Kerala

ലോക്സഭാ തെരഞ്ഞെടുപ്പ്: സോഷ്യൽ മീഡിയയിലും കണ്ണുണ്ടാകും, നിരീക്ഷിക്കാൻ പ്രത്യേക സംഘം, നിങ്ങൾക്കും വിവരം നൽകാം

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിവിധ സാമൂഹ്യമാധ്യമങ്ങള്‍ നിരീക്ഷിക്കുന്നതിനായി സംസ്ഥാനതലത്തിലും വിവിധ റേഞ്ചുകളിലും ജില്ലകളിലും സോഷ്യല്‍ മീഡിയ നിരീക്ഷണസംഘങ്ങള്‍ക്ക് സംസ്ഥാന പൊലീസ് മേധാവി ഡോ. ഷെയ്ഖ് ദര്‍വേഷ് സാഹിബ് രൂപം നല്‍കി. തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന തരത്തിലുള്ള സാമൂഹ്യമാധ്യമ ഇടപെടലുകളെക്കുറിച്ച് പോലീസ് സോഷ്യല്‍ മീഡിയ നിരീക്ഷണസംഘങ്ങള്‍ക്ക് വാട്സാപ്പിലൂടെ വിവരം നൽകാമെന്ന് സ്റ്റേറ്റ് പൊലീസ് മീഡിയ സെൻർ...

അതിരുവിട്ട ആവേശം, തിരുവനന്തപുരത്ത് വിജയ് സഞ്ചരിച്ച കാര്‍ തകര്‍ന്നു

പുതിയ ചിത്രത്തിന്റെ ചിത്രീകരണത്തിനായി നടൻ വിജയ് ഇന്നലെ തിരുവനന്തപുരത്ത് എത്തിയിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ താരത്തെ വരവേൽക്കാൻ എത്തിയത് ജനസാ​ഗരമാണ്. ഇതിന്റെ ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ വൈറലാണ്. ആരാധകരോട് അടങ്ങാന്‍ ആവശ്യപ്പെടുന്ന വിജയ്​യുടെ വിഡിയോയും ഇതിനോടകം തന്നെ പുറത്തുവന്നിരുന്നു. എന്നാൽ വിമാനത്താവളത്തിൽ നിന്നും ഹോട്ടലിലേക്ക് താരം സഞ്ചരിച്ച കാർ ആരാധകരുടെ ആവേശത്തിൽ തകർന്നു. https://twitter.com/AbGeorge_/status/1769728633818513731?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1769728633818513731%7Ctwgr%5Efdb445da2d1f289805d3a38ca0c705692478801c%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.twentyfournews.com%2F2024%2F03%2F19%2Factor-vijays-car-is-damaged.html   ഹോട്ടലില്‍ എത്തിയതിന്...

മൂന്നു മാസത്തിനിടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നും പിടിച്ചെടുത്തത് 9 കോടിയുടെ സ്വര്‍ണം

കൊച്ചി: മൂന്നു മാസത്തിനിടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ 9 കോടി രൂപ വിലവരുന്ന 30 കിലോ സ്വർണമാണ് പിടിച്ചെടുത്തത്. സ്വർണക്കടത്തുമായി ബന്ധപ്പെട്ട് 36 കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അബുദാബിയിൽ നിന്നെത്തിയവരാണ് കൂടുതൽ സ്വർണക്കടത്ത് ശ്രമങ്ങൾ നടത്തിയത് 7 കേസ്. ദുബായ്, ഷാർജ , ജിദ്ദ, ബഹ്‌റൈൻ, കുവൈത്ത്,മലേഷ്യ, റോം, ബാങ്കോക്ക് എന്നീ രാജ്യങ്ങളിൽ നിന്നും സ്വർണം കടത്താൻ...

മോദിയുടെ റോഡ് ഷോ; മലപ്പുറത്തെ എന്‍ഡിഎ സ്ഥാനാർത്ഥി അബ്ദുൾ സലാമിന് ഇടം കിട്ടിയില്ല

പാലക്കാട്: പാലക്കാട്ടെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോയിൽ മലപ്പുറം എന്‍ഡിഎ സ്ഥാനാർത്ഥിയും കാലിക്കറ്റ് സർവകലാശാലാ മുൻ വി സിയുമായ ഡോ. അബ്ദുൾ സലാമിന് ഇടം കിട്ടിയില്ല. നാലിൽ കൂടുതൽ പേരെ വാഹനത്തിൽ കയറ്റാൻ എസ്പിജിയുടെ അനുമതി ഉണ്ടായില്ലെന്നാണ് ബിജെപി വിശദീകരിക്കുന്നത്. പാലക്കാട്, പൊന്നാനി സ്ഥാനാർത്ഥികളും സംസ്ഥാന അധ്യക്ഷനുമാണ് മോദിയുടെ വാഹനത്തിൽ കയറിയത്. പ്രധാനമന്ത്രിയെ സ്വീകരിക്കാൻ...

സ്വര്‍ണവില സർവകാല റെക്കോർഡില്‍, പവന് 48,640 രൂപ

കൊച്ചി: റെക്കോർഡ് തിരുത്തികുറിച്ച് സ്വര്‍ണ വില. പവന് 360 രൂപ കൂടി 48,640 രൂപയായി സ്വര്‍ണ വില ഉയർന്നു. ഒരു ഗ്രാം സ്വർണത്തിന് 6,080 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 45 രൂപയാണ് കൂടിയത്. കേരളത്തില്‍ ഇതുവരെയുള്ളതില്‍ എറ്റവും ഉയര്‍ന്ന വിലയിലാണ് ഇന്ന് വ്യാപാരം പുരോ​ഗമിക്കുന്നത്. മാര്‍ച്ച് 5 ന് പവന് 560 രൂപ വര്‍ധിച്ച്...

ആലപ്പുഴ പുറക്കാട് 50 മീറ്ററോളം കടൽ ഉൾവലിഞ്ഞു; ആശങ്കയിൽ മത്സ്യത്തൊഴിലാളികൾ

ആലപ്പുഴ പുറക്കാട് കടൽ ഉൾവലിഞ്ഞു. 50 മീറ്ററോളമാണ് കടൽ ഉൾവലിഞ്ഞത്. പുറക്കാട് മുതൽ പഴയങ്ങാടി വരെയുള്ള 300 മീറ്ററോളം ഭാഗത്താണ് 50 മീറ്ററോളം കടൽ ഉൾവലിഞ്ഞത്. ചാകരയ്ക്ക് മുന്നോടിയായുള്ള സ്വാഭാവിക ഉൾവലിയലെന്നാണ് മത്സ്യത്തൊഴിലാളികൾ പറയുന്നത്. ഈ സാഹചര്യത്തിൽ മത്സ്യ ബന്ധന ഉപകരണങ്ങൾ തീരത്തു നിന്ന് നീക്കം ചെയ്യുകയാണ്.

മഴ അറിയിപ്പിൽ മാറ്റം, ഇന്ന് രാത്രി 4 ജില്ലകളിൽ ഇടിമിന്നലിനോടുകൂടിയ മഴക്കും ശക്തമായ കാറ്റിനും സാധ്യത

കേരളത്തിലെ മഴ അറിയിപ്പിൽ മാറ്റം. കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ ഏറ്റവും പുതിയ അറിയിപ്പ് പ്രകാരം ഇന്ന് രാത്രി കേരളത്തിലെ നാല് ജില്ലകളിൽ ഇടിമിന്നലോട് കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് പ്രവചനം. രാത്രി എട്ട് മണിയോടെ പുറത്തിറക്കിയ അറിയിപ്പ് പ്രകാരം അടുത്ത...

പഴയ ചാക്കിനേക്കാള്‍ കഷ്ടമാണ് മോദിയുടെ വാഗ്ദാനങ്ങള്‍; ബിജെപിയെ പരിഹസിച്ച് ബിനോയ് വിശ്വം

ബിജെപിയെയും നരേന്ദ്ര മോദിയെയും പരിഹസിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഒരിക്കലും ജയിക്കാത്ത ഒരാളെ കേന്ദ്രമന്ത്രി ആക്കാമെന്നാണ് മോദിയുടെ ഗ്യാരന്റിയെന്ന് ബിനോയ് വിശ്വം പറഞ്ഞു. ബിജെപിയുടെ തൃശൂരിലെ എല്ലാ പോസ്റ്ററുകളിലും ഒരു ഗ്യാരന്റി കണ്ടുവെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കൂട്ടിച്ചേര്‍ത്തു. ഒരിക്കലും നടപ്പാക്കേണ്ടി വരില്ല എന്ന ഗ്യാരന്റികളാണ് മോദിയുടേത്. നരേന്ദ്ര മോദിയ്ക്ക് മാത്രമേ ഇതിനൊക്കെ...

ജാമ്യം ലഭിക്കുന്ന എല്ലാ സിഎഎ പ്രതിഷേധ കേസുകളും പിൻവലിക്കാൻ സര്‍ക്കാര്‍; നടപടികൾ വേഗത്തിലാക്കാൻ ഉത്തരവിട്ടു

തിരുവനന്തപുരം: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് രജിസ്റ്റ‍ര്‍ ചെയ്ത കൂടുതൽ കേസുകൾ പിൻവലിക്കാൻ ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദ്ദേശം നൽകി സംസ്ഥാന സര്‍ക്കാര്‍. ആഭ്യന്തര സെക്രട്ടറി പുറപ്പെടുവിച്ച ഉത്തരവിൽ നേരത്തെ പിൻവലിക്കാൻ ഉത്തരവിട്ട കേസുകളുമായി ബന്ധപ്പെട്ട അപേക്ഷകൾ കോടതിയിൽ എത്തിയോ എന്ന് ഉറപ്പാക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. പൗരത്വ ഭേദഗതി നിയമം രാജ്യത്ത് പ്രാബല്യത്തിൽ വന്നതിന്...

സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്; 10 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കൂടുന്നു. ഉയര്‍ന്ന താപനില മുന്നറിയിപ്പിന്റെ ഭാഗമായി 10ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. പാലക്കാട്, കൊല്ലം, ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, തൃശ്ശൂര്‍, കോഴിക്കോട്, തിരുവനന്തപുരം, എറണാകുളം, കണ്ണൂര്‍ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട്. പാലക്കാട്, കൊല്ലം ജില്ലകളില്‍ ഉയര്‍ന്ന താപനില 39°C വരെയും ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ഉയര്‍ന്ന താപനില 38°C വരെയും...
- Advertisement -spot_img

Latest News

ട്രംപ് ഭീഷണിപ്പെടുത്തിയിട്ടും അനക്കമില്ലാതെ യൂറോപ്യൻ രാഷ്ട്രങ്ങൾ; ഹോർമുസ് കടലിടുക്കിലെ സൈനിക നീക്കങ്ങളിൽ പങ്കെടുക്കില്ല

പാരീസ്: ഹോർമുസ് കടലിടുക്കിലെ ചരക്ക് നീക്കം സുഗമമാക്കാനുള്ള സുരക്ഷാ ദൗത്യത്തിൽ പങ്കുചേരാനുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ആഹ്വാനത്തോട് തണുപ്പൻ പ്രതികരണവുമായി യൂറോപ്യൻ രാജ്യങ്ങൾ. ആഗോള...
- Advertisement -spot_img