തിരുവനന്തപുരം (www.mediavisionnews.in): സംസ്ഥാനത്ത് ഇന്ന് 11 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. ഇടുക്കി ജില്ലയില്‍ നിന്നുമുള്ള 6 പേര്‍ക്കും കോട്ടയം ജില്ലയില്‍ നിന്നുള്ള 5 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
ഇടുക്കി ജില്ലയിലുള്ള ആറുപേരില്‍ ഒരാള്‍ വിദേശത്തുനിന്നും (സ്‌പെയിന്‍) രണ്ട് പേര്‍ തമിഴ്‌നാട്ടില്‍ നിന്നും വന്നതാണ്. 3 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇതില്‍ ഒരാള്‍ ഡോക്ടറാണ്. കോട്ടയം...
തിരുവനന്തപുരം (www.mediavisionnews.in) : കേരളത്തില്‍ ചിലയിടങ്ങളില്‍ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേരള സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി. വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. വേനല്‍മഴയോടനുബന്ധിച്ചുള്ള ഇടിമിന്നലോട് കൂടിയ മഴ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ അടുത്ത 5 ദിവസവും തുടരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചതായി ദുരന്തനിവാരണ അതോറിറ്റി ഫേസ്ബുക്ക് പേജിലൂടെ അറിയിച്ചു.
ഏപ്രില്‍ 26-ന് ഇടുക്കി, 27-ന്...
നാദാപുരം: (www.mediavisionnews.in) കലക്ടർ നൽകിയ ഒന്നര മണിക്കൂർ പാസിൽ, കോവിഡ് ഉയർത്തിയ വിലക്ക് മറികടന്ന് ആബിദ നൗഫലിന്‍റെ ജീവിതസഖിയായി. കണ്ണൂർ ജില്ലയിൽ ട്രിപ്ൾ ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ, ഏപ്രിൽ അഞ്ചിന് നിക്കാഹ് കഴിഞ്ഞ നാദാപുരം കോട്ടേമ്പ്രം വടക്കുംകരമ്മൽ നൗഫലിന്റെയും കണ്ണൂർ ജില്ലയിലെ തൂവക്കുന്ന് പാറേമ്മൽ ആബിദയുടെയും വിവാഹ സ്വപ്നങ്ങൾക്ക് തിരിച്ചടിയാവുകയായിരുന്നു.
റമദാൻ വ്രതാരംഭത്തിനുമുമ്പ് വരന്റെ രണ്ട്...
പരപ്പനങ്ങാടി: കൊറോണ വൈറസിനെതിരെ നാടെങ്ങും അതി ജാഗ്രത തുടരുമ്പോള്‍ ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് തറാവീഹ് നമസ്‌കാരം നടത്തിയ ഏഴ് പേരെ പരപ്പനങ്ങാടി പോലിസ് പിടികൂടി. പരപ്പനങ്ങാടി ചെട്ടിപ്പടിയില്‍ ഹെല്‍ത്ത് സെന്ററിനു സമീപമുള്ള നിസ്‌കാര പള്ളിയില്‍ റമദാന്‍ മാസത്തിലെ രാത്രി നിസ്‌ക്കാരം നടത്തുകയായിരുന്ന ചെട്ടിപ്പടി സ്വദേശികളായ അബ്ദുല്ല കോയ, കാസിം, മുഹമ്മദ് ഇബ്രാഹിം, നാസര്‍,...
തിരുവനന്തപുരം (www.mediavisionnews.in):മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഇന്ന് കിട്ടിയ സംഭാവനകളിൽ ഏറ്റവും ശ്രദ്ധിക്കപ്പെട്ടത് കൊല്ലത്തെ സുബൈദയുടേതാണ്. മുഖ്യമന്ത്രി തന്നെയാണ് ആടിനെ വിറ്റ് സുബൈദ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത കാര്യം വാർത്താസമ്മേളനത്തിൽ പറഞ്ഞത്. ഇന്ന് ഉണ്ടായ ഒരു അനുഭവം തന്‍റെ ആടിനെ വിറ്റ് ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കിയ കൊല്ലത്തെ സുബൈദയുടേതാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ചെറു ചായക്കട...
തിരുവനന്തപുരം: കേരളത്തില്‍ ലോക്ക്ഡൗണില്‍ നിബന്ധനകളോടെ ഇളവുകള്‍ പ്രഖ്യാപിച്ച് കേരളം. സംസ്ഥാനത്തെ തീവ്ര ബാധിത പ്രദേശങ്ങളിലൊഴികെ കടകള്‍ തുറക്കാമെന്ന് സര്‍ക്കാര്‍ അറിയിച്ചു.
കടകളില്‍ പകുതി ജീവനക്കാരെ മാത്രമേ അനുവദിക്കുകയുള്ളുവെന്നും മുഖ്യമന്ത്രി അറിയിച്ചു. ജീവനക്കാര്‍ മാസ്‌ക് ധരിക്കണമെന്നും ശാരീരിക അകലം പാലിക്കണമെന്നും മുഖ്യമന്ത്രി അറിയിച്ചു. ആരോഗ്യ സുരക്ഷാ മാനദണ്ഡങ്ങള്‍ അനുസരിക്കണമെന്നും മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
കടകള്‍ വീണ്ടും തുറക്കുന്നതിന്...
തിരുവനന്തപുരം (www.mediavisionnews.in): സംസ്ഥാനത്ത് ഇന്ന് ഏഴു പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. കൊറോണ അവലോകന യോഗത്തിനു ശേഷം വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കോട്ടയത്തും കൊല്ലത്തും മൂന്നുപേര്‍ക്കും കണ്ണൂരില്‍ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. കൊല്ലത്ത് രോഗബാധയുണ്ടായ ഒരാള്‍ ആരോഗ്യ പ്രവര്‍ത്തകയാണ്.
ഇന്ന് ഏഴുപേര്‍ രോഗമുക്തി നേടി. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്...
തിരുവനന്തപുരം (www.mediavisionnews.in) :തലസ്ഥാന നഗരയില്‍ നിന്നും കാസര്‍കോട് വരെ നാല് മണിക്കൂറിനകം യാത്ര സാധ്യമാക്കുന്ന അര്‍ദ്ധ അതിവേഗ റെയില്‍പ്പാതയുടെ ( സില്‍വര്‍ ലൈന്‍ ) കരട് രൂപരേഖയായി. തിരുവനന്തപുരം മുതല്‍ തിരൂര്‍ വരെ നിലവിലെ റെയില്‍പ്പാതയില്‍ നിന്ന് മാറിയും തുടര്‍ന്ന് കാസര്‍കോട് വരെ നിലവിലുള്ളതിന് സമാന്തരമായുമായിരിക്കും നിര്‍ദിഷ്ട പാത.
നിര്‍ദിഷ്ട പാതയുടെ അന്തിമ റൂട്ട് കേരള...
തിരുവനന്തപുരം: സംസ്ഥാനത്ത് ഏഴ് പുതിയ ഹോട്ട് സ്‌പോട്ടുകള്‍ക്കൂടി പ്രഖ്യാപിച്ചു. വര്‍ക്കല മുനിസിപ്പാലിറ്റി വീണ്ടും ഹോട്‌സ്‌പോട്ടായി. കോട്ടയം മുനിസിപ്പാലിറ്റി, കോട്ടയം ജില്ലയിലെ വിജയപുരം, പനച്ചിക്കാട്, ഇടുക്കി ജില്ലയിലെ വാഴത്തോപ്പ്, നെടുങ്കണ്ടം, ഏലപ്പാറ പഞ്ചായത്തുകളെയും ഹോട്‌സ്‌പോട്ട് പട്ടികയില്‍ ഉള്‍പ്പെടുത്തു.
ഇതോടെ ഇവിടങ്ങളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിരിക്കുകയാണ്.
രോഗികളോ സമ്പര്‍ക്കമുള്ളവരോ ഇല്ലാത്തതിന്റെ പേരില്‍ മേയ് മൂന്നുവരെ ഏതെങ്കിലും ജില്ലകളില്‍ അധികം ഇളവുകള്‍ നല്‍കാന്‍...
ഇന്ത്യയിൽ 30 വയസ്സിനു താഴെയുള്ള പകുതിയിലേറെ പേരും അമിതവണ്ണം മൂലം വലയുന്നവരെന്ന് റിപ്പോർട്ട്. ഉദാസീനമായ ജീവിതശൈലി, അനാരോഗ്യകരമായ ഭക്ഷണരീതി തുടങ്ങിയവ മൂലം അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗങ്ങൾ...