തിരുവനന്തപുരം: (www.mediavisionnews.in) വട്ടിയൂര്‍ക്കാവിലും മഞ്ചേശ്വരത്തും യുഡിഎഫും എല്‍ഡിഎഫും തമ്മില്‍ വോട്ടുമറിക്കാന്‍ ധാരണയുണ്ടാക്കിയിട്ടുണ്ടെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ള. ഇരുമുന്നണികളും തമ്മിലുള്ള ധാരണ കാരണം വട്ടിയൂര്‍ക്കാവിലും മഞ്ചേശ്വരത്തും അട്ടിമറി നടക്കുമോ എന്ന ആശങ്കയുണ്ടെന്നും പിള്ള പറഞ്ഞു.
തിരുവനന്തപുരം കോര്‍പ്പറേഷന്റെ ഭരണം നിലനിര്‍ത്താന്‍ എല്‍.ഡി.എഫി.നെ സഹായിക്കുന്നത് കോണ്‍ഗ്രസാണ്. മഞ്ചേശ്വരത്ത് രണ്ട് പഞ്ചായത്തുകളില്‍ ബിജെപി അധികാരത്തിലെത്തുന്നത് തടയാന്‍ ഇരുമുന്നണികളും ഒത്തുകളിച്ചു....
കല്‍പ്പറ്റ: (www.mediavisionnews.in) ഈ വര്‍ഷം ഡിസംബര്‍ 26 ന് സംഭവിക്കാന്‍ പോകുന്ന സൂര്യഗ്രഹണം കേരളത്തിലെ വയനാട്, കാസര്‍കോട് ജില്ലകളില്‍ കാണാന്‍ സാധിക്കുമെന്ന് സൂചന. ഇതില്‍ വയനാട്ടിലെ കല്‍പ്പറ്റയിലാണ് കൂടുതല്‍ വ്യക്തമായി കാണാന്‍ സാധിക്കുമെന്ന് കരുതുന്നു. ഡിസംബര്‍ 26ലെ സൂര്യഗ്രഹണം ലോകത്ത് വ്യക്തമായി കാണാന്‍ സാധിക്കുന്ന അപൂര്‍വ്വം സ്ഥലങ്ങളിലൊന്നാണ് വയനാട്ടിലെ കല്‍പ്പറ്റ.
സൂര്യനെ കുറിച്ച് പഠനം നടത്താന്‍...
തിരുവനന്തപുരം: (www.mediavisionnews.in) ഉപതെരഞ്ഞെടുപ്പ് നടക്കുന്ന് അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ സർക്കാർ - അർദ്ധ സർക്കാർ വിദ്യാഭ്യാസസ്ഥാനങ്ങൾക്ക് സർക്കാർ അവധി പ്രഖ്യാപിച്ചു. സ്വകാര്യ സ്ഥാപനങ്ങളിലെ തൊഴിലാളികൾക്ക് വോട്ടു ചെയ്യാനുള്ള സൗകര്യമൊരുക്കാൻ ലേബർ കമ്മീഷണർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. വോട്ട് ചെയ്യാൻ പോകുന്നവരുടെ ശമ്പളം തൊഴിലുടമ തടയരുതെന്നും ഉത്തരവിറക്കി.
കോന്നി, വട്ടിയൂർക്കാവ്, അരൂർ, എറണാകുളം, മഞ്ചേശ്വരം എന്നീ നിയമസഭാ മണ്ഡലങ്ങളിലാണ്...
തിരുവനന്തപുരം: (www.mediavisionnews.in) അണ്‍ലിമിറ്റഡ് ഫ്രീ എന്ന വാഗ്ദാനവുമായാണ് റിലയന്‍സ് ജിയോ സേവനം ആരംഭിച്ചത്. മൊബൈല്‍ സേവനവും ബ്രോഡ്ബാന്‍ഡ് സേവനവുമായാണ് ജിയോ വന്നത്. കഴിഞ്ഞ ദിവസമാണ് ഇനി മുതല്‍ മറ്റ് നെറ്റവര്‍ക്കുകളിലേക്ക് കോള്‍ ചെയ്താല്‍ മിനിറ്റിന് ആറ് പൈസ ഈടാക്കുമെന്ന് ജിയോ അറിയിച്ചത്.
ഈ തീരുമാനത്തിനെതിരെ ഉപഭോക്താക്കള്‍ സോഷ്യല്‍ മീഡിയയിലും മറ്റും പ്രതിഷേധിച്ചിരുന്നു. ഇനി ജിയോ മറ്റ് സര്‍വ്വീസുകളിലും...
തിരുവനന്തപുരം: (www.mediavisionnews.in) സംസ്ഥാനത്തെ അണ്‍ എയിഡഡ് അടക്കമുള്ള സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ക്കും ഇനി പ്രസവാവധി. ഇത്തരം ജീവനക്കാരെ മെറ്റേണിറ്റി ബെനഫിറ്റ് നിയമത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്താനുള്ള കേരള സര്‍ക്കാരിന്റെ തീരുമാനത്തിന് കേന്ദ്ര സര്‍ക്കാര്‍ അംഗീകാരം നല്‍കി.
നിലവില്‍ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പ്രസവ അവധി ആനൂകൂല്യത്തിന്റെ പരിധിയില്‍ ഇല്ല. രാജ്യത്ത് ആദ്യമാണ് പ്രസവാനുകൂല്യ നിയമത്തിന്റെ പരിധിയില്‍ അണ്‍...
തിരുവനന്തപുരം: (www.mediavisionnews.in) ജാതി മത സംഘടനകൾ ഒരു പ്രത്യേക പാർട്ടിക്ക് വോട്ട് അഭ്യർത്ഥിക്കുന്നത് ശരിയല്ലെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ.
ഇക്കാര്യത്തില്‍ പരാതി ലഭിച്ചാല്‍ പരിശോധിക്കും. ശബരിമല അയ്യപ്പന്റെ പേരിൽ വോട്ട് ചോദിക്കാൻ പാടില്ലെന്നും ടിക്കാറാം മീണ പറഞ്ഞു.
മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക.
തിരുവനന്തപുരം: (www.mediavisionnews.in) ഉപതെരഞ്ഞെടുപ്പിലെ പ്രചാരണങ്ങള്‍ അതിരുവിടുന്നെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ. ചില രാഷ്ട്രീയപാര്‍ട്ടികളുടെ പ്രചാരണത്തില്‍ തെരഞ്ഞെടുപ്പ് ലംഘനം ശ്രദ്ധയില്‍പെട്ടെന്നും അദ്ദേഹം വ്യക്തമാക്കി. നടപടി ആവശ്യപ്പെട്ട് ഡിജിപി ലോക്നാഥ് ബെഹ്റക്ക് മീണ അയച്ച കത്തിന്‍റെ പകര്‍പ്പ് ലഭിച്ചു.
ഉപതെരഞ്ഞെടുപ്പിന്‍റെ പ്രചാരണങ്ങള്‍ അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് മുന്നറിയിപ്പുമായി ടീക്കാറാം മീണ രംഗത്തെത്തിയിരിക്കുന്നത്. ചില...
തിരുവനന്തപുരം: (www.mediavisionnews.in) ഫേസ്ബുക്ക് ലൈവ് വീഡിയോയിലൂടെ സ്ത്രീകളെ അധിക്ഷേപിച്ച് പരാമര്‍ശങ്ങള്‍ നടത്തിയ ഫിറോസ് കുന്നംപറമ്പിലിനെതിരെ കേരള വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു.ഫിറോസ് കുന്നമ്പറമ്പിലിനെതിരെ എത്രയും വേഗം പോലീസ് കര്‍ശന നടപടി സ്വീകരിക്കണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ എം. സി. ജോസഫെയ്ന്‍ ആവശ്യപ്പെട്ടു.
ഒരു പെണ്‍കുട്ടിയെ എന്ന വ്യാജേന സ്ത്രീ എന്ന പദപ്രയോഗത്തിലൂടെ കേരളത്തിലെ മുഴുവന്‍ സ്ത്രീകളെയുമാണ്...
തിരുവനന്തപുരം: (www.mediavisionnews.in) കുട്ടികളുടെ നഗ്നചിത്രങ്ങള്‍ പങ്കുവെയ്ക്കുന്ന, പാകിസ്ഥാന്‍ ഫോണ്‍നമ്പരുകള്‍ അഡ്മിനിസ്‌ട്രേറ്റര്‍മാരായ ടെലിഗ്രാം ഗ്രൂപ്പുകളില്‍ മലയാളികളും. കുട്ടികള്‍ക്കെതിരേയുളള ലൈംഗികചൂഷണം തടയാന്‍ സംസ്ഥാന പോലീസ് ആരംഭിച്ച പ്രത്യേകവിഭാഗം ഇന്റര്‍പോളിന്റെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് മലയാളികളും കുട്ടികളുടെ നഗ്നചിത്രങ്ങള്‍ പങ്കുവയ്ക്കുന്നതായി കണ്ടെത്തിയിരിക്കുന്നത്.
അഞ്ചുലക്ഷത്തോളം പേര്‍ അംഗങ്ങളായ ഗ്രൂപ്പുകളില്‍ സംസ്ഥാനത്തുനിന്നുളള ഒട്ടേറെപ്പേരുണ്ട്. ഗ്രൂപ്പ് സംബന്ധിച്ച വിവരങ്ങള്‍ സംസഥാന പോലീസ് ഇന്റര്‍പോളിന് കൈമാറിയിട്ടുണ്ട്....
ഇടുക്കി (www.mediavisionnews.in) :വെളുത്തുള്ളി വില ഉയരുന്നു. 240 രൂപയിലേക്കാണ് വെളുത്തുള്ളി വില ഉയര്‍ന്നത്. ഇനിയും വില വര്‍ധിക്കാനാണ് സാധ്യതകളെന്നാണ് വിവരം. ഒരാഴ്ച മുമ്പുവരെ 180 രൂപയായിരുന്നു വെളുത്തുള്ളിക്ക്. അതേസമയം സവാള വില കുറഞ്ഞ് 50 ലേക്ക് എത്തി. ചെറിയ ഉള്ളിക്ക് 70 രൂപയാണ് വില.
ഇടുക്കി ജില്ലയിലെ മറയൂരിലെ പ്രധാന കാര്‍ഷിക ഉത്പന്നമാണ് വെളുത്തുള്ളി. കാന്തല്ലൂര്‍, നാരാച്ചി,...
ബന്തിയോട് :ബന്തിയോട് മുട്ടത്ത് കാറും താർ ജീപ്പും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. മഞ്ചേശ്വരം മച്ചമ്പാടി സ്വദേശി ഫാത്തിമത്ത് മിർസാനത്ത് (29) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന മൂന്ന്...