Kerala

വോട്ടര്‍പ്പട്ടികയില്‍ പേരുചേര്‍ക്കാന്‍ 25 വരെ അപേക്ഷിക്കാം

ഹരിപ്പാട്: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടര്‍പ്പട്ടികയില്‍ ഉള്‍പ്പെടുന്നതിനായി 25-നു രാത്രി 12 വരെ അപേക്ഷിക്കാം. ഈവര്‍ഷം ഏപ്രില്‍ ഒന്നിന് 18 വയസ്സ് പൂര്‍ത്തിയാകുന്നവര്‍ക്കാണ് അര്‍ഹത. നേരത്തേ ജനുവരി ഒന്നിന് 18 വയസ്സാകുന്നവരുടെ അപേക്ഷയാണു പരിഗണിച്ചത്. തിരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു പിന്നാലെയാണ് ഇളവനുവദിച്ചത്. ബൂത്ത് ലെവല്‍ ഓഫീസര്‍ (ബി.എല്‍.ഒ.) മുഖേനെയോ തിരഞ്ഞെടുപ്പ് കമ്മിഷന്റെ എന്‍.വി.എസ്.പി. പോര്‍ട്ടല്‍, വോട്ടര്‍ ഹെല്‍പ്പ്ലൈന്‍ ആപ്പ് വഴിയോ...

മറ്റു പാര്‍ട്ടികള്‍ വിട്ട് ബിജെപിയിലെത്തുന്നവര്‍ക്ക് അമിത പ്രാധാന്യം നല്‍കുന്നതിനെതിരെ പാര്‍ട്ടിയില്‍ കലാപം

തിരുവനന്തപുരം: മറ്റു പാര്‍ട്ടികള്‍ വിട്ട് ബിജെപിയിലെത്തുന്നവര്‍ക്ക് അമിത പ്രാധാന്യം നല്‍കുന്നതിനെതിരെ ബിജെപിയില്‍ കലാപം. ബി ജെ പിക്ക് വേണ്ടി കാലങ്ങളായി പ്രവര്‍ത്തിക്കുന്നവരെ പാര്‍ട്ടി തഴയുന്നെന്നാണ് ആക്ഷേപം. എന്‍ഡിഎ കാസര്‍കോട് മണ്ഡലം ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണ കണ്‍വന്‍ഷനില്‍ സി.കെ പത്മനാഭനെ തഴഞ്ഞ് പത്മജ വേണുഗോപാലിനെ ഉദ്ഘാടനത്തിന് ക്ഷണിച്ചതില്‍ പ്രതിഷേധം ശക്തമാണ്. കഴിഞ്ഞ ദിവസം നടന്ന എന്‍ഡിഎ കാസര്‍കോട്...

കൊട്ടും മേളവും… സുരേഷ് ഗോപിയുടെ റോഡ് ഷോ; പള്ളിയിൽ നിന്ന് ബാങ്ക് വിളിച്ചപ്പോൾ എല്ലാം നിര്‍ത്തിവച്ചു – വീഡിയോ

തൃശൂര്‍: പള്ളിയിൽ നിന്ന് ബാങ്ക് വിളികേട്ട് വാദ്യമേളങ്ങളോടെയുള്ള സുരേഷ് ഗോപിയുടെ റോഡ് ഷോ നിര്‍ത്തിവച്ച് ബിജെപി പ്രവര്‍ത്തകര്‍. സംഭവത്തിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായി. ഞായറാഴ്ച തൃശ്ശൂർ പാവറട്ടി മണ്ഡലത്തിലെ റോഡ് ഷോയ്ക്കിടയിലായിരുന്നു സംഭവം. ആഘോഷപൂര്‍വം കൊട്ടും മേളവും നിരവധി ബിജെപി പ്രവര്‍ത്തരുമായിട്ടായിരുന്നു സുരേഷ് ഗോപിയുടെ റോഡ് ഷോ എത്തിയത്. റോഡ് ഷോ കേച്ചേരി...

‘എന്‍റെ ഫോട്ടോയോ എന്നോടൊപ്പമുള്ള ഫോട്ടോയോ പ്രചാരണത്തിന് ഉപയോഗിക്കുന്നത് നിയമവിരുദ്ധം’: ടൊവിനോ തോമസ്

തൃശൂർ: തന്റെ ഫോട്ടോയോ തന്നോടൊപ്പം ഉള്ള ഫോട്ടോയോ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു ഉപയോഗിക്കുന്നത് നിയമ വിരുദ്ധമാണെന്ന് നടൻ ടൊവിനോ തോമസ്. താൻ കേരള തെരഞ്ഞെടുപ്പ് കമ്മീഷന്റെ സിസ്റ്റമാറ്റിക് വോട്ടേഴ്സ് എജ്യുക്കേഷൻ ആന്‍റ് ഇലക്ടറൽ പാർട്ടിസിപ്പേഷൻ (എസ് വി ഇ ഇ പി) അംബാസ്സഡർ ആണെന്ന് ടൊവിനോ തോമസ് വ്യക്തമാക്കി. ആരെങ്കിലും തന്‍റെ ഫോട്ടോ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്നുണ്ടെങ്കിൽ...

കരിപ്പൂർ, കണ്ണൂർ വിമാനത്താവളങ്ങളിൽ സ്വർണ്ണവേട്ട; പിടികൂടിയത് ശരീരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച സ്വർണം, കാസർകോട് സ്വദേശിയടക്കം രണ്ടുപേർ പിടിയിൽ

കോഴിക്കോട്: കരിപ്പൂർ, കണ്ണൂർ വിമാനത്താവളങ്ങളിൽ  സ്വർണ്ണവേട്ട. രണ്ടു യാത്രക്കാരിൽ നിന്നും 60.16 ലക്ഷം രൂപ വില വരുന്ന 931 ഗ്രാം സ്വർണ്ണം പിടികൂടി. കോഴിക്കോട് കല്ലാച്ചി സ്വദേശി പറയുള്ള പറമ്പത്ത് യുസഫ്, കാസർക്കോട് സ്വദേശി അബ്ദുള്ള കുഞ്ഞി എന്നിവരാണ് കസ്റ്റംസിന്റെ പിടിയിലായത് കണ്ണൂർ വിമാനത്താവളത്തിൽ റിയാദിൽ നിന്നെത്തിയ കോഴിക്കോട് മേമുണ്ട സ്വദേശി അബ്ദുൽ ഖാദറിൽ നിന്ന്...

ഷൂവിലും ശരീരത്തിലുമായി ഒളിപ്പിച്ചത് 2.2 കിലോ സ്വർണം; കണ്ണൂർ വിമാനത്താവളത്തിൽ കാസർകോട് സ്വദേശിയടക്കം രണ്ടുപേർ പിടിയിൽ

കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ രണ്ട് യാത്രക്കാരിൽ നിന്നായി 2.2 കിലോ സ്വർണം പിടികൂടി. ദുബായിൽ നിന്നെത്തിയ കാസർകോട് സ്വദേശി അബ്ദുൾ റഹ്മാൻ, കോഴിക്കോട് സ്വദേശി റഫീഖ് എന്നിവരിൽ നിന്നാണ് സ്വർണം പിടികൂടിയത്. ഡിഐആർഐ കണ്ണൂർ യൂണിറ്റിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് കസ്റ്റംസുമായി ചേർന്ന് നടത്തിയ പരിശോധനയിലാണ് കണ്ടെടുത്തത്. ഷൂവിലും ശരീരത്തിലും ഒളിപ്പിച്ച നിലയിലായിരുന്നു...

വെള്ളിയാഴ്ച വോട്ടെടുപ്പിനെതിരെ പരാതി; തീയതി മാറ്റണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ച് സമസ്ത

തിരുവനന്തപുരം: വെള്ളിയാഴ്ച വോട്ടെടുപ്പ് നടത്തുന്നതിനെതിരെ വ്യാപക പരാതി. വെളളിയാഴ്ചയിലെ പോളിം​ഗ് വിശ്വാസികൾക്ക് അസൗകര്യം സൃഷ്ടിക്കുമെന്ന് ലീ​ഗും സമസ്തയും. വോട്ടെടുപ്പ് തീയതി മാറ്റണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് സമസ്ത കത്തയച്ചു. കേരളത്തിലെ തെരഞ്ഞെടുപ്പ് തീയതി ഏപ്രിൽ 26ൽ നിന്നും മാറ്റണമെന്നാണ് ഇ കെ വിഭാഗം സമസ്തയുടെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ടു സമസ്ത അധ്യക്ഷൻ ജിഫ്രി മുത്തുക്കോയ...

വെള്ളിയാഴ്ച ദിവസത്തെ വോട്ടെടുപ്പ്; വിശ്വാസികള്‍ക്ക് അസൗകര്യമെന്ന് പി.എം.എ സലാം

കേരളത്തില്‍ വെള്ളിയാഴ്ച ദിവസം വോട്ടെടുപ്പ് പ്രഖ്യാപിച്ചത് വിശ്വാസികള്‍ക്ക് അസൗകര്യം സൃഷ്ടിക്കുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം. വോട്ടര്‍മാരും തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥരും പോളിങ് ഏജന്റുമാരുമായ വിശ്വാസികള്‍ക്ക് അസൗകര്യം സൃഷ്ടിക്കുമെന്നാണ് സലാം അഭിപ്രായപ്പെട്ടത്. വെള്ളിയാഴ്ച ഇസ്ലാം മത വിശ്വാസികള്‍ പള്ളികളില്‍ ഒത്തുചേരുന്ന ജുമുഅ ദിവസമാണ്. കേരളത്തിലും തമിഴ്‌നാട്ടിലുമെല്ലാം ഈ ദിവസം തന്നെ വോട്ടെടുപ്പിന് തെരഞ്ഞെടുത്തത്...

ഇനിയും ബിജെപിയിലേക്ക് മുഖ്യമന്ത്രിമാരുടെ മക്കളെത്തും; പത്മജ വേണുഗോപാല്‍

കണ്ണൂര്‍: ബിജെപിയിലേക്ക് ഇനിയും ആള്‍ക്കാരെ കൊണ്ടുവരുമെന്ന് പത്മജ വേണുഗോപാല്‍. ഇനിയും ബിജെപിയിലേക്ക് മുഖ്യമന്ത്രിമാരുടെ മക്കള്‍ വരാനുണ്ടെന്നും പത്മജ പറഞ്ഞു. എന്നാല്‍ വരാനിരിക്കുന്നവര്‍ ആരൊക്കെയെന്നത് ഇപ്പോള്‍ പറയില്ലെന്നും പത്മജ കൂട്ടിച്ചേര്‍ത്തു.കണ്ണൂരില്‍ എന്‍ഡിഎ തെരഞ്ഞെടുപ്പ് ഓഫീസ് ഉദ്ഘാടനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു പത്മജ വേണുഗോപാല്‍. മുന്‍ മുഖ്യമന്ത്രിമാരായ എ കെ ആന്റണി, കെ കരുണാകരന്‍ എന്നിവരുടെ മക്കള്‍ കോണ്‍ഗ്രസ് വിട്ട്...

ഒരു വർഷത്തെ ബില്ല് മുൻകൂറായി അടച്ചാൽ ലഭിക്കുന്നത് വമ്പൻ ഇളവ്, പുതിയ നീക്കവുമായി വൈദ്യുതി വകുപ്പ്

തിരുവനന്തപുരം: ‘ഒരുവർഷത്തെ വൈദ്യുതി ബിൽ മുൻകൂർ അടയ്ക്കൂ, കൂടുതൽ ഇളവുകൾ നേടൂ’ -വൈകാതെ ഇത്തരമൊരു വാഗ്ദാനവുമായി വൈദ്യുതിബോർഡ് ഉപഭോക്താക്കളുടെ മുന്നിലെത്തും. സാമ്പത്തികപ്രതിസന്ധി നേരിടുന്ന വൈദ്യുതി ബോർഡിന് അടിയന്തരമായി കൂടുതൽ പണം വേണം. സർക്കാർസ്ഥാപനങ്ങളുടെ കുടിശ്ശിക അടുത്തകാലത്തൊന്നും കിട്ടില്ലെന്ന് ഉറപ്പായി. ഈ സാഹചര്യത്തിലാണ് കൂടുതൽ പലിശ വാഗ്ദാനംചെയ്ത് ഉപഭോക്താക്കളിൽനിന്ന് മുൻകൂർ പണം സമാഹരിക്കാൻ ബോർഡ് ശ്രമിക്കുന്നത്. ഇതിനുള്ള...
- Advertisement -spot_img

Latest News

ട്രംപ് ഭീഷണിപ്പെടുത്തിയിട്ടും അനക്കമില്ലാതെ യൂറോപ്യൻ രാഷ്ട്രങ്ങൾ; ഹോർമുസ് കടലിടുക്കിലെ സൈനിക നീക്കങ്ങളിൽ പങ്കെടുക്കില്ല

പാരീസ്: ഹോർമുസ് കടലിടുക്കിലെ ചരക്ക് നീക്കം സുഗമമാക്കാനുള്ള സുരക്ഷാ ദൗത്യത്തിൽ പങ്കുചേരാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആഹ്വാനത്തോട് തണുപ്പൻ പ്രതികരണവുമായി യൂറോപ്യൻ രാജ്യങ്ങൾ. ആഗോള...
- Advertisement -spot_img