കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളം വഴി സ്വര്‍ണം കടത്താനുള്ള ശ്രമം വര്‍ദ്ധിക്കുന്നതിനാല്‍ പരിശോധന കര്‍ശനമാക്കി കസ്റ്റംസ് വിഭാഗം. ഇന്ന് പുലര്‍ച്ചെ 1.15ന് ഷാര്‍ജയില്‍ നിന്നെത്തിയ കാസര്‍ഗോഡ് സ്വദേശികളായ 4 പേരില്‍ നിന്ന് പിടികൂടിയത് 725ഗ്രാം തൂക്കം വരുന്ന 37ലക്ഷം രൂപയുടെ സ്വര്‍ണ്ണം.
ക്രൂഡ് രൂപത്തിലും പൊടി രൂപത്തിലും, ആഭരണങ്ങളായും, നാണയങ്ങളായും കട്ടികളായും പാന്റിന്റെ അരക്കെട്ടിലും ശരീരത്തിലും ഒളിപ്പിച്ചായിരുന്നു...
തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ സര്‍ക്കാരിനെതിരെ യു.ഡി.എഫ് നടത്താനിരുന്ന എല്ലാ സമരങ്ങളും മാറ്റി. കൊവിഡ് വ്യാപനം കണക്കിലെടുത്താണ് തീരുമാനം
ജൂലൈ 31 വരെ സമരങ്ങളൊന്നും നടത്തില്ലെന്ന് യു.ഡി.എഫ് അറിയിച്ചു. ജൂലൈ 31 വരെ സമരം വിലക്കി ഇന്നലെ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. കൊവിഡ് കാലത്ത് പ്രതിഷേധ സമരങ്ങള്‍ പാടില്ലെന്ന കേന്ദ്രസര്‍ക്കാര്‍ മാര്‍ഗനിര്‍ദേശം കര്‍ശനമായി പാലിക്കണമെന്നും ഹൈക്കോടതി പറഞ്ഞിരുന്നു.
കേന്ദ്രമാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കപ്പെടുന്നു...
തിരുവനന്തപുരം∙ മുൻ ഐടി സെക്രട്ടറി ശിവശങ്കറിനെ സർവീസിൽനിന്നും സസ്പെൻഡ് ചെയ്തു കൊണ്ടുള്ള ഉത്തരവ് ഉടൻ ഇറങ്ങിയേക്കും. സിവിൽസർവീസ് ഉദ്യോഗസ്ഥൻ പാലിക്കേണ്ട ചട്ടങ്ങള്‍ ശിവശങ്കർ ലംഘിച്ചതായാണ് ചീഫ് സെക്രട്ടറി അധ്യക്ഷനായ സമിതിയുടെ വിലയിരുത്തൽ. കോൺസുലേറ്റിലെ ഉദ്യോഗസ്ഥയുമായി ഔദ്യോഗിക രീതിയിലല്ലാതെ അടുപ്പം പുലർത്തിയതും ഇഷ്ടക്കാരെ നിയമിച്ചതുമെല്ലാം വീഴ്ചകളായി സമിതി നൽകുന്ന റിപ്പോർട്ടിലുണ്ടാകും. സിപിഎം നേതൃത്വവുമായി മുഖ്യമന്ത്രി ചർച്ച...
കൊച്ചി: പ്ലസ് ടു ഫലമറിയാമെന്ന പേരിൽ വാട്സാപ്പിൽ പ്രചരിച്ചത് അശ്ലീല വെബ്സൈറ്റിന്‍റെ ലിങ്ക് ആണെന്ന് പരാതി. ഇത് ക്ലിക്ക് ചെയ്തു ഫലം അറിയാൻ ശ്രമിച്ച വിദ്യാർഥികളും രക്ഷിതാക്കളും ശരിക്കുമൊന്ന് ഞെട്ടി. വാർത്താജാലകം എന്ന സന്ദേശത്തിന്‍റെ പേരിലാണ് പ്ലസ് ടു ഫലമറിയാനുള്ള 10 വെബ്സൈറ്റുകളുടെ ലിങ്ക് പ്രചരിച്ചത്.
യഥാർഥ സൈറ്റുകളുടെ പേരുമായി സാമ്യമുള്ളതുകൊണ്ടുതന്നെ നിരവധിപേർക്ക് അമളി പറ്റി....
പെരുമ്പാവൂർ∙ പെട്രോൾ പമ്പിൽ വാക്കുതർക്കത്തെ തുടർന്നു നടന്ന അടിപിടി കത്തിക്കുത്തിൽ കലാശിച്ചു. കത്തിയെടുത്തു വീശിയ പാറപ്പുറം ചെറുവള്ളിക്കുടി സഞ്ജു(20)വിനെ പൊലീസ് കസ്റ്റഡിയിലെടുത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നാട്ടുകാർ പിടികൂടിയാണ് ഇയാളെ പൊലീസിനു കൈമാറിയത്.
ചൊവ്വാഴ്ച രാത്രി പട്ടാൽ പെട്രോൾ പമ്പിലാണ് സംഭവം. പെട്രോൾ അടിക്കാനെത്തിയ സഞ്ജുവിന്റെ സ്കൂട്ടർ മറ്റൊരാളുടെ കാലിൽ തട്ടിയതിനെ തുടർന്നാണ് വാക്കുതർക്കമുണ്ടായത്. ഇത് ഇരുവരും...
കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇന്ന് സംസ്ഥാനത്ത് 16 പ്രദേശങ്ങളെ കൂടി ഹോട്ട്‌സ്‌പോട്ടുകളായി പ്രഖ്യാപിച്ച് നിയന്ത്രണങ്ങ്ള്‍ ഏര്‍പ്പെടുത്തി. ഇതോടെ സംസ്ഥാനത്തെ ഹോട്ട്‌സ്‌പോട്ടുകളുടെ എണ്ണം 234 ആയി. പത്തനംതിട്ട ജില്ലയിലെ ചെറുകോല്‍ (കണ്ടെന്‍മെന്റ് സോണ്‍: വാര്‍ഡ് 2, 12, 13), കടപ്ര (8, 9), കൊടുമണ്‍ (2, 13, 17), നാരങ്ങാനം (7), കണ്ണൂര്‍ ജില്ലയിലെ...
കൊല്ലം: (www.mediavisionnews.in) കൊല്ലം നഗരത്തിലെ പള്ളിമുക്കില്‍ ജ്യൂസ് കച്ചവടത്തിന്റെ മറവില്‍ കഞ്ചാവുള്‍പ്പടെയുള്ള ലഹരി വസ്തുക്കള്‍ വിറ്റ കാസര്‍കോട് സ്വദേശികളായ രണ്ട് യുവാക്കളെ എക്‌സൈസ് അറസ്റ്റ് ചെയ്തു. കാസര്‍കോട് സ്വദേശികളായ മഞ്ചേശ്വരം സാജിതാ മന്‍സിലില്‍ യാക്കൂബ്, മഞ്ചേശ്വരം മുബാറക്ക് മന്‍സിലില്‍ അനീഫ് എന്നിവരെയാണ് 4 കിലോഗ്രാം കഞ്ചാവും 10 ഗ്രാം ഹാഷിഷ് ഓയിലുമായി എക്‌സൈസ് പിടികൂടിയത്....
തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത ആശങ്ക വര്‍ധിപ്പിച്ച് തുടര്‍ച്ചയായ രണ്ടാം ദിവസവും കൊവിഡ് രോഗികളുടെ എണ്ണം അറന്നൂറ് കടന്നു.ഇതില്‍ 432 പേരുടെയും രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്.
37 പേരുടെ രോഗം ഉറവിടം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 96 പേര്‍ വിദേശത്ത് നിന്നും 76 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്.
തിരുവനന്തപുരം 157, കാസര്‍കോട് 74,...
തിരുവനന്തപുരം: (www.mediavisionnews.in) സംസ്ഥാനത്ത് 623 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. തുടർച്ചയായ രണ്ടാം ദിനമാണ് രോഗികളുടെ എണ്ണം 600 കടക്കുന്നത്. ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 96 പേര്‍ വിദേശരാജ്യങ്ങളില്‍ നിന്നും 76 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും വന്നതാണ്. 432 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. അതിൽ 37 പേരുടെ ഉറവിടം വ്യക്തമല്ല. 9 ആരോഗ്യ...
മലപ്പുറം: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. ഇന്നലെ മരിച്ച തിരൂർ പുറത്തൂർ സ്വദേശി അബ്ദുൾ ഖാദറിന് ( 70 ) കൊവിഡ് സ്ഥിരീകരിച്ചു. ബംഗളുരുവിൽ നിന്നെത്തിയ നിരീക്ഷണത്തില്‍ കഴിയുന്നതിനിടെയായിരുന്നു മരണം.
വീട്ടിൽ ക്വാറൻ്റീനിൽ കഴിയുന്നതിനിടെ പനി ബാധിച്ച് ആരോഗ്യനില വഷളാവുകയും പിന്നാലെ കുഴഞ്ഞുവീണ് മരിക്കുകയുമായിരുന്നു. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
തിരുവനന്തപുരം: യുവനടിയുടെ ലൈംഗിക പീഡന പരാതിയിൽ പ്രമുഖ സംവിധായകൻ രഞ്ജിത്തിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി എസ്.പി.യുടെ നിർദ്ദേശപ്രകാരം തൊടുപുഴയിൽ വെച്ചാണ് കസ്റ്റഡിയിലെടുത്തത്. എറണാകുളം സെൻട്രൽ...