈവിംഗിൽ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഓർമ്മിപ്പിക്കുകയാണ് മോട്ടോർവാഹനവകുപ്പ്. ഇതാ എംവിഡി കുറിപ്പിന്‍റെ പൂർണരൂപം 45 വർഷത്തെ കാത്തിരിപ്പിനു ശേഷം...
- Advertisement -spot_img

Latest News

ട്രംപ് ഭീഷണിപ്പെടുത്തിയിട്ടും അനക്കമില്ലാതെ യൂറോപ്യൻ രാഷ്ട്രങ്ങൾ; ഹോർമുസ് കടലിടുക്കിലെ സൈനിക നീക്കങ്ങളിൽ പങ്കെടുക്കില്ല

പാരീസ്: ഹോർമുസ് കടലിടുക്കിലെ ചരക്ക് നീക്കം സുഗമമാക്കാനുള്ള സുരക്ഷാ ദൗത്യത്തിൽ പങ്കുചേരാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആഹ്വാനത്തോട് തണുപ്പൻ പ്രതികരണവുമായി യൂറോപ്യൻ രാജ്യങ്ങൾ. ആഗോള...
- Advertisement -spot_img