Kerala

പൗരത്വ ഭേദഗതി ബില്ലില്‍ ഒറ്റക്കെട്ട്; മുഖ്യമന്ത്രിയുമായി സംസാരിക്കും -ചെന്നിത്തല

തിരുവനന്തപുരം (www.mediavisionnews.in) : കേന്ദ്ര സർക്കാറിന്‍റെ പൗരത്വ നിയമഭേദഗതിക്കെതിരെ സമാനചിന്താഗതിക്കാരായ എല്ലാവരെയും അണിനിരത്തി നിയമപരമായി പോരാടുമെന്നും ഈ വിഷയത്തിൽ മുഖ്യമന്ത്രിയുമായി സംസാരിക്കുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ബില്ല് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള കേസിൽ പ്രതിപക്ഷ നേതാവ് എന്ന നിലയിൽ സുപ്രീംകോടതിയിൽ കക്ഷിചേരുമെന്നും ചെന്നിത്തല ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു. മതേതര സ്നേഹികളായ എല്ലാവരുടെയും പിന്തുണ ചെന്നിത്തല അഭ്യർഥിച്ചു. സാധ്യമായ എല്ലാവേദികളിലും പൗരത്വബില്ലിനെതിരെ പ്രക്ഷോഭം...

പത്തുലക്ഷം രൂപ വിലവരുന്ന സിഗരറ്റുകളുമായി കാസര്‍കോട് സ്വദേശികള്‍ നെടുമ്പാശ്ശേരിയില്‍ പിടിയില്‍

കൊച്ചി: (www.mediavisionnews.in) നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്ന് വിദേശ സിഗരറ്റുകള്‍ പിടികൂടി. പത്തുലക്ഷം രൂപ വിലവരുന്ന സിഗരറ്റുകളാണ് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് കണ്ടെത്തിയത്. കാസര്‍കോട് സ്വദേശികളായ രണ്ട് പേരില്‍ നിന്നാണ് സിഗരറ്റുകള്‍ പിടികൂടിത്. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് നടത്തിയ പരിശോധനയിലാണ് വിദേശ സിഗരറ്റുകള്‍ പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് കോലാലംമ്പൂരില്‍ നിന്നെത്തിയ കാസര്‍കോട് സ്വദേശികളായ രണ്ടു...

പൗരത്വ നിയമ ഭേദഗതി ഭരണഘടനാ വിരുദ്ധം: കേരളത്തിൽ നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം (www.mediavisionnews.in) : കേന്ദ്ര സര്‍ക്കാരിന്‍റെ പൗരത്വ നിയമ ഭേദഗതി ബില്ലിനെതിരെ നിലപാട് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര സര്‍ക്കാരിന്‍റേത് കരിനിയമമാണ് . സാധ്യമായ വേദികളിലെല്ലാം ഇതിനെ സംസ്ഥാന സര്‍ക്കാര്‍ ചോദ്യം ചെയ്യും. പൗരത്വ ഭേദഗതി നിയമം ലോകത്തിന് മുന്നിൽ ഇന്ത്യയെ നാണം കെടുത്തിയെന്നും പിണറായി വിജയൻ തിരുവനന്തപുരത്ത് പറഞ്ഞു. പൗരത്വ നിയമ ഭേദഗതി...

പൗരത്വ ബിൽ; മുസ്‍ലിം സംഘടനകളുടെ യോഗം വിളിച്ച് ലീഗ്

കോഴിക്കോട്: (www.mediavisionnews.in) പൗരത്വ ബിൽ വിഷയത്തിൽ ലീഗ് മുസ്‍ലിം സംഘടനകളുടെ യോഗം വിളിച്ചു. പതിനാറാം തീയതി വൈകിട്ട് ഏഴ് മണിക്ക് കോഴിക്കോട് വെച്ചാണ് യോഗം. നേരത്തെ സമാന വിഷയത്തിൽ സമസ്ത ഇ.കെ വിഭാഗം യോഗം വിളിച്ചിരുന്നങ്കിലും അവസാന നിമിഷം പിന്‍വലിക്കുകയായിരുന്നു. മുസ്‍ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ മജീദാണ് മുസ്‍ലിം സംഘടന നേതാക്കളെ ഫോണിൽ വിളിച്ച്...

ടി.പി കേസ് പ്രതികള്‍ക്ക് രാത്രിയില്‍ ജയിലിനു പുറത്തിറക്കി കച്ചവടം; ഞെട്ടിക്കുന്ന വിവരങ്ങള്‍

തൃശൂര്‍: (www.mediavisionnews.in) നിയമം ലംഘിച്ച് രാത്രികാലങ്ങളില്‍ ടിപി കേസ് കുറ്റവാളികളെ സെല്ലിനു പുറത്തിറക്കി വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ ‘കിണ്ണത്തപ്പം’ നിര്‍മാണം. ടി.പി. ചന്ദ്രശേഖരന്‍ വധക്കേസില്‍ ശിക്ഷയനുഭവിക്കുന്ന കിര്‍മാണി മനോജ്, എസ്. സിജിത്ത് (അണ്ണന്‍ സിജിത്ത്), എം.സി. അനൂപ് എന്നിവരെയാണ് വൈകിട്ട് 6.30 മുതല്‍ 9.30 വരെ സെല്ലിനു പുറത്തിറക്കുന്നത്. കൊലക്കേസ് പ്രതിയായ സി.പി.എം പ്രവര്‍ത്തകന്‍ അന്ത്യേരി...

പൗരത്വഭേദഗതി ബില്‍: സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി മുസ്‍ലിം ലീഗ്; ‘മതത്തിന്‍റെ പേരിലുള്ള വിഭജനം ആപത്തെന്ന് കുഞ്ഞാലിക്കുട്ടി

ദില്ലി: (www.mediavisionnews.in) പൗരത്വബില്‍ ചോദ്യം ചെയ്ത് മുസ്‍ലിം ലീഗ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. ലീഗ് എംപിമാര്‍ നേരിട്ടെത്തിയാണ് ഹര്‍ജി നല്‍കിയത്. മുസ്‍ലിം ലീഗിന് വേണ്ടി കബില്‍ സിബല്‍ കോടതിയില്‍ ഹാജരാകും. രാജ്യം മുഴുവന്‍ പൗരത്വഭേദഗതി ബില്‍ പാസാക്കിയതിനെതിരെ വലിയ പ്രതിഷേധം ഉയരുന്നതായും അതിന്‍റെ പ്രാധാന്യം കണക്കിലെടുത്താണ് ഹര്‍ജി നല്‍കാന്‍ എംപിമാര്‍ നേരിട്ടെത്തിയതെന്നും പികെ കുഞ്ഞാലിക്കുട്ടി...

കുതിക്കുന്ന ഉള്ളിവിലയ്ക്ക് സഡൻ ബ്രേക്ക്; 40 രൂപ കുറഞ്ഞു: വിപണി വീണ്ടും ഉഷാർ

കോഴിക്കോട്: (www.mediavisionnews.in) കുതിച്ചുയരുന്ന ഉള്ളിവിലയ്ക്ക് സഡന്‍ബ്രേക്ക്. മൊത്തവ്യാപാരത്തില്‍ കിലോയ്ക്ക് 40 രൂപ കുറഞ്ഞ് വില നൂറുരൂപയിലെത്തി. വരും ദിവസങ്ങളിലും വിലക്കുറവ് ഉണ്ടാകുന്നതോടെ വിപണി വീണ്ടും ഉഷാറാകുമെന്ന കണക്കുകൂട്ടലിലാണ് വ്യാപാരികള്‍. അതെ, ഉള്ളിയുടെ വില കിലോയ്ക്ക് നൂറായി കുറഞ്ഞു. ഒറ്റയടിക്ക് കുറവ് വന്നത് നാല്‍പ്പത് രൂപ. പുണെയില്‍ നിന്നുള്ള കൂടുതല്‍ ലോറികള്‍ എത്തിയതോടെയാണ് വിലയില്‍ കുറവുണ്ടായത്. രണ്ടു...

കേരളത്തിന്റെ സ്വന്തം ഇന്റര്‍നെറ്റ് റേഡിയോയ്ക്ക് തുടക്കമായി

തിരുവനന്തപുരം: (www.mediavisionnews.in) കേരളത്തിന്റെ സ്വന്തം ഇന്റര്‍നെറ്റ് റേഡിയോയ്ക്ക് തുടക്കമായി. ലോക മലയാളികള്‍ക്ക് കേരളത്തിന്റെ ഭാഷ, സംസ്‌കാരം, സാഹിത്യം, സംസ്ഥാനത്ത് പ്രതിദിനമുണ്ടാകുന്ന മാറ്റങ്ങള്‍ തുടങ്ങിയവ നിരന്തരം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍, റേഡിയോ കേരള ആരംഭിച്ചിരിക്കുന്നത്. പുതുമയുള്ള അന്‍പതോളം പരിപാടികളാണ് റേഡിയോ കേരളയിലൂടെ ശ്രോതാക്കളിലെത്തുക. ഓരോ മണിക്കൂറിലും വാര്‍ത്തകളും ഉണ്ടാകും. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ മേല്‍നോട്ടത്തിലാണ്...

ചാനല്‍ ചര്‍ച്ചക്കിടെ ഇ.ടിയോട് പാക്കിസ്താന്‍ ലീഗിന്റെ ആളാണോന്ന് ജെ.ആര്‍ പത്മകുമാര്‍; ചുട്ടമറുപടി നല്‍കി ഷാനിയും വിഷ്ണുനാഥും- വീഡിയോ

(www.mediavisionnews.in) പൗരത്വഭേദഗതി ബില്ലിനോടനുബന്ധിച്ച് നടന്ന ചാനല്‍ ചര്‍ച്ചയില്‍ മുസ്ലിംലീഗ് നേതാവും എംപിയുമായ ഇടി മുഹമ്മദ് ബഷീറിനെ ആക്ഷേപിക്കാന്‍ ശ്രമിച്ച ബിജെപി നേതാവ് ജെആര്‍ പത്മകുമാറിനെതിരെ വിമര്‍ശനവുമായി മാധ്യമപ്രവര്‍ത്തക ഷാനിയും പിസി വിഷ്ണുനാഥും. ചര്‍ച്ചക്കിടെ ഇടിയോടായിരുന്നു പത്മകുമാറിന്റെ ചോദ്യം. ഇതോടെ അവതാരകയായ ഷാനി പ്രഭാകര്‍ ഇടപെടുകയായിരുന്നു. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട ഒരു ജനപ്രതിനിധിയോട് ഇത്തരത്തില്‍ സംസാരിക്കുന്നത്...

പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധവുമായി മുസ്‌ലിം സംഘടനകള്‍

കോഴിക്കോട്: (www.mediavisionnews.in) ദേശീയ പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതിഷേധവുമായി മുസ്‌ലിം സംഘടനകള്‍. ബില്ലിനെ സഭയില്‍ പരാജയപ്പെടുത്താന്‍ കഴിഞ്ഞില്ലെങ്കില്‍ സുപ്രിംകോടതിയെ സമീപിക്കാനാണ് ലീഗിന്റെ തീരുമാനം. ഇതിന്റെ ഭാഗമായി പി കെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന നേതാക്കള്‍ പ്രമുഖ അഭിഭാഷകന്‍ കബില്‍ സിബലുമായി കൂടിക്കാഴ്ച നടത്തി. പ്രത്യക്ഷ സമരങ്ങളുടെ ഭാഗമായി ഡിസംബര്‍ 15 നും 16 നും മലപ്പുറം പൂക്കോട്ടൂരുനിന്ന്...
- Advertisement -spot_img

Latest News

ഇറാൻ മിസൈൽ ആക്രമണം; അബുദാബിയിൽ ഇന്ത്യക്കാരനടക്കം രണ്ടു പേർ മരിച്ചു

അബുദാബി: യുഎഇ തലസ്ഥാനമായ അബുദാബിയിൽ ഇറാൻ നടത്തിയ മിസൈൽ ആക്രമണത്തിൽ ഇന്ത്യക്കാരനടക്കം രണ്ടു പേർ മരിച്ചു. മരിച്ച രണ്ടാമത്തെയാൾ പാകിസ്താൻ സ്വദേശിയാണ്. അപകടത്തിൽ മൂന്നു പേർക്ക്...
- Advertisement -spot_img