തിരുവനന്തപുരം: (www.mediavisionnews.in) പാലാ ഉപതെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കെയാണ് അഞ്ചിടത്ത് കൂടി ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനം. പുറത്ത് ആത്മവിശ്വാസം പ്രകടിപ്പിക്കുമ്പോഴും സ്ഥാനാർത്ഥി നിർണ്ണയത്തിന് പത്ത് ദിവസം പോലും ഇല്ലാത്തതിന്‍റെ സമ്മർദ്ദത്തിലാണ് മുന്നണികൾ. അഞ്ചിടത്ത് ഒരുമിച്ച് തെരഞ്ഞെടുപ്പ് വരുന്നതോടെ ഫലത്തില്‍ മിനി നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ അന്തരീക്ഷത്തിലേക്കാണ് കേരളം കടക്കുന്നത്.
പാലായെ ചൊല്ലി കേരള രാഷ്ട്രീയം തിളച്ചുമറിയുമ്പോഴാണ് അഞ്ചിടത്ത് കൂടി അങ്കം...
തിരുവനന്തപുരം: (www.mediavisionnews.in) വെട്ടേറ്റ് ഗുരുതരാവസ്ഥയില്‍ കഴിഞ്ഞിരുന്ന കുപ്രസിദ്ധ ഗുണ്ട പോത്ത് ഷാജി മരിച്ചു. തലയില്‍ ആഴത്തിലേറ്റ വെട്ടാണ് മരണകാരണം.
ഗുരുതരമായി പരിക്കേറ്റ ഇയാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഷാജിയെ വെട്ടിയത് അടുത്ത ബന്ധുവായ സജീദാണ്.
വെള്ളിയാഴ്ച്ച രാത്രി തേവന്‍പാറയിലെ വീട്ടിലെത്തിയ ഷാജിയെ സജീദ് പിന്തുടര്‍ന്നാണ് ആക്രമിച്ചത്. ഷാജിയെ വെട്ടിപ്പുരിക്കേല്‍പ്പിച്ച ശേഷം സജീദ് ഓടി...
ദില്ലി: (www.mediavisionnews.in) കേരളത്തിലെ അഞ്ച് മണ്ഡലങ്ങളിൽ ഉപതെരഞ്ഞെടുപ്പ് അടുത്തമാസം 21 ന് . കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ് തീയതി പ്രഖ്യാപിച്ചത്. വട്ടിയൂര്‍കാവ് , കോന്നി, അരൂര്‍ , എറണാകുളം , മഞ്ചേശ്വരം നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത് . ഒക്ടോബര്‍ 24 നാണ് ഫലപ്രഖ്യാപനം. രാഷ്ട്രീയ കേരളത്തിൽ വലിയ ചലനങ്ങളുണ്ടാക്കാവുന്ന ഉപതെരഞ്ഞെടുപ്പ് തീയതിയായതോടെ കേരളം ഇനി പോരാട്ട...
ന്യൂഡല്‍ഹി: (www.mediavisionnews.in) കേരളത്തിലെ ഉപതെരഞ്ഞെടുപ്പുകളുടെ തിയതി ഇന്ന് പ്രഖ്യാപിച്ചേക്കും. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനാണ് തിയതി പ്രഖ്യാപിക്കുക.
ഹരിയാന, മഹാരാഷ്ട്ര എന്നിവിടങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാന്‍ ഇന്ന് ഉച്ചക്ക് 12 മണിക്ക് വിളിച്ചിരിക്കുന്ന വാര്‍ത്താ സമ്മേളനത്തില്‍ വെച്ച് പ്രഖ്യാപനമുണ്ടാകാന്‍ സാധ്യതയുണ്ടെന്ന സൂചനയാണ് പുറത്തു വരുന്നത്.
അടൂര്‍, അരൂര്‍, എറണാകുളം, മഞ്ചേശ്വരം, വട്ടിയൂര്‍കാവ് എന്നിവടങ്ങളിലെ ഉപതെരഞ്ഞെടുപ്പാണ് ഇനി നടക്കാനുള്ളത്.
അതേസമയം, പാലായിലെ...
ആലപ്പുഴ: (www.mediavisionnews.in) ഇക്കുറി ഓണം ബമ്പര്‍ ഒരുമിച്ചടിച്ചത് ആറു ഭാഗ്യവാന്‍മാര്‍ക്കാണ്. അതും കേരള ഭാഗ്യക്കുറിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സമ്മാനത്തുകയാണ് അടിച്ചത്. എന്നാല്‍ സമ്മാനത്തുക കൈപറ്റാന്‍ ഒരുമിച്ചാവില്ലെന്നതാണ് നടപടിക്രമം. സമ്മാനത്തുകയായ 12 കോടി രൂപ ആറു പേര്‍ക്ക് വീതിച്ച് നല്‍കാനാണ് ഭാഗ്യക്കുറി വകുപ്പില്‍ തടസ്സം നേരിടുന്നത്.
തുക എല്ലാവര്‍ക്കും നല്‍കുന്നതിന് നടപടിക്രമങ്ങളില്‍ ചില മാറ്റങ്ങള്‍ വരുത്തിയിരിക്കുകയാണ്...
കോഴിക്കോട്: (www.mediavisionnews.in) കള്ളനോട്ട് കേസില്‍ നേരത്തെ അറസ്റ്റിലായിട്ടുള്ള ബി.ജെ.പി പ്രവര്‍ത്തകന്‍ വീണ്ടും അറസ്റ്റില്‍. ലക്ഷങ്ങളുടെ കള്ളനോട്ടുമായി കൊടുങ്ങല്ലൂര്‍ എസ്.എന്‍ പുരം സ്വദേശി ഏരാശേരി രാകേഷാണ് അറസ്റ്റിലായത്. രാകേഷിന്റെ കൂട്ടാളി മലപ്പുറം സ്വദേശി സുനീര്‍ അലിയും അറസ്റ്റിലായി. ഇവരെ കോഴിക്കോട് ഓമശേരിയില്‍ വെച്ച് കൊടുവള്ളി പൊലീസ് അറസ്റ്റ് ചെയ്തത്.
യുവമോര്‍ച്ച ശ്രീനാരായണപുരം കിഴക്കന്‍ മേഖല കമ്മിറ്റി പ്രസിഡന്റും...
തിരുവനന്തപുരം: (www.mediavisionnews.in) സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളില്‍ സബ് ഇന്‍സ്‍പെക്ടര്‍ റാങ്കിലുള്ള ഒരു ഉദ്യോഗസ്ഥനെ ട്രാഫിക് ബ്രാഞ്ച് എസ് ഐ ആയി നാമനിര്‍ദ്ദേശം ചെയ്യാന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍ദ്ദേശം നല്‍കി. പരിഷ്കരിച്ച മോട്ടോര്‍ വാഹന നിയമ പ്രകാരം ട്രാഫിക് ബ്രാഞ്ചിലെ എസ് ഐയ്ക്കും മുകളിലുള്ള ഓഫീസര്‍മാര്‍ക്കുമാണ് കുറ്റകൃത്യങ്ങള്‍ ഒത്തുതീര്‍പ്പാക്കുന്നതിന് അധികാരം...
കുമ്പള: (www.mediavisionnews.in) കുമ്പളയില്‍ ടെര്‍മിനല്‍ സ്റ്റേഷന്‍ സ്ഥാപിക്കുന്ന കാര്യം ദക്ഷിണ റെയില്‍വേയുടെ പരിഗണനയില്‍. കേരളത്തില്‍ നിന്ന് കൂടുതല്‍ ട്രെയിനുകള്‍ പുറപ്പെടുന്നതിനുള്ള അനുകൂല സാഹചര്യമൊരുക്കാന്‍ കുമ്പളയില്‍ ടെര്‍മിനല്‍ സ്റ്റേഷന്‍ വേണമെന്ന നിര്‍ദ്ദേശമാണ് ഉയര്‍ന്നു വന്നിരിക്കുന്നത്. ഇതിനാവശ്യമായ സ്ഥലം കണ്ടെത്തുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. മംഗളൂരുവില്‍ നിന്നാണ് നിലവില്‍ കേരളത്തില്‍ നിന്നുള്ള പ്രധാന എക്‌സ്പ്രസ് ട്രെയിനുകള്‍ പുറപ്പെടുന്നത്....
കൊല്ലം: (www.mediavisionnews.in) വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റയാള്‍ക്ക് ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്. കൊല്ലം മോട്ടോര്‍ ആക്സിഡന്റ് ക്ലെയിംസ് ട്രിബ്യൂണലാണ് ഇളമ്പള്ളൂര്‍ പുനുക്കന്നൂര്‍ വിപിന്‍ ഭവനത്തില്‍ വിപിന്‍ മോഹന്(28) ഒരു കോടി രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ടത്.
1,02,27,000 രൂപയും, ഒന്‍പത് ശതമാനം പലിശയും ഇന്‍ഷുറന്‍സ് കമ്പനി നല്‍കണമെന്നാണ് അഡീഷണല്‍ ജില്ല ജഡ്ജി ജയകുമാര്‍...
ബന്തിയോട് :ബന്തിയോട് മുട്ടത്ത് കാറും താർ ജീപ്പും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. മഞ്ചേശ്വരം മച്ചമ്പാടി സ്വദേശി ഫാത്തിമത്ത് മിർസാനത്ത് (29) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന മൂന്ന്...