Kerala

മഴയുടെ പൊടി പോലുമില്ല, ഇന്നും ചൂട് കൂടു; 9 ജില്ലകളിൽ മുന്നറിയിപ്പ് പുറപ്പെടുവിച്ച് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ചൂട് കൂടാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ വിലയിരുത്തൽ. സംസ്ഥാനത്തെ ഒൻപത് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ചൂട് കൂടാൻ സാധ്യതയുള്ളതിനാലാണ് കേന്ദ്രകാലാവസ്ഥ വകുപ്പ് അലർട്ട് പ്രഖ്യാപിച്ചത്. പാലക്കാട്, കൊല്ലം, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം, പത്തനംതിട്ട, എറണാകുളം, തൃശൂർ ജില്ലകളിലാണ് അലർട്ട്. അതിനിടെ ഇന്ന് രാത്രി 11.30 വരെ...

റോഡില്‍ പാറിക്കളിച്ച് 500ന്റെ നോട്ടുകള്‍, വാരിയെടുത്തത് നിരവധിപേര്‍; ഒടുവില്‍ ഉടമയെ കണ്ടത്തി പക്ഷേ…

ആലുവ: ദേശീയപാതയില്‍ കമ്പനിപ്പടിയില്‍ കഴിഞ്ഞ ദിവസം രാവിലെ പറന്നുകളിച്ച അഞ്ഞൂറു രൂപ നോട്ടുകളുടെ ഉടമയെ കണ്ടെത്തി. പക്ഷെ നഷ്ടപ്പെട്ട പണത്തിന്റെ നാലില്‍ ഒരു ഭാഗം മാത്രമാണ് കളമശേരി പത്തടിപ്പാലം വാടക്കാത്ത് പറമ്പില്‍ അഷറഫിന് (60) തിരികെ കിട്ടിയത്.ഇന്നലെ രാവിലെ സോഷ്യല്‍ മീഡിയിലൂടെയാണ് കമ്പനിപ്പടിയില്‍ അഞ്ഞൂറിന്റെ നോട്ടുകള്‍ പറന്നുകളിച്ച വിവരം അഷറഫ് അറിഞ്ഞത്. ഉടന്‍ കമ്പനിപ്പടിയിലെത്തി...

ഡ്രൈവിംഗ് പരിഷ്കരണ നടപടികള്‍ നിര്‍ത്തിവയ്ക്കാൻ മുഖ്യമന്ത്രി; നിര്‍ദേശം ലഭിച്ചില്ലെന്ന് ഗതാഗത വകുപ്പ്

തിരുവനന്തപുരം: ഡ്രൈവിംഗ് പരിഷ്കരണം നിര്‍ത്തിവയ്ക്കാൻ മുഖ്യമന്ത്രി നിര്‍ദേശിച്ചതായി സിഐടിയു. മുഖ്യമന്ത്രിയും സിഐടിയു ജനറല്‍ സെക്രട്ടറി എളമരം കരീമുമായുള്ള ചര്‍ച്ചയിലാണ് തീരുമാനമായിരിക്കുന്നത്. അതേസമയം മുഖ്യമന്ത്രിയുടെ നിര്‍ദേശം തങ്ങള്‍ക്ക് ഔദ്യോഗികമായി മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് ലഭിച്ചിട്ടില്ലെന്നാണ് ഗതാഗത മന്ത്രിയുടെ ഓഫീസ് അറിയിക്കുന്നത്. മെയ് 1 മുതലാണ് ഡ്രൈവിംഗ് പരിഷ്കരണം കൊണ്ടുവരാൻ ഉത്തരവിട്ടിരുന്നത്. ഇനി ട്രേഡ് യൂണിയനുകളുമായുള്ള ചര്‍ച്ചയ്ക്ക് ശേഷമേ തുടര്‍...

വരും മണിക്കൂറിൽ ഇടിമിന്നലോടെയുള്ള മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; മൂന്ന് ജില്ലകളിൽ അറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ അടുത്ത മൂന്ന് മണിക്കൂറുകളിൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. തിരുവനന്തപുരം, പത്തനംതിട്ട, പാലക്കാട് ജില്ലകളിലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യത പ്രവചിച്ചിരിക്കുന്നത്. ഒപ്പം മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റുവീശുകയും ചെയ്യുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പിൽ പറയുന്നു. അതേസമയം കേരള, കർണാടക, ലക്ഷദ്വീപ്...

കോണ്‍ഗ്രസ് സ്ത്രീകളെ അപമാനിക്കുന്ന പാര്‍ട്ടി; തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ എഐസിസി ആസ്ഥാനം പൂട്ടുമെന്ന് പത്മജ വേണുഗോപാല്‍

സ്ത്രീകളെ അപമാനിക്കുകയും വേദനിപ്പിക്കുകയും ചെയ്യുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസെന്ന് പത്മജ വേണുഗോപാല്‍. കോണ്‍ഗ്രസില്‍ പുരുഷാധിപത്യമാണെന്നും സ്ത്രീകളെ മുന്നേറാന്‍ അനുവദിക്കില്ലെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു. കെ കരുണാകരന്റെ മകളായതിനാല്‍ കോണ്‍ഗ്രസില്‍ ഒരു മൂലയില്‍ ആയിരുന്നു സ്ഥാനമെന്നും പത്മജ പറഞ്ഞു. തിരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ എഐസിസി ആസ്ഥാനം പൂട്ടും. കോണ്‍ഗ്രസില്‍ നല്ല നേതാക്കള്‍ ഉണ്ടായിരുന്നു. എന്നാല്‍ അവരെല്ലാം പലപ്പോഴായി കൊഴിഞ്ഞുപോയി. ചേട്ടന്...

കർണാടക മുൻ മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയ്‍ക്കെതിരെ പോക്സോ കേസ്

ബെംഗളൂരു: കർണാടക മുൻ മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയ്ക്കെതിരെ പോക്സോ കേസ്. ബെംഗളൂരു സദാശിവ നഗർ പൊലീസാണ് യെദിയൂരപ്പയ്ക്കെതിരെ പോക്സോ കേസെടുത്തത്. അമ്മക്കൊപ്പം സഹായം ചോദിച്ച് വന്ന 17 കാരിയോട് മോശമായി പെരുമാറി എന്നാണ് യെദിയൂരപ്പയ്ക്കെതിരായ പരാതി. ഫെബ്രുവരി 2 നാണ് കേസിന് ആസ്പദമായ സംഭവം നടന്നതെന്ന് പൊലീസ് പറയുന്നു.

ഇലക്ടറൽ ബോണ്ടിൽ കൂടുതൽ സംഭാവന ബിജെപിക്ക്, കൂടുതൽ സംഭാവന നൽകിയത് വിവാദ വ്യവസായി സാന്റിയാഗോ മാർട്ടിന്റെ കമ്പനി

ദില്ലി : ഇലക്ടറൽ ബോണ്ടിലൂടെ ഏറ്റവും കൂടുതൽ സംഭാവന ലഭിച്ച രാഷ്ട്രീയ പാർട്ടി ബിജെപി. സുപ്രീം കോടതി നിർദ്ദേശപ്രകാരം ഇലക്ഷൻ കമ്മീഷൻ ഇന്ന് പുറത്ത് വിട്ട ലിസ്റ്റിലാണ് ഈ വിവരങ്ങളുളളത്. ഏറ്റവും കൂടുതൽ ബോണ്ട് വാങ്ങി സംഭാവന ചെയ്തത് സാന്റിയാഗോ മാർട്ടിന്റേ കമ്പനിയായ ഫ്യൂച്ചർ ഗെയിമിങ് ആന്‍റ് സർവീസസാണ്. 1208 കോടിയാണ് വിവാദ വ്യവസായിയുടെ...

സംസ്ഥാനത്ത് മൂന്ന് ദിവസം റേഷൻ വിതരണമില്ല; ഈ വേളയിൽ ഉപഭോക്താക്കൾക്ക് ആധാർ അപ്ഡേഷൻ ചെയ്യാം

തിരുവനന്തപുരം: ആധാർ മസ്റ്ററിംഗ്, സംസ്ഥാനത്ത് മൂന്ന് ദിവസം റേഷൻ വിതരണം നടക്കില്ല. നാളെ മുതൽ ഞായറാഴ്ച വരെയാണ് വിതരണം ഇല്ലാത്തത്. വെള്ളി, ശനി , ഞായർ ദിവസങ്ങളിലാണ് റേഷൻ വിതരണം നിർത്തിവെച്ചത്. ഈ ദിവസങ്ങളിൽ ഉപഭോക്താക്കൾക്ക് റേഷൻ കടകളിലെത്തി ആധാർ അപ്ഡേഷൻ നടത്താമെന്ന് അധികൃതർ അറിയിച്ചു. ഉപാഭോക്താക്കൾക്ക് വേണ്ടി പ്രത്യേകം തയാറാക്കിയ കേന്ദ്രങ്ങളിലും ആധാർ അപ്ഡേഷൻ...

സിഎഎക്കെതിരെ ഐ എസ് എല്‍ ഗാലറിയില്‍ ബാനര്‍ ഉയര്‍ത്തി ഇടത് സംഘടനകള്‍

സിഎഎക്കെതിരെ ഐ എസ് എല്‍ ഗാലറിയില്‍ ബാനര്‍ ഉയര്‍ത്തി ഇടത് സംഘടനകള്‍. ഇന്നലെ ഐ എസ് എല്‍ മത്സരം നടന്ന ഗ്രൗണ്ടിലെ ഗ്യാലറിയിയലാണ് പ്രധിഷേധ ബാനര്‍ ഉയര്‍ത്തിയത്. ഇടത് സംഘടനകളായ ഡിവൈഎഫ്‌ഐ എസ്എഫ്‌ഐ എറണാകുളം ജില്ലാ കമ്മറ്റിയാണ് ബാനര്‍ ഉയര്‍ത്തിയത്. ഇതിന്റെ ചിത്രങ്ങളും അവര്‍ ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ബ്ലാസ്റ്റേഴ്‌സിന്റെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയാണിത്....

രണ്ടാം വിവാഹത്തിലെ ഭാര്യ ഫേസ്ബുക്കിലിട്ട വിവാഹ ചിത്രം ആദ്യ ഭാര്യ കണ്ടു, കേസ്; സ്വത്ത് ജപ്തി ചെയ്ത് കോടതി

തൊടുപുഴ: കുടുംബകോടതി വിധി ലംഘിച്ചതിനെ തുടര്‍ന്ന് ഭര്‍ത്താവിന്റെ മാതാപിതാക്കളുടെ പേരിലുള്ള സ്വത്തും സഹോദരന്റെ ഇന്നോവ കാറും കട്ടപ്പന കുടുംബകോടതി ജപ്തി ചെയ്തു. ഇടുക്കി രാജകുമാരി സ്വദേശി ക്രിസ്റ്റി പോളിൻ്റെയും പിതാവ്, മാതാവ്, സഹോദരന്‍ എന്നിവര്‍ക്കുമെതിരെയാണ് വിധി. മറ്റൊരു സ്ത്രീയെ വിവാഹം കഴിച്ച് ഓസ്‌ട്രേലിയയില്‍ താമസിക്കുന്ന ഭര്‍ത്താവിനെതിരെ ഭാര്യ നേരത്തെ നല്‍കിയ കേസില്‍ കുടുംബ വിഹിതമായി...
- Advertisement -spot_img

Latest News

ട്രംപ് ഭീഷണിപ്പെടുത്തിയിട്ടും അനക്കമില്ലാതെ യൂറോപ്യൻ രാഷ്ട്രങ്ങൾ; ഹോർമുസ് കടലിടുക്കിലെ സൈനിക നീക്കങ്ങളിൽ പങ്കെടുക്കില്ല

പാരീസ്: ഹോർമുസ് കടലിടുക്കിലെ ചരക്ക് നീക്കം സുഗമമാക്കാനുള്ള സുരക്ഷാ ദൗത്യത്തിൽ പങ്കുചേരാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആഹ്വാനത്തോട് തണുപ്പൻ പ്രതികരണവുമായി യൂറോപ്യൻ രാജ്യങ്ങൾ. ആഗോള...
- Advertisement -spot_img