Kerala

വെട്ടിയ മുടി വീട്ടിലേക്ക്, കടയിൽ വരുന്നവർ ടവൽ കരുതണം: നിബന്ധനയുമായി സംഘടന

കൊല്ലം∙ ബാർബർ ഷോപ്പിലെത്തുന്നവർ തലമുടി വെട്ടിച്ച ശേഷം മുടി മാലിന്യങ്ങൾ വീട്ടിൽ കൊണ്ടു പോയി സംസ്കരിക്കണമെന്ന നിബന്ധനയുമായി ബാർബർ ബ്യൂട്ടീഷ്യൻ സംഘടന. ഇതു കൂടാതെ തലമുടി വെട്ടൽ, ഷേവിങ് ജോലിക്കു വരുന്നവർ വൃത്തിയുള്ള തുണി, ടവൽ തുടങ്ങിയവ കൊണ്ടു വരണം. നിർബന്ധമായും മാസ്ക് ധരിക്കണം, പനി, ചുമ, ജലദോഷം തുടങ്ങിയ അസുഖങ്ങൾ ഉള്ളവർക്കു സേവനം...

സംസ്ഥാനത്ത് നിലവിലുള്ളത് 33 ഹോട്ട്‌സ്‌പോട്ടുകള്‍

സംസ്ഥാനത്ത് നിലവിലുള്ളത് 33 ഹോട്ട്‌സ്‌പോട്ടുകളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കണ്ണൂര്‍ ജില്ലയില്‍ പാനൂര്‍ മുനിസിപ്പാലിറ്റി, ചൊക്ലി, മയ്യില്‍ പഞ്ചായത്ത്, കോട്ടയം ജില്ലയില്‍ കോരുത്തോട് പഞ്ചായത്ത് എന്നിവയാണ് പുതിയതായി ഹോട്ട്‌സ്‌പോട്ട് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇതില്‍ കണ്ടെയ്ന്‍മെന്റ് സോണുകളിലെ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് 19 അവലോകന യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു മുഖ്യമന്ത്രി. സംസ്ഥാനത്ത്...

കേരളത്തിൽ 12 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം (www.mediavisionnews.in): സംസ്ഥാനത്ത് ഇന്ന് 12 പേര്‍ക്ക് കൊവിഡ്. ആരുടേയും പരിശോധന ഫലം നെഗറ്റീവ് ആയിട്ടില്ല,. കണ്ണൂരിൽ അഞ്ച് പേര്‍ക്കാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് .  മലപ്പുറം - 3, പത്തനംതിട്ട, ആലപ്പുഴ, തൃശ്ശൂർ ഒരോന്ന് വീതം എന്നിങ്ങനെയാണ് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരുടെ ജില്ല തിരിച്ചുള്ള കണക്ക്. വിദേശത്ത് നിന്ന് വന്ന നാല് പേര്‍ക്കും മറ്റ് സംസ്ഥാനങ്ങളിൽ നിന്ന്...

കേരളത്തില്‍ രോഗികൾ കൂടും; മുന്നറിയിപ്പുമായി മന്ത്രി; വരുംദിവസങ്ങൾ നിർണായകം

തിരുവനന്തപുരം (www.mediavisionnews.in) :കേരളത്തില്‍ കോവിഡ് രോഗികളുടെ എണ്ണം കൂടുമെന്ന മുന്നറിയിപ്പുമായി ആരോഗ്യമന്ത്രി കെ.കെ ശൈലജ. പുറത്തുനിന്ന് വന്നവരില്‍ കൂടുതല്‍ പോസിറ്റീവ് കേസുകളുണ്ടെന്നും മന്ത്രി പറഞ്ഞു. വലിയ രീതിയില്‍ രോഗവ്യാപനം ഉണ്ടായ സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്നവരില്‍ വൈറല്‍ ലോഡ് കൂടുതലാണെന്നും മന്ത്രി പറഞ്ഞു. മൂന്ന് ദിവസം രോഗലക്ഷണങ്ങള്‍ ഇല്ലെങ്കില്‍ ഡിസ്ചാര്‍ജ് ചെയ്യണമെന്ന ഐ.സി.എം.ആര്‍ നിര്‍ദേശം ഇപ്പോള്‍ കേരളം നടപ്പിലാക്കില്ലെന്നും...

രാവിലെ ഏഴു മുതല്‍ രാത്രി ഏഴു വരെ പാസ് വേണ്ട; മാസ്ക് ധരിക്കുന്നത് ഉറപ്പാക്കാന്‍ സ്പെഷ്യല്‍ ടാസ്ക് ഫോഴ്സ്

കണ്ടെയ്ന്‍മെന്‍റ് മേഖലകളില്‍ ഒഴികെ രാവിലെ ഏഴു മുതല്‍ രാത്രി ഏഴു വരെ ജില്ലവിട്ട് യാത്രചെയ്യുന്നതിന് നിലവിലുള്ള പാസ് സംവിധാനം നാളെ (ചൊവ്വാഴ്ച) മുതല്‍ നിര്‍ത്തലാക്കാന്‍ തീരുമാനിച്ചതായി സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ അറിയിച്ചു. യാത്രക്കാര്‍ തിരിച്ചറിയല്‍ കാര്‍ഡ് കരുതണം. അത്യാവശ്യകാര്യങ്ങള്‍ക്ക് രാത്രി ഏഴിനും രാവിലെ ഏഴിനും ഇടയില്‍ മറ്റ് ജില്ലകളിലേയ്ക്ക് യാത്ര ചെയ്യുന്നവര്‍...

കമ്യൂണിസ്റ്റ്പച്ച കഞ്ചാവാണെന്ന് പറഞ്ഞ് അമ്പതിനായിരം രൂപയ്ക്ക് വിറ്റു; കാശ് പോയവർ യുവാവിനെ തട്ടിക്കൊണ്ടുപോയി

പൊന്നാനി: കഞ്ചാവാണെന്നു പറഞ്ഞ് കമ്യൂണിസ്റ്റ്പച്ച ഉണക്കിപ്പൊടിച്ച് അരലക്ഷം രൂപയ്ക്ക് വിറ്റു. കാശ് പോയവർ യുവാവിനെ തട്ടിക്കൊണ്ടുപോയി 4 ലക്ഷം മോചനദ്രവ്യം ആവശ്യപ്പെട്ടു. സംഭവത്തിൽ മുഖ്യപ്രതി എടപ്പാൾ അയലക്കാട് സ്വദേശി നരിയൻ വളപ്പിൽ കിരണി (18)നെ പൊലീസ് അറസ്റ്റ് ചെയ്തു.  പൊന്നാനി സ്വദേശിയായ അമൽ ബഷീറിനെ തട്ടിക്കൊണ്ടുപോയാണ് മോചനദ്രവ്യം ആവശ്യപ്പെട്ടത്. കിരണിന്റെ സുഹൃത്തുക്കളായ ജംഷീദ്, നാഷിം,...

പൊതുഗതാഗതത്തിന് അനുമതി; ഇരുചക്ര വാഹനങ്ങളിൽ ഒരാൾ മാത്രം; നിബന്ധനകൾ ഇങ്ങനെ

സംസ്ഥാനത്ത് പൊതുഗതാഗതത്തിന് അനുമതി നൽകി. ജില്ലയ്ക്കകത്താണ് പൊതുഗതാഗതത്തിന് അനുമതി നൽകിയിരിക്കുന്നത്. ഇതോടെ ജലഗതാഗതം അടക്കം വീണ്ടും പ്രവർത്തിക്കും. സീറ്റിംഗ് കപ്പാസിറ്റിയുടെ 50% ആളുകളെ മാത്രമേ പൊതുഗതാഗതത്തിൽ അനുവദിക്കുകയുള്ളു. യാത്രക്കാരെ നിന്നുകൊണ്ട് യാത്ര ചെയ്യാൻ അനുവദിക്കില്ല. കണ്ടെയ്ൻമെന്റ് സോൺ ഒഴികെയുള്ള പ്രദേശങ്ങളിൽ ജില്ലയ്ക്കകത്ത് ഗതാഗതത്തിന് തടസമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. അന്തർ ജില്ലയ്ക്ക് യാത്രാ പാസ് വേണ്ട എന്നാൽ തിരിച്ചറിയൽ...

ഈദ് ഗാഹുകൾ പാടില്ല; പെരുന്നാൾ നമസ്‌ക്കാരം വീടുകൾ നിർവഹിക്കണം

സംസ്ഥാനത്ത് ഈദ് ഗാഹുകൾ പാടില്ലെന്ന് മുഖ്യമന്ത്രി. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആരാധനാലയങ്ങൾ അടച്ചിടുന്നത് തുടരാൻ തന്നെയാണ് തീരുമാനം. മുസ്ലിം മത പണ്ഡിതരുമായി ഇന്ന് രാവിലെ മുഖ്യമന്ത്രി വീഡിയോ കോൺഫറൻസിംഗ് നടത്തിയിരുന്നു. ഇതിലാണ് പെരുന്നാൾ നമസ്‌കാരം സംബന്ധിച്ച് തീരുമാനമായത്. പെരുന്നാൾ നമസ്‌ക്കാരം അവരവരുടെ വീടുകളിൽ തന്നെ നടത്തിയാൽ മതിയെന്ന് ധാരണയായി. സക്കാത്ത് കൊടുക്കാനും വാങ്ങാനും വീടുകളിലേക്ക് പോകരുത്....

ബാ​ർ​ബ​ർ ഷോ​പ്പു​ക​ളും ബ്യൂ​ട്ടി പാ​ർ​ല​റു​ക​ളും തു​റ​ക്കു​ന്നു, ഷോപ്പിങ് കോംപ്ലെക്‌സുകളില്‍ പകുതി കടകള്‍ തുറക്കാം

സം​സ്ഥാ​ന​ത്ത് കോ​വി​ഡ് ഭീ​ഷ​ണി​യെ തു​ട​ർ​ന്ന് അ​ട​ച്ചി​ട്ട ബാ​ർ​ബ​ർ ഷോ​പ്പു​ക​ളും ബ്യൂ​ട്ടി പാ​ർ​ല​റു​ക​ളും തു​റ​ക്കു​ന്നു. എന്നാല്‍ കേന്ദ്ര നിര്‍ദ്ദേശം നിലനില്‍ക്കുന്നതിനാല്‍ സംസ്ഥാനത്തെ മാളുകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ടാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഷോപ്പിങ് കോംപ്ലെക്‌സുകളിലെ 50 ശതമാനം കടകള്‍ ഒരു ദിവസം തുറക്കാം. ഏതൊക്കെ കടകള്‍ തുറക്കണം എന്നത് സംബന്ധിച്ച് അവിടെയുള്ള കൂട്ടായ്മ തദ്ദേശ സ്ഥാപനങ്ങളുമായി...

ലോക്ക്ഡൗണ്‍; കേരളത്തിലെ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളും ഇളവുകളും പ്രഖ്യാപിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം (www.mediavisionnews.in): മെയ് 31 വരെ ലോക്ക് ഡൗണ്‍ കേന്ദ്രസര്‍ക്കാര്‍ നീട്ടിയിട്ടുണ്ട്. ദേശീയതലത്തില്‍ ബാധകമായ നിയന്ത്രണങ്ങളും കേരളത്തിലും നടപ്പാക്കും. സ്‌കൂള്‍, കോളജുകള്‍, മറ്റു ട്രെയിനിങ് സ്ഥാപനങ്ങള്‍ എന്നിവ പ്രവര്‍ത്തിക്കാന്‍ പാടില്ല. എന്നാല്‍ ഓണ്‍ലൈന്‍, വിദൂരവിദ്യാഭ്യാസം പരമാവധി പ്രൊത്സാഹിപ്പിക്കും. ജില്ലയ്ക്ക് അകത്തുള്ള പൊതുഗതാഗതം അനുവദിക്കും. ജലഗതാഗതം അടക്കം ഇങ്ങനെ അനുവദിക്കും. സിറ്റിങ് കപ്പാസിറ്റിയുടെ പകുതി വച്ച് സര്‍വ്വീസ് നടത്താം....
- Advertisement -spot_img

Latest News

ഇനി പണം അബദ്ധത്തിൽ അയച്ചാലും തിരിച്ചുപിടിക്കാം? ഓൺലൈൻ പണമിടപാടുകളിൽ മാറ്റം വരുന്നു, ഡിജിറ്റൽ തട്ടിപ്പുകൾക്ക് തടയിടാൻ ആര്‍ബിഐ

ന്യൂഡല്‍ഹി: യുപിഐ വഴിയോ ഐഎംപിഎസ് മുഖേനെയോ 10,000 രൂപയില്‍ കൂടുതല്‍ ട്രാൻസാക്ഷൻ നടത്താറുണ്ടോ നിങ്ങള്‍? പതിവായി വന്‍ തുക യുപിഐയിലൂടെ ട്രാന്‍സാക്ഷന്‍ നടത്തുന്നവരാണോ? എങ്കില്‍, നിങ്ങളുടെ...
- Advertisement -spot_img