തൃശ്ശൂര്‍: (www.mediavisionnews.in) പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഉയര്‍ന്നു വരുന്ന സംഘടിതവും അസംഘിടതവുമായപ്രക്ഷോഭങ്ങള്‍ക്ക് ലീഗ് പിന്തുണ കൊടുക്കുമെന്ന് കുഞ്ഞാലിക്കുട്ടി. പ്രതിഷേധ സമരങ്ങളെല്ലാം അടിച്ചമര്‍ത്താന്‍ കഴിയുമെന്നാണ് മോഡി സര്‍ക്കാര്‍ കരുതുന്നത്. എന്നാല്‍ അത് നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
പൗരത്വ ഭേദഗതി നിയമത്തിനെ എതിര്‍ക്കുന്ന ആരുമായും സഹകരിക്കുമെന്ന് കുഞ്ഞാലിക്കുട്ടി ആവര്‍ത്തിച്ചു. കേന്ദ്ര സര്‍ക്കാരിന് വിഷയത്തില്‍ പരസ്പര വിരുദ്ധമായി നിലപാടാണുള്ളത്. എന്നാല്‍...
തിരുവനന്തപുരം: (www.mediavisionnews.in) ജനുവരി ഒന്നുമുതല്‍ നിരോധിക്കപ്പെട്ട പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കുന്നതോ സൂക്ഷിക്കുന്നതോ കൊണ്ടുപോവുന്നതോ വില്‍ക്കുന്നതോ കുറ്റകരമാണ്. പതിനായിരം രൂപ മുതലാണ് പിഴത്തുക.
നിയമം ലംഘിക്കുന്ന പ്ലാസ്റ്റിക് നിർമാതാക്കൾക്കും മൊത്തവിതരണക്കാർക്കും ചെറുകിട വിൽപനക്കാർക്കും 10,000 രൂപ പിഴ; രണ്ടാമതും ലംഘിച്ചാൽ 25,000 രൂപ. തുടർന്നും ലംഘിച്ചാൽ 50,000 രൂപ പിഴ. സ്ഥാപനങ്ങളുടെ പ്രവർത്തനാനുമതി...
കൊച്ചി (www.mediavisionnews.in) : നടൻ മമ്മൂട്ടിയുടെ ഭാര്യാമാതാവ് നഫീസ (78) നിര്യാതയായി. വാർധക്യസഹജമായ രോഗങ്ങളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്കാരം ഇന്ന് വൈകിട്ട് 7.30ന് മട്ടാഞ്ചേരി ചെമ്പിട്ടപ്പള്ളി കബർസ്ഥാനിൽ.
മട്ടാഞ്ചേരി പായാട്ടുപറമ്പിൽ പി.എസ്.അബുവിന്റെ ഭാര്യയാണ്. ആലുവ ഇടത്തല കോണ്ടപ്പിള്ളി കുടുംബാംഗമാണ്. മക്കൾ: സുൽഫത്ത്, റസിയ, സൗജത്ത്, അബ്ദുൽ അസീസ്. മറ്റു മരുമക്കൾ:...
കോഴിക്കോട് (www.mediavisionnews.in) : ഹിന്ദുക്കളെ ഭീഷണിപ്പെടുത്തുന്നവര്‍ പാകിസ്താനിലേക്ക് പോകേണ്ടി വരുമെന്ന് ബിജെപി വക്താവ് ബി. ഗോപാലകൃഷ്ണന്‍. എന്‍പിആര്‍ പിണറായി വിജയനെക്കൊണ്ട് തന്നെ കേരളത്തില്‍ നടപ്പാക്കുമെന്നും അല്ലെങ്കില്‍ കേരളത്തിന് റേഷന്‍ കിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
സെന്‍സസില്‍ കളവ് പറയാന്‍ ആഹ്വാനം ചെയ്ത അരുന്ധതി റോയിയെ രാഷ്ട്രീയ മന്ഥര എന്നാണ് വിളിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മുസ്ലീം ലീഗ് മതവര്‍ഗീയ വാദികളെ...
കോഴിക്കോട്: (www.mediavisionnews.in) മുസ്‌ലിം സമുദായത്തിനെതിരെ വിദ്വേഷ പ്രചരണവുമായി മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാര്‍. അമുസ്ലിമുകളെ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവരും, അമുസ്ലിം പെണ്‍കുട്ടികളെ ഏതുവിധേനയും മതം മാറ്റുന്ന ലൗ ജിഹാദികകളും എങ്ങനെ ഹിന്ദുവിന്റെ മിത്രമാകുമെന്നാണ് ഫേസ്ബുക്കിലിട്ട കുറിപ്പില്‍ അദ്ദേഹം ചോദിക്കുന്നത്. ഈ വിഷം ചീറ്റലിന് സോഷ്യല്‍ മീഡിയയില്‍ ഉരുളക്ക് ഉപ്പേരിപോലെയുള്ള മറുപടികളും നിറഞ്ഞിട്ടുണ്ട്.'അല്‍ താക്കിയ' നടത്തി സംസ്ഥാനവും...
കൊച്ചി: (www.mediavisionnews.in) സംസ്ഥാനത്ത് വ്യാഴാഴ്ചയും ഡീസല്‍ വിലയില്‍ വര്‍ദ്ധനവ്. ഒരാഴ്ച്ചയ്ക്കിടെ ഡീസലിന് 1.11 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതേസമയം, പെട്രോളിന് വ്യാഴാഴ്ച ആറു പൈസയും കൂടിയിട്ടുണ്ട്. ഒരാഴ്ചക്കിടെ പെട്രോളിന് ആദ്യമായാണ് വില വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നത്.
ഇന്ന് കൊച്ചിയില്‍ 70.67 രൂപയാണ് ഒരു ലിറ്റര്‍ ഡീസലിന് വിലയുള്ളത്. പെട്രോളിന് 76.55 രൂപയാണ് ഇന്നത്തെ വില. കൊച്ചിക്ക് പുറമെ...
കാസര്‍കോട് / തിരുവനന്തപുരം: (www.mediavisionnews.in) പൂര്‍ണ വലയ സൂര്യഗ്രഹണമെന്ന നൂറ്റാണ്ടിലെ പ്രപഞ്ച അത്ഭുതം വീക്ഷിച്ച് മലയാളികള്‍. കാസര്‍കോട് ചെറുവത്തൂരാണ് ഗ്രഹണം വ്യക്തമായി ദൃശ്യമായത്. ചെറുവത്തൂരില്‍ 5000 ല്‍ അധികം ആളുകള്‍ ഗ്രഹണം കാണാന്‍ സൗകര്യം ഒരുക്കിയ ഇടങ്ങളില്‍ ഒന്നിച്ചുകൂടി.
9.26 മുതല്‍ 9.30 വരെ നീണ്ടുനിന്ന വലയ സൂര്യഗ്രഗണ സമയത്ത് സൂര്യന്റെ 90 ശതമാനവും ചന്ദ്രന്റെ നിഴലില്‍...
മൂവാറ്റുപുഴ: (www.mediavisionnews.in) ദേശീയ പൗരത്വ നിയമത്തിനെതിരെയും എന്‍.ആര്‍.സിയ്ക്കും എതിരെ സെക്കുലര്‍ യൂത്ത് മാര്‍ച്ചുമായി ആള്‍ ഇന്ത്യ പ്രൊഫഷണല്‍ കോണ്‍ഗ്രസ്. കോണ്‍ഗ്രസ് സ്ഥാപക ദിനമായ ഡിസംബര്‍ 28ന് നടത്തുന്ന മാര്‍ച്ച് മൂവാറ്റുപുഴയില്‍ നിന്നും കോതമംഗലത്തേക്കാണ്.
മാര്‍ച്ച് നയിക്കുന്നത് ആള്‍ ഇന്ത്യ പ്രൊഫഷണല്‍ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ അഡ്വ. മാത്യു കുഴല്‍നാടനും വി.ടി ബല്‍റാം എം.എല്‍.എയും യൂത്ത്‌ലീഗ് നേതാവ്...
പത്തനംതിട്ട (www.mediavisionnews.in): ഇടവകയില്‍ ക്രിസ്മസ് ഗാനം പാടാന്‍ യുവജനസഖ്യം എത്തിയത് മുസ്‌ലിം വേഷത്തില്‍. കോഴഞ്ചേരി സെന്റ് തോമസ് മാര്‍ത്തോമാ ഇടവകയിലെ ഗാനശുശ്രൂഷ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്.
മുസ്‌ലിം ജനവിഭാഗത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് യുവജനസംഘം ഗാനമാലപിക്കാന്‍ മുസ്‌ലിം വേഷത്തിലെത്തിയത്. സി.എ.എയും എന്‍.ആര്‍.സിയും തള്ളുക എന്നെഴുതിയാണ് ആളുകള്‍ ചിത്രം സോഷ്യല്‍ മീഡിയയില്‍ ഷെയര്‍ ചെയ്യുന്നത്.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമൊട്ടാകെ പ്രതിഷേധങ്ങള്‍...
കോഴിക്കോട്: (www.mediavisionnews.in) പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രക്ഷോഭം ശക്തമാക്കാന്‍ മുസ്ലീം ലീഗ് പ്രവര്‍ത്തകസമിതി യോഗം യു.ഡി.എഫിനോട് ആവശ്യപ്പെട്ടു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായുള്ള കൂടിക്കാഴ്ചയില്‍ ലീഗ് നേതൃത്വം ഇക്കാര്യം വ്യക്തമാക്കി. 31നു ചേരുന്ന യുഡിഎഫ് നേതൃയോഗം ശക്തമായ സമരപരിപാടികള്‍ ആവിഷ്‌കരിക്കുമെന്നു കരുതുന്നുവെന്നു ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയും സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ.മജീദും...
ലഹരിക്കെതിരെയുള്ള പോരാട്ടത്തിൽ പുതിയ നീക്കവുമായി എക്സൈസ് വകുപ്പ്. വാടക കെട്ടിടങ്ങളിൽ ലഹരി വ്യാപാരവും ഉപയോഗവും നടക്കുന്നത് ഉടമകൾ അറിയേണ്ടതാണെന്ന് മലപ്പുറം അസിസ്റ്റൻറ് എക്സൈസ് കമ്മീഷണർ ആർ....