Kerala

ബോള്‍ തൊണ്ടയില്‍ കുടുങ്ങി രണ്ടര വയസുകാരന് ദാരുണാന്ത്യം

കല്‍പ്പറ്റ: ബോള്‍ തൊണ്ടയിൽ കുടുങ്ങി രണ്ടര വയസുകാരന് ദാരുണാന്ത്യം. വയനാട് ചെന്നലോട് സ്വദേശി ഇലങ്ങോളി വീട്ടില്‍ മുഹമ്മദ് ബഷീറിന്‍റെ മകൻ മുഹമ്മദ് അബൂബക്കറാണ് മരിച്ചത്. ഇന്നലെ രാത്രി പത്തോടെയാണ് സംഭവം. ബോള്‍ തൊണ്ടയില്‍ കുടുങ്ങിയ ഉടനെ കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആദ്യം രണ്ട് ആശുപത്രികളില്‍ പോയെങ്കിലും അവിടെനിന്നും ബോള്‍ എടുക്കാനായിരുന്നില്ല. തുടര്‍ന്നാണ് മേപ്പാടിയിലെ സ്വകാര്യ...

സിദ്ധാർഥന്‍റെ മരണത്തിൽ ‘ജാമിദ ടീച്ചർ ടോക്സ്’ യൂടൂബ് ചാനലിലൂടെ വിദ്വേഷ പ്രചാരണം, കെ ജാമിദക്കെതിരെ കേസെടുത്തു

വൈത്തിരി: കെ ജാമിദയ്ക്കെതിരെ വിദ്വേഷ പ്രചാരണത്തിന് പൊലീസ് കേസെടുത്തു. പൂക്കോട് വെറ്റനറി കോളേജിലെ സിദ്ധാര്‍ത്ഥന്‍റെ മരണവുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രചാരണം നടത്തിയെന്ന കുറ്റത്തിന് വൈത്തിരി പൊലീസാണ് ഇവർക്കെതിരെ കേസെടുത്തത്. 'ജാമിദ ടീച്ചർ ടോക്സ്' എന്ന യൂടൂബ് ചാനലിലൂടെ വിദ്വേഷ പ്രചാരണം നടത്തിയതിനാണ് നടപടിയെന്ന് പൊലീസ് വ്യക്തമാക്കി. വിദ്വേഷവും വ്യാജവുമായ പ്രചരണത്തിലൂടെ ഇരുമതവിഭാഗങ്ങള്‍ തമ്മില്‍ ഐക്യം...

വയനാട്ടില്‍ കെ സുരേന്ദ്രൻ, കൊല്ലത്ത് ജി കൃഷ്ണകുമാർ; ബിജെപിയുടെ 5-ാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത്

ലോക്സഭാ തെരഞ്ഞെടുപ്പിലേക്കുള്ള ബിജെപിയുടെ 5-ാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത് വന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് വയനാട്ടിലെ ബിജെപി സ്ഥാനാര്‍ത്ഥി. നടനും ബിജെപി നേതാവുമായ ജി കൃഷ്ണകുമാർ കൊല്ലത്ത് മത്സരിക്കും. എറണാകുളത്ത് കെ എ സ് രാധാകൃഷ്ണനും ആലത്തൂരില്‍ ടിഎന്‍ സരസുവും മത്സരിക്കും. ഇതോടെ, കേരളത്തിലെ എൻഡിഎ സ്ഥാനാർഥി പ്രഖ്യാപനം പൂർത്തിയായി. രാഹുല്‍ ഗാന്ധിയുടെ മണ്ഡലത്തിൽ ശക്തമായ മത്സരം വേണമെന്ന കേന്ദ്ര തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാണ് ബിജെപി...

കല്യാണം കഴിഞ്ഞ് തനിക്കുള്ള ചെലവു പട്ടിക യുവതി നൽകിയത് കണ്ട് ഞെട്ടിയ യുവാവ് വിവാഹത്തിൽ നിന്ന് ഓടി രക്ഷപെട്ടു

തന്നെ വിവാഹം കഴിച്ചാൽ വഹിക്കേണ്ടി വരുന്ന ചെലവുകളുടെ കണക്ക് നിരത്തിയ യുവതിയുമായുള്ള വിവാഹത്തിൽ നിന്നും യുവാവ് പിന്മാറി. കിഴക്കൻ ചൈനയിലെ ഷെജിയാങ് പ്രവിശ്യാ സ്വദേശിയായ വാങിനാണ് ചെലവുകളുടെ കണക്ക് കേട്ടതോടെ വിവാഹത്തിൽ നിന്നും പിന്മാറേണ്ടി വന്നത്. 35 കാരനായ വാങ് ഈ മാസം ആദ്യമാണ് യുവതിയെ പരിചയപ്പെടുന്നത്. യുവതിയോട് അടുത്ത് ഇടപഴകിയപ്പോൾ താൻ ആഗ്രഹിച്ച പോലൊരു...

ആശ്വാസം! 6 മാസമായി മുടങ്ങിയ ലൈസന്‍സിന്‍റെയും ആര്‍സി ബുക്കിന്‍റെയും പ്രിന്‍റിങ് പുനരാരംഭിച്ചു

കൊല്ലം: സംസ്ഥാനത്ത് ആറു മാസമായി മുടങ്ങിക്കിടന്ന ലൈസന്‍സിന്‍റെയും ആര്‍സി ബുക്കിന്‍റെയും പ്രിന്‍റിങ് പുനരാരംഭിച്ചു. അടുത്ത ദിവസം മുതൽ തപാൽ മുഖേനെ ആര്‍സി ബുക്കുകളും ലൈസന്‍സുകളും വീടുകളിലെത്തുമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ അറിയിച്ചു. സാമ്പത്തിക പ്രതിസന്ധിയെതുടര്‍ന്നാണ് സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസൻസുകളുടെയും ആർ.സി.ബുക്കിന്‍റെ പ്രിൻറിംഗ് മാസങ്ങള്‍ക്ക് മുമ്പ് നിലച്ചത്. കരാർ കമ്പനിക്ക് ഒൻപത് കോടി...

ആടുജീവിതത്തിലെ യഥാര്‍ഥ നായകന്‍ നജീബിന്റെ മനസിന് കനലായി പേരക്കുട്ടിയുടെ വിയോഗം

ആലപ്പുഴ: തന്റെ ജീവിതാനുഭവം പ്രമേയമാക്കിയുള്ള സിനിമ 'ആടുജീവിതം' അഭ്രപാളികളില്‍ എത്തുന്ന സന്തോഷനിമിഷത്തിന് കാത്തിരുന്ന നജീബിന്റെ മനസിന് കനലായി പേരക്കുട്ടിയുടെ അപ്രതീക്ഷിത വിടവാങ്ങല്‍. നജീബിന്റെ മകന്‍ ആറാട്ടുപുഴ തറയില്‍ സഫീറിന്റെയും മുബീനയുടെയും ഏക മകള്‍ സഫാ മറിയമാണ് (ഒന്നേകാല്‍) ശനിയാഴ്ച വൈകീട്ട് നാലരയോടെ മരിച്ചത്. ശ്വാസംമുട്ടലിനെ തുടര്‍ന്ന് വെള്ളിയാഴ്ച രാത്രിയാണ് ആലപ്പുഴ മെഡിക്കല്‍ കോളജില്‍ കുട്ടിയെ പ്രവശിപ്പിച്ചത്. സഫീര്‍,...

‘തിരിച്ചറിവുണ്ടാകാൻ ഇനിയും വൈകരുത്, കുഞ്ഞുങ്ങളുടെ ജീവൻ നമ്മുടെ കൈയിലാണ് ‘; ഹെൽമറ്റ് ധരിപ്പിക്കണമെന്ന് പൊലീസ്

തിരുവനന്തപുരം: ഇരുചക്ര വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ കുട്ടികളുണ്ടെങ്കില്‍ അവരെയും ഹെല്‍മറ്റ് ധരിപ്പിക്കേണ്ടതാണെന്ന് ആവര്‍ത്തിച്ച് കേരളാ പൊലീസ്. ഇരുചക്രവാഹനങ്ങളില്‍ ഹെല്‍മറ്റ് ധരിക്കാത്ത കുട്ടിക്ക്, വാഹനമോടിക്കുന്ന ആളെക്കാള്‍ പലമടങ്ങ് അപകട സാധ്യതയാണുള്ളത്. പെട്ടെന്ന് ബ്രേക്ക് ചെയ്യുകയോ വാഹനം വെട്ടിച്ചു മാറ്റുകയോ ചെയ്യുന്ന സാഹചര്യത്തില്‍ കുട്ടികള്‍ തെറിച്ചുപോയ സംഭവങ്ങള്‍ നിരവധി ഉണ്ടായിട്ടുള്ളതാണെന്ന് പൊലീസ് പറഞ്ഞു. പൊലീസ് അറിയിപ്പ്: ''നമ്മുടെ കുഞ്ഞുങ്ങളുടെ...

‘സത്യഭാമയെ സംഘവും കൈവിട്ടു’, അംഗത്വം സ്വീകരിക്കുന്ന പോസ്റ്റുമുക്കി ബിജെപി; സ്ക്രീൻഷോട്ട് സഹിതം പ്രചരിപ്പിച്ച് സോഷ്യൽ മീഡിയ

വിവാദ നർത്തകി സത്യഭാമ അംഗത്വം സ്വീകരിക്കുന്ന പോസ്റ്റുമുക്കി ബിജെപി. മുന്‍ സംസ്ഥാന പ്രസിഡന്റ് ശ്രീധരന്‍ പിള്ളയുടെ കയ്യില്‍ നിന്നും അംഗത്വം സ്വീകരിക്കുന്ന ബിജെപി കേരളം ഗ്രൂപ്പിൽ പങ്കുവെച്ച പോസ്റ്റാണ് വിവാദത്തിന് പിന്നാലെ ബിജെപി മുക്കിയത്. എ.പി അബ്ദുള്ള കുട്ടി ഉള്‍പ്പടെയുള്ളവര്‍ക്കൊപ്പമാണ് സത്യഭാമ 2019 ൽ ബിജെപി അംഗത്വം സ്വീകരിച്ചതെന്നാണ് റിപ്പോർട്ടുകൾ വ്യകതമാക്കുന്നത്. ബിജെപി കേരളം അവരുടെ...

അനന്തുവിന്‍റെ കുടുംബത്തിന് ഒരു കോടി നഷ്ടപരിഹാരം നല്‍കുമെന്ന് അദാനി ഗ്രൂപ്പ്

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമാണത്തിന് പാറക്കല്ലുകളുമായി പോയ ടിപ്പറിൽ നിന്നും പാറക്കല്ല് തെറിച്ചു വീണതിനെ തുടർന്ന് മരിച്ച ബൈക്ക് യാത്രക്കാരനായ ബിഡിഎസ് വിദ്യാർഥി അനന്തുവിന്‍റെ കുടുംബത്തിന് നഷ്ട പരിഹാര തുകയായി 1 കോടി രൂപ നൽകുമെന്ന് അദാനി ഗ്രൂപ്പ്. മരിച്ച അനന്തുവിന്‍റെ വീട്ടിലെത്തിയ അദാനി കമ്പനി പ്രതിനിധികള്‍ ഇക്കാര്യം കുടുംബാംഗങ്ങളെ അറിയിക്കുകയായിരുന്നുവെന്ന് എം. വിന്‍സെന്‍റ്...

അസാധാരണ നീക്കവുമായി കേരളം; രാഷ്‌ട്രപതിക്കെതിരെ സുപ്രീം കോടതിയിൽ സംസ്ഥാനത്തിന്‍റെ ഹര്‍ജി

ദില്ലി: രാഷ്ട്രപതിക്കെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജിയുമായി കേരളം. നിയമസഭയില്‍ പാസായ ബില്ലുകളില്‍ തീരുമാനം വൈകുന്നതുമായി ബന്ധപ്പെട്ടാണ് സംസ്ഥാനം അസാധാരണമായ നീക്കത്തിന് മുതിര്‍ന്നിരിക്കുന്നത്. രാഷ്ട്രപതിയെ നേരിട്ടല്ല- രാഷ്ട്രപതിയുടെ സെക്രട്ടറിയെയും ഗവര്‍ണറെയും കക്ഷി ചേര്‍ത്താണ് റിട്ട് ഹര്‍ജി ഫയല്‍ ചെയ്തിരിക്കുന്നത്. ഗവര്‍ണര്‍ രാഷ്ട്രപതിക്ക് അയച്ചിട്ടുള്ള ഏഴ് ബില്ലുകളില്‍ നാലെണ്ണം തടഞ്ഞുവച്ചതായാണ് പരാതി. സമര്‍പ്പിച്ച ബില്ലുകളില്‍ ലോകായുക്തയ്ക്ക് രാഷ്ട്രപതി...
- Advertisement -spot_img

Latest News

മഞ്ചേശ്വരത്ത് എൽ.ഡി.എഫും യു.ഡി.എഫും എസ്.ഡി.പി.ഐയുമായി ധാരണ -കെ. സുരേന്ദ്രൻ

കാസർകോട്: മഞ്ചേശ്വരത്ത് എൽ.ഡി.എഫ്-യു.ഡി.എഫ്-എസ്.ഡി.പി.ഐ ധാരണയെന്ന് കെ. സുരേന്ദ്രൻ. മഞ്ചേശ്വരത്ത്. ഇഫ്താർ വിരുന്നിന്റെ പേരിൽ നടക്കുന്നത് കൂട്ടുക്കെട്ട് രാഷ്ട്രീയമാണെന്നും ഇതിൽ കക്ഷി നേതാക്കൾക്കും ഒരുമടിയുമില്ലാതെയാണ് ധാരണയായവരുമായി കൈക്കോർത്ത്...
- Advertisement -spot_img