Kerala

ക്വാറന്‍റീന്‍ കേന്ദ്രത്തില്‍ നിയന്ത്രണങ്ങള്‍ കാറ്റില്‍ പറത്തി ‘ലുങ്കി ഡാന്‍സ്’; ഞെട്ടിക്കുന്ന വീഡിയോ

മുംബൈ: ഇന്ത്യയില്‍ കൊവിഡ് വ്യാപനം ഏറ്റവും ശക്തമായ നഗരങ്ങളിലൊന്നായ മുംബൈയില്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് ആളുകളുടെ ലുങ്കി ഡാന്‍സോ?... സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന ഒരു വീഡിയോ കണ്ട് ആളുകള്‍ ചോദിക്കുകയാണ്. സംഭവം യാഥാര്‍ഥ്യമെങ്കില്‍ കൊവിഡ് പ്രതിരോധത്തില്‍ അത് വലിയ വീഴ്‌ചയാണല്ലോ...എന്താണ് വീഡിയോയ്ക്ക് പിന്നിലെ വസ്‌തുത.  പ്രചാരണം ഇങ്ങനെ ക്വാറന്‍റീന്‍ കേന്ദ്രത്തിലെ ലുങ്കി ഡാന്‍സ് എന്ന പേരില്‍ 29 സെക്കന്‍റ് വീഡിയോയാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. മുംബൈയിലുള്ള നാഷണല്‍...

കൊവിഡിനെ പേടിച്ച് എം.എൽ.എ പുറത്ത്, വീട്ടിൽ ചെന്നാൽ രോഗം ബാധിക്കുമോയെന്ന് ഭയം,​ താമസം മാറി മാത്യു ടി തോമസ്

പത്തനംതിട്ട: കിടപ്പാടം ‘നഷ്ടപ്പെട്ട്’ അലയുകയാണ് തിരുവല്ല എംഎൽഎ മാത്യു ടി. തോമസ്. സ്വന്തം വീട്ടിൽ കയറാൻ വിലക്കുണ്ട്. ആകെയുള്ള ആശ്വാസം വീട്ടു പടിക്കൽ പോയി നിന്നാൽ ഭാര്യയെ ഒന്നു കാണാമെന്നതാണ്.  സംഗതി ഇത്രേയുള്ളൂ, മകൾ അച്ചുവും മരുമകൻ നിതിനും പേരക്കുട്ടി അന്നക്കുട്ടിയും ബെംഗളൂരുവിൽ നിന്ന് എത്തിയിട്ടുണ്ട്. എംഎൽഎയുടെ വീട്ടിൽ അവർ 14 ദിവസത്തെ ക്വാറന്റീനിലാണ്....

കുഞ്ഞാലിയെ കൊന്നത് ഗോപാലന്‍; 50 വര്‍ഷങ്ങള്‍ക്ക് ശേഷം വെളിപ്പെടുത്തലുമായി ആര്യാടന്‍

മലപ്പുറം: സി.പി.ഐ.എം എം.എല്‍.എയായിരുന്ന കുഞ്ഞാലിയെ വെടിവെച്ചുകൊന്നത് കോണ്‍ഗ്രസ് അനുഭാവിയായിരുന്ന ഗോപാലനാണെന്ന് ആര്യാടന്‍ മുഹമ്മദിന്റെ വെളിപ്പെടുത്തല്‍. മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ‘ചുള്ളിയോട് അന്ന് രാവിലെമുതല്‍ സംഘര്‍ഷം ആരംഭിച്ചിരുന്നു. ഞാന്‍ വൈകുന്നേരത്തോടെ ഓഫീസിലെത്തി പ്രവര്‍ത്തകരുമായി സംസാരിക്കുമ്പോള്‍ പുറത്ത് ഞങ്ങളുടെയും പ്രവര്‍ത്തകര്‍ സംഘടിച്ചുതുടങ്ങി. ഇതില്‍ ഒരുസംഘം ഓഫീസിനുതാഴെ ഹോട്ടലിലെ കോണിപ്പടിക്കരികിലായി നില്‍പ്പുണ്ടായിരുന്നു. കുഞ്ഞാലിയുടെ നേതൃത്വത്തില്‍ ഒരു സംഘം...

കോട്ടയത്ത് ചുമട്ടുതൊഴിലാളിയെ അയല്‍വാസി കല്ലെറിഞ്ഞ് കൊന്നു

കോട്ടയം: കോട്ടയത്തെ മുണ്ടക്കയത്ത് അയൽവാസി മധ്യവയസ്കനെ കല്ലെറിഞ്ഞ് കൊന്നു. മുണ്ടക്കയം ടൗണിലെ ചുമട്ട് തൊഴിലാളിയായ ചെളിക്കുഴി കോട്ടപ്പറമ്പിൽ ജേക്കബ് ജോർജ്  (സാബു - 53 ) ആണ് മരിച്ചത്. സംഭവുമായി ബന്ധപ്പെട്ട് മരിച്ചയാളുടെ അയൽവാസിയായ ബിജുവിനെ പൊലീസ് തെരയുന്നു. ഇന്ന് വൈകിട്ട് 6.45 ഓടെയാണ് സംഭവം നടന്നത്. മുണ്ടക്കയം ടൗണിലെ ചുമട്ടു തൊഴിലാളിയായ ജേക്കബ് പണി കഴിഞ്ഞ്...

സംസ്ഥാനത്ത് 02 ഹോട്ട്‌സ്‌പോട്ടുകൾ കൂടി; 13 പ്രദേശങ്ങളെ ഒഴിവാക്കി

തിരുവനന്തപുരം (www.mediavisionnews.in) : സംസ്ഥാനത്ത് രണ്ട് പ്രദേശങ്ങളെ കൂടി ഹോട്ട്‌സ്‌പോട്ട് പട്ടികയിൽ ഉൾപ്പെടുത്തി. കണ്ണൂർ ജില്ലയിലെ നടുവിൽ, പാപ്പിനിശ്ശേരി എന്നിവയാണ് പുതിയ ഹോട്ട്‌സ്പോട്ടുകൾ. 13 പ്രദേശങ്ങളെ ഹോട്ട്‌സ്പോട്ടിൽ നിന്ന് ഒഴിവാക്കുകയും ചെയ്തു. പാലക്കാട് ജില്ലയിലെ ഒറ്റപ്പാലം മുനിസിപ്പാലിറ്റി, മലമ്പുഴ, മറുതറോഡ്, നാഗലശ്ശേരി, പൊൽപ്പുള്ളി, കടമ്പഴിപ്പുറം, കോട്ടായി, കണ്ണൂർ ജില്ലയിലെ മാലൂർ, പെരളശ്ശേരി, പിണറായി, ശ്രീകണ്ഠപുരം, തലശേരി മുനിസിപ്പാലിറ്റി, കാസർഗോഡ്...

സംസ്ഥാനത്ത് 85 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; കാസര്‍കോട് 09 പേര്‍ക്ക്‌

തിരുവനന്തപുരം (www.mediavisionnews.in) :തിരുവനന്തപുരം: ഇന്ന് 85 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 46 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ആരോഗ്യവകുപ്പ് പത്രക്കുറിപ്പില്‍ അറിയിച്ചതാണ് ഇക്കാര്യം. മലപ്പുറം ജില്ലയില്‍ 15 പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍ 14 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ 12 പേര്‍ക്കും ആലപ്പുഴ, കാസര്‍ഗോഡ് ജില്ലകളില്‍ 9 പേര്‍ക്ക് വീതവും പാലക്കാട് ജില്ലയില്‍ 8 പേര്‍ക്കും എറണാകുളം ജില്ലയില്‍ 7...

ചാര്‍ട്ടര്‍ വിമാനങ്ങളില്‍ എത്തുന്നവര്‍ക്ക് കൊവിഡ് പരിശോധന; പ്രതിഷേധം ശക്തമാക്കി പ്രവാസികള്‍

മസ്‍കത്ത്: ചാര്‍ട്ടര്‍ വിമാനങ്ങളില്‍ മടങ്ങി എത്തുന്ന പ്രവാസികൾക്ക് കൊവിഡ് പരിശോധന നിർബന്ധമാക്കിയ സംസ്ഥാന സർക്കാര്‍  നടപടിക്കെതിരെ ശക്തമായ പ്രതിഷേധമുയര്‍ത്തി ഒമാനിലെ പ്രവാസി സമൂഹം. നാട്ടിലേക്ക് മടങ്ങാൻ വേണ്ടത്ര വിമാനങ്ങൾ ഇല്ലാത്ത  സാഹചര്യത്തിലാണ് ചാർട്ടര്‍ വിമാനങ്ങൾ എന്ന ആശയം  ഉയർന്നുവന്നതും ആരംഭിച്ചതുമെന്ന് മസ്കറ്റ് ഇന്ത്യൻ  സോഷ്യൽ ക്ലബ്  മലയാള വിഭാഗം കൺവീനർ  എബ്രഹാം മാത്യു പറഞ്ഞു....

ഞായറാഴ്ചത്തെ സമ്പൂര്‍ണ്ണ ലോക്ക് ഡൗണില്‍ ഇളവ്

തിരുവനന്തപുരം: (www.mediavisionnews.in) ഞായറാഴ്ചത്തെ സമ്പൂര്‍ണ്ണ ലോക്ക് ഡൗണില്‍ ഇളവ്. പരീക്ഷയ്ക്ക് പോകുന്ന വിദ്യാര്‍ത്ഥികള്‍ക്കും ആരാധനാലയങ്ങളിലേക്ക് പോകുന്നവര്‍ക്കുമാണ് ഇളവ് പ്രഖ്യാപിച്ചത്. എട്ടാം തിയതി മുതല്‍ ആരാധനാലയങ്ങളില്‍ സര്‍ക്കാര്‍ പ്രവേശനം അനുവദിച്ചിരുന്നു. മാത്രമല്ല നാളെ എന്‍ട്രസ് ഉള്‍പ്പെടെയുള്ള ചില പരീക്ഷകളും ഉണ്ടായിരുന്നു. തുടര്‍ന്നാണ് ഈ രണ്ട് മേഖലകള്‍ക്കും ഇളവ് പ്രഖ്യാപിച്ച് പൊതുഭരണ വകുപ്പ് ഉത്തരവിറക്കിയത്. ആരാധനാലയങ്ങള്‍ സന്ദര്‍ശിക്കാനും പരീക്ഷകള്‍ക്ക് പോകാന്‍...

കണ്ണൂരിലെ പോലീസുകാരുടെ വാട്‌സ്ആപ്പ് സ്റ്റാറ്റസില്‍ നിറഞ്ഞ് പികെ കുഞ്ഞനന്തന്റെ ചിത്രം; പരാതിയുമായി കോണ്‍ഗ്രസ്, പരിശോധിച്ച ശേഷം നടപടിയെന്ന് എസ്പി യതീഷ് ചന്ദ്ര

കണ്ണൂര്‍: കഴിഞ്ഞ ദിവസം അന്തരിച്ച സിപിഎം നേതാവും ടിപി ചന്ദ്രശേഖരന്‍ വധകേസില്‍ ശിക്ഷിക്കപ്പെട്ട പികെ കുഞ്ഞനന്തന്റെ ചിത്രം വാട്സ്ആപ്പ് സ്റ്റാറ്റസ് ആക്കിയ പോലീസുകാര്‍ക്കെതിരെ പരാതിയുമായി കോണ്‍ഗ്രസ് രംഗത്ത്. കണ്ണൂരില്‍ നാല് പേലീസുകാര്‍ക്കെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. സംഭവത്തില്‍ പരിശോധിച്ച ശേഷം നടപടി സ്വീകരിക്കുമെന്ന് കണ്ണൂര്‍ എസ്പി യതീഷ് ചന്ദ്ര വ്യക്തമാക്കി. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അനുകൂലമായി പ്രവര്‍ത്തിക്കുന്നതും അനുഭാവം...

സംസ്ഥാനത്ത് പനിമരണം കൂടുന്നു; 12 ദിവസത്തിനിടെ 11 മരണം

സംസ്ഥാനത്ത് പനി മരണം കൂടുന്നു. പന്ത്രണ്ട് ദിവസത്തിനുളളില്‍ പതിനൊന്ന് മരണം റിപ്പോര്‍ട്ട് ചെയ്തു. ഡെങ്കിപ്പനിയും എലിപ്പനിയുമാണ് കൂടുതല്‍. ഈ വര്‍ഷം വിവിധ പകര്‍ച്ചവ്യാധികള്‍ മൂലം 81 പേരാണ് മരിച്ചത്. ജൂണ്‍ ഒന്ന് മുതല്‍ 12 വരെ മരിച്ച 11 പേരില്‍ ഒരാളുടെ മരണ കാരണം ഡെങ്കി. രണ്ട് പേര്‍ മരിച്ചത് എലിപ്പനി മൂലം. ബാക്കിയുള്ള എട്ട്...
- Advertisement -spot_img

Latest News

സെലക്ഷൻ വിവാദങ്ങളിൽ മറുപടിയുമായി മുഹമ്മദ് ഷമി

കൊൽക്കത്ത: ആഭ്യന്തര ക്രിക്കറ്റില്‍ തുടര്‍ച്ചയായി മികവ് കാട്ടിയിട്ടും ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കാത്തതിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിച്ച് ലക്നൗ സൂപ്പര്‍ ജയന്‍റ്സ് പേസര്‍ മുഹമ്മദ് ഷമി. ഐപിഎല്ലിൽ ഹൈദരാബാദിനെതിരായ...
- Advertisement -spot_img