തിരുവനന്തപുരം (www.mediavisionnews.in): മധ്യഅറബിക്കടലില്‍ രൂപംകൊണ്ട് ന്യൂനമര്‍ദ്ദം അടുത്ത 48 മണിക്കൂറിനുള്ളില്‍ ചുഴലിക്കാറ്റായി മാറാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.നിലവില്‍ ന്യൂനമര്‍ദം മധ്യഅറബിക്കടലില്‍ വടക്കുകിഴക്ക് ദിശയിലാണുള്ളത്. വെള്ളിയാഴ്ചയോടെ വടക്കുപടിഞ്ഞാറ് ദിശയിലേക്ക് മാറി ചുഴലിക്കാറ്റായി ഒമാന്‍ തീരത്തേക്ക് കടക്കുമെന്നാണ് വിലയിരുത്തല്‍.
കേരളത്തില്‍ നിന്ന് മത്സ്യത്തൊഴിലാളികള്‍ ഒരു കാരണവശാലും കടലില്‍ പോകരുതെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി....
തിരുവനന്തപുരം (www.mediavisionnews.in): സംസ്ഥാനത്ത് വോട്ടെണ്ണല്‍ നടക്കുന്ന അഞ്ചു നിയമസഭാമണ്ഡലങ്ങളിലും സുരക്ഷയ്ക്ക് ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചതായി സംസ്ഥാന പൊലീസ് മേധാവി ലോക് നാഥ് ബെഹ്റ.
അഞ്ചു മണ്ഡലങ്ങളിലേയും വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ സുരക്ഷയ്ക്കായി 1249 പൊലീസുദ്യോഗസ്ഥരെ നിയോഗിച്ചു. ഇതില്‍ 21 ഡിവൈഎസ്പിമാരും 27 ഇന്‍സ്പെക്ടര്‍മാരും 165 സബ് ഇന്‍സ്പെക്ടര്‍മാരും ഉള്‍പ്പെടുന്നു. ഇതോടൊപ്പം സായുധ പൊലീസ് സേനയുടേയും കേന്ദ്ര...
തിരുവനന്തപുരം (www.mediavisionnews.in):ദേശീയ ക്രൈം റെക്കോഡ്‌സ് ബ്യൂറോ പുറത്തുവിട്ട 2017ലെ കണക്ക് പ്രകാരം സംസ്ഥാനത്ത് അഴിമതി കേസുകളില്‍ ഗണ്യമായ കുറവ് രേഖപ്പെടുത്തി.
2015 ല്‍ സംസ്ഥാനത്ത് അഴിമതി നിരോധന നിയമപ്രകാരം കേരളത്തില്‍ രജിസ്ട്രര്‍ ചെയ്ത കേസുകളുടെ എണ്ണം 377 ആയിരുന്നു. 2016 ല്‍ ഇത് 430 ആയി വര്‍ദ്ധിച്ചു.
എന്നാല്‍ 2017 ആകുമ്പോഴേക്കും 142 കേസുകളായി കുറഞ്ഞെന്ന് റിപ്പോര്‍ട്ട്...
തിരുവനന്തപുരം: (www.mediavisionnews.in) ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് പുതിയ കേന്ദ്ര നിയമത്തില്‍ നിര്‍ദേശിച്ചിട്ടുള്ള പിഴ തുക ഭൂരിപക്ഷത്തിനും പകുതിയായി കുറച്ച് സംസ്ഥാന സര്‍ക്കാര്‍. ട്രാന്‍പോര്‍ട്ട് വകുപ്പ് നല്‍കിയ നിര്‍ദേശങ്ങള്‍ ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗം അംഗീകരിച്ചു. ഹെല്‍മറ്റ്, സീറ്റ്‌ബെല്‍റ്റ് എന്നിവ ധരിക്കാതെയുള്ള നിയമ ലംഘനങ്ങള്‍ക്ക് ആയിരം രൂപയാണ് കേന്ദ്ര നിയമം നിര്‍ദേശിക്കുന്ന പിഴ തുക. ഇത്...
തിരുവനന്തപുരം: (www.mediavisionnews.in) ഉപതിരഞ്ഞെടുപ്പ് നടന്ന അഞ്ച് മണ്ഡലങ്ങളില്‍ മൂന്നിടത്ത് വിജയസാധ്യതെന്ന് സി.പി.ഐ.എം. ത്രികോണ മത്സരം നടന്ന കോന്നിയില്‍ വിജയം ഉറപ്പിക്കുന്ന സി.പി.എം ഇഞ്ചോടിഞ്ച് പോരാട്ടത്തിലൂടെ അരൂര്‍ നിലനിര്‍ത്തുമെന്നും വട്ടിയൂര്‍ക്കാവ് പിടിച്ചെടുക്കാമെന്നും പ്രതീക്ഷിക്കുന്നു.
നഗരത്തെ മുക്കിയ വെളളംപൊക്കം സൃഷ്ടിച്ച യു.ഡി.എഫ് വിരുദ്ധവികാരം ഗുണകരമായെങ്കിലും എല്ലാ വോട്ടുകളും പോള്‍ ചെയ്യിക്കാന്‍ ആകാത്തതാണ് എറണാകുളത്ത് സി.പി.എം കാണുന്ന പ്രതികൂല...
തൃശൂര്‍: (www.mediavisionnews.in) സംസ്‌ഥാനത്തെ സ്വകാര്യ ബസുകൾ അടുത്ത മാസം 20ന് പണിമുടക്കും. മിനിമം ചാർജ് പത്തു രൂപയാക്കുക, വിദ്യാർഥികളുടെ യാത്ര നിരക്ക് വർധിപ്പിക്കുക, പൊതു ഗതാഗത നയം രൂപീകരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് പണിമുടക്ക്.
തൃശൂരിൽ ചേർന്ന ബസുടമ സംഘടന പ്രതിനിധികളുടെ യോഗത്തിലാണ് പണിമുടക്ക് തീരുമാനം.
മീഡിയവിഷൻ ന്യൂസിൽ വാർത്തകൾക്കും പരസ്യങ്ങൾക്കും 9895046567 എന്ന നമ്പറിൽ ബന്ധപ്പെടുക
തിരുവനന്തപുരം: (www.mediavisionnews.in) എ.പി അബ്ദുള്ളക്കുട്ടിയെ ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷനാക്കി പ്രഖ്യാപിച്ച് ബി.ജെ.പി. തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താ സമ്മേളത്തില്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ പി.എസ് ശ്രീധരന്‍ പിള്ളയാണ് പ്രഖ്യാപനം നടത്തിയത്.
ഇടതുപാര്‍ട്ടിയില്‍ല നിന്ന് 257 പേര്‍ ബി.ജെ.പിയില്‍ ചേരുമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു. ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് തിരിച്ചടിയുണ്ടായിട്ടില്ല. അഞ്ച് മണ്ഡലങ്ങളിലും പ്രതീക്ഷയുണ്ടെന്നും ശ്രീധരന്‍ പിള്ള പറഞ്ഞു.
എല്ലായിടത്തും...
തിരുവനന്തപുരം :(www.mediavisionnews.in) ഉപതിരഞ്ഞെടുപ്പില്‍ മഞ്ചേശ്വരത്ത് യുഡിഎഫ് വിജയം നേടുമെന്ന് മനോരമ കാര്‍വി ഇന്‍സൈറ്റ്‌സ് എക്‌സിറ്റ് പോള്‍ ഫലം.
യുഡിഎഫ് സ്ഥാനാര്‍ഥി 36% വോട്ട് നേടി മുന്നിലെത്തുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലം. ബിജെപിയും എല്‍ഡിഎഫും ഒപ്പത്തിനൊപ്പമാണെന്നും എക്സിറ്റ് പോള്‍ ഫലം വ്യക്തമാക്കുന്നു. 31% വോട്ടാണ് ഇരുവര്‍ക്കും.
എല്‍ഡിഎഫ് നില മെച്ചപ്പെടുത്തി, 2016ല്‍ 26.84% മാത്രമാണ് നേടിയത്. ബിജെപിയുടെ വോട്ട് ശതമാനത്തില്‍...
തിരുവനന്തപുരം: (www.mediavisionnews.in) സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് നിയമസഭ മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് ആരംഭിച്ചു. വട്ടിയൂര്‍ക്കാവ്, കോന്നി, അരൂര്‍, എറണാകുളം, മഞ്ചേശ്വരം എന്നീ മണ്ഡലങ്ങളിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.
രാവിലെ എഴുമണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകീട്ട് ആറുമണിവരെയാണ്. എല്ലാ മണ്ഡലങ്ങളിലും മോക് പോളിംഗ് നടത്തിയ ശേഷമാണ് വോട്ടെടുപ്പ് ആരംഭിച്ചത്.
എന്നാല്‍ മഞ്ചേശ്വരത്തെ രണ്ട് ബൂത്തുകളില്‍ യന്ത്രതകരാറുമൂലം വോട്ടിംഗ് ഒരു മണിക്കൂറോളം...
കരിപ്പൂര്‍: (www.mediavisionnews.in) വിമാനത്താവളത്തില്‍ 90 ലക്ഷം രൂപയുടെ സ്വര്‍ണം എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് പിടികൂടി. പെര്‍ഫ്യൂം ബോട്ടിലിന്റെ പുറത്ത് ഒട്ടിച്ചുകടത്തിയ 267 ഗ്രാം സ്വര്‍ണവും വിമാനത്തിന്റെ സീറ്റിന് അടിയില്‍നിന്ന് രണ്ട് കിലോയുമാണ് പിടിച്ചത്. കാസര്‍കോട് സ്വദേശി ഇബ്രാഹിം റിയാസില്‍നിന്നാണ് പെര്‍ഫ്യൂം ബോട്ടിലിന്റെ പുറത്ത് ഒട്ടിച്ച സ്വര്‍ണം പിടികൂടിയത്.
ദുബായില്‍നിന്നെത്തിയ സ്‌പൈസ് ജെറ്റ് വിമാനത്തിന്റെ സീറ്റിന് അടിയില്‍നിന്നാണ് രണ്ട്...
ബന്തിയോട് :ബന്തിയോട് മുട്ടത്ത് കാറും താർ ജീപ്പും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. മഞ്ചേശ്വരം മച്ചമ്പാടി സ്വദേശി ഫാത്തിമത്ത് മിർസാനത്ത് (29) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന മൂന്ന്...