Kerala

ഹൈറിച്ച് തട്ടിപ്പുകേസ് അന്വേഷണം സി.ബി.ഐക്ക് വിട്ട് സര്‍ക്കാര്‍ ഉത്തരവ്

തിരുവനന്തപുരം: ഹൈറിച്ച് ഓൺലൈൻ തട്ടിപ്പുകേസിൽ അന്വേഷണം സി.ബി.ഐയ്ക്കു വിട്ടു. ഇതുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരാണ് ഉത്തരവിറക്കിയത്. ഡി.ജി.പിയുടെ ശിപാർശ പ്രകാരമാണു നടപടി. നിലവിൽ ക്രൈംബ്രാഞ്ചിന്റെ സാമ്പത്തിക പരിശോധനാ വിഭാഗമാണ് അന്വേഷണം നടത്തുന്നത്. ക്രൈംബ്രാഞ്ച് അന്വേഷണത്തെക്കാൾ കേന്ദ്ര ഏജൻസിക്ക് കൈമാറുന്നതാണ് അഭികാമ്യമെന്ന് ഡി.ജി.പി അറിയിച്ചിരുന്നു. ഏതെങ്കിലും കേന്ദ്ര ഏജൻസി അന്വേഷിക്കേണ്ട ഗുരുതര സ്വഭാവം കേസിനുണ്ടെന്നാണ് സർക്കാർ ഉത്തരവിൽ...

വെയിലാണ്, കുടയും കരുതിക്കോളൂ! ചൂട് ഇനിയും കൂടും; പകൽ പുറത്തിറങ്ങുമ്പോൾ ജാ​ഗ്രത വേണമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് താപനില മുന്നറിയിപ്പ് തുടരുന്നു. ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളിൽ യെല്ലോ അലർട്ടാണ്. സാധാരണയെക്കാൾ 2 - 4 °C വരെ താപനില ഉയരാനാണ് സാധ്യത. പാലക്കാട് ജില്ലയിൽ താപനില 41 ഡിഗ്രി വരെ ഉയരാം. കൊല്ലം ജില്ലയിൽ 40 ഡിഗ്രി വരെയും തൃശൂരിൽ 39 ഡിഗ്രി വരെയും താപനില ഉയർന്നേക്കാം....

രാജ്യത്തിന്റെ ഭാവി നിര്‍ണയിക്കുന്ന സമയമാണ്, കൃത്യമായ രാഷ്ട്രീയബോധം ഉണ്ടാവണം; കാന്തപുരം

കോഴിക്കോട്: രാജ്യത്തിന്റെ ഭാസുര ഭാവി നിര്‍ണയിക്കാന്‍ പര്യാപ്തരും പ്രാപ്തിയുള്ളവരെയുമാണ് ജനപ്രതിനിധികള്‍ ആക്കേണ്ടതെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍. രാജ്യത്തിന്റെ ഭാവി നിര്‍ണയിക്കുന്ന സമയമാണെന്നും കൃത്യമായ രാഷ്ട്രീയബോധം ഉണ്ടാവണമെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം മഅദിന്‍ സ്വലാത്ത് മജിലിസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സമ്മതിദാന അവകാശം ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാന്‍ വിശ്വാസികള്‍ അതീവ ജാഗ്രത പുലര്‍ത്തണം. സാമൂഹിക...

റെക്കോർഡിൽ നിന്ന് റെക്കോർഡിലേക്ക് സ്വർണവില; പവന് 52,000 കടന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവില വീണ്ടും റെക്കോർഡ് നിരക്കിൽ. ഒരു പവൻ സ്വർണത്തിന് ഇന്ന് 1160 രൂപയാണ് വർധിച്ചത്. ഇന്നലെ സ്വർണവില കുറഞ്ഞത് ഉപഭോക്താക്കൾക്ക് പ്രതീക്ഷ നൽകിയിരുന്നു.അന്താരാഷ്ട്ര സ്വർണ്ണവില ഉയർന്നതോടെ ഇന്ന് വീണ്ടും വില കുത്തനെ ഉയർന്നു. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 52280 രൂപയാണ്. യുഎസ് മാർക്കറ്റ് ഓപ്പൺ ചെയ്തപ്പോൾ വില...

റിയാസ് മൗലവി കേസ്: സർക്കാരിന്റെ അതിവേഗ നടപടി; ‘വിചാരണക്കോടതി വിധി നിയമവിരുദ്ധം’, ഹൈക്കോടതിയിൽ അപ്പീൽ നൽകി

കൊച്ചി: വിവാദമായ റിയാസ് മൗലവി കേസിൽ വിചാരണ കോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ നൽകി. വിചാരണ കോടതി ഉത്തരവ് നിയമവിരുദ്ധമെന്ന് സർക്കാർ അപ്പീലിൽ വിമർശിക്കുന്നു. പ്രോസിക്യൂഷൻ ശക്തമായ തെളിവുകൾ ഹാജരാക്കിയിട്ടും പ്രതികളെ വെറുതെ വിടാൻ ദുർബലമായ കാരണങ്ങൾ വിചാരണ കോടതി കണ്ടെത്തി. വിചാരണ കോടതി ഉത്തരവ് ഞെട്ടിക്കുന്നതെന്നും സർക്കാർ ഹർജിയിൽ ആരോപിച്ചു....

എസ്ഡിപിഐ പിന്തുണ വേണ്ടെന്ന് യുഡിഎഫ്; ഭൂരിപക്ഷ, ന്യൂനപക്ഷ വർഗീയതകൾ ഒരുപോലെയെന്ന് വി.ഡി. സതീശൻ

തിരുവനന്തപുരം: ലോക്സഭ തെരഞ്ഞെടുപ്പില്‍ പിന്തുണക്കുമെന്ന എസ്ഡിപിഐ പ്രഖ്യാപനം തള്ളി കോണ്‍ഗ്രസ്. എസ്ഡിപിഐ പിന്തുണ കോൺഗ്രസിന് വേണ്ട. വ്യക്തികൾക്ക് സ്വതന്ത്രമായി വോട്ടു ചെയ്യാമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശനും കെപിസിസി പ്രസിഡന്‍റിന്‍റെ താത്കാലിക ചുമതലയുള്ള എംഎം ഹസ്സനും വ്യക്തമാക്കി. എസ്ഡിപിഐ പിന്തുണ സ്വീകരിച്ചാൽ ഉത്തരേന്ത്യയിൽ തിരിച്ചടിയാകുമെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് തീരുമാനം. ഭൂരിപക്ഷ വർഗീയതയെയും ന്യൂനപക്ഷവർഗീയതയെയും കോൺഗ്രസ്...

‘ആദ്യം ചോദിച്ചത് അവരാണ്, അതുകൊണ്ട്’… ഇടുക്കിയിൽ ഡിഎംകെ പിന്തുണ സിപിഎമ്മിനോ കോണ്‍ഗ്രസിനോ? തീരുമാനമായി

ഇടുക്കി: ദേശീയ തലത്തിൽ കോണ്‍ഗ്രസിനൊപ്പമാണ് ഡിഎംകെ. തമിഴ്നാട്ടിൽ ഡിഎംകെ, കോണ്‍ഗ്രസ്, സിപിഎം സഖ്യമായാണ് മത്സരിക്കുന്നത്. പക്ഷേ ഇടുക്കിയിൽ ഇത്തവണ സിപിഎമ്മിനൊപ്പമാണ് ഡിഎംകെ. ആദ്യം പിന്തുണ ചോദിച്ച സിപിഎമ്മിനെ തുണയ്ക്കുമെന്നാണ് ഡിഎംകെ നേതൃത്വത്തിന്റെ പ്രഖ്യാപനം. ഇടുക്കിയിലെ അതിർത്തി താലൂക്കുകളായ പീരുമേട്, ഉടുമ്പൻചോല, ദേവികുളം എന്നീ മണ്ഡലങ്ങളിലെ തോട്ടം തൊഴിലാളികൾക്കിടയിലാണ് ഡിഎംകെക്ക് സ്വാധീനമുള്ളത്. ഇടുക്കിയിൽ 22000 അംഗങ്ങളുണ്ടെന്നാണ് അവകാശ...

ഒരു വർഷം മുമ്പ് ബൈജു രവീന്ദ്രന്റെ ആസ്തി 17,545 കോടി; ഇപ്പോൾ

ന്യൂഡൽഹി: ബൈജൂസ് ആപ്പ് സ്ഥാപകൻ ബൈജു രവീന്ദ്രന്റെ ആസ്തി പൂജ്യത്തിലേക്ക് കൂപ്പുകുത്തിയതായി റിപ്പോർട്ട്. ഒരു വർഷം മുമ്പ് അദ്ദേഹത്തിന്റെ ആസ്തി 17,545 കോടി രൂപയായിരുന്നു. ആഗോള സമ്പന്നരുടെ പട്ടികയിലും അദ്ദേഹം ഇടംനേടിയിരുന്നു. എന്നാൽ, ‘ഫോബ്സ് ബില്യണയർ ഇൻഡക്സ് 2024’ അനസുരിച്ച് നിലവിൽ അദ്ദേഹത്തിന്റെ ആസ്തി പൂജ്യമാണ്. ബൈജൂസ് ആപ്പ് നേരിടുന്ന വിവിധ പ്രതിസന്ധികളാണ് ആസ്തി പൂജ്യത്തിലെത്താൻ...

വണ്ടിയോടിച്ച് മൂന്ന് വയസുകാരൻ! എഐ ക്യാമറയിൽ പതിഞ്ഞു, പിതാവിൻ്റെ ലൈസൻസ് സസ്പെന്‍ഡ് ചെയ്തു

മലപ്പുറം: കാഴ്ചമറക്കുന്ന രീതിയിൽ മൂന്ന് വയസ് പ്രായമുള്ള കുട്ടിയെ വാഹനത്തിന്റെ സ്റ്റിയറിങിൽ പിടിച്ചുനിർത്തിയിരിക്കുന്നത് എഐ ക്യാമറയിൽ പതിഞ്ഞതോടെ ഡ്രൈവറുടെ ലൈസൻസ് മൂന്നുമാസത്തേക്ക് സസ്പെൻഡ് ചെയ്തു. മലപ്പുറം സ്വദേശി മുഹമ്മദ് മുസ്തഫ എന്നയാളുടെ ലൈസൻസാണ് സസ്പെൻഡ് ചെയ്തത്. മാർച്ച് 10-ാം തീയതിയായിരുന്നു സംഭവം നടന്നത്. പുറക്കാട്ടുകിരി എന്ന സ്ഥലത്തെ എഐ ക്യാമറയിലാണ് ഇത് പതിഞ്ഞത്. പ്രഥമ ദൃഷ്ടിയാൽ...

കേരള പൊലീസിന്‍റെ അറിയിപ്പ്, ദേ ഈ ആപ്പ് നിങ്ങൾക്ക് ഗുണം ചെയ്യും! 14 ദിവസം വരെ പേടിക്കാതെ യാത്ര പോകാം

തിരുവനന്തപുരം: അവധിക്കാലത്ത് കുട്ടികളുമായി വീട് പൂട്ടി യാത്ര പോകുന്നവർക്ക് മുന്നറിയിപ്പുമായി കേരള പൊലീസ്. വീട് പൂട്ടി യാത്രപോകുന്നവർ അക്കാര്യം പൊലീസിനെ അറിയിക്കണമെന്നും അതിനായി പോലീസിന്റെ ഔദ്യോഗിക മൊബൈൽ ആപ്പ് ആയ പോൽ ആപ്പിലെ 'Locked House' സൗകര്യം വിനിയോഗിക്കാം എന്നാണ് അറിയിപ്പ്. കൃത്യമായ വിവരങ്ങളടക്കം ആപ്പിൽ നൽകിയാൽ 14 ദിവസം വരെ വീടും പരിസരവും...
- Advertisement -spot_img

Latest News

ജി സുധാകരന് ‘കൈ’ കൊടുത്ത് യുഡിഎഫ്; അമ്പലപ്പുഴയിൽ കോൺ​ഗ്രസിൻ്റെ നിർണായക നീക്കം, സുധാകരനെ പിന്തുണക്കും

ആലപ്പുഴ: അമ്പലപ്പുഴയിൽ ജി സുധാകരനെ പിന്തുണയ്ക്കാനൊരുങ്ങി യുഡിഎഫ്. പാർട്ടിയോട് പിണങ്ങി മുൻമന്ത്രി ജി സുധാകരൻ സ്വതന്ത്രനായി മത്സരിക്കാൻ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെ സുധാകരൻ കോൺ​ഗ്രസ് നേതാക്കളുമായി സംസാരിച്ചിരുന്നുവെങ്കിലും...
- Advertisement -spot_img